” ശാന്തീ…, നീ എന്നെ മറന്നേക്കൂ… ഇനി ഒരിക്കലും നീ എന്നെ സ്നേഹിക്കില്ല… ഞാൻ പെട്ടുപോയി… ഈ കാര്യം അറിഞ്ഞാൽ നീ എന്നെ വെറുക്കും.., ഈ മെസ്സേജ് നീ അല്ലാതെ മറ്റാരും അറിയരുത്… അറിഞ്ഞാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല… “
അഖിലിന്റെ വിളിയും മെസ്സേജ് ഒന്നും കാണാതിരുന്ന ശാന്തി ഉറക്കമില്ലാതെ കിടക്കുവയായിരുന്നു.. ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ അഖിൾ ഇത് പോലെ അവൾക്ക് മെസ്സേജ് അയക്കാതെയിരുന്നിട്ടില്ല… അഖിലിന്റെ ഈ മെസ്സേജ് കൂടി കണ്ടപ്പോൾ ശാന്തിയുടെ ജീവൻ പോകുന്നത് പോലെ തോന്നി…
അഖിലിന് എന്താ പറ്റിയത് എന്നറിയാൻ ശാന്തിയുടെ മനസ്സ് തുടിച്ചു… രാത്രിയുടെ രണ്ടാം യാമത്തിൽ അവൾ ഉണർന്നിരുന്നു സകല ദൈവങ്ങളെയും വിളിച്ചു…
” എന്റെ അഖിലിന് ആപത്തൊന്നും വരുത്തരുതേ.. ” അവളുടെ പ്രാർത്ഥന മുഴുവൻ ഇതായിരുന്നു…
പക്ഷേ ദൈവങ്ങൾക്ക് പോലും സഹായിക്കാൻ പറ്റാത്ത രീതിയിൽ അഖിൽ വേറൊരു അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു … പച്ചയായി പറഞ്ഞാൽ ഒരു ‘കാമഭ്രാന്തൻ… ‘ ആയിക്കഴിഞ്ഞിരുന്നു..
( തുടരും…. )
