കിഴക്കേ മന

കിഴക്കേ മന

Kizhakke Mana | Nadippan Nayakan

 


 

30 വർഷങ്ങൾക്ക് മുൻപ് കിഴക്കെ മന. അർദ്ധരാത്രി പന്ത്രണ്ട് മണി.

 

 

“”””””””””അയ്യോ എന്റമ്മയേ ഒന്നും ചെയ്യല്ലേ മാമാ., അമ്മേ……””””””””””””””

 

ആ അഞ്ച് വയസ്സുകാരിയുടെ കണ്ണുനീര് കാണാനും കേൾക്കാനുമുള്ള മനുഷ്യത്വം തൊട്ട് തീണ്ടിട്ടില്ലത്ത മനക്കലേ കാർന്നവർ മാധവൻ. കിഴക്കേ മന മാധവൻ. ജന്മന രക്തത്തിൽ അലിഞ്ഞു ചേർന്ന ക്രൂരത അതിന്നും അയാളിലെ വാർദ്ധക്യത്തിൽ ജ്വലിച്ച് നിന്നു. അയാളുടെ കണ്ണുകളിലെ പക അതാളി കത്തുന്നുണ്ടായിരുന്നു.

 

“””””””””””അമ്മേ എണീക്കമ്മേ…… കണ്ണ് തുറന്ന് മോളെ നോക്കമ്മേ……”””””””””””

 

ആ മാതൃഹൃദയത്തിലെ അവസാന ചലനവും നിലച്ചെന്ന സത്യം ആ കുരുന്ന് അറിഞ്ഞിരുന്നില്ല.

 

“”””””””””ചേട്ടാ അവള് ചത്തു…..!!”””””””””””

 

മാധവന്റെ വലം കൈ അന്നാട്ടിലെ പാവപ്പെട്ടവരുടെ പേടിസ്വപ്നം, രാക്ഷസന്റെ രൂപവും ഭാവവുമുള്ള, മാധവന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന വേലൻ.

 

“”””””””””മ്മ്, തേവിടിച്ചി…….!!”””””””””””

 

“””””””””””അമ്മേ…., അമ്മേ…….””””””””””

 

“”””””””””ഓഹ് നാശം. ഈ പെഴച്ചുണ്ടായവളേം കൊന്ന് കളയടാ….!!”””””””””””

 

മാധവന്റെ വാക്കുകൾ അനുസരിച്ചിട്ടേ ഉള്ളൂ ഇക്കാലമത്രയും വേലൻ. എന്നാലിത് വേലന്റെ കൈകാലുകൾ വിറച്ചുപ്പോയി. അവന്റെ ഉള്ളം മരവിച്ചു പോയി. ഈ പ്രായത്തിൽ അവനുമുണ്ടൊരു അമ്മയില്ലാ പൈതൽ.

 

“”””””””””എന്താടാ ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ…..??””””””””””

 

തന്റെ വാക്ക് കേട്ടിട്ടും പ്രതിമ പോൽ നിക്കുവായിരുന്ന വേലനോട് മാധവൻ കടുപ്പിച്ചു.

 

“”””””””””അല്ല ചേട്ടാ കുഞ്ഞിനെ എങ്ങനാ…..??””””””””””

 

“”””””””””എന്താടാ ദയയോ അതും നിനക്ക്…..?? കൊല്ലാൻ പറഞ്ഞ അതേ കുഞ്ഞിന്റെ മുൻപില് വച്ചാ അതിന്റെ തള്ളേ തീർത്തെ. ഞാൻ പറഞ്ഞത് അതിനെ കൊല്ലാനാ, എന്താ വേലാ അനുസരിക്കാൻ മടിയുണ്ടോ…..??””””””””””

 

“”””””””””ഇല്ല ചേട്ടാ, ഞാൻ ചെയ്തോളാം.””””””””””

 

അതും പറയുമ്പോഴും വേലൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. മാധവനോടുള്ള ഭയം നന്നേ അയാൾക്കുണ്ട്. ഏറെ പാടുപ്പെട്ടണേലും വളരാൻ വിടാതെ ആ പിഞ്ചു ജീവനെയും പറിച്ചെടുത്തിരുന്നു ആയാൾ.

 

“”””””””””രണ്ടും ജീവിച്ചിരുന്നപ്പോ വല്യ സ്നേഹം ആയിരുന്നു. കണ്ട് കഴിഞ്ഞാൽ ഇങ്ങനൊരു അമ്മേം മോളും ലോകത്തേക്കേ ഇല്ലാന്ന് തോന്നിപ്പോവും. രണ്ട് കുഴിയെടുത്ത് രണ്ടിനേം രണ്ടിടത്ത് മൂടിയെക്ക് വേലാ. എന്നിട്ട് വടക്കേ മലയിലേക്ക് വന്നോ. ഞാനവിടുണ്ടാവും….!! പിന്നെ വരുമുന്നെ പെഴച്ചവളും കുഞ്ഞും ആരാധിച്ച് പോന്ന ആ നാഗക്കാവ് കൂടെ പൊളിച്ച് തീ വച്ചേക്ക്…….!!”””””””””””

 

മറുപടിക്ക് കാക്കാതെ പക നിറഞ്ഞ മനസ്സോടെ കാർക്കിച്ചാ ശവശരീരങ്ങളിൽ തുപ്പി ആയാൾ നടന്നകന്നു.

 

യജമാൻ പറയുന്നത് മാത്രം കേട്ട് ശീലിച്ചാ നായ ഭംഗിയായി തന്റെ ജോലി പൂർത്തിയാക്കി.

 

രണ്ട് മണി…….!!

 

 

അടുത്തടുത്തായി കണ്ട ആ അമ്മ കുഴിയിലും കുഞ്ഞ് കുഴിയും ചെറുതായി ഒരനക്കം.

 

“””””””””””അമ്മേ……., അമ്മേ……. പേടിയാവുവാ അമ്മേ………”””””””””””

 

“””””””””””അമ്മേടെ പൊന്നെന്തിനാ പേടിക്കണേ…..?? അമ്മയിവിടടുത്ത് തന്നില്ലേ……??”””””””””””

 

ആകാശം കീറി മുറിച്ച് വിണ്ണിലേക്കിറങ്ങിയാ മിന്നൽ പിളർപ്പിൽ മുറ്റത്തെ തുളസിത്തറ നാമാവശേഷമായി. അകത്തേക്ക് തെളിഞ്ഞ വെളിച്ചത്തിൽ ആ കുഴികൾക്ക് മീതെ രണ്ട് കൈകൾ പുറത്തേക്കായി വന്നിരുന്നു., ഒരമ്മ കൈയും ഒരു പിഞ്ച് കൈയും…….!!

 

 

……….. ❤️❤️ …………

 

 

30 വർഷങ്ങൾക്ക് മുന്നേ മാധവന്റെ ക്രൂരത നിറഞ്ഞടിയാ അതേ സമയം, അതേ ദിവസം. മറ്റൊരിടം…….!!

 

പാന്റിന്റെ ബാക്ക് പോക്കെറ്റിനുള്ളിൽ കിടന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങിയിട്ട് ആറോ എഴോ തവണയായി. എന്നാലവനതൊന്നും അറിഞ്ഞിരുന്നില്ല. പകലന്തിയോളം അലഞ്ഞ് നടന്ന് രാത്രിയിലെപ്പോഴോ വന്ന് കിടന്നത് മാത്രമേ അവനോർമ്മയുള്ളൂ.

 

“”””””””””നാശം……””””””””””

 

വീണ്ടും വീണ്ടും നിർത്താതെ ഫോൺ അലറി വിളിച്ചപ്പോ, തന്റെ ഉറക്കം നഷ്ടമായ ദേഷ്യമാ മുഖത്ത് എടുത്ത് കണ്ടു.

 

“”””””””””””എന്താടാ നാറി……??”””””””””””

 

ഫോണെടുത്ത് അവനലറി

 

“”””””””””എടാ മാളുവമ്മ മരിച്ചു…..!!””””””””””

 

മറുതലക്കലിൽ നിന്നും കേട്ട വാർത്ത അവനെ അക്ഷരംപ്രതി ഞെട്ടിച്ചിരുന്നു. ഉച്ചമയങ്ങുമ്പോ കൂടെ ആ അമ്മ വിളമ്പി തന്ന തലേ ദിവസത്തെ പഴഞ്ചോറാണ് അവൻ കഴിച്ചിരുന്നത്. അനുവാദത്തിന് കാക്കാതെ കണ്ണുകൾ നിറഞ്ഞ് കവിയുമ്പോ അവനോർത്തത് അവളെയാണ് തന്റെ പെണ്ണിനെ., പാർവതി എന്ന തന്റെ പാറൂട്ടിയെ……..!!

 

“””””””””””ഞാ…., ഞാനിറങ്ങുവാ കാശി…..”””””””””””

 

അത്രമാത്രമേ അവന്റെ കണ്ണുനീര് അവനെ പറയാൻ അനുവദിച്ചുള്ളൂ.

 

 

ആ അമ്മയുടെ ചിരിയോടെയുള്ള മുഖം മനസ്സിൽ തങ്ങി നിൽക്കുവാണ്. വേദനയോടെ ഇരുട്ട് വീണാ വഴിയിലൂടെ അവന്റെ വണ്ടി നീങ്ങി. പേരിന് വേണ്ടി കണ്ട നാലോ അഞ്ചോ പേരെ അവഗണിച്ച് അവനകത്തേക്ക് കേറി. ഉമ്മറപ്പടിയിൽ കിടക്കുവാണമ്മ, അതേ വേഷം., ഒറ്റ നോട്ടത്തിൽ ഉറങ്ങിക്കിടക്കുവാന്നേ തോന്നു.

 

 

അടുത്തായി തന്നെ തന്റെ ഇഷ്ടപ്പെട്ടാ കരടിപ്പാവയേ കളിപ്പിക്കുന്ന തിരക്കിലാണ് അവന്റെ വായാടി. തൊട്ടടുത്തായി തന്നെ സഹോദര തുല്യനായി അവന്റെ കളിക്കൂട്ടുകാരൻ കാശിയും.

 

“”””””””””എപ്പഴാടാ……??””””””””””

 

നിറക്കണ്ണുകളോടെ അവൻ തിരക്കുമ്പോ അതുവരെയും എങ്ങനൊക്കെയോ ഒതുക്കിപ്പിടിച്ചിരുന്ന ആ കളിക്കൂട്ടുകാരനും പരിസരം പോലും മറന്ന് പൊട്ടി കരഞ്ഞിരുന്നു.

 

“””””””””””അറിയില്ലാ ടാ. പാറൂട്ടി വാതിലിൽ തട്ടി വിളിക്കുമ്പഴാ ഞാനിങ്ങോട്ട് ഇറങ്ങിയേ. നോക്കുമ്പോ കണ്ടത് ചിരിയോടെ കിടക്കണ അമ്മയെയാ…….!!””””””””””

 

അവന്റെ മറുപടി കേട്ട് കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നവന്.

 

“””””””””””ഏട്ടാ……”””””””””””

 

എല്ലാം മറന്ന് തന്റെതായ ലോകത്തായിരുന്ന അവൾ എപ്പോഴോ തന്റെ പ്രിയതമനെ കണ്ടിരുന്നു. നിറപുഞ്ചിരിയോടെ അവൾ അവനരികിലായി ഇരുന്നു.

 

“””””””””””അമ്മ ഉറങ്ങുവാ, ഉറങ്ങുവാ അമ്മ വിളിക്കണ്ട അമ്മേ……””””””””””””

 

എന്നലാ പൊട്ടിപ്പെണ്ണിന് അറിയില്ലല്ലോ തന്റെ അമ്മ ഉണരാത്ത, എന്നെന്നേക്കുമായുള്ള ഉറക്കത്തിലാണെന്ന്. എന്നാൽ അവനത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കുഞ്ഞിനെ പോൽ അവനവളെ തന്റെ മാറോട് ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *