“””””””””””ഓഹ്, മനുഷ്യന് കുടിക്കാനിവിടെ വറ്റില്ല, അവള് കണ്ട കാട്ട് പൂച്ചക്കൊക്കെ വിരുന്നൊരുക്കുവാ. ഇങ്ങനൊരു പെണ്ണ്…..!!”””””””””””
ഓർമ്മകളാൽ ബന്ധിയായി പോയ അവൻ സ്വബോധത്തിലേക്ക് ഉണരുമ്പോ, ഇനിയെന്ത് എന്നുള്ളത് അറിയാതെ പാവാട തുമ്പിൽ പിടിച്ച് അവനെ തന്നെ നിറക്കണ്ണുകളോടെ നോക്കിനിക്കുന്ന ആ കുഞ്ഞിക്കിളിയെയാണ് കണ്ടത്. ഒട്ടുമാലോചിക്കേണ്ടതായി വന്നിലവന്. ഒരുനിമിഷം പഴക്കാതെ അവളുടെ കൈകൾ കവർന്നവൻ നടന്നിരുന്നു., ആ അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ. അവനോടൊപ്പം പോവുമ്പഴും ആ കണ്ണുകൾ പിന്തിരിഞ്ഞ് നോക്കിയത് അഗ്നിയിൽ എരിഞ്ഞമരുന്ന തന്റെ അമ്മയെയാണ്. കാതുകളിൽ വീണത് അവളുടെ ഏട്ടൻ പറഞ്ഞ് കൊടുത്ത വരികളും.
“””””””””””അമ്മ അമ്പാട്ടീടടുത്ത് പോയേക്കുവാ മോളെ……!!”””””””””””
തന്റെ പെണ്ണിനേം കൂട്ടിയവൻ അവന്റെ തന്നെ വീട്ടിലേക്ക് ചേക്കേറി. ബന്ധുക്കൾ എന്ന് പറയാൻ ആരോരുമില്ലായിരുന്നു മാളുവമ്മക്കും മകൾ പാർവതിക്കും. മാളുവമ്മയുടെ ഭർത്താവ് അജയൻ., ഒരു കടത്തുക്കാരനായിരുന്നു. ഒരിക്കൽ ഒരു പേമാരിയുള്ള ദിവസം അക്കരക്ക് പോയതാ പിന്നെ തിരികെ വന്നിട്ടില്ല. അന്ന് മാളുവമ്മടേ വയറ്റിലാണ് കുഞ്ഞിക്കിളി. മാസം തികയാതെ പെറ്റതിന്റെയോ അതോ കഴിഞ്ഞ ജന്മം ചെയ്ത് കൂട്ടിയ പാപത്തിന്റേയോ ബാക്കിപത്രമെന്ന പോൽ ജനിച്ച് വീണ കുഞ്ഞിന് പടച്ചവൻ കൊടുത്ത ശിക്ഷ അതുമല്ലെങ്കിൽ അനുഗ്രഹമായിരുന്നു സ്ഥിരത ഇല്ലായിമ. നാട്ടാൾടെ ഭാഷയിൽ പറഞ്ഞാൽ ഭ്രാന്തി. എന്നാൽ മാളുവമ്മക്ക് അവൾ രാജകുമാരി തന്നായിരുന്നു, പട്ടിണിയിലും ദാരിദ്ര്യത്തിലും വളർന്ന രാജകുമാരി.
“””””””””””അമ്മ അച്ചീടെ അടുത്ത് പോയതല്ലേ ഇനിയെന്നെ എന്നാ കൊണ്ട് പോവാൻ വരാ….??”””””””””””
ആ മുഖം പ്രസന്നമാണ്. നടന്നതൊന്നുമാ പൊട്ടിപ്പെണ്ണിന് അറിയില്ല. ആ മുഖത്ത് സങ്കടമോ കണ്ണുകളിൽ കണ്ണുനീരോ ഒന്നും തന്നില്ല. എന്നാലതിനോളം വേദന അവനനുഭവിക്കുവാണ് ഈ നേരമത്രയും. രണ്ട് തലമുറക്ക് ജീവിക്കാനുള്ളത് അവന് നൽകി എന്നെന്നേക്കുമായാ അച്ഛനുമമ്മയും ലോകം വിടുമ്പോ പതറി പോയാ പത്ത് വയസ്സുകാരന് അന്നം നൽകിയതും, തുണയായതും ആ അമ്മയായിരുന്നു., മാളുവമ്മ. ഇന്നവരുമീ ലോകത്തില്ല. തനിക്കെന്ന് പറയാനിപ്പോ കൂടുള്ളത് അവളാണ് തന്റെ കളിക്കൂട്ടുകാരിയാ പാവത്തി പെണ്ണ്…..!!
“””””””””””മ്മ്, അമ്മേം അച്ഛയും വരും, ന്നേ എപ്പഴേലും കൊണ്ടും പോവും., പക്ഷേങ്കി ശിവേട്ടനെ തനിച്ചാക്കി ഞാനെങ്ങോട്ടുമില്ല…..!!”””””””””””
അപ്പോഴുമാ കരടിപ്പാവ അവളുടെ കൈയിൽ തന്നെയുണ്ട്. അതിനോടാണവൾ കൊഞ്ചിയതും. അവളുടെ പറച്ചില് കേട്ടവനാ മിഴികൾ നിറച്ചിരുന്നു സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ. നാലഞ്ചു മുറികളുള്ള ആ വല്യ വീട്ടിൽ തന്റെ തന്നെ മുറിയിലായി അവന്റെ പ്രാണനെ അവൻ പ്രതിഷ്ഠിച്ചു. ഇന്നലെ വരെ ആ അമ്മയേം മകളെയും അവനാ വീട്ടിലേക്ക് ക്ഷണിച്ചതാണ്. എന്നാ സമയമാവട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത് ഇതിനായിരുന്നോ എന്നവൻ ചിന്തിക്കാതിരുന്നില്ല.
“”””””””””എന്തേലും കഴിച്ചായിരുന്നോ…..??””””””””””
അപ്പോഴും കരടിക്കുട്ടനോട് കിന്നാരം പറയുന്ന തിരക്കിലാണ് അവൾ. വിതുമ്പലോടെ അവൻ ചോദിച്ചു. ചിരിയോടെ അവൾ തലയിട്ടിയിരുന്നു., ഇല്ല…!!
“””””””””””ഇന്നലെ രാത്രി ഒന്നും കഴിക്കാനില്ലായിരുന്നു. രാവിലെ കിഴങ്ങ് വേവിച്ച് തരാന്നും പറഞ്ഞാ അമ്മ കിടന്നേ. എന്നിട്ടിപ്പോ പാറൂട്ടിയേം പറ്റിച്ച് അച്ഛാടടുത്ത് പോയേക്കുവാ……!!”””””””””””
അവനവിടെ നിൽക്കാൻ പോലും മനക്കട്ടി ഇല്ലായിരുന്നു. സകല നിയന്ത്രണവും വിട്ട് കരഞ്ഞുപ്പോകുമോ എന്നവൻ ഭയപ്പെട്ടിരുന്നു. താൻ കരഞ്ഞാൽ തന്റെ പെണ്ണും കരയും അതാ അവനെ കൂടുതൽ ഭയപ്പെടുത്തിയത്.
“”””””””””എനിക്ക് കിഴങ്ങ് വേവിച്ച് തരോ ശിവേട്ടാ…….??”””””””””””
