“”””””””””നാശം……””””””””””
വീണ്ടും വീണ്ടും നിർത്താതെ ഫോൺ അലറി വിളിച്ചപ്പോ, തന്റെ ഉറക്കം നഷ്ടമായ ദേഷ്യമാ മുഖത്ത് എടുത്ത് കണ്ടു.
“”””””””””””എന്താടാ നാറി……??”””””””””””
ഫോണെടുത്ത് അവനലറി
“”””””””””എടാ മാളുവമ്മ മരിച്ചു…..!!””””””””””
മറുതലക്കലിൽ നിന്നും കേട്ട വാർത്ത അവനെ അക്ഷരംപ്രതി ഞെട്ടിച്ചിരുന്നു. ഉച്ചമയങ്ങുമ്പോ കൂടെ ആ അമ്മ വിളമ്പി തന്ന തലേ ദിവസത്തെ പഴഞ്ചോറാണ് അവൻ കഴിച്ചിരുന്നത്. അനുവാദത്തിന് കാക്കാതെ കണ്ണുകൾ നിറഞ്ഞ് കവിയുമ്പോ അവനോർത്തത് അവളെയാണ് തന്റെ പെണ്ണിനെ., പാർവതി എന്ന തന്റെ പാറൂട്ടിയെ……..!!
“””””””””””ഞാ…., ഞാനിറങ്ങുവാ കാശി…..”””””””””””
അത്രമാത്രമേ അവന്റെ കണ്ണുനീര് അവനെ പറയാൻ അനുവദിച്ചുള്ളൂ.
ആ അമ്മയുടെ ചിരിയോടെയുള്ള മുഖം മനസ്സിൽ തങ്ങി നിൽക്കുവാണ്. വേദനയോടെ ഇരുട്ട് വീണാ വഴിയിലൂടെ അവന്റെ വണ്ടി നീങ്ങി. പേരിന് വേണ്ടി കണ്ട നാലോ അഞ്ചോ പേരെ അവഗണിച്ച് അവനകത്തേക്ക് കേറി. ഉമ്മറപ്പടിയിൽ കിടക്കുവാണമ്മ, അതേ വേഷം., ഒറ്റ നോട്ടത്തിൽ ഉറങ്ങിക്കിടക്കുവാന്നേ തോന്നു.
അടുത്തായി തന്നെ തന്റെ ഇഷ്ടപ്പെട്ടാ കരടിപ്പാവയേ കളിപ്പിക്കുന്ന തിരക്കിലാണ് അവന്റെ വായാടി. തൊട്ടടുത്തായി തന്നെ സഹോദര തുല്യനായി അവന്റെ കളിക്കൂട്ടുകാരൻ കാശിയും.
“”””””””””എപ്പഴാടാ……??””””””””””
നിറക്കണ്ണുകളോടെ അവൻ തിരക്കുമ്പോ അതുവരെയും എങ്ങനൊക്കെയോ ഒതുക്കിപ്പിടിച്ചിരുന്ന ആ കളിക്കൂട്ടുകാരനും പരിസരം പോലും മറന്ന് പൊട്ടി കരഞ്ഞിരുന്നു.
“””””””””””അറിയില്ലാ ടാ. പാറൂട്ടി വാതിലിൽ തട്ടി വിളിക്കുമ്പഴാ ഞാനിങ്ങോട്ട് ഇറങ്ങിയേ. നോക്കുമ്പോ കണ്ടത് ചിരിയോടെ കിടക്കണ അമ്മയെയാ…….!!””””””””””
അവന്റെ മറുപടി കേട്ട് കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നവന്.
“””””””””””ഏട്ടാ……”””””””””””
എല്ലാം മറന്ന് തന്റെതായ ലോകത്തായിരുന്ന അവൾ എപ്പോഴോ തന്റെ പ്രിയതമനെ കണ്ടിരുന്നു. നിറപുഞ്ചിരിയോടെ അവൾ അവനരികിലായി ഇരുന്നു.
“””””””””””അമ്മ ഉറങ്ങുവാ, ഉറങ്ങുവാ അമ്മ വിളിക്കണ്ട അമ്മേ……””””””””””””
എന്നലാ പൊട്ടിപ്പെണ്ണിന് അറിയില്ലല്ലോ തന്റെ അമ്മ ഉണരാത്ത, എന്നെന്നേക്കുമായുള്ള ഉറക്കത്തിലാണെന്ന്. എന്നാൽ അവനത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കുഞ്ഞിനെ പോൽ അവനവളെ തന്റെ മാറോട് ചേർത്തിരുന്നു.
മുറപോലെ എല്ലാം അവൻ മുൻ നിന്ന് നടത്തി. മകൾ വച്ച കൊള്ളിയാൽ ആ അമ്മ അഗ്നിയിലൂടെ ലോകം വെടിഞ്ഞു. ആ കിളിക്കൂട്ടിൽ ആ കുഞ്ഞ് കിളി തനിച്ചായി പോവുമോ എന്നൊരു ചോദ്യം ബാക്കിയായി.
“””””””””””മോനെ ശിവാ…..??”””””””””””
“”””””””””””പറ മാളുവമ്മേ…..”””””””””””
“””””””””””അമ്മക്ക് വയസ്സായി വരുവാട്ടോ, എന്തേലും സംഭവിച്ച് പോയാ എന്റെ കുഞ്ഞിനെ നോക്കിക്കോണേ മോനെ……”””””””””””
“”””””””””””അമ്മക്ക് എന്ത് സംഭവിക്കാനാ….?? സമയോന്നായിക്കോട്ടെ ഈ ശിവൻ മാളുവമ്മേം പാർവതി ദേവിയേം കൊണ്ട് കൈലാസത്തിലേക്ക് പോവുന്നുണ്ട്…..!!”””””””
“””””””””””ആർക്കും വിട്ട് കൊടുക്കരുത് മോനെ, എല്ലാരും പറയണത് കേക്കാണില്ലേ, എന്റെ കൊച്ചിന് തലക്ക് സുഖാല്ലാന്ന്, ഭ്രാന്തിയാന്ന്. നിനക്കുമങ്ങനെ തോന്നുവോ ശിവാ….??””””””””””””
“””””””””””എന്താ അമ്മേ ഇത്, എന്നെ പറ്റി ഇങ്ങനൊക്കെയാണോ കരുതിയേക്കണേ….?? പറയണോര് എന്താച്ച പറയട്ടെ. ദേ നോക്കിയേ, പാറൂട്ടിയെ ഞാനൊരുപാട് സ്നേഹിക്കുണുണ്ട്, ഇന്നല്ലേ നാളെ അമ്മയുടെ മുന്നില് വച്ച് തന്നെ ഞാനവളെ താലി ചാർത്തും……!!”””””””””””
“””””””അത് കാണാനുള്ള യോഗം കൂടെ സർവ്വേശ്വരൻ എനിക്ക് തന്നാ മതി….!!”””””””
“””””””””””അതൊക്കെ തരുമെന്റെ പൊന്നമ്മേ…… അല്ലാ, എവിടെ പാറൂട്ടി….?? ഇത്രേം ആയിട്ടും കണ്ടില്ലല്ലോ…..??”””””””””””
