കിഴക്കേ മന 4

 

“””””””””””””രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനിവിടുന്ന് പോവുന്നുള്ളൂ. രഹസ്യമായും പരസ്യമായും നാട്ടാര് ഓരോന്ന് പറഞ്ഞ് തുടങ്ങി. നിയായിട്ട് എന്റെ ഏട്ടൻ മോഹനന്റെ വില കെടുത്തരുത്. ഇന്ന് തന്നെ ഇവളെ എങ്ങോട്ടാന്ന് വച്ച കൊണ്ടാക്കിയേക്കണം………!!””””””””””””

 

അയാളുടെ വർത്തമാനം കേട്ടിരച്ച് വന്നെങ്കിലും ശിവൻ സംയമനം പാലിച്ചായിരുന്നു നിന്നത്. എന്നാലാ പൊട്ടി പെണ്ണ് അപ്പോഴേക്കും പേടിച്ച് കണ്ണൊക്കെ നിറച്ചിരുന്നു. അവളുടെ കൈ അവന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. മുഖമവന്റെ പിന്നിൽ ഒളിപ്പിച്ച് വച്ച് ഒളികണ്ണാലെ അടിക്കടി അവൾ അയാളെ നോക്കുന്നുമുണ്ട്.

 

 

“””””””””എന്താ നീയൊന്നും പറയാത്തേ….?? ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ….??”””””””

 

“””””””””””കേട്ടു., പക്ഷേ ചെറിയമ്മാവാ നാട്ടുകാര് ഓരോന്ന് പറയും. അതും കേട്ട് ഇങ്ങോട്ട് വന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനവളെ ചാക്കിൽ കെട്ടി പൂച്ചയെ കൊണ്ട് കളയുമ്മാതിരി എവിടേലും കൊണ്ട് കളയും എന്നാരും പ്രതീക്ഷിക്കണ്ട……..!!””””””””””””

 

“”””””””””നീയീ തോന്ന്യവാസൊക്കെ ആരോടാ പറേണേന്ന് അറിയോ….?? നിന്റെ ചെറിയമ്മാവനാ ഞാൻ. നിന്റെ അച്ഛന് തുല്യം. ആ എന്നോടാ നീ എതിർത്ത് സംസാരിക്കണേ……!!”””””””””””

 

അവന്റെ കോപം പതിന്മടങ്ങ് ആവാൻ ഇത് മതിയായിരുന്നു.

 

“”””””””‘അച്ഛന് തുല്യം. എന്നിട്ടീ അച്ഛനെ ഞാൻ കണ്ടില്ലല്ലോ, ഞാനുണ്ടോ ഉറങ്ങിയോ എന്തിന് ജീവിച്ചിരിപ്പുണ്ടോന്ന് തിരക്കാൻ പോലും ഞാനിവിടെ ആരേം കണ്ടിരുന്നില്ല. നിങ്ങളെന്നൊക്കെ ഈ മുറ്റത്ത് വന്നിട്ടുണ്ടോ അന്നൊക്കേം ഓരോ കാരണങ്ങളും ഉണ്ടായിരുന്നു, എല്ലാം ചെന്നവസാനിക്കുന്നത് കാശിലും. നേരത്തെയമ്മാവൻ ഇവളെ ഒരു പേര് വിളിച്ചല്ലോ, നാളുകരെല്ലാം ചേർന്ന് ചാർത്തി കൊടുത്ത പേര് ഭ്രാന്തി. അവളെ അങ്ങനെ കാണുന്ന, വിളിക്കുന്ന നിങ്ങൾക്കൊക്കെയാ ശെരിക്കും ഭ്രാന്ത്……!!””””””””””””

 

ദേഷ്യം കൊണ്ടോ, അതോ സങ്കടം കൊണ്ടോ അവനലറുവായിരുന്നു. എന്നാലവന്റെയാ ഭാവം അതയാളിലുണ്ടാക്കിയ ഭയത്തിന്റെ കണിക ചെറുതല്ല. അയാളെ ഗൗനിക്കാതെ അവളേം കൂട്ടിയവൻ അകത്തേക്ക് കേറി.

 

“”””””””””””പിന്നെ ഒന്നൂടെ കേട്ടോ അമ്മാവാ ഇവളെന്റെ പെണ്ണാ, ഞാൻ കെട്ടാൻ പോണെന്റെ പെണ്ണ്. ഇനീം ആരേലും ഇതിനെ പറ്റി തിരക്കിയാ, ധൈര്യമായി പറഞ്ഞോളൂ അത് ശിവന്റെ ഭാര്യയാണെന്ന്…….!!”””””””””””

 

അയാൾക്ക് മുന്നിലാ വാതിൽ കൊട്ടിയടഞ്ഞു. ഒടുങ്ങാത്ത പകയോടെയാണ് അയാളാ വീട് വിടുന്നത്.

 

“”””””””””””പേടിച്ചോ…..??””””””””””””

 

അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുനീരോപ്പി അവൻ തിരക്കി.

 

“”””””””””മ്മ്……”””””””””

 

 

വിതുമ്പലോടെ അവൾ മൂളുമ്പോ, ഒന്നൂല്ല എന്നർഥത്തിൽ അവൻ കണ്ണുകൾ അടച്ച് കാണിച്ചു. പതിയെ ആണേലും അവളും ചിരിച്ചു.

 

…………. ❤️❤️ ………….

 

“”””””””””””തല്ലി കൊല്ലടാ ഈ ഭ്രാന്തിയെ….””””””””””””

 

“”””””””””””അയ്യോ….., ഒന്നും ചെയ്യല്ലേ, ശിവേട്ടാ……. വേദനിക്കുന്നു, ശിവേട്ടാ…… അഹ് അമ്മേ……… ശിവേട്ടാ……””””””””””””

 

അലറി കൂവിയവൾ ഞെട്ടി എഴുന്നേൽക്കുമ്പോ കൂടെ അവനും എഴുന്നേറ്റിരുന്നു.

 

“”””””””””എന്താ…..?? പാറു, മോളെയെന്താ പറ്റിയെ സ്വപ്നം കണ്ടോ……??””””””””””

 

“””””””””””‘ശിവേട്ടാ…..ശിവേട്ടാ””””””””””””

 

തന്റെ തോളിൽ ചാരിയവൾ കരയാൻ തുടങ്ങി.

 

“”””””””””””ശിവേട്ടൻ തന്നാ, പറയടാ എന്താ പറ്റിയെ…..?? കരയല്ലേ പാറു…… ഏട്ടനിവിടെ ഇല്ലേ കരയാതെ……”””””””””””

 

“””””””””””എല്ലാരും എന്നെ ഭ്രാന്തിന്ന് വിളിക്കുന്നു. എല്ലാരും ചേർന്നെന്നെ അടിക്കുവേം ചെയ്യും. നിക്ക്……,,, നിക്ക് പേടിയാവുവാ…..”””””””””

 

“””””””””””അയ്യേ എന്റെ പാറൂട്ടി സ്വപ്നം കണ്ടതാ. അല്ലേ തന്നെ ഏട്ടനിവിടെ ഉള്ളപ്പോ ആരാ എന്റെ പാറുനെ തൊടുന്നെന്ന് ഒന്ന് കാണണോലോ…. പേടിക്കണ്ട കിടന്നോ ഏട്ടൻ അടുത്ത് തന്നെയുണ്ട്….!!””””””””””””

Leave a Reply

Your email address will not be published. Required fields are marked *