ഒറ്റക്ക് കിടക്കാൻ കുഞ്ഞുനാളിലെ പേടിയുള്ള പാറുനെ, അതറിഞ്ഞിട്ട് തന്നെയാ ആദ്യ ദിവസം തൊട്ടേ തന്നോടൊപ്പം അവൻ കൂട്ടിയതും. അവളെന്തോ സ്വപ്നം കണ്ടതാന്നും, അത് കണ്ട് പേടിച്ച് കരഞ്ഞതാന്നും അവന് മനസ്സിലായിരുന്നു. അതിനാൽ തന്നെ അവളേം സമാധാനിപ്പിച്ച് അവൻ കിടത്തി.
“”””””””””””ഏട്ടാ അവരെന്നെ അടിക്കും, എന്നെ തോനെ തവണ അടിച്ച്, ഞാൻ കൊറേ കരഞ്ഞു. അവിടെ മൊത്തം ഇരുട്ടായിരുന്നു. പിന്നെ പിന്നെ എന്നെ തീയും വച്ചു ഇന്ന് രാവിലെ വന്ന മാമൻ ന്നേ തീയും വച്ചു. പാറു മോൾക്ക് നല്ല വേദന എടുത്തു……!!”””””””””””
ഉറക്കം വരാതെ അവനേം ചുറ്റി വരിഞ്ഞവൾ താൻ കണ്ട സ്വപ്നത്തെ അവന് മുന്നിൽ വിശദീകരിച്ചു.
“”””””””””അതെല്ലാം സ്വപ്നാട്ടോ. പേടിക്കാതെ പ്രാർത്ഥിച്ചിട്ട് കിടന്നോ….!!””””””
പേടിച്ചുള്ള അവളുടെ നോട്ടവും ഭാവവും കണ്ട് അവനും അവൾ കണ്ട സ്വപ്നം അത്രത്തോളം ഭയാനകമാണെന്ന് മനസ്സിലായിരുന്നു.
“”””””””അല്ല പാറൂന്റെ കൂട്ടുകാരൻ എവിടെ….?? കണ്ടില്ലല്ലോ……??””””””””
അവളുടെ ഉള്ളിലെ ചിന്ത മാറ്റാൻ തന്നെയാണ് അവനത് തിരക്കിയതും.
“””””””””അഹ് ദാ കിടക്കുന്നുണ്ട് ഏട്ടൻ എടുത്ത് തരാം……!!”””””””””””
നിലത്ത് വീണ് കിടന്ന കരടിപ്പാവയിൽ ദൃഷ്ട്ടി വീണതും അവനത് കുനിഞ്ഞെടുത്തു. എന്നാലവനെ പോലും ഞെട്ടിച്ചത് ആ പാവയുടെ മുഖമായിരുന്നു. അതിനിപ്പോ രണ്ട് കണ്ണുകളും നഷ്ട്ടമായിരിക്കുന്നു. ഇങ്ങനെ തന്നെ കൊടുത്താൽ അവളുടെ ഭയം കൂടെയുള്ളൂ., അവനതിനെ എടുക്കാതെ അവളേം ചേർത്ത് പിടിച്ച് കിടന്നു. ആ രാത്രി അവനെപ്പോഴോ ഉറങ്ങിയിരുന്നു, എന്നാ അവൾ., അവൾക്കുറങ്ങനെ കഴിഞ്ഞില്ല.
രാവിലെ മുതലുള്ള തന്റെ പെണ്ണിന്റെ മാറ്റം അവനെ വല്ലാതെ അസ്വസ്ഥതനാക്കി. എന്നും തന്നെ വിട്ട് മാറാത്ത അവൾ ഒരു മൂലയിൽ ഒതുങ്ങി കൂടി. വാ തോരാതെ സംസാരിക്കുന്ന അവന്റെയാ വായാടി തത്തമ്മ കൂട്ടിലടച്ച് ഇട്ട പോലായി……!! അവന് അവന്റെയാ പഴേ പാറുനെ വേണം. അവൾക്കുള്ള ചോറുമായി അവൻ അവൾക്കരിലേക്ക് ചെന്നു.
“”””””””””കഴിക്ക്……..!!”””””””””””
വാടിയ മുഖവും കറുപ്പ് വീണ കൺപോളകളും കണ്ടവന്റെ ഹൃദയം പോലും ഇടിക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്നു.
“”””””””””ഏട്ടാ……??”””””””‘””
അന്നാ ദിവസം അവന് കേക്കാൻ കഴിയാതെ പോയാ വിളി. സംശയിച്ച് നിന്നാ ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.
“”””””””””എന്താടാ…..??””””””””””
“”””””””””നമ്മക്ക് എങ്ങോട്ടേലും പൂവാം. ഇവിടെ നിന്നാ എല്ലാരും ചേർന്നെന്നെ തീ വക്കും. എന്നെ അടിക്കും. മോൾക്ക് വേദന എടുക്കൂലേ….?? നമ്മക്ക് വേറെ എവിടേലും പോവാമേട്ടാ….??”””””””””
അവൾ ചോദിച്ചത് അതാണ് ഒരു കൂടുമാറ്റം. എന്നാലവനതിന് ഒട്ടും തന്നെ ചിന്തിക്കേണ്ടതായി വന്നിരുന്നില്ല. അവളുടെ സന്തോഷം മാത്രം കാണാൻ കൊതിക്കുന്ന ആ മനസ്സ് ആ കുഞ്ഞി കിളിയേം കൊണ്ട് കൂട് മാറാൻ തന്നെ തീരുമാനിച്ചു. പക്ഷേ എവിടെ……?? പണ്ടേപ്പഴോ അച്ഛൻ തനിക്കായി വാങ്ങിയിട്ടാ തറവാട് ഇന്നും അനാഥമാണ്. ഓർമകളിലേക്ക് ചേക്കറിവന്ന കിഴക്കേ മന.
“”””””””””””ആദ്യം എന്റെ മോളിത് കഴിക്ക്., നമ്മക്ക് പോവാട്ടോ……!!”””””””””””
“”””””””””മ്മ്…..”””””””””””
മൂളുമ്പോഴും തന്നെയേട്ടൻ പറ്റിക്കുവാണ് എന്ന തോന്നല് ആ പാവത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്നാലതായിരുന്നില്ല സത്യം, ആ ഏട്ടൻ അവൾക്കായി തന്റെ പ്രാണൻ പോലും നൽകും എന്നറിയാതെ പോയാ പൊട്ടി പെണ്ണ്……!!
“””””””””””പറ ശിവാ……”””””””””””
“”””””””””കാശി കുറച്ച് നാള് ഞങ്ങളിവിടെ ഉണ്ടാവില്ല. പാറു ഇന്നലെയൊരു ദുസ്വപ്നം കണ്ടു. അവളാകെ വല്ലാണ്ടിരിക്കുവാ, എനിക്ക് കണ്ടിട്ട് സഹിക്കണില്ല. ഇവിടുന്ന് മാറണം അല്ലേൽ അവളെ അവര് ഉപദ്രവിക്കൂന്നൊക്കെ പറഞ്ഞ് പേടിച്ചിരിക്കുവാ. ഞാൻ കരുതി അതൊക്കെയൊന്ന് മാറി പഴേ പോലെ ആവുവോളമെങ്കിലും ഒന്ന് അവളേം കൂട്ടി വേറെ എങ്ങോട്ടേലും പോവാന്ന്….!!”””””””””””
