കുരുതിമലക്കാവ് – 6 2

ഭക്ഷണം കഴിഞ്ഞെണീറ്റ അനിരുദ്ധന്‍ അടുത്തുള്ള മണ്‍കൂജയില്‍ നിന്നും വെള്ളം കുടിക്കുമ്പോള്‍ സുനന്ദ അവന്‍ കഴിച്ച പാത്രങ്ങള്‍ കഴുകി വച്ചു………..
അവളില്‍ ഒരു ഉത്തമ ഭാര്യയെ അനിരുദ്ധന്‍ നോക്കി കണ്ടു…..
“നീ ചക്കിയോടു പറഞ്ഞോ?”
“ഇല്ല … പറയണം….. അവള്‍ക്കു സന്തോഷമാകുയെ ഉള്ളു…. എന്നെ ഒത്തിരി ഇഷ്ട്ടമ അവള്‍ക്കു…..”
പക്ഷെ അത് പറയുമ്പോള്‍ കാര്യം അങ്ങനെ ആവില്ല എന്ന് അനിരുദ്ധന് വെറുതെ ഒരു സംശയം തോന്നി…..
“അതെ നാളെ മുതല്‍ ഞാന്‍ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്നോട്ടെ”
പുഞ്ചിരിയോടെ അനിരുദ്ധന്റെ മറുപടിക്കായി അവള്‍ കാത്തു നിന്നു….
“അത് നിനക്കൊരു ബുദ്ധിമുട്ടാകിലെ”
അനിരുദ്ധന്റെ ആ മറുപടി പക്ഷെ സുനന്ദക്കു ഇഷ്ട്ടപെട്ടില്ല…..
“പിന്നെ ഭര്‍ത്താവിനു വച്ച് വിളമ്പുന്നത് ഭാര്യമാര്‍ക്ക് വലിയ ബുദ്ധിമുട്ടല്ലേ…..പോ…. മിണ്ടണ്ട എന്നോട്”
സുനന്ദ പരിഭവം നടിച്ചു….
“ആഹാ… അപ്പോളെക്കു പിണങ്ങിയോ എന്റെ സുന്ദരി..”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍കൊണ്ട് പിന്നില്‍ നിന്നും അവളുടെ വയറില്‍ ചുറ്റിപിടിച്ചുകൊണ്ട് സുനന്ദയുടെ കഴുത്തില്‍ പതിയെ ഉമ്മ വച്ചപ്പോള്‍…..
സുനന്ദ കിടന്നു പുളഞ്ഞു….
“ശേ…. വിട്ടേ…. വേണ്ട… പോ…. ഞാന്‍ കൂട്ടില്ല…”
കൊഞ്ചികൊണ്ട് അത് പറഞ്ഞു സുനന്ദ അവന്‍റെ പിടിയില്‍ നിന്നും മാറാനായി വെറുതെ ഒരു ശ്രമം നടത്തി….
അവന്‍ കൂടുതല്‍ ശക്തിയോടെ അവളെ കെട്ടിപ്പിടിച്ചു…..
അവള്‍ അത് ആഗ്രഹിച്ചപ്പോലെ അവനു മുന്നില്‍ നിന്നു…. അവള്‍ പതിയെ അവളുടെ കഴുത് പിന്നിലേക്ക്‌ തിരിച്ചു കൊണ്ട് അവന്‍റെ കഴുത്തില്‍ വച്ച്…..
അവന്‍ അവളുടെ കവിളില്‍ ഉമ്മ വച്ചു…… അവള്‍ പുഞ്ചിരിച്ചു…..
“നീ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നാല്‍ മാത്രം പോരാ എനികതൊക്കെ വിളമ്പി തരുകയും വേണം…. എന്താ പോരെ”
അനിരുദ്ധന്‍ വീണ്ടും അവളുടെ കവിളില്‍ ഉമ്മ വച്ചുകൊണ്ട് ചോദിച്ചു…..
അവള്‍ പതിയെ അവന്‍റെ കൈ പിടിക്കുള്ളില്‍ നിന്നു തന്നെ തിരിഞ്ഞുകൊണ്ട് അവനു അഭിമുഖമായി നിന്നു….
അവന്‍റെ കണ്ണുകളിലേക്കു നോക്കിയാ അവള്‍ പതിയെ അവന്റെ നെറ്റിയില്‍ ഉമ്മ വച്ചു……
അവളുടെ ശരീരത്തിലെ ശ്വാസഗതി വര്‍ദ്ധിച്ചു വന്നു…..
അനിരുദ്ധന്‍ അവളുടെ അധരങ്ങള്‍ പതിയെ നുണയാന്‍ തുടങ്ങി…..
ഇതുവരെ ഇല്ലാത്ത ഒരു മധുരം …. മറ്റൊരു സ്ത്രീയില്‍ നിന്നും കിട്ടാത്ത ഒരു ലഹരി അവളുടെ അധരങ്ങളില്‍ അനിരുദ്ധന്‍ തിരിച്ചറിഞ്ഞു…..
അവന്‍ ഒന്നുകൂടി അവളുടെ അധരങ്ങള്‍ നുണഞ്ഞുകൊണ്ട് അവളുടെ പുറത്തുകൂടി അവന്‍റെ കൈകള്‍ പായിച്ചു…..
ആദ്യമായി ഒരു പുരുഷന്‍റെ മുന്നില്‍ കീഴടങ്ങിയ സുനന്ദ ആ നൈര്‍മല്ല്യ സുഖത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ അവന്‍റെ സുഖ ലാളനയില്‍ ലയിച്ചു പോയി…..
അനിരുദ്ധന്‍ പതിയെ തന്‍റെ കൈകള്‍ അവളുടെ മാറിടങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ …. അത് തടഞ്ഞുകൊണ്ട്‌ അവള്‍ അകന്നു മാറി…..
വീണ്ടും വലിയൊരു നിരാശാഭാവം അനിരുദ്ധനെ പിടിമുറുക്കി…..
“ഒന്നും അതിര് വിടണ്ട….. എല്ലാം ഞാന്‍ തരും…. മംഗലം കഴിയട്ടെ”
വലിയൊരു നാണത്തോടെ നമ്ര മുഖിയായി വിരലുകള്‍ കടിച്ചുകൊണ്ട് സുനന്ദ പറഞ്ഞു……
പൂര്‍ണമാവാത്ത കാമത്തിന്‍റെ ബാക്കി പത്രമെന്നോണം അനിരുദ്ധന്റെ ഉള്ളില്‍ അവളെ ബലമായി പിടിച്ചു അനുഭവിക്കാന്‍ മനസു വെമ്പി……
പക്ഷെ സമയമുണ്ട്…. പയ്യെ തിന്നാല്‍ പനയും തിന്നാം…. ഇവളെ ആസ്വദിച്ചു തന്നെ കഴിക്കണം….. അവന്‍റെ മനസിലെ ചെകുത്താന്‍ മന്ത്രിച്ചു……
“നീ പറഞ്ഞതാ അതിന്‍റെ ശരി…. എപ്പോള നമ്മള്‍ മംഗലം കഴിക്കുന്നെ”
ക്ഷേമയുടെ നെല്ലിപടിയില്‍ നിന്നുകൊണ്ട് മുഖത്തൊരു ചിരി വരുത്തി അനിരുദ്ധന്‍ ചോദിച്ചു……
“ചക്കിയോടു മൂപ്പനോടും പറയണം…. പിന്നെ തമ്പുരാന്‍റെ സമ്മതം കൂടി കിട്ടിയാല്‍ നല്ലൊരു മുഹൂര്‍ത്തം നോക്കി……. അതുവരെ കാത്തിരിക്കണം ……. എന്നെ ഒരു രീതിയിലും പ്രലോഭിപ്പിക്കില്ലനു എനിക്ക് സത്യമിട്ടു തരണം”
അവള്‍ അവനെ പാളി നോക്കി കൊണ്ട് പറഞ്ഞു…..
അവളുടെ ഒരു മറ്റെടത്തെ സത്യം…. മനസില്‍ പിറു പിറുത്ത അനിരുദ്ധന്‍ ആ ഭാവം മുഖത്ത് കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു…..
“ശരി സമ്മതിച്ചിരിക്കുന്നു…. ഞാന്‍ സത്യം ചെയ്യാം….”
അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി….
“അയ്യോ ഇവിടെ വച്ചല്ല…. നാളെ നമ്മളൊരു സ്ഥലം വരെ പോകും….. അവിടെ വച്ച് എനിക്ക് സത്യം ചെയ്തു തന്നാല്‍ മതി…..”
സുനന്ദ അത് പറഞ്ഞുകൊണ്ട് അവനു നേരെ നിന്നു…
“ഏതു സ്ഥലം”
“അതൊക്കെ നാളെ കാണാന്നെ…..രാവിലെ ഒരുങ്ങി നിലക്ക്… ഞാന്‍ വന്നു കൂട്ടിക്കൊള്ലാം….. സമയം ഒരുപാടായി… ചക്കി അന്വേഷിക്കും….. ഞാന്‍ പോട്ടെ”
അത് പറഞ്ഞുകൊണ്ട് അവള്‍ അവനെ കടന്നു പോയി….. പൊടുന്നനെ നിന്ന അവള്‍ അവന്‍റെ നെറ്റിയില്‍ അമര്‍ത്തിയൊരു ചുബനം കൊടുത്തു….
“മംഗലം കഴിയുന്നതുവരെ ഇങ്ങനൊക്കെ മതി”
അത് പറഞ്ഞുകൊണ്ട് ചിരിച്ചു അവള്‍ ആ കോണി പടികള്‍ ഇറങ്ങി പോകുന്നത് കഴുകന്‍ കണ്ണുകളോടെ അനിരുദ്ധന്‍ നോക്കി നിന്നു……….

Leave a Reply

Your email address will not be published. Required fields are marked *