കുരുതിമലക്കാവ് – 6

കോവിലകത്തിന് ചുറ്റും എല്ലാവരും കൂടി നിന്നു….. ആ ഗ്രാമം മുഴുവന്‍ സങ്കടത്തിന്റെ അലയടികള്‍ കാണ പെട്ടു….
മരിച്ചത് ആ നാടിന്‍റെ ദേവി രൂപ മാണ്….കുറത്തിയമ്മ എന്നാ പേരില്‍ അറിയപ്പെടുന്ന അവര്‍ കുരുതി മലക്കാവിന്റെ പരദേവതയുടെ പ്രേതിരൂപിണി ആണെന്നാണ്‌ വിശാസം….
കുറത്തിയമ്മ ആയി തിരഞ്ഞെടുക്കാപ്പെടുന്നവര്‍ കന്യകയായി ജീവിക്കണം അവര്‍ കളങ്കിതമാല്ലാത്ത മനസിന്‍ ഉടമയായിരിക്കണം…… സര്‍വോപരി സുന്ദരിയും ആയിരിക്കണം…..
എല്ലാ ഉത്സവ ദിവസങ്ങളും അവരെ കണ്ടു പ്രാര്‍ഥിച്ചു അനുഗ്രഹം വാങ്ങുന്നവര്‍ക്ക് ഫലസിദ്ധി ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം…….
കുറത്തിയമ്മ താമസിക്കുന്നത് ഉത്സവ സമയങ്ങളില്‍ കോവിലകത്തു അല്ലാത്തപ്പോള്‍ കാട്ടിലെ ഒരു കുടിലുമാണ്…..
അവര്‍ക്ക് സഹായികളായി ഏറെ ആളുകളുണ്ടാകും…… ഇപ്പോള്‍ കാലം ചെയ്ത കുറത്തിയമ്മക്കു എണ്‍പത് വയസിനു മുകളില്‍ പ്രായമുണ്ട്….. എപ്പോളും കന്യകമാരെ മാത്രം കുറത്തിയമ്മ ആക്കാന്‍ കാരണം ഇതാണ്…..
കാരണം അവര്‍ കാലം ചെയുന്ന വരെ മറ്റു ഒരാളെ നോക്കണ്ടേ ആവശ്യമില്ല…..
സാദാരണയായി ഇപ്പോള്‍ ഉള്ള കുറത്തിയമ്മയുടെ കുടുംബത്തില്‍ നിന്നും തന്നെ ആണു അടുത്ത കുറത്തിയമ്മയെ തിരഞ്ഞെടുക്കുനത്……

ഏഴു ദിവസം നീണ്ടു നിന്ന ആ വലിയ ദുഃഖ ദിനങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട് മരണപെട്ട കുറത്തിയമ്മയുടെ ചിതാഭസ്മം കിങ്ങിണി പുഴയില്‍ ഒഴുക്കി ആ ഗ്രാമം ആ വലിയ ആല്‍ച്ചുവട്ടില്‍ ഒത്തുകൂടി………
ആളുകള്‍ എല്ലാവരും തന്നെ അവിടെ എത്തിയിട്ടുണ്ട്…..
കുരിച്ച്യരും കുഞ്ഞമ്പുവും വലിയ ഇരിപ്പിടങ്ങളില്‍ സ്ഥാനമുറപ്പിച്ചു….
അനിരുദ്ധനും ആളുകള്‍ക്കിടയില്‍ നിന്ന സുനന്ദയും പരസ്പരം നോക്കി ചിരിക്കുന്നത് കണ്ട ചക്കി ദേഷ്യം പൂണ്ട ഭദ്രക്കാളിയായി…..
ഇതുകണ്ട കുഞ്ഞമ്പു അവളെ കണ്ണുകൊണ്ട് അരുതെന്ന് കാണിച്ചപ്പോള്‍ മുറിഞ്ഞുപ്പോയ കാമത്തിന്റെ കണികകള്‍ അവളെ തേടിയെത്തി…..
ദേഷ്യം കാമമായി മാറിയ സമയത്ത് അവള്‍ കുഞ്ഞമ്പുവിനെ മറ്റാരും കാണാതെ വശ്യമായി നോക്കി ചിരിച്ചു…….
“എന്നാ തുടങ്ങുവല്ലേ…”
കുറിച്യര്‍ തനിക്കു മുന്നില്‍ ഇരിക്കുന്ന മഹാ പണ്ഡിതനായ ബ്രാഹ്മണ ശ്രേഷട്ടനോട് ചോദിച്ചു………
“തുടങ്ങാം……അമ്മെ ദേവി….. മഹാമായേ…… കാത്തു രക്ഷിക്കണേ …..”
തന്‍റെ നെഞ്ചില്‍ കൈ വച്ച് പ്രാര്‍ഥിച്ചു തനിക്കു മുന്നിലുള്ള ആ വലിയ പലകയില്‍ നിരത്തി വച്ചിരിക്കുന്ന ചെറിയ കരുക്കള്‍ കൈലിട്ടു ഉറച്ചുകൊണ്ട് അയാള്‍ കണ്ണുകള്‍ അടച്ചു…..
എല്ലാവരും ഭക്തിപൂര്‍വ്വം തൊഴുതു നിന്നു…..
“ഓം….. ദേവി…. സര്‍വസ്വ പത കഥ….”
മന്ത്രാക്ഷരങ്ങളുടെ വലിയ ശഭ്ധങ്ങള്‍ കുരുതി മലക്കാവിനെ ഭക്തി സാന്ത്രമാക്കി……
കുറച്ചു കരുക്കള്‍ എടുത്തു പലകയില്‍ വച്ച് പല കളങ്ങളിലെക്കായി നീക്കി വച്ച ആ ബ്രാഹ്മണന്‍ ഒന്ന് കണ്ണുകള്‍ അടച്ചു മുകളിലോട്ടു നോക്കി പിന്നിലേക്ക്‌ കൈ കുത്തി അല്‍പ്പ നേരം ഇരുന്നു….
എല്ലാവരും ആകാക്ഷാ പൂര്‍വ്വം അയാളെ നോക്കി….
“ഹ്മ….. തമ്പുരാന്‍ അനര്‍തങ്ങളാണലോ സര്‍വതും”
തന്‍റെ ചുമലില്‍ ഇട്ട ചുവന്ന പട്ടില്‍ കൈകള്‍ വച്ചുകൊണ്ട് അയാള്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഭയത്തിന്റെ നിഴലില്‍ ആയി….
“എന്താ തിരുമേനി,….. എന്താ…. പ്രശ്നം”
അമ്പരപ്പോടെ കുറിച്യര്‍ അത് ചോദിച്ചപ്പോള്‍ എല്ലാവരും വീണ്ടും ബ്രാഹ്മണനെ നോക്കി…..
“കുറത്തിയമ്മ മരിച്ചതല്ല ….. അതൊരു ദുര്‍മരണമാണ്……”
അത് കേട്ട ആ നാടോന്നടങ്ങം ഞെട്ടി…… നാട്ടുക്കാര്‍ പരസ്പരം നോക്കി….. എങ്ങും കുശു കുശുപ്പാര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടായി…
“എന്താ ഈ പറയണേ….. ദുര്മരണോ….. നമ്മുടെ ഈ കുരുതിമലക്കാവിലോ……. ആരാണ്…..അതും കുറത്തിയമ്മയെ …”
കുറിച്യരുടെ തൊണ്ടയിടറി……..
“ആരെന്നു വ്യക്തമല്ല…. പക്ഷെ ഈ നാട്ടുക്കാരനാണ്,,…. പുറത്തുള്ള ആരുമല്ല”
അത് കേട്ടപ്പോള്‍ സത്യത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് അനിരുദ്ധനും സുനന്ദക്കും ആയിരുന്നു….. അവര്‍ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു….. ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു…….
“എന്താണ് ഇനി സംഭവിക്കുക….. നാം എന്താണ് ചെയേണ്ടത്….. അവിടുന്ന് നോക്കി പറഞ്ഞാട്ടെ”
ഭീതിയുടെ നിഴലില്‍ കുറിച്യര്‍ ചോദിച്ചു….
“തമ്പുരാനേ….. ദുര്‍മരണം നടന്നത് കാട്ടിലാണ്….. അതും പരധേവതക്കു അടുത്ത് വച്ച്……”
തന്‍റെ ചുവന്ന പട്ടില്‍ ഒന്നുകൂടി കൈവച്ചുരച്ചു കണ്ണുകള്‍ അടച്ച അയാള്‍ തുടര്‍ന്നു………,
“ദേവിക്ക് കോപം…… കുരുതിമലക്കാവില്‍ നിന്നും ദേവിയുടെ നിറ സാന്നിധ്യം ഇല്ലാണ്ടായിരിക്കുന്നു….. ആപത്താണ് കുരുതി മലക്കാവിനെ കാത്തിരിക്കുന്നത്……”

“എന്‍റെ ദേവി….. ഞാന്‍ എന്തൊക്കെ ആണു ഈ കേള്‍ക്കുന്നത്….. ഇതിനു പ്രേധിവിധികള്‍ ഒന്നും ഇല്ലേ തിരുമേനി….”
ഭയത്തിന്റെയും സങ്കടത്തിന്റെയും ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്നപ്പോലെ കുറിച്യര്‍ ആരാഞ്ഞു………
“വലിയൊരു പൂജ തന്നെ വേണം….. കാട് വൃത്തിയാക്കി ശുന്ധമാക്കണം ………. വലിയ തിരുമനസിനെ കൊണ്ട് വന്നു ശുദ്ധി കലശം നടത്തണം….. എത്രയും പെട്ടന്ന് അടുത്ത കുറത്തിയമ്മയെ തെരഞ്ഞെടുത്തു ദേവിക്ക് മാലയര്‍പ്പിക്കണം……..പിന്നെ അതിലെല്ലാം ഉപരി എല്ലാവരും നല്ലപ്പോലെ പ്രാര്‍ഥിക്കാ….”
എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു…… അവിടെ കൂടി നിന്നവരെല്ലാം കണ്ണടച്ച് പ്രാര്‍ഥിച്ചു…..
“അടുത്ത കുറത്തിയമ്മയായി …… എവിടെ….. സുമതി മുന്നോട്ടു വരൂ….”
കുറിച്യര്‍ ആളുകളുടെ ഇടയില്‍ നിന്നും വിളിച്ചപ്പോള്‍ ഭയത്തിന്റെയും സങ്കടത്തിന്റെയും വിറയാറന്ന മുഖവുമായി സുമതി മുന്നിലേക്ക്‌ നടന്നു വന്നു……
അവളുടെ അഴക്‌ കണ്ടു കുറിച്യരും കുഞ്ഞമ്പുവും അനിരുദ്ധനും ഒരുപ്പോലെ വാ പൊളിച്ചു…..
സുമതി സുന്ദരി ആയിരുന്നു…. സുനന്ദയുടെ അത്ര വരില്ലെങ്കിലും അവളും മോശമല്ലായിരുന്നു,,,,
വലിയ നിതംഭവും അതിനൊപ്പമുള്ള മുടിയഴകുമാണ് അവള്‍ക്കു കൂടുതല്‍ അഴക്‌ പകര്‍ന്നത്….
അവളെ കാമ കണ്ണുകളാല്‍ നോക്കി നില്‍ക്കുന്ന അനിരുദ്ധനെ സൂക്ഷ്മമായി നോക്കിയാ സുനന്ദയുടെ കണ്ണില്‍ അനിരുദ്ധന്റെ കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു,,….
കൊല്ലും ഞാന്‍ എന്നാ ആഗ്യം കാണിച്ചുകൊണ്ട് സുനന്ദ ചിരിച്ചു…..
കുറിച്യര്‍ സുമതിയെ തന്നെ നോക്കി….. എന്തൊരു അഴ്കാനണവള്‍ക്ക്…
ചെറിയ കണ്ണുകളും വലിയ തുടുത്ത ചുണ്ടും ഇടത്തരം മാറിടങ്ങളും അവളുടെ ശരീരഭങ്ങിക്ക് ആക്കം കൂട്ടി….
“കുട്ടിയുടെ പേര്….”
“സുമതി”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു…
“നക്ഷത്രം”
“രേവതി”
“ഹ്മ..”
ഒന്ന് മൂളികൊണ്ട് അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടാന്‍ തുടങ്ങിയപ്പോള്‍ സുമതി എങ്ങി എങ്ങി കരഞ്ഞു…..
തന്‍റെ ജീവിതത്തിലെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം ഇവിടെ തീര്‍ന്നെന്നു അവളുറപ്പിച്ചു…….. കുറത്തിയമ്മ ആയാല്‍ പിന്നെ ശിഷ്ട്ട ജീവിതം ……സുമതിയുടെ മനസില്‍ സങ്കടം കുത്തിയൊലിച്ചു….
വീണ്ടും കരുക്കള്‍ പല കളങ്ങളിലേക്ക് നീക്കിയ ആ ബ്രാഹ്മണന്‍ വീണ്ടും കൈ പിന്നിലേക്ക് വച്ച് കണ്ണുകള്‍ അടച്ചിരുന്നു….
“തമ്പുരാനേ…. ഇവളല്ല….. അടുത്ത കുറത്തിയമ്മ ആകാന്‍ ഇവള്‍ക്ക് യോഗമില്ല….”
സുമതിക്ക് ആ വാക്കുകള്‍ അമൃതിനു തുല്യമായിരുന്നു…… തീര്‍ന്നു എന്ന് വിചാരിച്ച അവളുടെ ജീവിതം വീണ്ടും തിരിച്ചു കിട്ടിയത് ഓര്‍ത്ത അവളുടെ കണ്ണുകള്‍ സന്തോഷത്തിന്റെ അശ്രുക്കള്‍ പൊഴിച്ച്….. അവള്‍ മനസുരുകി ദേവിയെ വിളിച്ചു…..
അവള്‍ക്കു യോഗമില്ലത്തത് കുറിച്യര്‍ക്കും സന്തോഷമുണ്ടാക്കി…… കൊള്ളം ഇനിയിവളെ തന്‍റെ വരുതിയില്‍ കൊണ്ട് വരാം….. അയാള്‍ മനസില്‍ ചിരിച്ചു….
“അല്ല ഇനിയിപ്പോ എന്താ ഒരു പ്രതിവിധി…. സുമതി അല്ലെങ്കില്‍ പിന്നെ ആരാ”
കുഞ്ഞമ്പു ആണു അത് ചോദിച്ചത്…..
“പ്രതിവിധി എല്ലാത്തിനും ഉണ്ട് വൈദ്യരെ….. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഒരു കന്യക…. അവളാണ് ദേവിയുടെ അടുത്ത പ്രതിയോഗി….. അങ്ങനെ ആരാ ഈ കൂട്ടത്തില്‍….”
ചുറ്റും നിന്ന എല്ലാവരെയും നോക്കി കൊണ്ട് അയാള്‍ അത് ചോദിച്ചപ്പോള്‍
“സുനന്ദ ആയില്യം നാളാണ്”
ചക്കി കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു….
സുനന്ദയും അനിരുദ്ധനും കുരിച്ച്യരും നാട്ടുക്കാരും എല്ലാവരും ഞെട്ടിയപ്പോള്‍ കുഞ്ഞമ്പു മാത്രം ഉള്ളില്‍ ചിരിച്ചു ……
സുനന്ദ അനിരുദ്ധനെ നോക്കി കരഞ്ഞു….
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിന്നു….
കുറിച്യരുടെ സങ്കടം തല്‍ക്കാലം സുമതിയില്‍ തീര്‍ക്കാം എന്ന് വിചാരിച്ചു അയാള്‍ തന്‍റെ മനസില്‍ നിന്നും സുനന്ദയെ ഇറക്കി വിട്ടു പകരം സുമതിയെ അവിടെ പ്രതിഷ്ട്ടിച്ചു……..
“സുനന്ദ….. ആയില്യം നക്ഷത്രം……”
അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടി…
“അതെ ഇവള്‍ തന്നെ ഇവള്‍ തന്നെ കുരുതിമലക്കവിന്റെ അടുത്ത കുറത്തിയമ്മ….”
അയാള്‍ വലിയ ശബ്ദത്തോടെ അത് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈകള്‍ കൂട്ടിയടിച്ചു ……. സ്ത്രീ ജനങ്ങള്‍ കുരവയിട്ടു…..
സുനന്ദ കരഞ്ഞുകൊണ്ട്‌ നിലത്തിരുന്നു…..
കുഞ്ഞമ്പു മനസില്‍ ഊറി ചിരിച്ചു…..
അവളെ സമാദാനിപ്പിക്കാന്‍ എന്നാ വണ്ണം അവളുടെ കൂടെ ഇരുന്ന ചക്കി അനിരുദ്ധനെ നോക്കി പ്രതികാര ഭാവത്തില്‍ ചിരിച്ചു….
ഒന്നും മനസിലാകാതെ അനിരുദ്ധന്‍ നിന്നു…..
സുമതിയെ മനസില്‍ കാമരൂപിണിയായി കണ്ടു കുറിച്യര്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..
ജീവിത തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സുമതി ദേവി മന്ത്രങ്ങള്‍ ഉരുവിട്ടു…..
എല്ലാവരും സുനന്ദയെ പ്രോത്സാഹിപ്പിച്ചു…. കാരണം അവര്‍ക്കാര്‍ക്കും നഷ്ട്ടപെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല……
സുനന്ദ മനസുരുകി ദേവിയെ വിളിച്ചു…… എവിടെ നിന്നോ പറന്നു വന്ന ആ വലിയ ഗരുഡന്‍ ആ ആല്‍മരത്തില്‍ ഇരുന്നു….. പൊടുന്നനെ വലിയ കാറ്റുവീശി……
കുരുതിമാലക്കാവിനെ വിറപ്പിച്ചുകൊണ്ട്‌ വലിയ ശബ്തതോടെ ഇടി മുഴങ്ങി……
കുരിച്ച്യരുടെയും കുഞ്ഞംബുവിന്റെയും മുഖത്ത് ഭയത്തിന്റെ നിഴല്‍ പാടുകള്‍ വീണു…… ബ്രാഹ്മണന്‍ മുകളിലേക്ക് നോക്കി…..
“ആപത്ത്‌”
അയാളുടെ ചുണ്ടുകള്‍ മൊഴിഞ്ഞു….
“ആപത്ത്‌”…………

Leave a Reply

Your email address will not be published. Required fields are marked *