“സത്യമായും മനപ്പൂര്‍വമല്ല സുനന്ദ…”
ഇല്ലാത്ത സങ്കടം മുഖത്തണിഞ്ഞുകൊണ്ട് അനിരുദ്ധന്‍ പറഞ്ഞു…..
അവനെ നോക്കിയാ സുനന്ദ ഒന്ന് ചിരിച്ചു….. അനിരുദ്ധന്‍ അവളെ കാണിച്ചുകൊണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു……
വീണ്ടും സുനന്ദ അനിരുദ്ധന്റെ കൈകളില്‍ തൂങ്ങി നടന്നു…..
കുറെ നേരത്തെ ഗോര വനത്തിലൂടെയുള്ള നടത്തം അനിരുദ്ധനെ നന്നേ ക്ഷീണിപ്പിച്ചു …..
“ഇനി എനിക്ക് വയ്യ നടക്കാന്‍….ഞാന്‍ കുഴങ്ങി…..”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ അവിടെ കണ്ട വലിയൊരു മരത്തില്‍ താങ്ങി നിന്നു…..
“കുറച്ചുകൂടെ ഉള്ളു… ദെ നമ്മളെത്തി…… അല്ല്പം കൂടെ വരുന്നേ….”
സുനന്ദ അവന്റെ കൈകള്‍ പിടിച്ചു കൊണ്ട് വീണ്ടും നടന്നു….
അല്‍പ്പം കൂടി നടന്ന അനിരുദ്ധന്റെ കാതുകളിലേക്ക് വലിയൊരു വെള്ള ചാട്ടത്തിന്റെ ശബ്ദം എത്തി…..
അവന്‍ ക്ഷീണം മറന്നുകൊണ്ട് വേഗത്തില്‍ നടന്നപ്പോള്‍ അത് കണ്ട സുനന്ദ കുലുങ്ങി ചിരിച്ചു…..
അല്ല്പ്പം ദൂരം കൂടി ചെന്ന അനിരുദ്ധനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല…..
കാട്ടിലൂടെ ഒരുപ്പാട് നടന്നിട്ടുണ്ടെങ്കിലും ഇത്രയും ദൂരം അവന്‍ വരുന്നത് ആദ്യമായിട്ടായിരൂന്നു……
അവന്‍ ശരിക്കും ആ കാഴ്ച ഒന്നുകൂടി നോക്കി കണ്ടു…
വലിയ രണ്ടു വെള്ളചാട്ടങ്ങള്‍ ഒരു വലിയ കുന്നിന്‍റെ മുകളില്‍ നിന്നും മത്സരിച്ചു കുതിച്ചുകൊണ്ട് താഴെയുള്ള ആ വലിയ പാറയില്‍ പതിച്ചുകൊണ്ടിരുന്നു…..
അതില്‍ നിന്നും ഉത്ഭവിക്കുന്ന ചെറിയ ജലകണികകള്‍ അവന്‍റ് മുഖത്തിന് കുളിര് പകര്‍ന്നു…..
ആ വെള്ളചാട്ടങ്ങള്‍ക്ക് മുകളിലൂടെ ധാരാളം പക്ഷികള്‍ മീനിനെ ലക്ഷ്യമാക്കി പറന്നു നടന്നു….
ചിലതെല്ലാം തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ചാടിയപ്പോള്‍ ആ വലിയ ജലസാഗരം അവരെ വിഴുങ്ങാനെന്നപ്പോലെ നിവര്‍ന്നു നിന്നു…….
ഓരോ തവണയും വലിയ വലിയ മീനുകളെ കൊക്കില്‍ കൊത്തിപ്പിടിച്ചുകൊണ്ട് ആ പക്ഷികള്‍ പറന്നുയരുമ്പോള്‍ അവരെ മനപ്പൂര്‍വം കുളിപ്പിച്ചുകൊണ്ട് ആ വലിയജലസ്രോതസുകള്‍ ആര്‍ത്തു ചിരിച്ചു……….
ഇടയ്ക്കിടെ ആ ജലസ്രോതസുകള്‍ അനിരുധനെയും ചെറുതായൊന്നു കുളിപ്പിച്ചു……..
അവന്‍ മതിമറന്നു നില്‍ക്കുന്നത് കണ്ട സുനന്ദ അവളുടെ സന്തോഷം മറച്ചുവക്കാതെ പിന്നില്‍ നിന്നും അവനെ കെട്ടിപ്പിടിച്ചു…….
സുനന്ദ കേട്ടിപ്പിടിച്ചപ്പോളും അനിരുദ്ധന്‍ ആ പ്രകൃതി സൗന്ദര്യത്തില്‍ മനമയന്നു നില്‍ക്കുകയായിരുന്നു…..
“ഇഷ്ട്ടപെട്ടോ ഈ സ്ഥലം?”
സുനന്ദ ഒന്നുകൂടി അവനെ മുറുകെ പുണര്‍ന്നുകൊണ്ട് ചോദിച്ചു…..
അതിനുത്തരമെന്നോണം തിരിഞ്ഞു നിന്നു അവളുടെ നെറ്റിയില്‍ അവന്‍ ചുംബിച്ചു……
“കഴിഞ്ഞിട്ടില്ല …. ഇനിയും ഉണ്ട് ,,,,, വാ……”
അതും പറഞ്ഞുകൊണ്ട് അവള്‍ അവര്‍ക്ക് മുന്നിലെ ആ ചെറിയ കുന്നുകള്‍ ഇറങ്ങി…..
അവന്‍ അവളുടെ കൈകള്‍ പിടിച്ചു പതിയെ ഇറങ്ങിയപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടുത്തേക്ക് അവര്‍ നീങ്ങി കൊണ്ടിരുന്നു…..
അവരെ മുഴുവനായി കുളിപ്പിക്കാന്‍ തുടങ്ങിയ ആ പ്രകൃതി അവര്‍ക്ക് നേരെ സന്തോഷത്തിന്റെ ജലകണികകള്‍ വിതറി കൊണ്ടിരിന്നു,,,,,,
വാഴു വഴുപ്പാര്‍ന്ന വലിയ പാറകള്‍ ശ്രദ്ധയോടെ നടന്ന അവര്‍ അത് പിന്നിട്ടു നടക്കാന്‍ തുടങ്ങി…..
മുകളിലോട്ടു നോക്കിയ അനിരുദ്ധന്‍ വീണ്ടും ഞെട്ടി…. അത്ഭുതത്തിന്റെ വലിയ വെലിയെറ്റങ്ങള്‍ അവനിലുണ്ടായി…
ഇപ്പോള്‍ അവര്‍ക്ക് മുകളിലായി ആ വലിയ വെള്ളച്ചാട്ടത്തെ പ്രേധിരോധിച്ചുകൊണ്ട് ഒരു വലിയ പാറ അവരെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു……
അവന്‍ അതിലേക്കു തന്നെ നോക്കി…. ആകാശത്തെ പോലും മറച്ചുകൊണ്ട് ആ വലിയ പാറ അവര്‍ക്ക് മുകളിലായി വിരാചിച്ചു…..
ചെറുതായൊന്നു തെന്നി വീഴാന്‍ പോയ അനിരുദ്ധനെ സുനന്ദ താങ്ങി നിര്‍ത്തി……
“മുകളിലേക്ക് നോക്കി നടക്കാതെ താഴേക്കു നോക്ക്…….. വഴുക്കുന്ന പാറയാ…. വീണാല്‍ പോടീ പോലും കിട്ടില്ല പിന്നെ…”
സുനന്ദ അപകടത്തിന്‍റെ വ്യാപ്തം അവനു പറഞ്ഞുകൊടുത്തു……….
