ഉറങ്ങിയോ ?
Hello
ഒരു മൈൻണ്ടും ഇല്ല .
ഉറങ്ങാൻ ഉള്ള മൂടും ഇല്ലാതെ ഞാൻ കുറച്ച് നേരം മൂവി കണ്ടിരുന്നു.
ഒരു 2 മണിയൊക്കെ ആയപ്പോൾ ഉണ്ട് ഒട്ടും പ്രതീക്ഷിക്കാതെ സുമിയുടെ msg
Sorry,
Mind ശെരിയല്ലയിരുന്നു
Good night
ഞാൻ പെട്ടന്ന് തന്നെ msg ന് reply നൽകി
‘🙁🙁’
നീ ഉറങ്ങിയില്ലേ 😧
ഇല്ല
എന്തെ
ഉറക്കം വന്നില്ല , സുമി എന്താ ഉറങ്ങാത്തെ
ഏയ് ഒന്നുല്ലാ, ഉറക്കം വന്നില്ല
എന്നിട്ട് എവിടെയായിരുന്നു ഇത്രെയും നേരം .
ഇവിടന്നെ ഉണ്ടായിരുന്നു , മൈൻഡ് ശെരിയല്ലരുന്നു അതാ …
എന്താ പട്ടിയെ പറയാൻ പറ്റുന്നത് ആണോ ?
അങ്ങനെ ഒന്നും ഇല്ലെടാ
എന്നാലും ……
ഇല്ലട ഒന്നും ഇല്ല
ആയിക്കോട്ടെപ്പാ
സത്യായിട്ടും കാര്യമായിട്ട് ഒന്നും ഇല്ല . ഇക്കയും ആയിട്ട് ഒരു സൗന്ദര്യ പിണക്കം.
ഉം …. ന്നാ ok Good Night .
ഉറക്കം വന്നോ ?
ഇല്ല
പിന്നെന്താ പോകുന്നെ .
ഏയ് ഒന്നുമില്ല
വിച്ചു പിണക്കം ആണോ !
എന്തിന് , ആരോട് … നമ്മളൊക്കെ ആരാപ്പാ
ഞാൻ നിന്നെ വിളിക്കട്ടെ ഇപ്പോ?
പെട്ടന്ന് സുമി അത് ചൊതിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് അമ്പരന്നു .
വിളിച്ചോളൂ
പെട്ടന്ന് തന്നെ അവളുടെ കോൾ എനിക്ക് വന്നു .
Hello
എന്തിനാ ഇത്ര ഗൗരവം
ഗൗരവം ഒന്നും ഇല്ലല്ലോ.
എനിക്ക് അങ്ങനെ തോന്നുന്നുണ്ട്
അത് തോന്നുന്നത് ആകും.
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടികൾ കൊടുത്തു.
നീ പിണങ്ങല്ലേ ഞാൻ പറയാം .
ഉം
അത് ഇക്കയുടെ വീട്ടിൽ ഒരു ഫംഗ്ഷൻ വരാൻ ഉണ്ട് , പെങ്ങളുടെ കുട്ടിയുടെ കല്യാണം . അതിന് ഇക്കാക്ക് 10 പവൻ കൊടുക്കണം.അത് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും അടി ആയി
അതെന്താ…
അതൊരു വലിയ കഥ ആണ്
പറയാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ കേൾക്കാൻ തയ്യാർ
ഇക്കയക്ക് ഒരു അനിയത്തിയും ഒരു അനിയനും ആണ് ഉള്ളത് . അനിയത്തി കല്യാണം കഴിഞ്ഞ് പോയിരുന്നു.
എന്നെ കല്യാണം കഴിച് ഒരു രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞങൾ പുതിയ വീട് എടുത്ത് മാറി താമസിച്ചു അതാണല്ലോ നാട്ട് നടപ്പ്. അപ്പോ പെങ്ങള് നാട്ടിലും അളിയൻ ഗൾഫിലും ആയിരുന്നു.
അവള് അമ്മായി അമ്മയുമായി അവിടെ ചേരാതെ വന്നപ്പോ ഇക്ക അവളോട് ഞങ്ങളുടെ പുതിയ വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞു എനിക്ക് ഒരു കൂട്ട് എന്ന് ഞാനും കരുതി. പക്ഷേ അളിയൻ ഗൾഫിൽ നിന്നും വന്നിട്ട് ഞങ്ങളുടെ വീട്ടിലായി താമസം . അവളെ കൂട്ടികൊണ്ട് പോകുന്നു ഇല്ല ഇവര് വേറെ മാറുന്നും ഇല്ല.
എന്നിട്ട് ….!
എനിക്ക് അത് ഇഷ്ടം ആയിരുന്നില്ല .
അത് പറഞ്ഞൂടെ ഇക്കയോട്
ഞാൻ പറഞ്ഞലൊന്നും ഇക്ക കേൾക്കില്ല , അങ്ങോർക് സ്വന്തം തീരുമാനം ആണ് വലുത് . പിന്നെയും ഉപ്പ പറഞാൽ ആണ് കുറച്ച് കേൾക്കുക അതാണെൽ അതിൻ്റെ അപ്പുറവും .
ആ എന്നിട്ട് .
പെങ്ങൾക്ക് രണ്ട് പിള്ളേരും ആയി , അളിയൻ ഗൾഫും നിർത്തി നാട്ടിൽ ഞങ്ങടെ വീട്ടിൽ സ്ഥിരം ആക്കി. അളിയന് വീതം വെക്കലും അവിടെ അടിയും പരിപാടിയും ഒക്കെ ആയി വീതം വെക്കൽ നീണ്ടു. അളിയന് ആണെങ്കിൽ വല്യ വരുമാനവും ഇല്ല നാട്ടിൽ. അപ്പോ ഇക്ക പറഞ്ഞു നിങൾ ഇവിടെ നിന്നോ കുഴപ്പം ഇല്ല ഇക്ക തറവാട്ടിലേക്ക് മാറാം എന്ന്. പെങ്ങളും അളിയനും ഉപ്പയും ഒക്കെ അതിന് ഒരു എതിർപ്പും പറഞ്ഞില്ല ഇക്ക ആണെങ്കിൽ എന്തോ വല്യ പുണ്യം ചെയ്യും പോലെ സ്വന്തം വീട് പെങ്ങൾക്കും അളിയനും താമസിക്കാൻ മാറി കൊടുത്ത്.
അയ്യേ…. അതെന്താ അങ്ങനെ.
അങ്ങനെ ഒക്കെ ആണ് ഇവിടത്തെ കാര്യങ്ങൾ.
എന്നിട്ട് ഞങൾ കെട്ടും പാണ്ടവും എടുത്ത് തറവാട്ടിലേക്ക് തിരിച്ച് വന്ന്.
പിന്നെ അവിടെതന്നെയായി.
കുറച്ച് കഴിഞ്ഞപ്പോൾ അനിയനും കല്യാണം കഴിച്ച് . വന്ന പെണ്ണാണെങ്കിൽ ഒരു മുശേട്ട പെണ്ണും . ഒരാളെയും പേടിയും ഇല്ല , ഒരു പണിയും ചെയ്യുകയും ഇല്ല കുത്തി തിരിപ്പ് ഉണ്ടാക്കുകയും ചെയ്യും .
