കൂട്ടിലെ കിളികൾ – 4 1അടിപൊളി  

 

ഇത് ഇക്കക്ക് അറിയില്ലേ .

 

ഇല്ല , അവൽ എല്ലാവരുടെയും മുന്നിൽ നല്ലത് കളിക്കും എന്നിട്ട് പുറകിക്കൂടി താങ്ങും .

അനിയന് പിള്ളേരൊക്കെ ആയപ്പോൾ അവിടെ നിക്കുന്നത് അന്തസ്സിന് ശെരിയല്ല എന്നും പറഞ്ഞ് ഇവിടെ ഈ പുതിയ വീട് പണിതത്.

 

അപ്പോ പെങ്ങൾക്ക് കൊടുത്തത്?

 

എനിക്ക് അറിയില്ല . ചോതിച്ചപ്പോ പറയ്യാ , എന്താ ചെയ്യണ്ടേ എന്ന് മൂപ്പർക്ക് അറിയാം , തൽക്കാലം അവര് അവിടെത്തന്നെ നിൽക്കും , ഇറങ്ങി പോകാൻ പറയാൻ പറ്റില്ല പെങ്ങൾ ആണെന്ന്

 

അയ്യേ , ഇയാളെന്താ ഇങ്ങനെ

 

ഇങ്ങനെ കുറെ ഉണ്ട്.

 

ആദ്യത്തെ വീട് ചെറിയ ലോണിലും ബാക്കി ഇക്കയുടെ കൈലെ പൈസയും ഉപ്പ കൊടുത്തതും കൂടി ആണ് പണിതത് അതുകൊണ്ട് വല്യ ബാധ്യത ഉണ്ടായില്ല , പക്ഷേ ഇപ്പൊ എടുത്തത് നല്ല ലോണും , ഇക്കാൻ്റെ പൈസയും , പിന്നെ എൻ്റെ ഉപ്പയും കുറച്ച് പൈസ ഒക്കെ വച്ചാണ് . പഴയ വീട് ഉണ്ടെൽ ഇപ്പൊ ഉള്ള ഈ ബാധ്യത അവശ്യം ഉണ്ടോ

 

അതില്ല .

 

എന്നിട്ട് ഇപ്പൊ പെങ്ങടെ കുട്ടിക്ക് സ്വർണം വാങ്ങാൻ എൻ്റെ സ്വർണം പണയം വെക്കാൻ വേണം എന്ന് പറഞ്ഞു .

ഞാൻ ഒന്നും പറയാൻ പോകില്ല സാധാരണ .

പക്ഷേ എനിക്കും ഒരെണ്ണം വളർന്ന് വരുന്നില്ലേ . അതിനും വേണ്ടേ എന്തെങ്കിലും . പുറത്ത് പോയ് ഉണ്ടാക്കി പെങ്ങൾക്കും അനിയനും ഒക്കെ കൊടുത്ത് വയസാം കാലത്ത് കടത്തിൽ ജീവിക്കേണ്ട അവശ്യം എന്താ ഉള്ളത് .

 

അപ്പോ അളിയന് വീടൊന്നും ഇല്ലേ .

 

അളിയൻ വീട് പണിയാൻ തുടങ്ങിയിട്ട് കൊല്ലം 6 ആയി . വാർപ്പ് കഴിഞ്ഞത് അല്ലാതെ ഭക്കി നോക്കുന്നും ഇല്ല . ഇനി അതിനും ഇങ്ങേര് പൈസ കൊടുക്കുമോ എന്നാണ്.

 

ഇതും പറഞ്ഞ് ആയിരുന്നോ ഇന്ന് അടി ആക്കിയത്.

 

ഉം. ഞാൻ പണ്ട് തൊട്ടേ ആരോടും ഒന്നും കയർത്ത് സംസാരിക്കാൻ നിൽക്കലില്ല

പക്ഷേ എത്രയെന്ന് വച്ചാ സഹിക്കുക . ഇന്ന് വിളിച്ചപ്പോ ഞാൻ ഓരോന്ന് പറഞ്ഞ് അപ്പോ മൂപ്പര് എന്നോട് ദേഷ്യപ്പെട്ട് . ഞാനും അപ്പോ എന്തെല്ലോ പറഞ്ഞ് .

 

ലാസ്റ്റ് എന്നെ കുറേ പെടിപ്പിച്ചിട്ട് കോൾ വച്ചിട്ട് മൂപ്പര് പോയ്.

 

അത് ശെരി. അതൊന്നും കാര്യമക്കണ്ടാ നോക്കിക്കോ മൂപ്പര് നാളെ രാവിലെ വിളിച്ച് സോൾവ് അക്കും പിണക്കം .

 

ഉം കുറെ ആക്കും, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷം ആയിട്ട് ഇല്ല അപ്പഴാ.

 

അതെന്താ ….

 

മൂപ്പർക്ക് ഫ്രണ്ട്സും പെങ്ങളും പിന്നേ മോളും ആണ് വലുത് .

ഭാകി ഉള്ളൊര് ജീവിച്ചാൽ എന്താ മരിച്ചാൽ എന്താ .

 

ആ വാക്കുകളിൽ ധയനീയതയും , പുച്ഛവും , നിവർത്തികെടും ഒക്കെ നല്ലത് പോലെ നിഴലടിച്ചു .

 

എല്ലാം ശെരിയവും സങ്കടപെടല്ലെ.

 

ആ പ്രധീക്ഷയോന്നും എനിക്ക് ഇല്ല , സമാധാനത്തോടെ നിൽക്കാൻ ഒരു വീട് ഉണ്ടാക്കി തന്നല്ലോ, മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു മോളെയും കിട്ടി മതി , ഇതുകൊണ്ട് ഞാൻ സമാധനിച്ച് ജീവിച്ചോളും. ഈ ഉള്ള വീടും കൂടി ദാനം നൽകാതെ ഇരുന്നാൽ മതിയായിരുന്നു .

 

അവളുടെ വാക്കുകളിൽ സങ്കടം തളംകെട്ടി നിൽക്കുന്നത് അറിയാൻ പറ്റുന്നുണ്ട്.

 

സുമി …..

 

ഉം…..

 

സങ്കടപെടല്ലേ, ഇങ്ങനെ കരഞ്ഞത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത് . സ്വന്തമായി വീടില്ലാത്ത എത്ര ആളുകൾ ഉണ്ട് . നിനക്ക് അതില്ലെ, സങ്കടം പറയാനും കേൾക്കാനും മോളില്ലെ. ഇതൊന്നും ഇല്ലാത്ത ജീവിതം ഒന്ന് ആലോചിച്ച് നോക്കിക്കേ . അത് വച്ച് നോക്കുമ്പോൾ ഒരുപാട് ഭാഗ്യം അല്ലേ ഇപ്പൊ .

 

ആണ് അങ്ങനെ അശ്വസിച്ച് തന്നെയാ ഇത്രയും കാലം ജീവിച്ചത് ഇനി അങ്ങോട്ടും ,എനിക്ക് വലിയ ആഗ്രഹമോ ലക്ഷ്യമോ ഒന്നും ജീവിതത്തിൽ ഇല്ല . പക്ഷേ എല്ലാവരെയും പോലെ കുറച്ച് കര്യങ്ങൾ ആഗ്രഹിച്ച് പോകും . സങ്കടം വരുമ്പോൾ ചായാൻ ഭർത്താവിൻ്റെ തോള്, വിഷമിച്ച് ഇരിക്കുമ്പോൾ വിളിച്ച് രണ്ട് വാക്ക് സംസാരിക്കാൻ , കാത്തിരിക്കുന്നവർ ഉണ്ട് എന്ന് മനസിലാക്കി അല്പം സ്നേഹത്തോടെ ഉള്ള പെരുമാറ്റം . ഒരു പെണ്ണിന് ഭർത്താവ് നൽകേണ്ട മറ്റു പല സന്തോഷങ്ങളും ഒക്കെ ഉണ്ട്. അതൊക്കെ ഒരു മിനിമം ആഗ്രഹം ആണ് . ജീവനുള്ള മനുഷ്യ ജന്മം അല്ലേ , അല്ലാതെ കല്ലോ മരമോ ഒന്നും അല്ലലോ.

Leave a Reply

Your email address will not be published. Required fields are marked *