പഴയതിലും കൂടുതൽ അവൽ എന്നോട് ഒട്ടിച്ചേർന്ന് ഇരുന്നു .
അവളെയും ഡ്രോപ്പ് ചെയ്ത് ഞാൻ വീട്ടിലേക്ക് പോയി .
വീട്ടിൽ ചെന്നപാടെ നിച്ചുവിന് പ്രോജക്ട് ചെയ്യാൻ ഹെൽപ്പ് ചെയ്യണം എന്നും പറഞ്ഞ് കൂടെ കൂടി , ഹാളിൽ ഇരുന്ന് അവളെ ഹെൽപ്പ് ചെയ്ത് ഇരുന്നപ്പോൾ ഉണ്ട് കോളിംഗ് ബെൽ മുഴങ്ങുന്നു .
നിച്ചു വേകം ചെന്ന് വാതിൽ തുറന്നു
മറ്റാരും ആയിരുന്നില്ല സുമിനയും മോളും ആയിരുന്നു അത് .
നിച്ചു അവരെ അകത്തേക്ക് ക്ഷണിച്ചു.
സുമിയെ കണ്ടപ്പോൾ പെട്ടന്നൊരു സന്തോഷം ഉള്ളിൽ ഉണ്ടായി. ചാറ്റിംഗ് തുടങ്ങിയതിന് ശേഷം ഇന്നാണ് ആദ്യമായി കാണുന്നത്.
ഞാൻ പറഞ്ഞത് കൊണ്ട് ആണെന്ന് തോനുന്നു കണ്ണോക്കെ എഴുതി നല്ല സുന്ദരി ആയിട്ടാണ് വരവ് .
എന്നെ കണ്ടപ്പോൾ വളരെ ഭവ്യതയോടെ ബഹുമാനത്തോടെ ഉള്ള ഒരു ചിരി തന്നു.
അമ്മ അടുക്കളയിൽ നിന്നും വന്ന് പിന്നെ അവരായി അവരുടെ ലോകം ആയി .
എന്നാലും എന്ത് പറ്റി ഇങ്ങനെ വരാൻ എന്ന് ഞാൻ ആലോചിച്ചു .
കള്ള പൂച്ച മീനിന് ചുറ്റും നടക്കുന്നത് പോലെ ഞാനും സുമി ഉള്ള അടുക്കളയുടെ ഭാഗത്തൂടെ ഇടയ്ക്കൊക്കെ വട്ടം കറങ്ങി നടന്നു .
സുമി അമ്മയുമായി കത്തിയടിക്കുന്നതിൻടെ ഇടയിൽ എൻ്റെ വരവും പോക്കും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു.
നിച്ചുവും സുമിയൂടെ മോളും ഒരേ പ്രായം ആണ് പക്ഷേ പഠിക്കുന്നത് രണ്ട് സ്കൂളുകളിൽ ആണ് .
നിച്ചു ആ കുട്ടിയുമായി കമ്പനി ആവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവളെ പരിചയപ്പെടുത്താനായി എൻ്റെ അടുത്തേക്ക് വന്നു .
ഏട്ടാ ഞങൾ ഒരേ വയസ്സാണ്
എന്താ മോളെ പേര്
ഷബാന
സുമിയും അമ്മയും അടുക്കളയിലും
ഞാനും നിച്ചുവും ഷബാനയും ഇവിടെയും കത്തി അടി ആയി പരിപാടി .
അവര് രണ്ടും പടുത്തത്തെ പറ്റിയും സ്കൂളിലെ കാര്യങ്ങളും ഒക്കെയായി ചർച്ച , അതിലേക്ക് ഞാനും എൻ്റേതായ അഭിപ്രായങ്ങൾ പറഞു.
പോകെ പോകെ ഷബാന നല്ല പോലെ സംസാരിക്കാൻ തുടങ്ങി .
ഉമ്മയെ പോലെ തന്നെ തുടങ്ങാൻ ഉള്ള ബുദ്ധിമുട്ടേ ഉള്ളൂ പിന്നെ അങ്ങോട്ട് കത്തി കയറുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.
വിച്ചു……..
ആ…..
ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ എന്നെയും കാത്ത് എന്ന പോലെ സുമിയും അമ്മയും നിൽപ്പുണ്ട് .
ഞാൻ സുമിയെ ഒന്ന് പാളി നോക്കിയിട്ട് അമ്മയ്ക്ക് മുഖം കൊടുത്തു.
മോനെ നീയേ നമ്മുടെ പുതിയ സിലിണ്ടർ ഇവരുടെ അടുക്കളയിൽ ഒന്ന് വച്ച് കൊടുക്ക്.
ഇത്രപെട്ടന്ന് അവിടത്തെ കുറ്റി കാലി ആയോ .
ഹൗസ് വാർമിങ്ങിന് അത് ഉപയോഗിച്ചിരുന്നു . അതൊക്കെ കൂടി ആണെന്ന് തോനുന്നു . എക്സ്ട്രാ കുറ്റി ഡെലിവറി ചെയ്തിട്ടും ഇല്ല .
സുമി പറഞ്ഞു.
ആണോ…. ഞാൻ കൊണ്ട് തരാലോ ഇറങ്ങാൻ ആകുമ്പോൾ പറഞ്ഞാ മതി .
സുമി:ഞങ്ങൾ ഇറങ്ങുകയായി
അമ്മ : ചോറ് വച്ചു എന്നല്ലേ പറഞ്ഞത് കുറച്ച് കറി ഇവിടന്ന് എടുത്തോ , ഇനി എപ്പോ അക്കാന കറി .
അതും പറഞ്ഞ് അമ്മ ഒരു പാത്രത്തിലേക്ക് കറിയും തോരനും അവർക്ക് ഉള്ളത് ആക്കി
ഞാൻ സ്റ്റോർ റൂമിൽ കയറി പുതിയ കുറ്റി എടുത്ത് കിച്ചെനിലേക്ക് വച്ചു.
പോകാം.
ആം
അമ്മ കൊടുത്ത കറികളുടെ പാത്രവും കൈൽ പിടിച്ച് സുമി നടന്നു ഞാൻ കുറ്റി പൊക്കി ഷോൾഡറിൽ കയറ്റി അവരുടെ പുറകെ നടന്നു , ഹാളിൽ എത്തിയപ്പോൾ ഷബാനയും ഇറങ്ങാൻ റെഡിയായി.
ഞങ്ങൽ മൂന്നും പുറത്തേക്ക് ഇറങ്ങി മതിലിന് അപ്പുറം ഉള്ള സൂമിയുടെ വീട്ടിലേക്ക് നടന്നു.
സുമി വേകം നടന്ന് ചെന്ന് അടച്ചിട്ട ഡോർ തുറന്നു തന്നു. ഞാൻ സിലിണ്ടറും ചുമന്ന് നേരെ അടുക്കളയിലേക്ക് നടന്നു.
സ്റ്റവ്വിൻ്റെ അടിയിലെ കാബോർഡ് തുറന്ന് അതിലേക്ക് സിലിണ്ടർ കയറ്റി കണക്റ്റ് ചെയ്തു.
കത്തിച്ച് നോക്കിക്കേ .
സുമി വേകം സ്റ്റവ്വ് കത്തിച്ച് നോക്കി
കത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു.
