കൊച്ചിയിലെ കുസൃതികൾ – 4

“ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. എനിക്ക് ചേച്ചി തന്ന സ്നേഹം, കരുതൽ ഇതൊക്കെ എത്ര വലുതാണ് എന്ന് ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. പക്ഷേ അതെല്ലാം ഉപേക്ഷിച്ച് ചേച്ചിയെ ഉപേക്ഷിച്ച് പോവാതെ എനിക്ക് നിവൃത്തിയില്ല,” അവളുടെ തൊണ്ടയിടറി. അവൾ തുടർന്നു, ” ഞാൻ തെറ്റുകാരിയാണ്. ആ തെറ്റ് എനിക്കൊരിക്കലും തിരുത്താൻ കഴിയില്ല.

തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും സത്യമാണ്. ഒരാളോടുള്ള സ്നേഹം എങ്ങിനെ തെറ്റാകും എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ചേച്ചിയ്ക്ക് എന്നോടുള്ള സ്നേഹം നിഷ്കളങ്കമാണ് എന്ന് എനിയ്ക്കറിയാം. അതുകൊണ്ടാണല്ലോ മറ്റൊന്നും ചിന്തിയ്ക്കാതെ എനിയ്ക്ക് മുന്നിൽ ചേച്ചിയുടെ ആ മനോഹര ശരീരം വെളിപ്പെടുത്താൻ ചേച്ചിയ്ക്ക് മടി തോന്നാഞ്ഞത്. എന്നാൽ ചേച്ചി എന്റെ ശരീരത്തിൽ തൊടുന്ന ഓരോ നിമിഷവും ഞാൻ നിന്നുരുകുകയായിരുന്നു. എന്റെ മനസ്സിൽ ഞാൻ ചേച്ചി എന്നെ പുണരുന്നതായും ചുംബിയ്ക്കുന്നതായും സങ്കല്പിയ്ക്കുകയായിരുന്നു,” അവളൊന്നു നിർത്തി. പിന്നെ തുടർന്നു, “ഞാൻ ആദ്യമേ പറഞ്ഞില്ലേ ചേച്ചീ അതെന്റെ തെറ്റാണ്. ന്യായീകരിക്കാൻ വേണ്ടി ഞാൻ പ്രായത്തിനെ കൂട്ടുപിടിക്കുന്നില്ല.

പക്ഷേ ചേച്ചി ഒന്നറിയണം, ചേച്ചിയോട് എനിയ്ക്കുള്ളത് മറ്റേതോ തരം സ്നേഹമായിരുന്നു എന്നെനിക്ക് തോന്നുന്നു. ഏതു തരം സ്നേഹമായാലും അത് ആത്മാർഥമായിരുന്നു എന്ന് മാത്രം ചേച്ചി മനസ്സിലാക്കിയാൽ മതി. പിന്നെ ഞാൻ അന്ന് ചേച്ചിയോട് ദേഷ്യപ്പെട്ടതെല്ലാം എന്റെ അഭിനയമായിരുന്നു. എനിയ്ക്കൊരിയ്ക്കലും ഇനി അഭിനയിക്കാൻ വയ്യ. ചേച്ചിയോട് ഇനിയൊരിയ്ക്കലും ദേഷ്യപ്പെടാൻ വയ്യ. ഞാൻ ചേച്ചിയെ കണ്ടാൽ സ്നേഹം കൊണ്ട് മറ്റ് വല്ലതും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു. വയ്യ ചേച്ചിയോട് അങ്ങനെ ഒരു തെറ്റ് ചെയ്യാൻ വയ്യ. അതുകൊണ്ട് മാത്രം നമുക്ക് കാണാതിരിക്കാം ,” അവൾ ഒരിയ്ക്കൽ കൂടി ഒന്ന് നിർത്തി.

പിന്നെ കൂട്ടിച്ചേർത്തു, ” എന്റെ ബാക്കിയുള്ള സാധനങ്ങൾ എല്ലാം ഞാൻ ആരെയെങ്കിലും വിട്ട് എടുപ്പിക്കാം. എന്നോടുള്ള ദേഷ്യംകൊണ്ടാണെങ്കിൽ പോലും ചേച്ചി ഫോണെടുക്കാഞ്ഞത് നന്നായി. ഫോണിൽ എനിയ്ക്കിത്രയൊന്നും പറയാൻ പറ്റുമായിരുന്നില്ല. ഒരിയ്ക്കൽ കൂടി ബൈ ചേച്ചി. ഐ വിൽ ആൾവെയ്‌സ് ലവ് യൂ. ഉമ്മ,” അശ്വതി ആ വോയ്‌സ് മെസ്സേജ് ശോഭയ്ക്കയച്ചു. ഡബിൾ റ്റിക് വന്നതോടെ അവൾ ശോഭയുടെ കോണ്ടാക്റ്റ് ബ്ലോക്ക് ചെയ്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

പിറ്റേന്ന് നാട്ടിൽനിന്ന് ഓഫീസിലേക്കാണ് അവൾ നേരെ പോയത്. രാവിലെ തന്നെ മുകളിലത്തെ ഫ്ലോറിൽ ഉള്ള ഹുസൈനയെ കണ്ട് മുറിയിലെ സാധനങ്ങൾ നാളെ ഒന്ന് ഒന്ന് പാക്ക് ചെയ്തെടുക്കാൻ പറഞ്ഞു. അവൾ ഹോസ്റ്റലിൽ തൊട്ടടുത്ത മുറിയിലായിരുന്നു. ഓഫീസിൽ ഇരിയ്ക്കുമ്പോഴും അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.

എത്ര ശ്രമിച്ചിട്ടും മറ്റെന്തെങ്കിലും ആലോചിക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല. “നിനക്കെന്ത് പറ്റി വല്ല അസുഖവുമുണ്ടോ? മുഖം വാടിയിരിക്കുന്നല്ലോ” ടീം ലീഡുൾപ്പെടെ ചോദിച്ചവരോടെല്ലാം അവൾ ചിരിയ്ക്കുക മാത്രം ചെയ്തു. അവളുടെ മനസ്സാകെ കലങ്ങിപ്പോയിരുന്നു. എങ്ങനെയൊക്കയോ അവൾ വൈകുന്നേരമാക്കിയെടുത്തു എന്ന് പറയുന്നതാവും ശരി. വൈകീട്ട് അവൾ ഇത്തിരി നേരത്തെ ഇറങ്ങി. പുതിയ ഹോസ്റ്റൽ കുറച്ചു ദൂരെ ആണ്. ഇരുട്ടും മുന്നേ അങ്ങോട്ടെത്തണം.

ഫോം എന്തോ പൂരിപ്പിച്ചു കൊടുക്കാൻ ഉണ്ടെന്നാണ് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. അവൾ കോറിഡോറിലൂടെ തിരക്കിട്ട് നടന്നു. സെക്യൂരിറ്റി പോയിന്റിൽ സ്വൈപ് ചെയ്ത് പുറത്തെത്തിയ അശ്വതി ഞെട്ടിപ്പോയി. ഗെയ്റ്റിന് പുറത്ത് അവളുടെ സ്‌കൂട്ടിയുടെ അരികിൽ ശോഭ നിൽപ്പുണ്ടായിരുന്നു. അശ്വതിയ്ക്ക് ഒരിയ്ക്കൽ കൂടി തന്റെ ഹൃദയം നിന്നുപോകുന്നു എന്നു തോന്നി. അവളുടെ കണ്ണുകൾ അടഞ്ഞു , ബോധം മറിഞ്ഞു.

അവൾക്ക് ബോധം വരുമ്പോൾ അവൾ ആശുപത്രിയിൽ ആയിരുന്നു. അവളുടെ അടുത്തു തന്നെ ശോഭ നിൽപ്പുണ്ട്, കൂടെ ടീം ലീഡ് വീണയും, എഛ് ആറിലെ രാജേഷും, പിന്നെ ജോർജും, ഗോപികയും. അശ്വതി കണ്ണുതുറന്നത് കണ്ട് എല്ലാവരും അവളുടെ ചുറ്റും കൂടി. ശോഭയെ നോക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ജോർജ് പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വന്നിരുന്നു. ഡോക്ടർ അവളുടെ അടുത്തിരുന്ന് പരിശോധിച്ച ശേഷം ചോദിച്ചു,”ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമൊന്നുമില്ലല്ലോ” “ഇല്ല,” അവൾ തലയാട്ടി. “ബി പി കുറഞ്ഞതാണ് പേടിയ്ക്കാൻ ഒന്നുമില്ല ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാം ട്ടോ.” അവൾ കയ്യില് കേറ്റിയ സിറിഞ്ചിലേക്കും മുകളിലെ ഗ്ലൂക്കോസ് കുപ്പിയിലേക്കും നോക്കി.എങ്ങിനെ ബിപി കുറയാതിരിക്കും? അശ്വതി മര്യാദക്ക് ഒന്നു ഭക്ഷണം കഴിച്ചിട്ടോ ഉറങ്ങിയിട്ടോ ദിവസങ്ങളായി. പോരാത്തതിന് രാവിലത്തെ യാത്രയും. “ആ ഡ്രിപ്പ് തീരുമ്പോഴേക്കും ആരെങ്കിലും പോയി ബിൽ ഒക്കെ അടച്ചു വന്നേക്കു,” അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേയ്ക്ക് നടന്നു. ഡോക്ടർക്ക് പുറകെ ബിൽ അടയ്ക്കാനായി ശോഭയും പുറത്തിറങ്ങി. “ആ ബിൽ ഒക്കെ പിന്നെ വന്ന് എഛ് ആർ സെക്ഷനിൽ കൊടുത്തോളൂ. ഇൻഷുറൻസ് റീ ഇമ്പഴ്‌സ് ചെയ്യാം,” വീണ പറഞ്ഞു. അശ്വതി വീണ്ടും തലകുലുക്കി. “എന്നാ പിന്നെ വേറൊന്നുമില്ലെങ്കിൽ ഞങ്ങൾ പോട്ടെ. അശ്വതി ഒരു കാര്യം ചെയ്യൂ 2 ദിവസം റെസ്റ്റ് എടുത്തോളൂ. ഞാൻ ടീമിൽ പറഞ്ഞുകൊള്ളാം.” “ശരി ,” അവൾ തലകുലുക്കി. വീണയും രാജേഷും ബാക്കിയുള്ളവരോട് യാത്ര ചോദിച്ചിട്ട് പുറത്തിറങ്ങി. ശോഭ ബിൽ പേ ചെയ്ത് വരുമ്പോഴേക്കും ഡ്രിപ് തീർന്നിരുന്നു. അശ്വതി കിടക്കയിൽ എഴുന്നേറ്റിരുന്ന് ഗോപികയോട് സംസാരിക്കുകയായിരുന്നു. ശോഭ വന്നതോടെ അവൾ പെട്ടെന്ന് സൈലന്റ് ആയി. “കഴിഞ്ഞോ ഗ്ലൂക്കോസ്?” ശോഭ ചോദിച്ചു. “കഴിഞ്ഞു ചേച്ചീ, നഴ്‌സ് വന്ന് എല്ലാം ഊരിവെച്ച് പോയി,” ഗോപിക ഗ്ലൂക്കോസ് സ്റ്റാൻഡിലേക്ക് വിരൽ ചൂണ്ടി. “ജോർജ് വണ്ടി എടുക്കാൻ പോയിട്ടുണ്ട്.നമ്മൾ ചേച്ചി വരാൻ കാക്കുകയായിരുന്നു. അവർ ഇറങ്ങി. താഴെ ജോർജ് മുൻവശത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർ കയറിയതും വണ്ടി മുന്നോട്ട് നീങ്ങി, ഹോസ്പിറ്റൽ ഗെയ്റ്റും കടന്ന് റോഡിലേക്ക്.

ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നിൽ ജോർജ് വണ്ടി നിർത്തിയപ്പോൾ ശോഭ ജോർജിനോടും ഗോപികയോടും യാത്രപറഞ്ഞ് ഇറങ്ങിയതിന് ശേഷം അശ്വതിയെ നോക്കി പറഞ്ഞു, “ഇറങ്ങ്.” അവളുടെ ശോഭേച്ചിയുടെ ആ ആജ്ഞയെ അനുസരിക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. സ്‌കൂളിൽ നിന്ന് അമ്മ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്ന കുട്ടിയെപ്പോലെ അവൾ പുറത്തിറങ്ങി. ശോഭ അശ്വതിയുടെ ബാഗ് കയ്യിലെടുത്തു. മറു കൈകൊണ്ട് അവളുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. ശോഭ അവളേയും കൊണ്ട് നേരെ ശോഭയുടെ മുറിയിലേക്കാണ് കയറിയത്. വാതിൽ തുറന്ന് അകത്തു കയറി വാതിലടച്ച് അവളുടെ ബാഗ് താഴെ വെച്ച് ലൈറ്റിട്ടു ശേഷം അവൾക്ക് നേരെ തിരിഞ്ഞു നിന്നു. ശോഭയുടെ നോട്ടം അശ്വതിയ്ക്ക് താങ്ങാനായില്ല. അവൾ താഴേക്ക് നോക്കിനിന്നു. “”ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്….” ആ വോയ്‌സ് മെസ്സേജ് കേട്ടിട്ടാണ് അശ്വതി തലപൊക്കി നോക്കിയത്. ശോഭ ഫോണുയർത്തി പിടിച്ചിരിക്കുന്നു. അശ്വതിയ്ക്ക് താൻ ഉരുകി പോവുകയാണെന്ന് തോന്നി. അവൾ താഴേയ്ക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി, “അതു പിന്നെ ചേച്ചീ…” അവൾ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ശോഭ വന്ന് അവളുടെ താടി ഉയർത്തി. പിന്നെ അവളുടെ ചുണ്ടുകളിൽ വിരൽ തൊട്ടുകൊണ്ട് പറഞ്ഞു, “ശ്… ശ്ശ്….” അപ്പോഴേക്കും വോയ്‌സ് മെസ്സേജ് പോസ് ചെയ്തിരുന്നു. ശോഭ അല്പനേരം അങ്ങനെ തന്നെ അശ്വതിയുടെ കണ്ണുകളിൽ നോക്കി നിന്നു. അശ്വതിയുടെ ഹൃദയം ആഞ്ഞുമിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *