കൊച്ചിയിലെ കുസൃതികൾ – 4 1

“തന്റെ ചിന്തകൾ തെറ്റായിരിക്കാം, പക്ഷേ തനിക്കിനി അഭിനയിക്കാൻ കഴിയില്ല. ഇനിയൊന്നും പഴയതുപോലെയാവില്ല,” അവളോർത്തു. “എത്രകാലം ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കും. തിരിച്ചുചെല്ലുമ്പോൾ ശോഭേച്ചിയെ കണ്ടാൽ തന്റെ മനസ്സിന്റെ നിയന്ത്രണം പോകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ആ ഹോസ്റ്റലിൽ താമസിയ്ക്കുമ്പോൾ ശോഭേച്ചിയെ കാണാതെ പറ്റുമോ. ഒരിയ്ക്കലുമില്ല. ശോഭേച്ചിയെ മറക്കണമെങ്കിൽ ഹോസ്റ്റൽ മാറണം, ” അവൾ തീരുമാനിച്ചുറപ്പിച്ചു. അപ്പോൾ തന്നെ നെറ്റിൽ നോക്കി ആദ്യം കണ്ട ഹോസ്റ്റലിൽ വിളിച്ച് താമസം ശരിയാക്കി. ഏതു ഗുദാമായാലും വേണ്ടില്ല അവിടെനിന്ന് മാറിയാൽ മതി എന്ന നിലയായിരുന്നു അവൾക്ക്. എല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോൾ അവൾ ശോഭേച്ചിയെ അവസാനം കണ്ട രംഗം വീണ്ടുമോർത്തുപോയി. അവൾ കുറ്റബോധം കൊണ്ട് നീറി, ” എന്റെ തെറ്റ് മറയ്ക്കാൻ,

അല്ലെങ്കിൽ എന്റെ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റാത്തത് കൊണ്ട് എന്നെ മകളെപ്പോലെ സ്നേഹിച്ച ഒരു സ്ത്രീയെ ആട്ടിയകറ്റി. എന്താണ് കാര്യമെന്നുപോലുമറിയാതെ വിഷമിയ്ക്കുന്നുണ്ടാവും ആ പാവം.” താൻ എന്തൊരു ക്രൂരതയാണ് ചെയ്തത് എന്ന തോന്നൽ അവളെ കുത്തിനോവിച്ചു. അവൾക്ക് എല്ലാം ചേച്ചിയോട് ഏറ്റുപറഞ്ഞ് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നി. താമസം മാറുന്ന കാര്യം എന്തായാലും അറിയിക്കണം. ഇനിയൊരിക്കലും കാണില്ലെങ്കിൽ പിന്നെ എല്ലാം തുറന്നുപറഞ്ഞു മാപ്പ് ചോദിയ്ക്കാൻ അവൾ തീരുമാനിച്ചു.

അവർ അത്രയെങ്കിലും അർഹിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. അവൾ ഫോണെടുത്തു. അതിൽ ശോഭ മൂന്നുദിവസം മുൻപ് അയച്ച ലാസ്റ്റ് മെസ്സേജ് വായിക്കാതെ കിടപ്പുണ്ടായിരുന്നു, “എന്താ മോളേ നിനക്ക് പറ്റിയത്? ചേച്ചി എന്തെങ്കിലും തെറ്റ് ചെയ്തോ?” അശ്വതിയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. “ഇല്ല ചേച്ചീ, അങ്ങനെയൊന്നുമില്ല. എല്ലാം ഞാൻ കാരണമാണ്. സോറി ,” അവൾ മനസ്സിൽ പറഞ്ഞു.

പിന്നെ അവൾ ധൈര്യം സംഭരിച്ച് ഫോണെടുത്ത് ശോഭയ്ക്ക് വിളിച്ചു. അശ്വതിയുടെ നെഞ്ച് പടപട മിടിച്ചു. മിടിപ്പിന് സ്പീഡ് കൂട്ടിക്കൊണ്ട് അപ്പുറത്ത് ഡയൽ റിങ് കേട്ടു. അശ്വതിയുടെ ശ്വാസത്തിന് വേഗം കൂടി. “സോറി ചേച്ചീ സോറി,” അവൾ ഒരായിരം വട്ടം മനസ്സിൽ മന്ത്രിച്ചു. “ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ബിസി പ്ലീസ് ട്രൈ എഗെയ്ൻ…” അവൾ കോൾ ഡിസ്‌കണക്റ്റ് ചെയ്തു. ശോഭേച്ചി അവളുടെ കോൾ റീജക്റ്റ് ചെയ്തിരിക്കുന്നു. അവൾക്ക് സങ്കടം വന്നു. അവൾ ഒരിയ്ക്കൽ കൂടി ഡയൽ ചെയ്തു,”ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ഐതർ സ്വിച്ച്ഡ് ഓഫ് ഓഫ് കരന്റ്ലി നോട് അവൈലബിൾ…”

ഇത്തവണ ഡയൽ ടോണ് പോലും വന്നില്ല. ശോഭേച്ചി സ്വിച്ചോഫ് ചെയ്തിരിക്കുന്നു. അശ്വതിയുടെ ഹൃദയം വേദനകൊണ്ട് നുറുങ്ങി. അവൾ അല്പനേരം മരവിച്ചിരുന്നു. ചേച്ചി തന്റെ ഫോണ് എടുക്കില്ല എന്നവൾക്ക് മനസ്സിലായി. എല്ലാം കഴിഞ്ഞ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട്, അല്ലെങ്കിൽ ഒരു ചേച്ചി അങ്ങനെ എന്തൊക്കെയോ ആയ ശോഭേച്ചിയുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് അവൾ ഓർത്തില്ല. അവൾ വീണ്ടും ആ വാട്‌സ്ആപ്പ് ചാറ്റ് എടുത്തു. അതിലെ പ്രൊഫൈൽ ഫോട്ടോ ഒന്നുകൂടി നോക്കി തെരുതെരെ ഉമ്മവെച്ചു. പിന്നെ വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്ത ശേഷം പറയാൻ തുടങ്ങി.

“ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. എനിക്ക് ചേച്ചി തന്ന സ്നേഹം, കരുതൽ ഇതൊക്കെ എത്ര വലുതാണ് എന്ന് ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. പക്ഷേ അതെല്ലാം ഉപേക്ഷിച്ച് ചേച്ചിയെ ഉപേക്ഷിച്ച് പോവാതെ എനിക്ക് നിവൃത്തിയില്ല,” അവളുടെ തൊണ്ടയിടറി. അവൾ തുടർന്നു, ” ഞാൻ തെറ്റുകാരിയാണ്. ആ തെറ്റ് എനിക്കൊരിക്കലും തിരുത്താൻ കഴിയില്ല.

തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും സത്യമാണ്. ഒരാളോടുള്ള സ്നേഹം എങ്ങിനെ തെറ്റാകും എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ചേച്ചിയ്ക്ക് എന്നോടുള്ള സ്നേഹം നിഷ്കളങ്കമാണ് എന്ന് എനിയ്ക്കറിയാം. അതുകൊണ്ടാണല്ലോ മറ്റൊന്നും ചിന്തിയ്ക്കാതെ എനിയ്ക്ക് മുന്നിൽ ചേച്ചിയുടെ ആ മനോഹര ശരീരം വെളിപ്പെടുത്താൻ ചേച്ചിയ്ക്ക് മടി തോന്നാഞ്ഞത്. എന്നാൽ ചേച്ചി എന്റെ ശരീരത്തിൽ തൊടുന്ന ഓരോ നിമിഷവും ഞാൻ നിന്നുരുകുകയായിരുന്നു. എന്റെ മനസ്സിൽ ഞാൻ ചേച്ചി എന്നെ പുണരുന്നതായും ചുംബിയ്ക്കുന്നതായും സങ്കല്പിയ്ക്കുകയായിരുന്നു,” അവളൊന്നു നിർത്തി. പിന്നെ തുടർന്നു, “ഞാൻ ആദ്യമേ പറഞ്ഞില്ലേ ചേച്ചീ അതെന്റെ തെറ്റാണ്. ന്യായീകരിക്കാൻ വേണ്ടി ഞാൻ പ്രായത്തിനെ കൂട്ടുപിടിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *