കൊറോണ ദിനങ്ങൾ – 12 20അടിപൊളി 

 

അവള് മുഖം ഉയർത്തി എന്നെ നോക്കി, എൻ്റെ കവിളിൽ കൂടി ഒന്ന് മെല്ലെ തലോടി, എൻ്റെ തല പിടിച്ചു താഴ്ത്തി ചുണ്ടിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അടുപ്പിച്ചു. എൻ്റെ ചുണ്ടുകൾ അവള് നുണയാൻ തുടങ്ങി, തിരിച്ചു ഞാനും. ഞങ്ങളുടെ നാവുകൾ തമ്മിൽ മുട്ടി ഉരുമ്മി പരസ്പരം ഉമിനീര് കൈമാറി. ആ നീണ്ട ചുംബനത്തിൽ നിന്നും പിന്മാറി അവള് എൻ്റെ കണ്ണുകളിൽ നോക്കി, എൻ്റെ കവിളുകൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു നെറ്റിയിലും കവിളിലും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എന്നെ വിട്ടു അവള് ഒരു രണ്ടടി പിന്നിലേക്ക് നീങ്ങി നിന്നു എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

അങ്കിത: ഡാ ചെക്കാ. എന്നെ മറന്നെക്കണം കേട്ടോ, നാളെ മുതൽ മാഡം എന്ന് വിളിച്ചോണം. ഇനി ഞാൻ ഒരു അമേരിക്കൻ ഡോക്ടറുടെ ഭാര്യ ആണ് കേട്ടോ.

 

അവള് ഓടി വന്നു വീണ്ടും എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നു, പിന്നെയും പുറകോട്ടു മാറി നിന്നു.

 

അങ്കിത: ഇനി നിന്നാൽ ഞാൻ നിന്നെ കടിച്ചു തിന്ന് പോകും ഡാ. പോട്ടെ… !???

 

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു, ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ തുടച്ചു അവള് വാതിൽ തുറന്നു പുറത്തേക്കു പോയി. ഞാൻ ഒരു പ്രതിമയെ പോലെ അനങ്ങാതെ നിന്നു, എൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു, ഒരു മരവിപ്പോടെ ഞാൻ സോഫയിൽ ഇരുന്നു.

 

ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കുന്നു. നമ്മളെ ഒരാള് എത്രതോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. കുറെ നേരം ഞാൻ ആ ഇരുത്തം ഇരുന്നു. ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. പ്രസീതയുടെ മെസ്സേജ് ആയിരുന്നു അത്.

 

പ്രസീത: “നാളെ രാവിലെ അഞ്ചു മണി ആകുമ്പോഴേക്കും അമ്പലത്തിൽ എത്തണം, പൂജ ഉണ്ടാകും. ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്. കാലത്ത് നാല് മണിക്ക് ഞാൻ വിളിച്ചു ഉണർത്താം”

 

ഞാൻ: “ഓകെ ഡിയർ. ഗുഡ് നൈറ്റ് ”

 

പ്രസീത: “ഓകെ. ഗുഡ് നൈറ്റ്”

 

ഫോൺ ചാർജ് ചെയ്യാൻ വച്ച് ഞാൻ സോഫയിൽ തന്നെ കിടന്ന് ഉറങ്ങി പോയി. രാവിലെ പ്രസീതയുടെ കോൾ വന്നപ്പോൾ ഞാൻ ഉണർന്നു. പെൺപടകളെ ഒന്നും ഉണർത്താൻ നിൽക്കാതെ പെട്ടന്ന് റെഡി ആയി കാർ എടുത്ത് പ്രസീത അയച്ച ലൊക്കേഷനിലേക്ക് പുറപ്പെട്ടു, പറ്റിയാൽ അങ്കിതയുമായി ഒന്ന് കൂടി സംസാരിക്കണം, ഞാൻ ചെയ്തത് തെറ്റുകൾ ആയി അവൾക്ക് തോന്നിയെങ്കിൽ മാപ്പ് പറയണം എന്നായിരുന്നു ഉദ്ദേശം. അവരുടെ വീടിനു കുറച്ച് അകലെ ആയി ഒരു വലിയ അമ്പലത്തിൽ ആണ് പൂജ നടക്കുന്നത്.

 

നല്ല ഒരു ഡിസൈൻ ഉള്ള വൈറ്റ് കളർ ഷർട്ടും, ഷർട്ടിലെ ഡിസൈൻ്റെ മാച്ചിംഗ് കളർ കര ഉള്ള ഒരു വൈറ്റ് മുണ്ടും ആണ് എൻ്റെ വേഷം. വലതു കയ്യിൽ ആനയുടെ തല ഡിസൈൻ ആയി ഉള്ള ഒരു വെള്ളി വളയും, ഇടതു കയ്യിൽ വെള്ളി കളർ ചെയിൻ ⛓️ ഉള്ള Tissot വാച്ചും നനഞ്ഞു അലസമായി പറക്കുന്ന മുടി കൈ കൊണ്ട് സൈഡിലേക്ക് നീക്കി ഇട്ടു ഞാൻ അമ്പലത്തിനു അകത്തേക്ക് കയറി ചെന്നു. തലേ ദിവസം പരിചയപ്പെട്ട അവളുടെ കസിൻസ് ഗാംഗ് എന്നെ നോക്കി പുഞ്ചിരിച്ചു, എല്ലാവരും അണിഞ്ഞു ഒരുങ്ങി ആണ് വന്നിട്ടുള്ളത്, പ്രസീതയെ അവിടെ കണ്ടില്ല. അമ്പലങ്ങളിലെ ചടങ്ങുകൾ അധികം ഒന്നും പരിചയം ഇല്ലാത്ത കൊണ്ട് ഞാൻ ഒരു ഭാഗത്ത് ആയി മാറി നിന്നു.

 

കുറച്ച് കഴിഞ്ഞപ്പോൾ അങ്കിതയും മറ്റു എല്ലാവരും അവിടേക്ക് വന്നു, ഒരു റെഡ് കളർ സാരി ആണ് അങ്കിതയുടെ വേഷം പക്ഷെ ഉടുത്തിരുന്ന സ്റ്റൈൽ വേറെ പോലെ ആണ്. പ്രസീത എന്നെ നോക്കി ഡ്രസ്സ് അടിപൊളി ആണ് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് അറിയിച്ചു.

 

പൂജ തകൃതിയായി നടന്നു. ഒരു ആറര ആയപ്പോളെക്കും അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അങ്കിത എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്നത് കണ്ടു. ഓരോരുത്തർ ആയി അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറുകളിൽ കയറാൻ തുടങ്ങി. ഞാൻ എൻ്റെ കാറിലേക്ക് നടന്നപ്പോൾ പിന്നിൽ നിന്നും ആരോ എന്നെ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ അങ്കിതയുടെ അച്ഛൻ ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *