” എന്താടാ ഈ കാണിക്കുന്നത് ….. അവർ എന്ത് വിചാരിക്കും ”
ഞാൻ കറിൽ നിന്നും ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു. ഞാൻ അമ്മയെ ഒന്ന് നോക്കിയതേ ഉള്ളു. ഞങ്ങൾ വീട്ടിനുള്ളിൽ കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞാൻ ആ വീട്ന്റെ അകം ഒന്ന് കണ്ണോടിച്ചു നോക്കി. ഇവിടെ ആദ്യമായി പെണ്ണുകാണാൻ വരുന്നത് ഞാൻ അല്ല എന്ന് എനിക്ക് മനസിലായി. അവർ ഒരുങ്ങി ഇരിക്കുക ആയിരുന്നു. അവരുടെ അടുത്ത നിക്കങ്ങളും ചോദ്യങ്ങളും ഞാൻ ചുമ്മാ പ്രെഡിറ്റ് ചെയ്‌തുകൊണ്ടിരുന്നു. അത് പോലെ തന്നെ നടന്നപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു.
” ഹാ എന്ന ഇനി പെണ്ണിനെ വിളിക്കാം …………….. മോളെ വിളിക്ക് ”
” ഹും പ്രേധന ഐറ്റം എത്തി ”
ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അവിടെ ഇരുന്നുകൊണ്ട് ജന്നലിനു വെളിയിലേക്ക് നോക്കി. പെണ്ണ് അവിടേക്ക് വന്നത് ഞാൻ അറിഞ്ഞു എങ്കിലും ഞാൻ മൈന്റ് ചെയ്തില്ല. പെണ്ണ് എന്റെ നേരെ ചായ കപ്പ് നീട്ടി. ഞാൻ ഒരു പുച്ഛഭാവത്തിൽ മുഖം വെച്ച് കപ്പ് കയ്യിൽ വാങ്ങി. എന്നിട്ട് ജസ്റ്റ് പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
” ങേ നിയോ!!!”
ഞാൻ പെട്ടന്ന് എഴുന്നേറ്റ് നിന്ന് പോയി. അമ്മ അപ്പോൾ എന്റെ കൈ പിടിച്ചു ഇരുത്തി.
” എന്താടാ ”
എനിക്ക് അപ്പോഴും ഞെട്ടൽ മാറിയിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഇരുന്നു. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ സന്തോഷം ആണോ…. ഞാൻ പെണ്ണിന്റെ മുഖത്തേക്ക് വീണ്ടും നോക്കി അവളും എന്നെ നോക്കി കൊണ്ട് നിൽക്കുക ആയിരുന്നു.
” എന്നാൽ ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം ”
അവിടെ ഉണ്ടായിരുന്നാ ആരോ പറഞ്ഞപ്പോൾ അവൾ അകത്തേക്ക് പോയി. പുറകെ ചെല്ല് എന്ന അർത്ഥത്തിൽ ബ്രോക്കർ എന്നെ നോക്കി.
” ഡാ മോനെ കോളം ആക്കല്ലേ ”
അമ്മ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ പതിയെ എഴുന്നേറ്റ് അവൾ പോയ വാതിലിനുള്ളിൽ കയറി. അവിടെ അവൾ ഉണ്ടായിരുന്നില്ല. ആ മുറിയിൽ നിന്നും പുറത്തേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു ഞാൻ അതിലുടെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ സൈഡിൽ ഒരു കിണർ ഉണ്ടായിരുന്നു അതിനോട് ചേർന്ന് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കുളിപുരയും അതിനുള്ളിലെ അളക്കുകല്ലിൽ ചാരി അവൾ നിൽപ്പുണ്ട് നീല സാരി ആണ് വേഷം. അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. എനിക്ക് എന്തോ അവളുടെ ആ നോട്ടം നേരിടാൻ കഴിഞ്ഞില്ല.
ഞാൻ നടന്നു ആ പൊളിഞ്ഞ കുളിപുരയുടെ വെളിയിൽ നിന്നു. അവൾ ഒന്നും മിണ്ടാതെ നിൽക്കുക ആയിരുന്നു.
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. അവളും എന്നെ ആക്കിയ ഒരു ചിരി ചിരിച്ചു.
” പേരെന്താ ”
കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ അവൾ പിരികം പൊക്കി വല്ലാതെ എന്നെ നോക്കി. ഞാൻ എന്താ എന്നർത്ഥത്തിൽ അവളെ നോക്കി.
“എന്താ ഉദ്ദേശം ‘”
” എന്ത് ഉദ്ദേശം ”
” എന്നെ എങ്ങനെ കണ്ടു പിടിച്ചു “
” കണ്ട് …. കണ്ടുപിടിച്ചത് ആ അതെക്കെ ഉണ്ട് ”
” ശങ്കരൻ മാമനെ എങ്ങനെ അറിയാം ”
” ഏത് ശങ്കരൻ മാമൻ!!!”
പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയി. അപ്പോൾ അവൾ എന്നെ സംശയത്തോടെ നോക്കി. അവളുടെ മുഖം കറുത്തു.
” എന്റെ പേര് എന്താ ”
ഞാൻ മിണ്ടാതെ നിന്നത്തെ ഉള്ളു. അവളുടെ മുഖം വാടി ആ പ്രെസരിപ്പും മറി.
” അതല്ലേ ഞാൻ ആദ്യം ചോദിച്ചത് നിന്റെ പേര് എന്താ എന്ന് ”
” മ്മ്മ് ഞാൻ വിചാരിച്ചു എന്നെ തിരക്കി കണ്ട് പിടിച്ചത് ആയിരിക്കുമെന്ന്…. ഹാ ”
