” ഞാൻ തിരക്കി ഒരുപാട് …… ഒരു ഡീറ്റൈൽസും കിട്ടിയില്ലായിരുന്നു….. ഈ ആലോചന അത് കോയിൻസിഡൻസ് ആണ്….. എനിക്ക് വലിയ ഇന്റെരെസ്റ്റ് ഒന്നും ഇല്ലായിരുന്നു…. നീയാണ് പെണ്ണെന്നു ഇവിടെ വന്നപ്പോഴാ അറിയുന്നത്.. ”
” പേരും പോലും അറിയാതെ വന്നപ്പോൾ തോന്നി…. ഞാൻ തിരക്കിയത് ഒന്നും ഇല്ല .. പക്ഷെ എന്നെ തിരക്കി വരുമോ എന്ന് നോക്കിയിരുന്നു. ഞാനും ഈ ആലോചനക്ക് റെസ്പോണ്ട് ഒന്നും ചെയ്തിരുന്നില്ല.. ഇയാളാണ് പയ്യൻ എന്ന് ഇപ്പോഴാ അറിയുന്നത് ”
” അപ്പോൾ പറ എന്താ തന്റെ പേര് ”
” അതല്ലല്ലോ അതിന്റെ ശെരി … നീ എന്നെ കണ്ട് പിടിച്ചു വന്നതല്ലല്ലോ ”
” ചുമ്മാ പറ ”
” വേണ്ടാ ഇത് ശെരിയാവില്ല ”
” ഞാൻ നിന്നെ തിരക്കി വന്നതാണെന്ന് വിചാരിച്ചാൽ പോരേ ”
” പക്ഷെ അങ്ങനെ അല്ലല്ലോ ”
” വിധി നമ്മളെ ഒരുമിപ്പിച്ചത് ആണെങ്കിലോ ”
” അതാണ് …. നീ അങ്ങനെ അല്ലെ വിചാരിക്കുന്നത് അപ്പോൾ ഞാൻ ചിന്തിച്ചത് ശെരിയാണ് “
” എന്ത് ശെരി ….. ഡി നിന്റെ വീട്ടിൽ തിരിച്ചുകയറിയാൽ നിന്റെ ജാതകം അടക്കം എനിക്ക് കിട്ടും പിന്നെ എന്തിനാ ഈ മസിലുപിടിത്തം ”
” സത്യം പറ ഇന്ന് എന്നെ കണ്ടില്ലായിരുന്നു എങ്കിൽ നീ എന്നെ അനേഷിച്ചു വരുമായിരുന്നോ ”
“ഡി ഞാൻ തിരക്കി എന്ന് പറഞ്ഞത് സത്യം ആണ് ”
” വേണ്ടാ ഇത് ശെരിയാവില്ല ”
” അന്ന് ഒരു പരിചയം ഇല്ലാത്ത നിന്റെ കൂടെ ഒരു ദിവസം ഞാനും തങ്ങിയില്ലേ… അത് പോലെ മാറ്റാരുടെ കൂടെയും ഞാനും പോകുമെന്ന് നീ വിചാരിക്കുന്നുണ്ടാവും…. പിന്നെ അന്നത്തെ സംഭവം തന്നെ നമ്മുടെ ജീവിതത്തിൽ ഒരു കല്ലുകടി അയി മാറും ”
” ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല ”
” ഇപ്പോൾ നീ ഇതെക്കെ പറയും ”
” ഡി അന്ന് നിന്റെ കൂടെ അല്ലാതെ അതിന് മുൻപ് പലരുമായും ഞാനും കിടക്കപങ്കിട്ടിട്ടുണ്ട്… നിന്നോട് ഞാൻ അന്ന് എല്ലാം പറഞ്ഞത് അല്ലെ.. പക്ഷെ അതിന് ശേഷം ഇതുവരെ ഞാൻ ആരുടെകുടെയും……. ഓകെ എന്നാൽ ഒരു കാര്യം ചെയ്യാം കല്യാണം രജിസ്റ്റർ ചെയ്യുന്ന അന്ന് തന്നെ നമുക്ക് മുച്ചുൽ ഡിവേഴ്സ് പെറ്റിഷന്റെ അപ്ലിക്കേഷൻ ഒപ്പിട്ടു വെച്ചേക്കാം എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച പറ്റുകയാണെങ്കിലോ അല്ലെങ്കിൽ നിനക്ക് തന്നെ ഈ ബന്ധം വേണ്ടാ എന്ന് തോന്നിയാലോ അത് ഫയൽ ചെയ്യാം ”
” അപ്പൊ കല്യാണം കഴിക്കാൻ തീരുമാനിച്ചോ ”
” കഴിച്ചു നോക്കാം അല്ലെ ”
” ഹാ നോക്കാം ”
” ഹാവൂ …… അങ്ങനെ അതിന് ഒരു തീരുമാനമായി…. ഇനി പെണ്ണുകാണൽ എന്ന് പറഞ്ഞു അലയണ്ട ”
” ഞാനും അത് കൊണ്ട് തന്നയ സമ്മതിച്ചത്… മടുത്തു ഇങ്ങനെ ഒരുങ്ങികെട്ടി നിൽക്കുന്നത് ”
” അപ്പൊ എങ്ങനയാ കാര്യങ്ങൾ “
” എന്ത് കാര്യങ്ങൾ ”
” വല്ല ഡിമാൻഡ് സോ ആഗ്രഹങ്ങളോ അങ്ങനെ എന്തെങ്കിലും പിന്നെ ചോദിച്ചില്ല പറഞ്ഞില്ല എന്ന് പറയരുത് ”
” എനിക്ക് അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല …… പിന്നെ കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെയെ നിൽക്കു അനിയത്തിയുടെ പഠിത്തം ഓകെ ഞാനാ നോക്കുന്നത് ”
” മ്മ്മ് അത് ഇവിടെയും അവിടെയും അയി ഓകെ നിൽക്കാം….. പിന്നെ ”
” പിന്നെ എന്റെ സാലറി ക്യാഷ് ഞാൻ ഷെയർ ചെയ്യില്ല… എനിക്ക് ചിലവുകൾ ഉണ്ട് ”
” പിന്നെ ”
” പിന്നെ …. കല്ല്യാണം കഴിഞ്ഞ ഉടനെ പ്രസവിക്കാൻ ഒന്നും പറ്റില്ല ”
” ഉടനെ എന്ന് പറഞ്ഞാൽ…. എത്ര കാലം കഴിഞ്ഞിട്ട് ”
” എന്റെ സഹോദരങ്ങൾ ഒരു കരക്ക് എത്തിച്ചിട്ട് ”
” അത് തൽകാലം നമുക്ക് ഒന്നും പ്ലാൻ ചെയ്യേണ്ട …. കിട്ടിയാൽ കളയണ്ട ”
