കോയിൽലേഷൻ 4അടിപൊളി  

 

അധികം വണ്ണമില്ല എന്നാൽ  മെലിഞ്ഞിട്ടുമല്ല. ഇരുനിറം  എന്നാൽ  അധികം  കറുത്തിട്ട് അല്ല. നല്ല  ഐശ്വര്യം ഉള്ള  മുഖം. നീല സാരിയും  തലയിലെ മുല്ലപ്പൂവും അവളുടെ  സൗന്ദര്യം  കുട്ടി. ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിച്ചിട്ടുള്ളൂ.  ഞാൻ  നോക്കുന്നത്  അവൾ  കണ്ടു. ഞാൻ പെട്ടെന്ന്  തലവെട്ടിച്ചു.  പക്ഷെ  ഇടക്ക് ഇടക്ക്  ഞാൻ  അവളെ  നോക്കികൊണ്ട് ഇരുന്നു. അവളും  ഹെഡ്സെറ്റിൽ  പാട്ട് കേൾക്കുക ആയിരുന്നു. ഞങ്ങളുടെ കണ്ണുകൾ  തമ്മിൽ ഉടക്കി. പക്ഷെ അവൾ പതിയെ മുഖം തിരിച്ചു.  ട്രെയിൻ അപ്പോയെക്കും  കൊച്ചുവെളി ആയിരുന്നു.  ശോ  അടുത്ത സ്റ്റേഷൻ പേട്ട ആണ്‌. ലീന മേഡത്തിന്റെ വീട്ടിൽ പോകാൻ  ഇവിടെ ആണ്‌ ഇറങ്ങേണ്ടത്.  സത്യം പറഞ്ഞാൽ ലീന മേഡത്തിന്റെ വീട്ടിൽ  പോണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.

 

ഞാൻ എന്റെ ചെവിയിൽ ഉള്ള ഹെഡ് സെറ്റ് ഊരി  ബാഗിൽ  തിരിച്ചു വെച്ചു.  അവളോട്  എന്തെക്കെയോ ചോദിക്കണം എന്ന് ഉണ്ട്‌ പക്ഷെ എങ്ങനെ  തുടങ്ങും  എനിക്ക്  ആകെ വെപ്രാളമായി.  കുറച്ച് കഴിഞ്ഞു അവൾ ഹെഡ്സെറ്റ് ഊരി  അപ്പോൾ . ഞാൻ  മുരടനാക്കി കൊണ്ട്  അവളോട് സംസാരിക്കാൻ  വേണ്ടി സെറ്റിന് അറ്റത്തേക്ക് ഇരുന്നു.

 

” എന്താ  എന്നെ   എവിടെയെങ്കിലും  വെച്ച്  മുൻപ് കണ്ടിട്ടുണ്ട്  അല്ലെ ”

 

ഞാൻ  എന്തെങ്കിലും ചോദിക്കും മുൻപ് അവൾ  ഇങ്ങോട്ട്  ചോദിച്ചു.

 

” ഇല്ല ”

 

ഞാൻ  മറുപടി പറഞ്ഞു.

 

” അപ്പോൾ  ഞാൻ  സുന്ദരി  ആണെന്ന് തോന്നി കാണും ….അത്  പറയാൻ ആണോ ”

 

” അത്……. ”

 

” താൻ  കുറെ  നേരമായി  എന്നെ  നോക്കുന്നുണ്ടായിരുന്നല്ലോ  …… എന്താ  കാര്യം….. എന്റെ  മുഖത്ത് എന്തെങ്കിലും  വൃത്തി കേട് ഉണ്ടോ ”

 

” ഹേയ്   ഇല്ല ”

 

” പിന്നെ   എന്താ ”

 

അവളുടെ  പെട്ടെന്ന് ഉള്ള  ചോദ്യങ്ങൾ  കാരണം  ഞാൻ  കാറ്റ് പോയ  ബലൂൺ  പോലെ  അയി.  പേട്ട സ്റ്റേഷൻ ആയപ്പോൾ  അവൾ  ബാഗും  എടുത്തുകൊണ്ട് പുറത്തേക്ക്  പോയി.  ഞാൻ കുറച്ചു നേരം  അവിടെ  ഇരുന്നു പോയി. പതുക്കെ എല്ലാവരും ഇറങ്ങി കഴിഞ്ഞാണ് ഞാൻ  ട്രെയ്നിൽ നിന്നു ഇറങ്ങിയത് .

 

പുല്ല്  ഉള്ള   മൂഡ്  പോയി. അപ്പോൾ  എന്റെ ഫോണിൽ ലീന മേഡം  വിളിച്ചു.

 

ഇതെങ്കിൽ ഇത്‌ . ഞാൻ  ഫോൺ  അറ്റൻഡ് ചെയ്‌തു.

 

” ഞാൻ  പേട്ട  എത്തി  മേഡം   ദേ വരുന്നു. ”

 

ഫോൺ വെച്ച ശേഷം. ഞാൻ  സ്റ്റേഷന്  പുറത്തേക്ക്  ഇറങ്ങാൻ  നോക്കി. മുമ്പ് പ്ലേറ്റ്ഫോമിന്റെ എൻഡിൽ ഒരു ചെറിയ ഇടവഴി പോലെ  ഉണ്ടായിരുന്നു. അത് വഴിയിൽ പോയാൽ  സിഗ്നലിന്റെ അടുത്ത്  എത്താമായിരുന്നു. പക്ഷെ ഇപ്പോൾ   അവിടെ  നെറ്റ് കേട്ടി  അടച്ചിരിക്കുന്നു.   പുല്ല്  ഇനി  തിരിച്ചു  നടക്കണമല്ലോ. തിരിച്ചു നടക്കാൻ  ഒരുങ്ങിയപ്പോൾ ആണ്‌  റെയിൽവേ മേൽപ്പാലത്തിന്റെ സൈഡിൽ കൂടെ  പാലത്തിനു മുകളിൽ  പോകുന്ന വഴി ശ്രെദ്ധിക്കുന്നത്. ഞാൻ  അതിലെ  നടന്ന്  പാലത്തിനു മുകളിൽ  കയറി. അപ്പോൾ  മുന്നിൽ  ആവൾ  ട്രെയിനിൽ വെച്ച് എന്റെ വാ അടപ്പിച്ചവൾ.  ഞാൻ  അൽപം  വേഗത്തിൽ  നടന്നു.   എന്റെ മുന്നിൽ  നടന്ന  അവൾ  പെട്ടെന്ന്  തിരിഞ്ഞു  നിന്നു.

 

” എന്താ ഫോളോ ചെയ്യുക ആണോ ”

 

” ഹേയ് ”

 

” നിന്നെ  പോലെ കുറെ എണ്ണത്തിനെ ഞാൻ  ദിവസവും  കാണുന്നതാ  മര്യാദക്ക്   മറി  പോ ”

 

” ഞാനും  പെണ്ണുങ്ങളെ കാണാതെ നടക്കുക ഒന്നുമല്ല……  നീയാണ് എന്റെ വഴി തടയുന്നത്  മറി നിൽക്ക് ”

 

ഞാൻ  അവളെ തള്ളി മാറ്റിക്കോണ്ട്  മുന്നോട്ട് നടന്നു. പെണ്ണായാൽ ഇത്ര അഹങ്കാരം പാടില്ല. ഞാൻ  മനസ്സിൽ പറഞ്ഞു. പാലത്തിനു തയെ എത്താറായപ്പോൾ എന്റെ മുന്നിൽ  കൂടി അൽപ്പം പ്രായം തോന്നിക്കുന്ന  ഒരാൾ  നടക്കുന്നുണ്ടായിരുന്നു. അയാൾ  അൽപ്പം പതിയെ ആയിരുന്നു  നടന്നിരുന്നത്. എനിക്ക് അയാളെ  മറികടന്നു പോകൻ സാധിച്ചില്ല. പെട്ടെന്ന്  അവൾ  റോഡിൽ  ഇറങ്ങി നടന്നു കൊണ്ട്  എന്നെ  ഓവർടെക്ക്  ചെയ്‌തു. അത് കണ്ട് ഞാനും  അവളെ  ഓവർടേക് ചെയ്യാനായി  റോഡിൽ ഇറങ്ങി  നടന്നു. അപ്പോൾ  അവൾ  നടത്തത്തിന്റെ സ്പീഡ് കൂട്ടി.  അവൾ എന്നെ തിരിഞ്ഞു നോക്കി  തുറിച്ചു നോക്കി കൊണ്ട്  മുന്നോട്ട്  നടന്നു. പെട്ടെന്ന്  ആനയറ  ഭാഗത്ത്‌ നിന്നും  ഒരു കാർ  വളരെ  വേഗത്തിൽ  വന്നു. സിഗ്നൽ ഗ്രീൻ ആയത് കൊണ്ട്  ആ കാർ  സ്‌ലോ  ചെയ്തില്ല  ഇത്‌  കണ്ട  ഞാൻ  അവളെ  വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *