ഐ സി യു ആഞ്ചം നിലയിൽ ആയിരുന്നു. നാലാം നിലയിലെ വെയ്റ്റിംഗ് ഏരിയയിൽ ഞങ്ങൾ ഇരിക്കുക ആണ്. വിസിറ്റിംഗ് ടൈമിലോ അല്ലെങ്കിൽ എന്തെങ്കിലും എമർജൻസി വരുക ആണെങ്കിലോ ലിഫ്റ്റിൽ നിൽക്കുന്ന സെക്യൂരിറ്റി വന്ന് പറയും. പിന്നെ ഇവിടെത്തെ വിസിറ്റിംഗ് ടൈം രാവിലെ 10 മണിക്ക് ശേഷവും പിന്നെ 5 മണിക്ക് ശേഷവും ആയിരിക്കും.
” ഇവിടെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ…….. അയാളുടെ വേണ്ടപ്പെട്ടവരെ അറിയിച്ചു നമ്മുക്ക് പോകാം……. സർജറി വേണ്ടിവന്നാൽ കോൺസെന്റ് ഒപ്പിടാൻ അവർ വേണമല്ലോ ”
” വേണ്ടാ അയാൾ പറഞ്ഞത് അല്ലെ …. നമുക്ക് വെയിറ്റ് ചെയ്യാം …….. അല്ലെങ്കിൽ താൻ പോണെങ്കിൽ പൊക്കോ. ”
” ഞാൻ പോകൻ പോകുകയാ താനും അയളുടെ ബന്ധുക്കളെ അറിയിക്കാൻ നോക്ക്… വീട്ടിൽ അറിയിക്കേണ്ട എന്നല്ലേ പറഞ്ഞത് അയാളുടെ ഫ്രണ്ട്സിനെ വിളിച്ചു നോക്ക് “
” ഹേയ് വെണ്ട അയാൾ പറഞ്ഞത് അല്ലെ …. അല്ലെങ്കിലും ഞാൻ കാരണം അല്ലെ അയാൾക്ക് ഈ ഗതി വന്നത്…… അയാൾ പറഞ്ഞിട്ട് വിളിച്ചു പറയാം ”
” ഇനി അയാളെ കാണണമെങ്കിൽ വൈകുന്നേരം ആകും…. അത് വരെ ഇവിടെ ഇരിക്കാൻ പോകുക ആണോ ”
” അയാൾ പറഞ്ഞ ഫ്ലാറ്റ് എവിടെ ആണ്… നമുക്ക് അയാൾ പറഞ്ഞത് പോലെ അയാളുടെ ഫോൺ റിസെറ്റ് ചെയ്യണ്ടേ? ”
” എന്തിന്…. അയാൾക്ക് വല്ലതും പറ്റിയാൽ ഒടുവിൽ നമ്മൾ തുങ്ങും ”
” അതാ എനിക്കും പേടി…. അയാൾ അവസാനമായി പറഞ്ഞ കാര്യം അല്ലെ ”
” നീ ഇങ്ങനെ പേടിക്കണ്ട…. അയാൾ വീട്ടിൽ അറിയാതെ എന്തോ ഒപ്പിക്കാൻ വന്നതാ…. പിന്നെ ഫോൺ ക്ലിയർ ചെയ്യാൻ പറയുന്നത് എന്തിനാണെന്ന് ഊഹിക്കാമല്ലോ ”
” അല്ല ഇത് എല്ലാം എന്നോട് അല്ലെ പറഞ്ഞത്… ഞാൻ കാരണമാണ് അയാൾക്ക് ഈ അവസ്ഥ വരാൻ കാരണം എന്നിട്ടും ഒരു പരിജയം ഇല്ലാത്ത എനിക്ക് എടിഎം പിന്നും പാസ്സ്‌വേർഡും എല്ലാം തന്നില്ലേ ”
” അത് മരിച്ചു പോകും എന്ന പേടിയിൽ തന്നതാ ”
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ലീന മേഡം ആണ് ഞാൻ ഫോൺ സ്‌ക്രീനിൽ കുറച്ചു നേരം നോക്കിയ ശേഷം കാൾ കട്ട് ചെയ്തു. ഇത് കണ്ട അവൾ പറഞ്ഞു.
” താൻ പോണെങ്കിൽ പൊക്കോ …. ഞാൻ എന്തായാലും അയാളെ കണ്ടിട്ടേ പോകുന്നുള്ളൂ…… വൈകുന്നേരം വരെ സമയം ഉണ്ടല്ലോ ഇതിനിടയിൽ അയാൾ പറഞ്ഞ ഫ്ലാറ്റിൽ പോയി അയൾ പറഞ്ഞ കാര്യം ചെയ്യണം……… എനിക്ക് ഈ ഫ്ലാറ്റ് എവിടെ എന്ന് അറിയില്ല തനിക്ക് അറിയാമോ ”
” ഇവിടെന്ന് അടുത്ത രണ്ട് കിലോമീറ്റർ കാണും ”
” എന്നെ എവിടെ വരെ ഒന്ന് വിടുമോ ”
“മ്മ് നീ വാ ഞാൻ ആക്കാം….. എന്തായാലും വൈകിട്ട് വരെ ഇവിടെ ഇരിക്കുന്നത് ചടങ്ങ് ആണ്…. അയാളുടെ ഫ്ലാറ്റിൽ പോയി റസ്റ്റ് ചെയ്യുക എങ്കിലും ചെയ്യാം “
ഞാനും അവളും ഒരു ഓട്ടോ പിടിച്ചു അയാൾ പറഞ്ഞ ഫ്ലാറ്റിൽ എത്തി. ഇതിനിടയിൽ ലീന മാഡം വിളിച്ചു കൊണ്ടേ ഇരുന്നു .
” എന്തെങ്കിലും എമർജൻസി ആണോ ഫോൺ എടുത്ത് സംസാരിക്ക് ”
” ഹേയ് എമർജൻസി ഒന്നും അല്ല ”
ഫ്ലാറ്റിലെ സെക്യൂരിറ്റി ഞങ്ങൾ കീ കാണിച്ചപ്പോൾ തന്നെ കയറ്റി വിട്ടു. അയാൾക്ക് എല്ലാം അറിയാമന്നാ പോലെ പെരുമാറി. സാധരണ പേരും അഡ്രസ്സും ഓകെ എഴുതിച്ചിട്ടേ ഫ്ലാറ്റുകളിൽ കയറ്റി വിടാറുള്ളു. ഇത് വേറെ എന്തോ സെറ്റപ്പ് ആണ്. ഞാൻ മനസ്സിൽ വിചാരിച്ചു.
അയാൾ പറഞ്ഞത് പോലെ ആ ഫ്ലാറ്റ് നമ്മൾ കണ്ടുപിടിച്ചു. ഞാൻ അതിനുള്ളിൽ കയറിയ ഉടനെ അവിടെ കണ്ട ടീവി ഓൺ ചെയ്‌തു. സോഫ യിൽ ഇരുന്നു. അപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു.
” എന്താ ”
” അല്ല ഫോണും ലാപ്പും എവിടെയാ ഇരിക്കുന്നെ ”
” നിന്നോട് അല്ലെ പറഞ്ഞത്… നോക്കി എടുക്ക് ”
