” ഡി ”
” നീ പോടാ ”
അപ്പോയെക്കും കർ അടുത്ത് എത്തിയിരുന്നു . ഞാൻ ഓടിച്ചെന്നു അവളെ ഡിവേഡറിലേക്ക് പിടിച്ചു കയറ്റി. പക്ഷെ അപ്പോയെക്കും അടുത്ത് എത്തിയിരുന്ന കർ. ഒന്ന് വെട്ടിച്ചു പക്ഷെ നമ്മുടെ പുറകെ വന്നയാളെ വണ്ടി ഇടിച്ചു തെറിപ്പിച്ചു. അയാൾ തലയിടിച്ചു റോഡിലേക്ക് വീണു.
കാർ നിർത്താതെ ഓടിച്ചു പോയി.
ഇത് കണ്ട ആ പെൺകുട്ടി തലക്ക് കൈവെച്ചു നിന്നു. ഞാൻ അയാളുടെ അടുത്തേക്ക് ഓടി ചെന്നു. കയ്യിലും കാലിലും മുറിവുകൾ ഉണ്ടായിരുന്നു.
” ചേട്ടാ ….. ചേട്ടാ ”
ഞാൻ അയാളെ വിളിച്ചു നോക്കി. അയാൾക്ക് ബോധം നഷ്ടമായിരുന്നു . കൈ പിടിച്ചു നോക്കിയപ്പോൾ പാൽസ് ഉണ്ടായിരുന്നു.
” അയ്യേ എന്താ ചെയ്യുക ……. ദൈവമേ ”
അവിടേക്ക് വന്ന ആ പെൺകുട്ടി പിറുപിറുത്തു.
” എന്തെങ്കിലും ചെയ്യ് ”
അവൾ വെപ്രാളപെട്ടു.
ഞാൻ ഫോൺ എടുത്തു ആംബുലൻസ് വിളിച്ചു. ഉടൻ തന്നെ ആംബുലൻസ് വന്നു.
അവൾ ആംബുലൻസിൽ കൂടെ കയറി. ഞാനും കയറി. അപ്പോയെക്കും അയാൾക്ക് ബോധം വന്നു. അവൾ അയാളോട് എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു. അയാൾ മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് ആശ്വാസം അയി … വലിയ കുഴപ്പം ഒന്നും ഇല്ലെന്ന് തോന്നുന്നു.
“സോറി അങ്കിൾ എന്റെ തെറ്റ് ആണ് ”
അവൾ പറഞ്ഞു കൊണ്ടിരുന്നു.
” കുഴപ്പമില്ല മോളെ………….. മോൾ എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്താൽ മതി. ഞാൻ മരിച്ചില്ലെങ്കിൽ ഈ ആക്സിഡന്റിന്റെ കാര്യം എന്റെ വീട്ടിൽ അറിയിക്കരുത്….. ”
” അങ്കിൾ എന്താ ഈ പറയുന്നത് അങ്കിളിനു കുഴപ്പം ഒന്നും ഇല്ല ”
” ഇല്ല മോളെ ….. മോൾ വീട്ടിൽ അറിയിക്കരുത് ”
” ഇല്ല അങ്കിൾ ഞാൻ അറിയിക്കില്ല ”
അയാളോട് അത് പറഞ്ഞിട്ട് അവൾ എന്നെ നോക്കി. ഞാനും അവളെ നോക്കി.
” മോളെ കയ്യിൽ പേപ്പറും പേനയും ഉണ്ടോ ”
അയാൾ വീണ്ടും ചോദിച്ചു.
” എന്തിനാ അങ്കിൾ ”
” നോക്ക് മോളെ ”
” എന്റെ കയ്യിൽ പേപ്പർ ഒന്നും ഇല്ല…… അങ്കിൾ പറഞ്ഞോ ….. ഫോണിൽ ടൈപ്പ് ചെയ്യാം ”
അയാൾ അയാളുടെ ഫോണിന്റെ പാസ്സ് വേർഡും. ക്ലോഡ് ഐഡിയും മറ്റും പറഞ്ഞു കൊടുത്തു. പിന്നെ പോക്കറ്റിൽ നിന്നും കീ എടുത്ത് അവളുടെ കയ്യിൽ കൊടുത്ത ശേഷം അയാൾ പറഞ്ഞു.
” ഇത് ഞാൻ ഇപ്പോൾ സ്റ്റേ ചെയ്യുന്ന ഫ്ലാറ്റിന്റെ കീ ആണ്… അവിടെ എന്റെ പേർസണൽ ഫോണും ലാപ്ടോപ്പും മറ്റും ഉണ്ട് . മോൾ അതിന്റ രണ്ടിന്റെയും ഡാറ്റസ് ക്ലിയർ ചെയ്യണം. ബ്രൗസ് ഹിസ്റ്ററി പേർസണൽ ഫയൽസ് എല്ലാം ………… “
അയാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് നല്ല ചിരി വന്നു. ഏതോ ട്രോളിൽ കണ്ടത് പോലെ ഉണ്ട്. പക്ഷെ അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക് ഫിക്സ് വരാൻ തുടങ്ങി. അയാൾ കാലും കയ്യും ഇട്ട് അടിക്കാൻ തുടങ്ങി. ഞാൻ അയാൾ അവൾക്ക് കൊടുത്ത കീ വാങ്ങി അയാളുടെ കൈയിൽ പിടിപ്പിച്ചു.
അപ്പോയെക്കും ആംബുലൻസ് ചാക്കയിൽ ഉള്ള ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിയിരുന്നു. ക്യാഷ്വലിറ്റി,ലാബ്സ്, സ്കാനിംഗ് എം ർ ഐ, ഒടുവിൽ ഐ സി യു ഹോസ്പിറ്റൽ പ്രൊസ്സസ് എല്ലാം കഴിഞ്ഞു.
ആ പെൺകുട്ടിയുടെ നിർബന്ധപ്രേകരം അയാളുടെ വീട്ടിൽ ഞങ്ങൾ വിവരം അറിയിച്ചില്ല. അയാൾ അവളുടെ കയ്യിൽ കൊടുത്ത എടിഎം ഉപയോഗിച്ച് ഹോസ്പിറ്റലിലെ ചെറിയ ബില്ലുകൾ എല്ലാം അടച്ചു. ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണെന്ന് ഹോസ്പിറ്റലിൽ പറഞ്ഞു.
എല്ലാം കഴിഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചു.
” പേടിക്കാൻ ഒന്നും ഇല്ല… പുറമെ ഉള്ള മുറിവുകളെ ഉള്ളു. തലക്കുള്ളിൽ ചെറുതായി ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്.. അത് കഴിവാതും മരുന്ന് കൊണ്ട് തന്നെ അലിയിച്ചു കളയാം… പറ്റിയില്ലെങ്കിൽ സർജറി വേണ്ടി വരും. ”
