ഗായത്രി – 1 1

” അവിടെ സ്റ്റോൺ ബെഞ്ച് കാണുന്നുണ്ട് അവിടെ വെല്ലോം പോയിരിക്കാം. അല്ല നീ എന്തിനാ എന്റെ പിറകെ വരുന്നെ വേറെ എവിടേക്കേലും പൊക്കൂടേ ”

” നിക്ക് അറിയില്ലാ എങ്ങോട്ടേക്ക പോകേണ്ടെന്ന് ആകെ അറിയുന്നത് നിന്നെയാ ”

” മ്മ് ” ഞാൻ ഒന്ന് അമർത്തി മൂളി മുൻപിലേക്ക് നടന്നു അവിടെ മൂന്നുനാല് സ്റ്റോൺ ബെഞ്ച് ഉണ്ട് ഞാൻ അതിൽ ഒന്നിൽ പോയി ഇരുന്നു. ഇലകളിൽ കൂടെ ചെറു വെളിച്ചം അതിൽ പതിക്കുന്നുണ്ട്. ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി മൂലക്ക് അവൾ ഇരിക്കുന്നു. സൂര്യ പ്രകാശം അടിച്ച് അവളുടെ കാതിലെ സ്വർണ്ണകമ്മൽ തിളങ്ങുന്നു ഞാൻ ആ തിളക്കത്തെ ആസ്വദിച്ച് നിൽക്കുന്നു. അവൾ മിഴികൾ പൊക്കി എന്നെ നോക്കി.

” എന്താ ”

എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടാർന്നില്ല ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.

ഞാൻ ചിന്തകളിലേക്ക് ആണ്ടു അഖിലയുമായിട്ട് ഉള്ള റിലേഷൻ
അവസാനിച്ചതിന് ശേഷം ഇതുവരെ എനിക്ക് ഒരു പെണ്ണിന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയിട്ടില്ലാ…… ആ ഞാൻ ഇപ്പോൾ പെൺകുട്ടികളെ ശ്രെദ്ധിക്കാൻ തുടങ്ങി. എനിക്ക് എന്റെ മാറ്റം ഉൾക്കൊള്ളൻ ആകുന്നുണ്ടായിരുന്നില്ല.

ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.

” പോകാം ”

” മ്മ് ” യാന്ത്രികമെന്നോണം ഞാൻ അതിന് മറുപടി നൽകി

ഞങ്ങൾ രണ്ടും നടന്ന് പോകുന്നത് ഒരാൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

തുടരും……

“”‘രേഖ നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോ ” പ്രിൻസിപ്പാളിന്റെ ശബ്ദം ആ മുറിയാകെ പ്രതിഫലിച്ചു…..

” ഇങ്ങനെ ആണോ ഇവൻ വീട്ടിലും………പെൺകുട്ടികളുടെ വാഷ് റൂമിൽ ക്യാമറ വെക്കുക അത്‌ കണ്ട ടീച്ചറെ ഭീഷണി പെടുത്താൻ ശ്രെമിക്ക. ഗുണ്ടയിസം കാണിക്കാൻ ഇത് ചന്തയല്ല എന്റെ കോളേജ് ആണ് ”

ഒരു വാക്ക് പോലും മൊഴിയാൻ പറ്റാതെ അമ്മ അങ്ങനെ നിൽക്കുന്ന കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് വിങ്ങി.

” രേഖ ഇവനിവിടെ ഇനി തുടരാൻ സാധിക്കില്ല. ഇങ്ങനെ ഒരു ഇഷ്യൂ അറിഞ്ഞപ്പോൾ തന്നെ ഇവനെ ഡിസ്സ്മിസ്സൽ ചെയ്യാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം ”

അത്‌ കേട്ടത്തോടെ അമ്മയുടെ സകല നിയന്ത്രണവും പോയി . അമ്മ അവിടെന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി….
” അക്ഷയ് പോകുമ്പോൾ നിന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ വാങ്ങി പൊക്കൊളു ”

വീട് എത്തുന്നത് വരെ അമ്മ കരച്ചിൽ ആയിരുന്നു. എനിക്ക് അത്‌ കണ്ട് നിൽക്കാൻ സാധിച്ചില്ല.

വീട്ടിലേക്ക് കേറി അമ്മ റൂമിൽ കേറി കതകടച്ചു.

ഞാൻ തകർന്ന മനസോടെ റൂമിൽ കേറി.

ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങാതെ. അവിടെ തന്നെയിരുപ്പായി.

ഞാൻ കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു.

” അച്ചു വാതിൽ തുറക്ക് ” അമ്മയുടെ ശബ്ദം ആയിരുന്നു അത്‌. ഞാൻ പതിയെ വാതിൽ തുറന്നു.

” അച്ചു ”

“അമ്മയെന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസിലായി. അത്‌ അങ്ങനെ സംഭവിച്ചു പോയി ഇനി അങ്ങനെ ഒന്നും ഇണ്ടാകില്ല ”

” അച്ചു നീ എന്ത്‌ തെറ്റ് ചെയ്താലും നിന്റെ അച്ഛൻ ചീത്ത പറയുന്നത് എന്നെയ എന്റെ വളർത്തു ദോഷം ആണെന്നാണ് പറയുക ” ഇത്രേം പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണിൽ നിന്നും കണ്ണുനീർ വീണു.

അമ്മ എന്റെ റൂമിൽ നിന്നും ഇറങ്ങി പോയി എന്റെ സകല നിയന്ത്രണവും പോയി… ഞാൻ കൊറേ നേരം തനിച്ചിരുന്നു. പിന്നെ എഴുന്നേൽറ്റ് അമ്മയുടെ അടുത്ത് പോയി

” അമ്മേ….”
” മ്മ്മ്മ് ”

“അമ്മേ ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല ” അമ്മക്ക് ഒരു മാറ്റവും ഇല്ലാ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല റൂമിലേക്ക് പോയി.

റൂമിൽ ചെന്നു ഫോൺ എടുത്ത് നോക്കി ഒന്നിനും ഒരു താൽപ്പര്യം ഇല്ലാ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

അന്ന് ഒന്നും കഴിക്കാതെ ഞാൻ കിടന്നു..

രാവിലെ അമ്മ എന്നെ തട്ടി വിളിച്ചു…..

” അച്ചു എണീക്ക് ചായ കുടിക്കാം ”

“അമ്മേ….. ”

“മ്മ് ”

“ഇനി അങ്ങനെ ഒന്നും ഉണ്ടാകുല സത്യം ” അമ്മ അതിനും മൂളൽ മാത്രം ആയിരുന്നു മറുപടി എന്റെ കാര്യത്തിൽ അമ്മ ഒരുപാട് വേദനിച്ചു എന്ന് എനിക്ക് മനസിലായി.

” അച്ചു ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ ”

Leave a Reply

Your email address will not be published. Required fields are marked *