ഗായത്രി – 1 1

” അമ്മേന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് അവിടെ ഒരു കോളേജിൽ അഡ്മിഷൻ സെറ്റ് ആക്കി ”

” അടിപൊളി ഏത് കോളേജ് ആണ് ”

“ആർക്ക് അറിയാം ”

” മെൻസ് കോളേജ് വെല്ലോം ആണോ നിന്റെ ഇപ്പഴത്തെ അവസ്ഥ വെച്ച് അതാകാനാണ് ചാൻസ് ”

” എന്തേലും ആകട്ടെ ഇവിടുന്ന് പോകൻ വെല്ല്യ ഇന്റെരെസ്റ്റ്‌ ഒന്നുമില്ലടാ പിന്നെ അമ്മ പറഞ്ഞോണ്ട് മാത്രാ ”

” ഹാടാ ഇവിടുന്ന് മാറി നിൽക്കുബോൾ ചെലപ്പോൾ നിന്റെ മൈൻഡ് ഒക്കെ മാറി സെറ്റ് ആകും. അല്ല എങ്ങോട്ടേക്കാ പോണേ ”

” അമ്മേന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ”
” പട്ടിക്കാട് വല്ലതും ആണോ ”

” ടൗൺ ന്റെ അടുത്തൊക്കെ തന്നെയാണ് നല്ല ഒരു ഫീൽ ആണ് അവിടെ പക്ഷെ എനിക്ക് ഒരു ചടപ്പ് ഞാൻ ഒറ്റക്കല്ലേ ഒള്ളൂ….”

” അതൊന്നും സീനില്ലടാ ഞാൻ നോക്കട്ടെ ഇടക്ക് ഒക്കെ വരാൻ ശ്രെമിക്കാം ”

” ആട ന്നാൽ ശെരി ” ഞാൻ വീട്ടിലേക്ക് പോയി

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

” അച്ചു ” അമ്മേന്റെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്

” എന്തിനാ ഇങ്ങനെ വിളിച്ച് കൂവുന്നേ ഞാൻ ഇവിടെ ഇല്ലേ” ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു.

” എണീക്ക് പോകണ്ടേ”

” മ്മ് ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

എല്ലാം കെട്ടി പെറുക്കി ഇറങ്ങി അമ്മക്ക് ഡ്രൈവിംഗ് അറിയാത്ത കൊണ്ട് കാർ എടുക്കാതെ ഒരു ടാക്സി വിളിച്ചു. വണ്ടി മുൻപോട്ടു നീങ്ങാൻ തുടങ്ങി ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരിപ്പായി അമ്മയും അതെ ഇരുപ്പ് തന്നെ ആയിരുന്നു വണ്ടി ഒരു ഇരുനില വീടിന്റെ മുൻപിൽ നിന്നു. ഇളം നീല കളർ സാരിയിൽ ഒരു സ്ത്രീ വീടിന്റെ മുൻപിലേക്ക് വന്നു അവരെ കണ്ടപ്പോൾ അമ്മ ഇറങ്ങി അവരെ കെട്ടിപിടിച്ചു . ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു.

” നീ എന്താ അച്ചു അവിടെ നിൽക്കണേ ഇങ്ങോട്ട് കേറി വാ ” അവർ എന്നെ വിളിച്ചു.

ഞാൻ ബാഗ് എടുത്ത് വീട്ടിലേക്ക് കേറി ഇവിടെ വന്നിട്ട് കൊറഞ്ഞത് ഒരു 4 കൊല്ലം എങ്കിലും ആയിക്കാണും ഇങ്ങോട്ടേക്കു വരണം എന്ന് പറയുമ്പോൾ
ഞാൻ എന്തെലും പറഞ്ഞ് ഒഴിവാകാറാണ് പതിവ്. ഇനി മൂന്ന് കൊല്ലം ഇവിടെ നിൽക്കണല്ലോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ് എന്നെ ആരോ പുറകിൽ നിന്നും തട്ടി വിളിച്ചു.

” ഹായ് അച്ചു ”

“ഹായ് ” ഞാൻ മറുപടി കൊടുത്തു. എന്നെ മറികടന്ന് ആൾ അകത്തേക്ക് പോയി.

ധാ പോയ ലവൾ ആണ് ഗായത്രി……

അകത്തേക്കു പോയ അവൾ അമ്മയെ കെട്ടി പിടിച്ചു.

” ആാാ ആന്റിന്റെ മോള് വന്നോ ”

” അതെങ്ങനെ മനസിലായി ഞാനാന്ന് ”

” നിന്നെ മനസിലാകാതെ ഇരിക്കുമോ ഞാൻ എത്ര എടുത്തോണ്ട് നടന്നതാ നിന്നെ ”

അവരുടെ വർത്താനം കേട്ട് നിൽക്കുവാർന്നു ഞാൻ

” ഹായ്……… ”

ഇതാരപ്പാ പിന്നെയും ഹായ് പറയുന്നേ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി.

” ആരാ……….. ”

” ഞാൻ ഇവിടൊക്കെ ഉള്ളതാ മാഷേ ”

” ഇവിടൊക്കെ ഉള്ളെന്ന് പറഞ്ഞാൽ ” ഞാൻ ചോദ്യഭാവേന ചോദിച്ചു

” ഗായുന്റെ ഫ്രണ്ട് ആണ് “
” ഓ അവൾടെ ഫ്രണ്ട് ആർന്നോ ന്താ ചെയ്യണേ ”

” ഞാൻ അവൾടെ കൂടെ തന്നെ സെന്റ് ജോസഫിൽ പിജി ”

“അവൾ സെന്റ് ജോസഫിൽ ആണോ ” മാതാശ്രീ ലോക്ക് ആക്കിതാണല്ലേ

” നിനക്ക് അഡ്മിഷൻ എടുക്കാൻ ആണോ അവൾ ഇന്ന് ഓഫിസിൽ കേറിയിറങ്ങിയത് ”

” അവൾ ആണോ അതൊക്ക ചെയ്തെ ”

” അല്ല നീ ഏത് കോഴ്സ് ആണ് എടുത്തേ ”

” നമ്മക്ക് അങ്ങനെ ഒരു കോഴ്സ് എന്നൊന്നും ഇല്ലാ ഏതും ഓടും അല്ല തന്റെ പേര് എന്നതാ ”

” നിമ്മി…….. ”

” എന്റെ വീട് ധാ ആ കാണുന്നതാ ”

അകത്തുന്ന് ഗായത്രി വിളിച്ച് അവൾ അകത്തേക്ക് പോയി ആകെ പോസ്റ്റ്‌ ആയല്ലോ

” നീ എന്താ അച്ചു പുറത്ത് നിൽക്കണേ ”

” ഒന്നുല്ലാന്റി ചുമ്മാ ചുറ്റും നോക്കിതാ ” ആന്റി എന്നെയും കൂട്ടി അകത്തേക്ക് കേറി ചായ തന്നു ഞാൻ അത്‌ കുടിച്ച് അവിടെ ഇരുന്നു അവനെ വിളിച്ചാലോ അല്ലേൽ വേണ്ട പിന്നെ വിളിക്കാം

” ആ അച്ചു നിനക്ക് ബാഗ് ഒക്കെ വെക്കണ്ടേ ഞാൻ അത്‌ മറന്നു. ഗായു…. “
അകത്തേക്ക് നീട്ടി വിളിച്ചു എന്റെ അമ്മയെയും ചേർത്തുപിടിച്ചവൾ അവിടേക്ക് വന്നു അതെനിക്ക് അത്ര പിടിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *