ഗായത്രി – 1 1

” ന്തമ്മേ വിളിച്ചേ….. ”

” നീ അച്ചൂന് മുകളിലെ റൂം കാണിച്ചു കൊടുക്ക് അവൻ ബാഗൊക്കെ കൊണ്ടുവെക്കട്ടെ ”

ഒന്നു മൂളുക മാത്രം ചെയ്യ്ത് അവൾ നടന്നു. ഈ മൈരിന് എന്താ എന്തേലും പറഞ്ഞാൽ കണ്ടപ്പം ഒരു ഹായ് അതല്ലേ അവൾടെ വായിന്നു വീണത് . പിന്നെ ഇവൾ ആരാ ഭൂലോക രംഭയോ കണ്ടില്ലേ അവൾടെ ഓഞ്ഞ മോന്ത ഹ്മ്മ്. അവൾ എന്നെയും കൊണ്ട് മുകളിലെ ഒരു റൂമിന്റെ മുന്നിൽ എത്തി. ഇതാ നിന്റെ റൂം എന്ന് പറഞ്ഞവൾ റൂമീന്ന് പോയി . സിനിമ സ്റ്റൈലിൽ ജനൽ തുറന്നു നോക്കിയാലോ വെല്ല ഐറ്റംസ് ഉള്ള വെല്ല കണി കാണാൻ കിട്ടുവാണേൽ പൊളിച്ചേനെ കർട്ടൻ നീക്കി ജനൽ തുറന്നു. അപ്പറത്തെ വീടിന്റെ പൂന്തോട്ടവും നമ്മടെ വീടിന്റെ പച്ചക്കറി തോട്ടം ഇവിടെ ഇത്രേം സെറ്റ് അപ്പ്‌ ഒക്കെ ഉണ്ടല്ലേ . ഒന്ന് കുളിച്ചാലോ അല്ലേൽ വേണ്ട വൈകിട്ടു വെല്ലോം കുളിക്കാം. ഞാൻ അവിടെ തന്നെ ഇരുന്നു…… അവിടെ ഇരുന്നിട്ട് എന്റെ ഇരുപ്പ് ഉറക്കുന്നില്ല

ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ച് അമ്മ എന്റെ അടുക്കൽ വന്നു.

” അച്ചു അലമ്പ് ഒന്നും കാണിക്കരുത്. എന്റെ മോന് ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്ന എന്റെ വിശ്വാസം അത്‌ നീ ഇല്ലാണ്ട് ആക്കരുത് ” അത്രേം പറഞ്ഞ് അമ്മ പോയി.

ആ ദിവസം അങ്ങനെ അങ്ങു പോയി.

വീട് മാറി കിടന്നകൊണ്ടാണെന്ന് തോന്നുന്നു പതിവിലും നേരത്തെ എഴുന്നേൽറ്റു…. ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.

” നീ നേരത്തെ ഏഴുന്നേൽക്കുമോ ”

“അങ്ങനെയൊന്നുല്ല ആന്റി വീട് മാറിയ കൊണ്ടാണെന്നു തോന്നുന്നു ഒറക്കം ശെരിയായില്ല ”

” അത്‌ സാരില്ല അച്ചു കുറച്ചുദിവസം കഴിയുമ്പോൾ മാറിക്കൊള്ളും നീ വാ ചായ തരാം ” ആന്റി പോയി പുറകെ ഞാനും
” നിന്റെ പതിവ് എങ്ങനെയാ ” ചായ തരുന്ന കൂടെ എന്നോട് ചോദിച്ചു.

” അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ആന്റി ” അങ്ങനെ പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി സ്ഥലം ഒക്കെ കൊള്ളാം നടന്ന് ഞാൻ വീടിന്റെ അടുത്ത് ഉള്ള തോട്ടത്തിലേക്ക് നടന്നു . അവിടെ എത്തിയപ്പോൾ തോട്ടത്തിൽ ആരോ ഉള്ള പോലെ നോക്കിയപ്പോൾ ഒരു പട്ടി. ദൈവമേ…..! പണി പാളിയോ പട്ടി എന്നെ നോക്കി മുരയ്ക്കാൻ തുടങ്ങി. പാതി ജീവൻ നഷ്ടപെട്ട അവസ്ഥയിലായി ഞാൻ . പട്ടി എന്റെ നേരേക്ക് കുതിച്ചു ചാടി

” മാക് ” ആ വിളിയിൽ പട്ടി നിന്നു

” കം ഹിയർ ” ആ വിളിയിൽ പട്ടി തിരിച്ചു പോയി അത്‌ ഇനി വരുന്നതിനു മുൻപ് ഞാൻ ഓടി വീട്ടിൽ കേറി.

എന്റെ വെപ്പ്രാളവും കിതപ്പും കണ്ട് ആന്റി എന്റടുത്തേക്ക് വന്നു.

” എന്ന പറ്റി അച്ചു നിനക്ക് നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ ”

” പട്ടി ” അത്‌ മാത്രമേ എന്റെ വായിൽ നിന്നും വന്നൊള്ളു

“ദൈവമേ…… ക്യാപ്റ്റന്റെ മാക് നിന്നെ ഓടിച്ചോ ”

” ക്യാപ്റ്റനോ ”

” പുള്ളി പട്ടാളത്തിൽ ആർന്നു ”

” ആരായാലും……. അതിനെ വിളിച്ചില്ലേൽ….. വാഴ വെട്ടി വെക്കേണ്ടി വന്നേനെ …….. എനിക്ക് ഈ പട്ടിന്ന് പറയുന്ന സാധനത്തിനെ ഭയങ്കര പേടിയാണ് ”

” അത്‌ നിന്നെ ഒന്നും ചെയ്യാത്തത് നിന്റെ ഭാഗ്യം അത്‌ കൊറേ പേരെ കടിച്ചിട്ട് ഉണ്ട് ” ഞങ്ങളുടെ വർത്താനം കേട്ട് ഗായത്രി അങ്ങോട്ടേക്ക് വന്നു

” എന്തെമ്മേ കടിച്ച കാര്യം പറഞ്ഞെ”
” അത്‌ ക്യാപ്റ്റന്റെ മാക് അച്ചുനെ കടിക്കാൻ പോയിന്ന്. അയ്യോ സംസാരിച്ച് ഇരുന്നോണ്ട് സമയം പോയത് അറിഞ്ഞില്ല “” എന്ന് പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി പുറകെ അവളും പോയി.

ഞാൻ റൂമിലേക്ക് പോയി ഒന്ന് വിസ്തരിച്ചു കുളിച്ച് ഇറങ്ങിയപ്പോൾ ഫോണിൽ രണ്ട് മിസ്സ്‌ കോൾ ഉണ്ടായിരുന്നു ഒന്ന് അമ്മ ആയിരുന്നു പിന്നെ ഒന്ന് അഭിയും ഞാനാദ്യം അമ്മയെ വിളിച്ച് സാധാരണ പറയുന്ന പോലെ കൊറേ ഉപദേശം എല്ലാത്തിനും ഞാൻ സമ്മതം മൂളി. പിന്നെ അഭിനെ വിളിച്ചു അവൻ ആണേൽ ശോകം അടിച്ച് ഇരിക്കുവാണ് ഞാൻ ഇല്ലാത്ത കൊണ്ട് അവൻ നാളെയോ മറ്റന്നാളോ വരാം എന്ന് പറഞ്ഞു അവനു ഫോൺ വെച്ച് ഞാൻ ഡ്രസ്സ്‌ ഓക്കേ മാറി താഴേക്ക് ചെന്നു .

ആന്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എന്നെയും അവളെയും നോക്കി ഇരിക്കുവാർന്നു. ഞാൻ കഴിക്കാൻ ഇരുന്നു ആന്റി എനിക്ക് വിളമ്പി തന്നു . ഞാൻ അത്‌ കഴിച്ച് എഴുന്നേറ്റപ്പോൾ അവൾ വന്ന് കഴിക്കാൻ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *