” എന്താ ” എന്ത് ഉണ്ടയാണോ പറയാൻ പോകുന്നത് എന്ന് ആലോചിച്ചു……..
” നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ”
” ഉണ്ട് ” ഒരു ചോദ്യഭാവേനാ പറഞ്ഞു.
” ഞാൻ പറഞ്ഞതിന് മറുപടി താ ”
” എന്ത് “
” ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുവോ ന്ന് ”
” അമ്മ വളച്ചുകെട്ടാതെ കാര്യം പറ ”
” നീ ഇവിടുന്ന് മാറി നിൽക്കണം ”
” മാറി നിൽക്കാനോ….. എന്നെ കൊണ്ടൊന്നും വയ്യാ ഞാൻ എങ്ങോട്ടും പോകുന്നില്ല ” അത്രേം പറഞ്ഞ് ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി എന്റെ ഉള്ളൊന്ന് പിടഞ്ഞു. ആ കണ്ണുകൾ നിറഞ്ഞു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ഞാൻ കാരണം അമ്മക്ക് എപ്പഴും കരയനെ സാധിച്ചിട്ടൊള്ളു.
അമ്മ എഴുന്നേറ്റു പോകാൻ തുനിഞ്ഞപ്പോൾ കൈയിൽ പിടിച്ചു. ഇപ്പം പൊട്ടും എന്ന് പറഞ്ഞപോലെയാണ് അമ്മ നിൽക്കുന്നത്…..
” നിനക്ക് ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലലെ നീ കാരണം എപ്പഴും കുറ്റപ്പെടുത്തലും അപമാനവും മാത്രമേ കിട്ടിട്ടൊള്ളു.
പക്ഷെ….. പക്ഷെ… എന്റെ കൊച്ച് ഞാൻ പറഞ്ഞാൽ അനുസരിക്കും എന്നായിരുന്നു എന്റെ വിശ്വാസം പക്ഷെ അതാണ് നീ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയെ ” അത്രയും പറഞ്ഞ് അമ്മ എന്റെ കൈയും തട്ടി മാറ്റി റൂമിന്ന് പോയി.
അമ്മ പറഞ്ഞത് സത്യമാണ് എന്നോട് ഇതുവരെ ഒരു കാര്യവും ആവിശ്യപെട്ടിട്ടില്ല ആദ്യമായി ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു എനിക്ക് മനസ്സിൽ എന്തോ ഒരു വേദന പോലെ തോന്നി.
ഞാൻ റൂമിന്ന് ഇറങ്ങി അമ്മയുടെ റൂമിലേക്ക് പോയി അമ്മ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു പതിയെ കട്ടിലിൽ ഇരുന്നു കൈകൊണ്ട് അമ്മേനെ ഒന്ന് തൊട്ടു……… എന്റെ കൈ തട്ടിമാറ്റി.
അപ്പോൾ രേഖക്കുട്ടി നല്ല ദേഷ്യത്തിൽ ആണ്.
” ഞാൻ പോകാം ” അമ്മയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും
ഇല്ലായിരുന്നു
” അമ്മാ……. ഞാൻ പോകാന്ന് ”
അമ്മ കണ്ണുകൾ തുടച്ച് എന്നെ നോക്കി.
” നീ സത്യയായിട്ടും പറഞ്ഞതാണോ ”
” ആ ഞാൻ പോകാം എവിടേക്ക് ആണേലും ” അമ്മ എന്നെ അതിശയത്തോടെ നോക്കി. ചിരിച്ചു കൊല ചിരി ആണോ ആവോ
” അല്ല ഞാൻ എങ്ങോട്ടാ പോകണ്ടേ ”
” രാധികേന്റെ വീട്ടിലേക്ക് ”
” അവിടേക്കോ ”
” എന്താ അവിടെ കൊഴപ്പം നമ്മൾ എല്ലാരും അവിടെ പോകുന്നതാണല്ലോ ”
” അത് കോളേജിലെ കാര്യങ്ങൾ ഓക്കേ അവർക്ക് അറിയാവോ ”
” അറിയാം ”
” അവൾക്കോ ”
” അവളോ നിന്നെക്കാൾ രണ്ടുമൂന്ന് വയസ് മൂത്തത് ആണ് അവൾ ”
” അങ്കിൾനോ ”
” അങ്കിൾ അവിടെ ഇല്ലാ ലോങ്ങ് ട്രിപ്പിൽ ആണ് ഒരാഴ്ച കഴിഞ്ഞേ വരുവൊള്ളൂ ഞാൻ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അപ്പം അവൾ തന്നെയാണ് പറഞ്ഞത് നിന്നെ അവിടേക്ക് വിട് സെന്റ് ജോസഫിൽ അഡ്മിഷൻ റെഡി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട് ക്ലാസ്സ് തുടങ്ങീട്ട് അല്ലെ ഒള്ളൂ അതുകൊണ്ട് കിട്ടാതെ ഇരിക്കാൻ വഴി ഇല്ലാ ”
” അച്ചു നാളെ തന്നെ നമ്മൾ പോകും ”
ആാാ എന്തേലും ആകട്ടെ എന്ന് കരുതി ഞാൻ അവിടെന്ന് പോയി ടീവി തുറന്നു. അപ്പഴാണ് അഭിന്റെ കാര്യം ഓർത്തെ അവനെ വിളിച്ചാലോ വിളിച്ച് കാര്യം പറയാം.
അവിടെന്ന് ഒന്ന് പുറത്തേക്ക് പോണം എന്ന് തോന്നി അമ്മേനോട് പറയാതെ പുറത്തേക്ക് ഇറങ്ങി
വീട്ടിന്ന് പുറത്ത് ഇറങ്ങിയപ്പോൾ സ്വർഗം കിട്ടിയപോലെ……. അവനെ വിളിച്ചാലോ???
ഫോൺ എടുത്ത് ഡയൽ ചെയ്യ്തു ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു അഭി
“ഹലൊ അളിയാ ”
“പ്പാ മൈരേ നിന്റെ കഴപ്പിന് ഒതുക്കം ആയില്ലേ ”
” എടാ ഞാൻ ”
” നീ ഒരു ഉണ്ടയും പറയണ്ട ഡിസ്മിസ്സൽ അടിച്ച് കൈയിൽ കിട്ടിയപ്പം തൃപ്തി ആയില്ലേ ”
“എടാ ആാാ തള്ള വന്ന് പിടിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇല്ലേൽ അവളുടെ കഴപ്പിന് ഉള്ള സാധനം കിട്ടിയേനെ ”
” നിന്റെ ഉണ്ട…. നിനക്ക് അവളോട് എന്താ ഇത്ര ദേഷ്യം നീ ഈ കലിപ്പ്
കാണിക്കുന്നുണ്ടെങ്കിലും നീ ഒരു പെണ്ണിനോട് അങ്ങനെ ചെയ്യണേൽ കാര്യായിട്ട് എന്തേലും നടന്നിട്ട് ഉണ്ടാകും ”
” എന്റെ പൊന്ന് അഭി അതൊന്നും ഓർമിപ്പിക്കല്ലേ ”
“പറ മൈരേ ”
” എടാ അഖിലയും ഞാനും ബ്രേക്കപ്പ് ആകാനും ഞാൻ ഈ വഴിയാകാനും കാരണം ആാാ നീനയാണ് ”
