അമ്മ പറഞ്ഞത് സത്യമാണ് എന്നോട് ഇതുവരെ ഒരു കാര്യവും ആവിശ്യപെട്ടിട്ടില്ല ആദ്യമായി ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു എനിക്ക് മനസ്സിൽ എന്തോ ഒരു വേദന പോലെ തോന്നി.
ഞാൻ റൂമിന്ന് ഇറങ്ങി അമ്മയുടെ റൂമിലേക്ക് പോയി അമ്മ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു പതിയെ കട്ടിലിൽ ഇരുന്നു കൈകൊണ്ട് അമ്മേനെ ഒന്ന് തൊട്ടു……… എന്റെ കൈ തട്ടിമാറ്റി.
അപ്പോൾ രേഖക്കുട്ടി നല്ല ദേഷ്യത്തിൽ ആണ്.
” ഞാൻ പോകാം ” അമ്മയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലായിരുന്നു
” അമ്മാ……. ഞാൻ പോകാന്ന് ”
അമ്മ കണ്ണുകൾ തുടച്ച് എന്നെ നോക്കി.
” നീ സത്യയായിട്ടും പറഞ്ഞതാണോ ”
” ആ ഞാൻ പോകാം എവിടേക്ക് ആണേലും ” അമ്മ എന്നെ അതിശയത്തോടെ നോക്കി. ചിരിച്ചു കൊല ചിരി ആണോ ആവോ
” അല്ല ഞാൻ എങ്ങോട്ടാ പോകണ്ടേ ”
” രാധികേന്റെ വീട്ടിലേക്ക് “
” അവിടേക്കോ ”
” എന്താ അവിടെ കൊഴപ്പം നമ്മൾ എല്ലാരും അവിടെ പോകുന്നതാണല്ലോ ”
” അത് കോളേജിലെ കാര്യങ്ങൾ ഓക്കേ അവർക്ക് അറിയാവോ ”
” അറിയാം ”
” അവൾക്കോ ”
” അവളോ നിന്നെക്കാൾ രണ്ടുമൂന്ന് വയസ് മൂത്തത് ആണ് അവൾ ”
” അങ്കിൾനോ ”
” അങ്കിൾ അവിടെ ഇല്ലാ ലോങ്ങ് ട്രിപ്പിൽ ആണ് ഒരാഴ്ച കഴിഞ്ഞേ വരുവൊള്ളൂ ഞാൻ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അപ്പം അവൾ തന്നെയാണ് പറഞ്ഞത് നിന്നെ അവിടേക്ക് വിട് സെന്റ് ജോസഫിൽ അഡ്മിഷൻ റെഡി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട് ക്ലാസ്സ് തുടങ്ങീട്ട് അല്ലെ ഒള്ളൂ അതുകൊണ്ട് കിട്ടാതെ ഇരിക്കാൻ വഴി ഇല്ലാ ”
” അച്ചു നാളെ തന്നെ നമ്മൾ പോകും ”
ആാാ എന്തേലും ആകട്ടെ എന്ന് കരുതി ഞാൻ അവിടെന്ന് പോയി ടീവി തുറന്നു. അപ്പഴാണ് അഭിന്റെ കാര്യം ഓർത്തെ അവനെ വിളിച്ചാലോ വിളിച്ച് കാര്യം പറയാം.
അവിടെന്ന് ഒന്ന് പുറത്തേക്ക് പോണം എന്ന് തോന്നി അമ്മേനോട് പറയാതെ പുറത്തേക്ക് ഇറങ്ങി
വീട്ടിന്ന് പുറത്ത് ഇറങ്ങിയപ്പോൾ സ്വർഗം കിട്ടിയപോലെ……. അവനെ വിളിച്ചാലോ???
ഫോൺ എടുത്ത് ഡയൽ ചെയ്യ്തു ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു അഭി
“ഹലൊ അളിയാ ”
“പ്പാ മൈരേ നിന്റെ കഴപ്പിന് ഒതുക്കം ആയില്ലേ ”
” എടാ ഞാൻ ”
” നീ ഒരു ഉണ്ടയും പറയണ്ട ഡിസ്മിസ്സൽ അടിച്ച് കൈയിൽ കിട്ടിയപ്പം തൃപ്തി ആയില്ലേ ”
“എടാ ആാാ തള്ള വന്ന് പിടിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇല്ലേൽ അവളുടെ കഴപ്പിന് ഉള്ള സാധനം കിട്ടിയേനെ ”
” നിന്റെ ഉണ്ട…. നിനക്ക് അവളോട് എന്താ ഇത്ര ദേഷ്യം നീ ഈ കലിപ്പ് കാണിക്കുന്നുണ്ടെങ്കിലും നീ ഒരു പെണ്ണിനോട് അങ്ങനെ ചെയ്യണേൽ കാര്യായിട്ട് എന്തേലും നടന്നിട്ട് ഉണ്ടാകും ”
” എന്റെ പൊന്ന് അഭി അതൊന്നും ഓർമിപ്പിക്കല്ലേ ”
“പറ മൈരേ ”
” എടാ അഖിലയും ഞാനും ബ്രേക്കപ്പ് ആകാനും ഞാൻ ഈ വഴിയാകാനും കാരണം ആാാ നീനയാണ് ”
” മതി മതി സംഭവം പിടികിട്ടി ”
” നീ എവിടെയാ”
” ഞാൻ ക്ലബ്ബിൽ ഉണ്ട് ”
“എന്നാ ഞാൻ അങ്ങോട്ട് വരാം ”
” അത് വേണ്ട ”
” ഞാൻ നിന്റെ അടുത്തേക്ക് വരാം ”
” ഞാൻ വീടിന്റെ അടുത്ത് ഉള്ള ഗ്രൗണ്ടിൽ ഉണ്ട് നീ ഇങ്ങോട്ട് വാ ”
” ഹാടാ ”
ഇവൻ ഇത് ഏത് കാട്ടിൽ പോയി കിടക്കുവാ……
പുറകിൽ ഒരു ഹിമാലയൻ വന്നു നിന്നു അതിൽ നിന്നും അവന് ഇറങ്ങി.
” നീ ഇത് എവിടെയായിരുന്നു ”
” ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് അവിടേക്ക് ദാസേട്ടൻ വന്നത് ”
” ഏത് നമ്മടെ പഴയ സെക്രട്ടറിയോ ”
” ആ പുള്ളി തന്നെ നമ്മളായിട്ട് നല്ല കമ്പനി ആർന്നല്ലോ പിന്നെ പുള്ളി പോകാൻ നിന്ന് ”
” ഹ്മ്മ് ”
” വീട്ടിൽ എന്താ അവസ്ഥ ”
” സീൻ ആട അമ്മ ഫുൾ കരച്ചിൽ ആണ് അപ്പൻ വിളിച്ച് അമ്മേനോട് കച്ചറയാണ് ”
” ഉഫ് ഡാർക്ക് ”
” എടാ നിന്റെ കാര്യം പാട്ട് ആയിട്ടില്ല ”
” ആണോ “
” നീ എന്തോ ഇഷ്യൂ ആയി ടിസി വാങ്ങി പോയതാ എന്നാണ് കോളേജിൽ ……..
എനിക്കും പ്രിൻസിക്കും പിന്നെ മിസ്സിനും അറിയൊള്ളു നീ ഇമ്മാതിരി പണികാണിച്ച് ഒഴിവാക്കിയെന്ന് ”
“എടാ ഞാൻ പറയാൻ വന്ന കാര്യം വിട്ടുപോയി ഞാൻ പോകുവാ ”
” എങ്ങോട്ട് ”
” എടാ എന്നെ ഇവിടുന്ന് മാറ്റി നിർത്തുവാ ”
” എന്തിന് ”
