“”“”നേട്രൂവരെയ് നേരം പോക വില്ലയെ….
ഉണതു അരുഗെ നേരം പോതവില്ലയെ…..
എതവും പേസവില്ലയെ, ഇട്രൂ ഏനോ
എതവും തോണ്ട്രവില്ലയെ….
ഇതു എതവോ……………
അടുത്ത വരികളെത്തിയപ്പോളാണെന്ന് തോന്നുന്നു അവളും എന്റെ കണ്ണുകളിൽ നിന്നുള്ള നോട്ടം മാറ്റിയത്….എന്റെ നോട്ടവും ചിരിയും കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ കവിളുകൾ ചുവന്നു വന്നതും ചുണ്ടിൽ വിരിഞ്ഞൊരു കുഞ്ഞുച്ചിരി കടിച്ചുപിടിച്ചു നിയന്ത്രിക്കുന്നതും ഞാൻ ശ്രദ്ധിച്ചത്………അതേ നിമിഷം തന്നെയെന്നൊരു വട്ടം കൂടിയവളെന്നെ ഒളിക്കണ്ണാൽ നോക്കികൊണ്ട് വണ്ടി മുന്നോട്ടെടുത്തു
എന്നെയും കടന്നു പോകുന്നയവളെ നോക്കി ഞാൻ അങ്ങനെ തന്നെ നിന്നുപോയി….പിന്നീട് ഒരു സംശയം തോന്നിയ ഞാനവളുടെ സ്കൂട്ടിയുടെ സൈഡ് മിററിൽ സൂക്ഷിച്ചു നോക്കി…….yes….yesss…..അവളുടെ കണ്ണുകളും എന്നെത്തന്നെയാണ് നോക്കുന്നത്….
കളഞ്ഞു പോയ നിധി കിട്ടിയ പൊട്ടനെപ്പോലെ ഞാൻ സന്തോഷത്തോടെ പൾസറിന്റെ സീറ്റിൽ ആഞ്ഞടിച്ചു…ജീവിതത്തിൽ ആദ്യമായി ഇതുപോലെ അട്ട്രാക്ഷൻ തോന്നിയൊരു പെണ്ണ്….അവളും എന്നേ അതുപോലെ തന്നെ നോക്കുമ്പോൾ ഞാൻ പിന്നെ വേറെന്തു ചെയ്യാനാ…ദൈവമേ അവളെയിനിയുമെന്റെ മുൻപിൽ കൊണ്ടുവന്നു നിർത്തണമേ…..
കൈ രണ്ടും കൂപ്പി ചിരിയോടെ അസ്തമന സൂര്യനെ നോക്കി പ്രാർത്ഥിച്ച എന്നെ കണ്ടു ചിലപ്പോ ദൈവം പോലും അത്ഭുതപ്പെട്ടു കാണും….ദൈവം അത്ഭുതപ്പെട്ടിലേലും എന്റെയീ കളിമൊത്തം കണ്ടുകൊണ്ട് വന്ന അജയന്റെ കിളി മൊത്തം പോയെന്നെനിക്ക് ഉറപ്പായിരുന്നു…അത്രക്കുണ്ടായിരുന്നു വായും പൊളിച്ചുള്ള അവന്റ നിൽപ്പ്
“എന്താ മോനെ ലോട്ടറിയാണോ…”
അവനൊരു കളിയാക്കി ചിരിയോടെ എന്നോട് ചോദിച്ചു…അത് കേട്ടപ്പോ എനിക്കും ചെറിയ രീതിയിലൊക്കെ നാണം വന്നുകേട്ടോ…
“ആ ഒരോണം ബമ്പറിനെ കണ്ടു…”
ഞാനും അതേ ലെവലിൽ തന്നെ മറുപടി കൊടുത്തു
“അടിക്കുവോ…?
ദേ പിന്നേം അവന്റെ ചോദ്യം……
”അതിന് എടുത്താൽ അല്ലെ അടിക്കൂ…“
സ്വയം പറഞ്ഞു കൊണ്ട് ഞാൻ വണ്ടിയിൽ കയറി കിക്കറടിച്ചു….പിറകെ അവനും വന്നു കയറി…..പിന്നെയധികം ചുറ്റാൻ നിൽക്കാതെ അവനെയും വീട്ടിലാക്കി ഞാനെന്റെ സാമ്രാജിയത്തിലേക്ക് പുറപ്പെട്ടു
”ഒരു ചുവന്ന സ്പ്ലണ്ടറുക്കൂടെ ആയിരുന്നെങ്കിൽ കറക്ട് കുഞ്ചാക്കോ ബോബൻ….!!
വന്നിറങ്ങിയതേ കിട്ടി അമ്മയുടെ വക ട്രോൾ……ഞാൻ പിന്നൊന്നും മൊഴിയാൻ നിന്നില്ല…എന്റെ വരവും അതുപോലെ ആയിരുന്നു പാട്ടും പാടി റോഡിന്റെ വീതിയും അളന്നുകൊണ്ട്….പിന്നെ അമ്മേനോടും അച്ചനോടും പറഞ്ഞു നിൽക്കാൻ സാധിക്കില്ല…അവരുടെ സ്വഭാവം വച്ചു ഒറ്റ മോനാണെന്ന് പോലും നോക്കാതെയെന്നെ പച്ചക്കു എയറിൽ കയറ്റും……………………..
രാത്രി വൈകിയപ്പോ എന്റെയുള്ളിൽ പലപല ചിന്തകളും ഉടലെടുത്തു….മുഴുവനും അവളെക്കുറിച്ചായിരുന്നു…..ആരാ അത്…പേരെന്താവും….പടിക്കുവായിരിക്കുമോ…അങ്ങനെ ആണേൽ എവിടെ ആയിരിക്കും പഠിക്കുന്നത്….അതുപോലൊരായിരം ചോദ്യങ്ങൾ കടന്നു വന്നെന്റെ ഉറക്കം കളയാൻ തുടങ്ങി….ഒരു വഴി ചോദിക്കാൻ എന്നവണ്ണം ഞാൻ അജയനെ വിളിച്ചു
രണ്ടാമത്തെ റിങ്ങിൽ തന്നെയവൻ കാൾ എടുത്തു
“എന്താടാ…?
”എടാ അജയാ…അതൊണ്ടല്ലോ…എനിക്കാ പെണ്ണിനെ കണ്ടുപിടിക്കണം…“
ഞാൻ എന്റെ ആവശ്യം ഉന്നയിച്ചു അവനോട്
”കണ്ടുപിടിക്കാനോ….അളിയാ നീ കാര്യമായിട്ടാണോ….“
അല്ല അവന്റെ ചോദ്യവും ന്യായമാണ്…സാധാരണ വായി നോക്കുമെങ്കിലും ആദ്യമായിട്ടാണ് ഞാനൊരു പെണ്ണിനെക്കുറിച്ചു അവനോടിങ്ങനെ ചോദിക്കുന്നത്
”ആടാ…എന്തോ അവളെ കണ്ട് പിടിച്ചു സംസാരിക്കണമെന്ന് എന്നോട് ആരോ പറയുന്നത് പോലെ…“
ഞാൻ കൊറച്ചു മയത്തിൽ പറഞ്ഞു….ചാടി കേറി ബഹളമാക്കി പറഞ്ഞാൽ കഴപ്പിന്റെ പുറത്തു പറയുന്നത് ആണെന്നെ അവൻ കരുതു
”നീയവളുടെ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചോ…?
പെട്ടെന്ന് എന്തോ ഓർത്തവണ്ണം അവൻ ചോദിച്ചു….ഞാൻ ആണേൽ അവളെ കണ്ട നിമിഷം മുതൽ ബ്ലാങ്ക് ഔട്ട് ആയിരുന്നല്ലോ അതിനിടെൽ വണ്ടീടേം അണ്ടീടേം നമ്പർ നോക്കാൻ ഉള്ള ബോധമൊന്നും എനിക്ക് ഇല്ലായിരുന്നു
