തൊണ്ട വരണ്ടിരുന്ന ഞാനാ ചായ ഒറ്റയടിക്കു കുടിച്ചിറക്കി….ഇതെല്ലാം കണ്ടുകൊണ്ട് അന്തം വീട്ടിരിക്കുന്ന അജയനെ നോക്കി ഞാനൊന്നിളിച്ചു കാട്ടി
“പറ…ആരാ അവള്…?
എന്തോ കണ്ടുപിടിച്ച ഭാവത്തിൽ അവൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു
അപ്പോളുമെന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല എന്നത് വേറെരു കാര്യം
”അറിയില്ല അജയാ…പക്ഷെ എന്താ പറയാ love at first sight എന്ന് പറയില്ലേ…അതുപോലെ ഒരു ഇത്….പക്ഷെ love അല്ല വേറെയെന്തോ ഒരു ഫീലിംഗ്…“
”വേറെയെന്ന് പറയുമ്പോ….?
ഈ കാര്യം അങ്ങനെ വിടാൻ ഒരുക്കമല്ലാത്തത് പോലവൻ ചോദിച്ചു….പൊതുവെ കുത്തികുത്തി ചോദിക്കുന്നത് കേട്ടാൽ ദേഷ്യം കൊണ്ടു വിറക്കുന്ന ഞാനന്നവിടെ ഫ്രിഡ്ജിൽ വെച്ച മീൻ പോലെ മരവിച്ചിരുന്നു
“അതെങ്ങനെ ആടാ ഇപ്പൊ പറഞ്ഞു തരുവാ ഞാൻ…ആകെക്കൂടെ ഒരു തരിപ്പ് ആയിരുന്നു….തൊണ്ടയും വറ്റി…കാലും കയ്യും വിറച്ച് ദേഹം മുഴുവനും വിയർത്തു തുടങ്ങിയിരുന്നു…”“
”ആ മതി മതി…..നീ കൂടുതൽ വിയർക്കണ്ട….ഇതേ മറ്റേത് തന്ന…“
”മറ്റേതോ…??
അവന്റെ പറച്ചിലുകേട്ട ഞാൻ അത്ഭുതത്തോടെ ചോദിച്ചു
“ഡേയ് മറ്റേതെന്ന് പറഞ്ഞാൽ മറ്റേത്….love…പ്രേമം…കാതൽ…പ്യാർ…!!
”പറി…“
അവന്റെയാ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ കസേരയിൽ നിന്നെണീറ്റു…
”നീപ്പോയി പൈസ കൊടുത്തു വാ…വണ്ടിയവിടെ തന്നെ ഉണ്ടോന്ന് ഞാൻ പോയി നോക്കട്ടെ…ചാവി പോലുമെടുക്കാതെയാ ഓടിപ്പോന്നെ…“
സ്വയം പിറുപിറുത്തുകൊണ്ട് ഞാനിറങ്ങി നടന്നു….അവളെ ഒരു തവണ കൂടി കാണാൻ പറ്റണെ എന്നായിരുന്നു ആഗ്രഹം…പക്ഷെ വിധിയെന്നെ തോൽപ്പിച്ചു കളഞ്ഞു…..ഫാസ്സീനോ കിടന്നിടത്തൊരു മൈരുമില്ലായിരുന്നു…..
”ശെയ്യ് പോയോ…“
പൾസറിന്റെ സീറ്റിലടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…ഒരുതവണ കൂടിയവളെ കാണാൻ ഒത്തിരുന്നേൽ…………
”വഴീന്ന് മാറട….!!!!
പെട്ടെന്നായിരുന്നു കേട്ട് മറന്നയാ പെൺശബ്ദം വീണ്ടും വന്നെന്റെ കർണപഠത്തിലടിച്ചത്
അതേയ് അവളു തന്നെ….
പെട്ടന്ന് തന്നെ ഞാൻ ശബ്ദം വന്ന ധിക്കിലേക്ക് തിരിഞ്ഞു നോക്കി….തേണ്ടേയിരിക്കുന്നു നീല ഫസ്സിനോയുടെ മുകളിലവൾ…..ഇത്തവണയവളുടെ മുഖം ഞാനകമാനമൊന്ന് സ്കാൻ ചെയ്തു…വേറൊന്നിനുമല്ല നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി ആണ് അല്ലാണ്ട് എനിക്ക് നോക്കി വെള്ളമിറക്കാൻ ഒന്നുമല്ലട്ടോ…….
എന്താ ഈ പെണ്ണിനെക്കുറിച്ചു പറയുവാ..തക്കാളി ചുണ്ടും മുന്തിരികണ്ണുമെന്ന് പറഞ്ഞു തുടങ്ങിയാൽ ക്‌ളീഷേ ആവും…പക്ഷെ സത്യം പറയാതിരിക്കാൻ വയ്യല്ലോ….അതുകൊണ്ട് അല്പം ക്‌ളീഷേ ആയിക്കോട്ടെ……വട്ട മുഖമാണ്….എന്നാൽ അത്രയും ഉരുണ്ടതുമല്ല…..എവിടെയൊക്കെയോ ഒരു പഞ്ചാബി പെൺകൊടിയുടെ സാമ്യതകൾ ഉണ്ട് താനും…….ചുവന്ന ചുണ്ടുകൾ…കീഴ് ചുണ്ടൽപ്പം തടിച്ചതാണ്…ഹോ അതു കടിച്ചു വലിക്കാൻ തോന്നും സത്യത്തിൽ…..ചെറിയ നീളൻ മൂക്ക് അതീന്നൊരു പൂമൊട്ട് വിരിഞ്ഞത് പോലുള്ള കണ്ണുകൾ….നല്ല കറുകറുത്ത കൃഷ്ണമണികളും അതിരു വരച്ചത് പോലതിന് ചുറ്റും നീട്ടിയെഴുതിയ കണ്മഷിയും…..മുടി പോണീ ടൈൽ കെട്ടിയതാണെന്ന് തോന്നുന്നു……കുതിരവാലുപോലെ തൂങ്ങി കിടപ്പുണ്ട്….വെട്ടമടിച്ചിട്ട് അതിനിടയിൽ എവിടെയൊക്കെയോ ഒരു കളർ വ്യത്യാസവും……കഴുത്തിനു മുകളിലേക്ക് ഞാൻ എന്തായാലും പത്തിൽ പത്തു കൊടുക്കും….അതുപോലെയെന്റെ മനസ്സിളക്കി കളഞ്ഞവൾ
“നടുറോട്ടിൽ നിന്നും സ്വപ്നം കാണാതെ വഴിമാറിതാടാ……”
രണ്ടു ഹോണുമടിച്ചെന്നെ പേടിപ്പിച്ചുകൊണ്ടവൾ പറഞ്ഞു
പെട്ടെന്നായിരുന്നു ഞങ്ങളിറങ്ങി വന്ന കടയിൽ നിന്നും പതിഞ്ഞ താളത്തിലൊരു പാട്ടവർ ഇട്ടത്…………..
“”“”പൂക്കൾ പൂക്കും തരുണം…ആരുയിരേ…
പാർത്ഥതാരും ഇല്ലയെ…..
ഉളരും കാലേയ് പോഴുതേയ്……..
മുളുമതിയും പിറന്തു പോവാതില്ലയെ……“”“”
ഉള്ളിൽ തട്ടുന്ന വരികളുടെ കൂടെയൊരു തെക്കൻ കാറ്റുകൂടി അടിച്ചതും ഞാനൊരു ചിരിയോടെ അവളെ നോക്കികൊണ്ട് റോഡിൽ നിന്നും മാറീതുടങ്ങി…..എനിക്കൊന്നുറപ്പായിരുന്നു……അവളുടെ കരിമിഴി കണ്ണുകളെന്റെ പൂച്ചകണ്ണുകളിൽ തന്നെ കുടുങ്ങി കിടക്കുകയിരുന്നെന്ന്…..ആ ഒരു ബോധ്യമായിരുന്നു എന്റെ ചുണ്ടുകളിൽ വിരിഞ്ഞ ചിരിയുടെ കാരണവും…..അവൾക്കെന്നെ മറികടന്നു പോകാൻ സ്ഥലമുണ്ടായിട്ടും എന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരിക്കുന്ന പെണ്ണിനെ കണ്ടതും എന്റെയുള്ളിലൊരു ലിറ്റിൽ ബോയ് പൊട്ടിത്തെറിച്ച സുഖമായിരുന്നു
