ചാരുലത ടീച്ചർ – 2

 

അവന്റെ പറച്ചിലുകേട്ട ഞാൻ അത്ഭുതത്തോടെ ചോദിച്ചു

 

“ഡേയ് മറ്റേതെന്ന് പറഞ്ഞാൽ മറ്റേത്….love…പ്രേമം…കാതൽ…പ്യാർ…!!

 

”പറി…“

 

അവന്റെയാ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ കസേരയിൽ നിന്നെണീറ്റു…

 

”നീപ്പോയി പൈസ കൊടുത്തു വാ…വണ്ടിയവിടെ തന്നെ ഉണ്ടോന്ന് ഞാൻ പോയി നോക്കട്ടെ…ചാവി പോലുമെടുക്കാതെയാ ഓടിപ്പോന്നെ…“

 

സ്വയം പിറുപിറുത്തുകൊണ്ട് ഞാനിറങ്ങി നടന്നു….അവളെ ഒരു തവണ കൂടി കാണാൻ പറ്റണെ എന്നായിരുന്നു ആഗ്രഹം…പക്ഷെ വിധിയെന്നെ തോൽപ്പിച്ചു കളഞ്ഞു…..ഫാസ്സീനോ കിടന്നിടത്തൊരു മൈരുമില്ലായിരുന്നു…..

 

”ശെയ്യ് പോയോ…“

 

പൾസറിന്റെ സീറ്റിലടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…ഒരുതവണ കൂടിയവളെ കാണാൻ ഒത്തിരുന്നേൽ…………

 

”വഴീന്ന് മാറട….!!!!

 

പെട്ടെന്നായിരുന്നു കേട്ട് മറന്നയാ പെൺശബ്ദം വീണ്ടും വന്നെന്റെ കർണപഠത്തിലടിച്ചത്

 

അതേയ് അവളു തന്നെ….

 

പെട്ടന്ന് തന്നെ ഞാൻ ശബ്ദം വന്ന ധിക്കിലേക്ക് തിരിഞ്ഞു നോക്കി….തേണ്ടേയിരിക്കുന്നു നീല ഫസ്സിനോയുടെ മുകളിലവൾ…..ഇത്തവണയവളുടെ മുഖം ഞാനകമാനമൊന്ന് സ്കാൻ ചെയ്തു…വേറൊന്നിനുമല്ല നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി ആണ് അല്ലാണ്ട് എനിക്ക് നോക്കി വെള്ളമിറക്കാൻ ഒന്നുമല്ലട്ടോ…….

 

എന്താ ഈ പെണ്ണിനെക്കുറിച്ചു പറയുവാ..തക്കാളി ചുണ്ടും മുന്തിരികണ്ണുമെന്ന് പറഞ്ഞു തുടങ്ങിയാൽ ക്‌ളീഷേ ആവും…പക്ഷെ സത്യം പറയാതിരിക്കാൻ വയ്യല്ലോ….അതുകൊണ്ട് അല്പം ക്‌ളീഷേ ആയിക്കോട്ടെ……വട്ട മുഖമാണ്….എന്നാൽ അത്രയും ഉരുണ്ടതുമല്ല…..എവിടെയൊക്കെയോ ഒരു പഞ്ചാബി പെൺകൊടിയുടെ സാമ്യതകൾ ഉണ്ട് താനും…….ചുവന്ന ചുണ്ടുകൾ…കീഴ് ചുണ്ടൽപ്പം തടിച്ചതാണ്…ഹോ അതു കടിച്ചു വലിക്കാൻ തോന്നും സത്യത്തിൽ…..ചെറിയ നീളൻ മൂക്ക് അതീന്നൊരു പൂമൊട്ട് വിരിഞ്ഞത് പോലുള്ള കണ്ണുകൾ….നല്ല കറുകറുത്ത കൃഷ്ണമണികളും അതിരു വരച്ചത് പോലതിന് ചുറ്റും നീട്ടിയെഴുതിയ കണ്മഷിയും…..മുടി പോണീ ടൈൽ കെട്ടിയതാണെന്ന് തോന്നുന്നു……കുതിരവാലുപോലെ തൂങ്ങി കിടപ്പുണ്ട്….വെട്ടമടിച്ചിട്ട് അതിനിടയിൽ എവിടെയൊക്കെയോ ഒരു കളർ വ്യത്യാസവും……കഴുത്തിനു മുകളിലേക്ക് ഞാൻ എന്തായാലും പത്തിൽ പത്തു കൊടുക്കും….അതുപോലെയെന്റെ മനസ്സിളക്കി കളഞ്ഞവൾ

 

“നടുറോട്ടിൽ നിന്നും സ്വപ്നം കാണാതെ വഴിമാറിതാടാ……”

 

രണ്ടു ഹോണുമടിച്ചെന്നെ പേടിപ്പിച്ചുകൊണ്ടവൾ പറഞ്ഞു

 

പെട്ടെന്നായിരുന്നു ഞങ്ങളിറങ്ങി വന്ന കടയിൽ നിന്നും പതിഞ്ഞ താളത്തിലൊരു പാട്ടവർ ഇട്ടത്…………..

 

“”“”പൂക്കൾ പൂക്കും തരുണം…ആരുയിരേ…

പാർത്ഥതാരും ഇല്ലയെ…..

ഉളരും കാലേയ് പോഴുതേയ്……..

മുളുമതിയും പിറന്തു പോവാതില്ലയെ……“”“”

 

ഉള്ളിൽ തട്ടുന്ന വരികളുടെ കൂടെയൊരു തെക്കൻ കാറ്റുകൂടി അടിച്ചതും ഞാനൊരു ചിരിയോടെ അവളെ നോക്കികൊണ്ട് റോഡിൽ നിന്നും മാറീതുടങ്ങി…..എനിക്കൊന്നുറപ്പായിരുന്നു……അവളുടെ കരിമിഴി കണ്ണുകളെന്റെ പൂച്ചകണ്ണുകളിൽ തന്നെ കുടുങ്ങി കിടക്കുകയിരുന്നെന്ന്…..ആ ഒരു ബോധ്യമായിരുന്നു എന്റെ ചുണ്ടുകളിൽ വിരിഞ്ഞ ചിരിയുടെ കാരണവും…..അവൾക്കെന്നെ മറികടന്നു പോകാൻ സ്ഥലമുണ്ടായിട്ടും എന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരിക്കുന്ന പെണ്ണിനെ കണ്ടതും എന്റെയുള്ളിലൊരു ലിറ്റിൽ ബോയ് പൊട്ടിത്തെറിച്ച സുഖമായിരുന്നു

 

“”“”നേട്രൂവരെയ് നേരം പോക വില്ലയെ….

ഉണതു അരുഗെ നേരം പോതവില്ലയെ…..

എതവും പേസവില്ലയെ, ഇട്രൂ ഏനോ

എതവും തോണ്ട്രവില്ലയെ….

ഇതു എതവോ……………

 

അടുത്ത വരികളെത്തിയപ്പോളാണെന്ന് തോന്നുന്നു അവളും എന്റെ കണ്ണുകളിൽ നിന്നുള്ള നോട്ടം മാറ്റിയത്….എന്റെ നോട്ടവും ചിരിയും കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ കവിളുകൾ ചുവന്നു വന്നതും ചുണ്ടിൽ വിരിഞ്ഞൊരു കുഞ്ഞുച്ചിരി കടിച്ചുപിടിച്ചു നിയന്ത്രിക്കുന്നതും ഞാൻ ശ്രദ്ധിച്ചത്………അതേ നിമിഷം തന്നെയെന്നൊരു വട്ടം കൂടിയവളെന്നെ ഒളിക്കണ്ണാൽ നോക്കികൊണ്ട്‌ വണ്ടി മുന്നോട്ടെടുത്തു

 

എന്നെയും കടന്നു പോകുന്നയവളെ നോക്കി ഞാൻ അങ്ങനെ തന്നെ നിന്നുപോയി….പിന്നീട് ഒരു സംശയം തോന്നിയ ഞാനവളുടെ സ്കൂട്ടിയുടെ സൈഡ് മിററിൽ സൂക്ഷിച്ചു നോക്കി…….yes….yesss…..അവളുടെ കണ്ണുകളും എന്നെത്തന്നെയാണ് നോക്കുന്നത്….

 

കളഞ്ഞു പോയ നിധി കിട്ടിയ പൊട്ടനെപ്പോലെ ഞാൻ സന്തോഷത്തോടെ പൾസറിന്റെ സീറ്റിൽ ആഞ്ഞടിച്ചു…ജീവിതത്തിൽ ആദ്യമായി ഇതുപോലെ അട്ട്രാക്ഷൻ തോന്നിയൊരു പെണ്ണ്….അവളും എന്നേ അതുപോലെ തന്നെ നോക്കുമ്പോൾ ഞാൻ പിന്നെ വേറെന്തു ചെയ്യാനാ…ദൈവമേ അവളെയിനിയുമെന്റെ മുൻപിൽ കൊണ്ടുവന്നു നിർത്തണമേ…..

 

കൈ രണ്ടും കൂപ്പി ചിരിയോടെ അസ്തമന സൂര്യനെ നോക്കി പ്രാർത്ഥിച്ച എന്നെ കണ്ടു ചിലപ്പോ ദൈവം പോലും അത്ഭുതപ്പെട്ടു കാണും….ദൈവം അത്ഭുതപ്പെട്ടിലേലും എന്റെയീ കളിമൊത്തം കണ്ടുകൊണ്ട് വന്ന അജയന്റെ കിളി മൊത്തം പോയെന്നെനിക്ക് ഉറപ്പായിരുന്നു…അത്രക്കുണ്ടായിരുന്നു വായും പൊളിച്ചുള്ള അവന്റ നിൽപ്പ്

 

“എന്താ മോനെ ലോട്ടറിയാണോ…”

 

അവനൊരു കളിയാക്കി ചിരിയോടെ എന്നോട് ചോദിച്ചു…അത് കേട്ടപ്പോ എനിക്കും ചെറിയ രീതിയിലൊക്കെ നാണം വന്നുകേട്ടോ…

 

“ആ ഒരോണം ബമ്പറിനെ കണ്ടു…”

 

ഞാനും അതേ ലെവലിൽ തന്നെ മറുപടി കൊടുത്തു

 

“അടിക്കുവോ…?

 

ദേ പിന്നേം അവന്റെ ചോദ്യം……

 

”അതിന് എടുത്താൽ അല്ലെ അടിക്കൂ…“

 

സ്വയം പറഞ്ഞു കൊണ്ട് ഞാൻ വണ്ടിയിൽ കയറി കിക്കറടിച്ചു….പിറകെ അവനും വന്നു കയറി…..പിന്നെയധികം ചുറ്റാൻ നിൽക്കാതെ അവനെയും വീട്ടിലാക്കി ഞാനെന്റെ സാമ്രാജിയത്തിലേക്ക് പുറപ്പെട്ടു

 

”ഒരു ചുവന്ന സ്പ്ലണ്ടറുക്കൂടെ ആയിരുന്നെങ്കിൽ കറക്ട് കുഞ്ചാക്കോ ബോബൻ….!!

 

വന്നിറങ്ങിയതേ കിട്ടി അമ്മയുടെ വക ട്രോൾ……ഞാൻ പിന്നൊന്നും മൊഴിയാൻ നിന്നില്ല…എന്റെ വരവും അതുപോലെ ആയിരുന്നു പാട്ടും പാടി റോഡിന്റെ വീതിയും അളന്നുകൊണ്ട്….പിന്നെ അമ്മേനോടും അച്ചനോടും പറഞ്ഞു നിൽക്കാൻ സാധിക്കില്ല…അവരുടെ സ്വഭാവം വച്ചു ഒറ്റ മോനാണെന്ന് പോലും നോക്കാതെയെന്നെ പച്ചക്കു എയറിൽ കയറ്റും……………………..

 

രാത്രി വൈകിയപ്പോ എന്റെയുള്ളിൽ പലപല ചിന്തകളും ഉടലെടുത്തു….മുഴുവനും അവളെക്കുറിച്ചായിരുന്നു…..ആരാ അത്…പേരെന്താവും….പടിക്കുവായിരിക്കുമോ…അങ്ങനെ ആണേൽ എവിടെ ആയിരിക്കും പഠിക്കുന്നത്….അതുപോലൊരായിരം ചോദ്യങ്ങൾ കടന്നു വന്നെന്റെ ഉറക്കം കളയാൻ തുടങ്ങി….ഒരു വഴി ചോദിക്കാൻ എന്നവണ്ണം ഞാൻ അജയനെ വിളിച്ചു

 

രണ്ടാമത്തെ റിങ്ങിൽ തന്നെയവൻ കാൾ എടുത്തു

 

“എന്താടാ…?

Leave a Reply

Your email address will not be published. Required fields are marked *