ചിലന്തിവല 9

അശ്വതി തൊഴുതുകൊണ്ട് : എന്നെ നിങ്ങൾ ഇത്രയും ഉപദ്രവിച്ചില്ലേ എന്നെയും എന്റെ ഭർത്താവിനെയും വെറുതെ വിടണം, ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്‌ക്കൊള്ളാം

അതുകേട്ട മാത്തച്ചൻ (ചിരിച്ചുകൊണ്ട്) : നിന്നെ ഞാൻ അങ്ങനെ രക്ഷപെട്ടുപോകാൻ വിടില്ല പെണ്ണേ.. എന്റെ കൈയ്യിൽ പെട്ട ഒരു എല്ലാ പെണ്ണുങ്ങളും എന്റെ കൺട്രോളിൽ തന്നെ ഉണ്ടായിരിക്കുന്നതാണ് പതിവ്.

നിന്നെ എനിക്കിനിയും ആവശ്യമുണ്ട്. അതൊക്കെ കഴിയട്ടെ, പിന്നെ നിന്റെ മറ്റവന്റെ അഹങ്കാരവും ശമിക്കട്ടെ. അതുവരെ നിനക്ക് വേണ്ടതെല്ലാം ഇവിടെ എത്തും, അടങ്ങി നിന്നില്ലേൽ അവന്റെ ശവം പോലും നീ കാണില്ല.

ഇത്രയും പറഞ്ഞിട്ട് മാത്തച്ചൻ ജാക്കറ്റും ജീൻസും കേറ്റിയിട്ട് പുറത്തേക്കു പോയി. അശ്വതി ജീവിതം കൈവിട്ട അവസ്ഥയിൽ രക്ഷപെടാൻ മാർഗ്ഗമില്ലാതെയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ഡോർ തുറന്നു വേറൊരാൾ കുറച്ചു സാധനവും പാത്രവുമായി വന്നു. ഭക്ഷണവും വസ്ത്രങ്ങളും ആണെന്ന് പറഞ്ഞു എന്നിട്ട് അയാൾ തിരികെ പോയി. അയാൾ കൊണ്ടുവന്ന സാധനങ്ങളിൽ വസ്ത്രങ്ങൾ മുതൽ പേസ്റ്റും ബ്രഷും വരെ ഉണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും വറ്റിയ അശ്വതി ഭർത്താവിന്റെ കാര്യം ആലോചിച്ചു കൊണ്ട് ദുഖാർത്തയായി ഇരുന്നു. ഇനിയെന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നതെന്ന ഭീതി അവളിൽ വിറയൽ ഉളവാക്കി.

Leave a Reply

Your email address will not be published. Required fields are marked *