ജലവും അഗ്നിയും – 13 8

ഈ കയ്യിൽ എണ്ണിയാൽ തീരാത്ത ചോര കറ ഉണ്ട് ജ്യോതിക… എന്തുട്ട് കഴുകിയാൽ പോലും പോകാത്ത..അത്രയും.”

അപ്പോഴേക്കും ട്രെയിൻ വന്നു..

വാ പോകാം.. ഇനി നിനക്ക് ഫങ്ക്ഷന് പോകാൻ ഉള്ളതല്ലേ.

 

ജ്യോതികയും ട്രെയിൻ കയറി വൈകുന്നേരം ആറു മണിക്ക് ഞങ്ങൾ നാട്ടിൽ എത്തി..

ഇനി ഇപ്പൊ വീട്ടിലേക് പോയാൽ ഫങ്ക്ഷന് കഴിയും എന്ന് ഓർത്ത് ജ്യോതിക അനിരുധ് നെയും കൂട്ടി ഫങ്ക്ഷന് പോയി.

എല്ലാവരുടെയും കണ്ണ് ഫങ്ക്ഷന് അനിരുധ് ആയിരുന്നു.

ഒരു ചെറുപ്പക്കാരൻ… ആരെയും കൊതിപ്പിക്കുന്ന ബോഡി സ്‌ട്രെക്ചർ..
നന്നായി വർത്തമാനം പറയുന്നത് കൊണ്ടു.

ജ്യോതികയുടെ കൂട്ടുകാരികളു വരെ അനിരുധ് ആയി അടുത്ത് ഇടപഴുകുന്നത് കണ്ടതോടെ… ജ്യോതികക് അത്രേ അങ്ങ് ഇഷ്ടം ആയില്ല.

അവൾ വേഗം തന്നെ ഇറങ്ങാൻ നോക്കി.

എന്നാൽ അനിരുധ് നെ അവളുടെ കൂട്ടുകാരികൾ വിടണ ലക്ഷണം ഇല്ലായിരുന്നു.

അവസാനം ജ്യോതിക.. അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടു റസ്റ്റ്‌ എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞു..

അനിരുധ് ന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു സ്കൂട്ടിടെ അടുത്ത് വന്നു.

അപ്പൊ തന്നെ അനിരുധ് പറഞ്ഞു.

“എനിക്ക് റസ്റ്റ്‌ ഒന്നും വേണ്ടാ.. ഞാൻ ഒക്കെ ആണ്..”

“ഞാൻ ഒക്കെ അല്ലെങ്കിലോ..

വാ പോകാം..”

അനിരുധ് ഒരു പുഞ്ചിരി യോടെ അവളുടെ സ്കൂട്ടിയിൽ കയറി…

അവൾ വീട്ടിലേക് വണ്ടിയിൽ പറത്തി വിട്ട്.

പോകുന്നവഴി അവളുടെ ഒരു കൂട്ടുകാര്യേ കുറച്ചു കുറച്ച് പുകഴ്ത്തി പറഞ്ഞു.. അനിർധു.
ജ്യോതികയുടെ റിയാക്ഷൻ അറിയാൻ ഉള്ള ഒരു ഡോസ്.

അവൾ വീട് വരെ എത്താണാ വരെ അവളുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടു ഇരുന്നത്.

പിന്നെ കാർത്തിയോടും കാർത്തിക യോടും മുത്തശ്ശി പോയ കാര്യം ഒക്കെ പറഞ്ഞു.

ഇറായത് കൂടി അവർ.

അനിരുധ് പോയി കുളിച്ചിട്ട് ഒക്കെ വന്നു. പിന്നെ കുറച്ചു നേരം പ്ലാനിങ് ആയിരുന്നു.. തലങ്ങും വിലങ്ങും കിടന്ന് ഒക്കെ ആലോചന ആയിരുന്നു കാർത്തി യും അനിരുധ്.. പിന്നെ നന്ദനും.

അങ്ങനെ ഫുഡ്‌ ആയപ്പോൾ ജ്യോതിക വന്നു വിളിച്ചു എല്ലാവരോടും ഫുഡ്‌ കഴിക്കാൻ വരാൻ.

പിന്നെ ഒന്നും നോക്കില്ല എല്ലാവരും മേശയുടെ അടുത്ത് വന്നു ഇരുന്നു.

എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കറികളും എല്ലാം കൊടുത്തു ശേഷം.

കഴിച്ചു.

കാർത്തിക ഫുഡ്‌ കഴിച്ചു കഴിഞ്ഞു.. പോയി ഹാൻഡ് വാഷ് ചെയ്തു കഴിഞ്ഞു അടുക്കളയിൽ പോയി.

കാർത്തി യും, നന്ദനും എഴുന്നേറ്റു.. അർച്ച അമ്മയും.

എന്നാൽ അവിടെ രണ്ടാൾ എഴുന്നേറ്റിട് ഇല്ലായിരുന്നു.

അനിരുധ് ഉം ജ്യോതികയും.

നന്ദനും അർച്ചയും ഹാളിലേക്കു പോയി..

കാർത്തിക് ഹാൻഡ് വാഷ് ചെയ്തു കഴിഞ്ഞു.. കാർത്തിക അത് തുടക്കാൻ വേണ്ടി ടവൽ കൊണ്ടു വന്നു.

അപ്പോഴാണ് ആ കാഴ്ചാ ഞങ്ങൾ കാണുന്നെ.

അനിരുധ് ന്ന് മോര് കൂട്ടാൻ വിലമ്പിയ ശേഷം രണ്ടാളും ചിരിച്ചു സംസാരിച്ചു കൊണ്ടു ഇരിക്കുന്നെ.

അവൻ മതി എന്ന് പറഞ്ഞിട്ടും.
ജ്യോതിക വീണ്ടും ഒഴിച്ച് കൊടുത്തു.. അവൻ കഴിക്കുന്നതും നോക്കി ഇരിക്കുന്നു.

അത് കണ്ട് കാർത്തികയും കാർത്തിയും പരസ്പരം നോക്കി.

എന്താണ് ഇവിടെ നടക്കുന്നെ എന്ന് ഒരു ഐഡിയ കിട്ടുന്നില്ലലോ.

“അതേ.. കാർത്തു..
രാവിലെ നമ്മൾ കണ്ടത് അല്ലെ.. തല്ലുകൂടി.. പോകുന്ന രണ്ടിനെയും..
വൈകുന്നേരം ഇത് എന്ത് പറ്റി.

നിന്റെ അനിയത്തി അല്ലെ.. എനി ഐഡിയ?”

“അവളിലും എന്റെയിലും ഒരേ ചോര അല്ലെ.. എന്തോ..
മിണ്ട പൂച്ച കലം ഉടക്കുമോ ആവോ.”

അർച്ച അമ്മ നന്ദന്റെ അടുത്ത് പോയി വരുമ്പോൾ.. ഞങ്ങൾ രണ്ടാളും നോക്കി നികുന്നത് കണ്ട്.. എന്താണ് എന്നാ രീതിയിൽ വന്നു നോക്കി.

“ചവാൻ കിടന്നാൽ പോലും എനിക്ക് പച്ച വെള്ളം തരില്ല എന്ന് ഉറപ്പ് ഉള്ളവൾ അല്ലേടി.. അവനു വെള്ളം ഒക്കെ ക്ലാസ്സിൽ എടുത്തു കൊടുക്കുന്നെ..

അതും എന്റെ വയറ്റിൽ വന്നു കുരുത്ത അസുരവിത്.”

ഇതൊന്നും കാണാതെ ജ്യോതിക അനിരുധ് ന്ന് വീണ്ടും ചോറ് കുറച്ചൂടെ ഇട്ട്.. മോര് ഒഴിച്ച് കൊടുത്തു കൊണ്ടു ഇരുന്നു.അവനും ഇതൊന്നും അറിയാതെ നന്നായി കഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *