സുഭദ്ര.. അവളുടെ ചെവിയിൽ കുറച്ച് കുസൃതി ചോദ്യം ചോദിച്ചു.. അവളെ നാണം വരുത്തി..
ഐസുമ്മ.. അവളെ റൂമിലേക്കു കൊണ്ടു വിടുന്നവരെ കൂടെ ചെന്നിട്ട്..
“മോളെ… അവൻ ഇത് വരെ ഒരു പെണ്ണിനെ അറിഞ്ഞിട്ട് ഇല്ലാ…
അതുകൊണ്ട്.. നീ ആയി അറിഞ്ഞു അവനു പറഞ്ഞു കൊടുത്തു ലീഡ് എടുക്കണം..
പിന്നെ..”
“പിന്നെ എന്നാ ഐസുമ്മ..”
“അവനെ ശെരിക്കും അങ്ങ് കൊതുപ്പിച്ചേരെ..
എന്നലാ..
നിന്റെ ഒപ്പം അങ്ങ് കൂടു.
നമ്മൾ പെണ്ണല്ലേ വർഗം..”
“അത് ഞാൻ ഏറ്റു എന്റെ ഐസുമ്മ.”
“അപ്പൊ ഹാപ്പി.. ഫസ്റ്റ് നൈറ്റ്.. ജ്യോതി പെണ്ണേ.”
അവൾ ട്രെയിൻ അവന്റെ ഒപ്പം പോയ ഓരോ നിമിഷം ആലോചിച്ചു പയ്യെ ചിരിക്കാൻ തുടങ്ങി.
അത് കേട്ട് ഐസുമാ പയ്യെ എഴുന്നേറ്റ്..
“എന്നാ ജ്യോതിക.. ഉറങ്ങി ഇല്ലേ.?”
“ഇല്ലാ… ഐസുമ്മ…”
“അതെന്നാ…?”
“ഒന്നുല്ല… ഐസുമ്മ…
ഐസുമ്മ PAK ഉണ്ടായിരുന്നപ്പോൾ ഉള്ള കഥ ഒക്കെ പറഞ്ഞു തരുവോ ഇപ്പൊ.”
“രാത്രി 12മണി കഴിഞ്ഞപ്പോൾ ആണ് അവൾക് കഥ കേക്കണം പോലും കിടന്നു ഉറങ്ങാടി…”
അവൾ ട്രെഡി ബിയർ ന്നേ കെട്ടിപിടിച്ചു കിടക്കൽ നിർത്തി.. ഐസുമ്മ യെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു.
“ഐസുമ്മ..
നമ്മുടെ അനിരുധ് ചേട്ടന് വേറെ ആരേലും ആയി അഫേർ ഉണ്ടോ??”
ഐസുമ്മ യുടെ ഉറക്കം ആ ഒറ്റ ചോദ്യത്തിൽ പോയി.
പക്ഷേ അത് കാണിക്കാതെ തന്നെ ഐസുമാ പറഞ്ഞു.
“അവനു പെണ്ണ് എന്ന് പറഞ്ഞ വർഗ്ഗത്തോട് അഫയർ ഇല്ലാ..
ഫുഡിനോട് ഇഷ്ടം ആണ്.
മോരുകറിയോട് ഒരു പ്രതേക സ്നേഹം ആണ്.. അവന്റെ അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി കൊടുത്തു കൊണ്ടു ഇരുന്നത് കൊണ്ടു ആവാം.
പിന്നെ നല്ല നെയ്പായസാം അങ്ങ് ഉണ്ടാക്കി കൊടുത്തു നോക്കിയേ… ചാകും അവൻ അത്രേം ഇഷ്ടം ആണ്..
അങ്ങ് PAK ഉണ്ടായിരുന്നപ്പോൾ എന്നെ കൊണ്ടു അവൻ ഉണ്ടകിപ്പിച്ചേക്കുന്നുണ്ട്
ഇതൊക്കെ പറഞ്ഞപ്പോൾ ആണെല്ലോ ഞാൻ അവനു കുടിക്കാൻ വെള്ളം കൊണ്ടു കൊടുത്തില്ലല്ലോ.”
പറഞ്ഞു ഐസുമാ നിർത്തുന്നതിന് മുന്നേ.. റൂമിൽ കുടിക്കാൻ വെച്ച ജാഗും വെള്ളവും ക്ലാസും ആയി ജ്യോതിക റൂമിൽ നിന്ന് ഇറങ്ങി.
ഐസുമ്മ… മനസ്സിൽ പറഞ്ഞു..
എന്റെ അനിരുധെ.. അങ്ങനെ നീയും ലോക്ക് ആകാൻ പോകുവാ..
നിന്നെ എനി ഞാൻ മിലട്ടറി ലേക്ക് വിടതില്ലടാ… നീ എനി ഈ നാട്ടിൽ കിടന്നാൽ മതി… അങ്ങനെ നിന്റെ ജീവിതം ഞാൻ അങ്ങ് PAK കിടന്നു നശിപ്പിക്കാൻ വിടില്ല.
ജ്യോതിക അനിരുധ് ന്റെ റൂമിൽ വന്നു കതകിൽ തട്ടി..
അവൻ എഴുന്നേറ്റ് വന്നു തുറന്ന്..
“എന്താ ഡി.. ഇന്നലെയും രാത്രി ഉറക്കില്ല… ഇന്ന് എന്താണ്..”
അവൾ വെള്ളം കൊണ്ടു ഉള്ളിൽ കയറി.. അവിടെ മേശയിൽ കൊണ്ടു വെച്ചിട്ട്..
“ഏയ്.. ഞാൻ വെള്ളം കൊണ്ടു വെക്കാൻ വന്നതാ.. ദാഹിച്ചാൽ എന്ത് ചെയ്യും.
ഐസുമ്മ പറഞ്ഞിട്ട.”
“അത്.. കാർത്തിക ചേച്ചി.. കിടക്കുന്നതിന് മുന്നേ കൊണ്ടു തന്നായിരുന്നാലോ..”
ജ്യോതിക തപ്പി തടഞ്ഞു…
“അത്.. അത് തീർന്നു പോയി കാണും എന്ന് കരുതി ആകാം.”
“ഉം..”
“അല്ല.
ഇയാൾ എന്തിനാ താഴെ കിടക്കുന്നെ.. ബെഡിൽ കിടക്ക്.. ഇല്ലേ തണുപ്പ് അടിച്ചു വല്ല അസുഖം വരുത്തി വെക്കല്ലേ.”
അത് പറഞ്ഞു അവൾ ബെഡ് വിരി ഒക്കെ തറയിൽ നിന്ന് എടുത്തു ബെഡിൽ വിരിച്ചു കൊണ്ടു ആയിരുന്നു ഇതെല്ലാം പറയുന്നേ.
അനിരുധ് ആണേൽ അത്ഭുതപെട്ടു നികുവാ ആയിരുന്നു..
ഒരു പെണ്ണ് അവളുടെ അഞ്യാ പോലെ തന്നിലേക് പറഞ്ഞു കൊണ്ടു ഇരിക്കുന്നു.
“അത് പിന്നെ.. ഇയാൾക്കു ഇഷ്ടം ആയില്ലെങ്കിലോ.. അതാ ഒന്നും ഡിസ്റ്റർബ് ആക്കാതെ ഞാൻ തറയിൽ കിടന്നേ.”
“അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അനുസരിക്കുകയോ…
ചേട്ടൻ കൊള്ളാലോ..
ഇപ്പൊ ചേട്ടൻ ബെഡിൽ കിടക്ക്..
ഞാൻ എനി ഉറക്കം ഇയാളുടെ കളയുന്നില്ല.
അതേ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി. ഞാൻ അടുത്ത് തന്നെ റൂമിൽ ഉണ്ടാകും.”
അവൾ ബെഡ് ഷീറ്റ് ഒക്കെ വിരിച് എല്ലാം കഴിഞ്ഞു റൂമിൽ നിന്ന് ഇറങ്ങി
ഗുഡ് നൈറ്റ് പറഞ്ഞു.
അവൾ അവളുടെ റൂമിലേക്കു പോയി.
റൂമിൽ ചെന്നാ ജ്യോതിക കണ്ടേ..
ബെഡിൽ അവളെയും കാത്തു ഇരിക്കുന്ന ഐസുമ്മ..
