“എന്താ ഐസുമ്മ.. ഉറങ്ങില്ലേ.”
“ഒരു പ്രായപൂർത്തിയായ ഒരു ചെക്കൻ.
ഒരു പ്രായപൂർത്തി ആയ പെണ്ണ്.
രാത്രി ഒരുമണിക്ക്..
ഒരു റൂമിൽ.
പോകുമ്പോൾ.
ഞാൻ കുറച്ചു കെയർ ആയി നിക്കണം.
ഇല്ലേ പലതും നടക്കും.”
“ചേ… ഞനോ..”
“ഇന്നലെ വരെ ഞാൻ ഒക്കെ ആയിരുന്നു.. എന്നാൽ എനി അങ്ങനെ അല്ല.
കയറി കിടക്കടി..
അവൾ പാതിരാത്രി വെള്ളം കൊണ്ടു കൊടുക്കാൻ പോയേകുന്നു.”
ജ്യോതിക ബെഡിൽ കയറി ഐസുമ്മയെ കെട്ടിപിടിച്ചു.. കിടന്നിട് പറഞ്ഞു.
“ഐസുമ്മ…
എനിക്ക്… അനിരുധ് നെ കണ്ടപ്പോഴേ ഇഷ്ടം ആയി…
ഇപ്പൊ എന്റെ അസ്ഥിക് പിടിച്ചപ്പോലെ ആയി കഴിഞ്ഞു ഇരിക്കുവാ.
ഞാൻ എന്ത് ചെയ്യും ഐസുമ്മ.”
“എന്റെ റബ്ബ് യെ….
നിന്റെ വന്നപ്പോഴേ ഉള്ള ആ ദേഷ്യം ഒക്കെ കണ്ടപ്പോഴേ തോന്നിയതാ..
ഇനി എന്ത് ചെയ്യാൻ..
അസ്ഥിക്ക് പിടിച്ചേക്കുവാണേൽ…
അങ്ങ് പിടിച്ചു കെട്ടിപിക്.
അത്രേ എനിക്ക് പറയാൻ ഉള്ള്.”
“നല്ല പണി എടുക്കേണ്ടി വരുമോ..?”
“വേണ്ടി വരും..
എന്നാലും കിട്ടണേൽ അതോകെ ചെയേണ്ടി വരും.”
“സഹായിക്കണം കേട്ടോ.”
“പുലർച്ചെ 2 ആയിടി… എനിക്ക് ഉറക്കം വന്നു ആത്മാവ് വരെ തെറി വിളിച്ചു തുടങ്ങി.
കിടന്ന് ഉറങ്ങാടി.”
ജ്യോതിക തിരിഞ്ഞു അവളുടെ ടെഡി ബിയർ ന്നെയും കെട്ടിപിടിച്ചു കിടന്നു.
രാവിലെ വെളുപ്പിനെ എഴുന്നേറ്റ് കുളിയും കഴിഞ്ഞു…
അർച്ചയോട് അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു ഒരു പാത്രവും എടുത്തു കൊണ്ടു അമ്പലത്തിലേക്ക് അവൾ പോയി ജ്യോതിക. ഒരു ദവണി ആയിരുന്നു അവളുടെ വേഷം.
കുളിച്ചു ഒരുങ്ങി ഒരു സുന്ദരി ആയി ആണ് അവൾ ഇറങ്ങിയേ.
പറയുവാണേൽ ഇപ്പൊ അവളുടെ ചേച്ചി കാർത്തിക പോലും ഇവളുടെ സൗന്ദര്യം ത്തിന്റെ രണ്ട് അടി മാറി നിക്കും.
അർച്ച ആണേൽ എന്താണ് സംഭവം എന്നറിയാതെ അന്തളച്ചു നിന്ന്.
സൂര്യ ഉദയം കാണാത്ത പെണ്ണ് ആണ്.. ഈ വെളുപ്പാൻ നേരത്തു അമ്പലത്തിലേക്ക് ഓടിയേകുന്നേ.
അമ്പലത്തിൽ എത്തിയ ജ്യോതിക ഭഗവാൻ ഒക്കെ തൊഴുതു ശേഷം നെയ് പായസം ഒക്കെ കിട്ടാൻ വെയിറ്റ് ചെയ്തു.
രാവിലെ എഴുന്നേറ്റ് വന്ന കാർത്തികയോടെ അർച്ചമ്മ രാവിലെ കണ്ട കാഴ്ചാ എല്ലാം പറഞ്ഞു.
ജ്യോതിക ദവണി ഒക്കെ ഉടുത്തു പാക്കാ സെറ്റ് അപ്പ് ആണ് പോയേകുന്നെ എന്നൊക്ക പറഞ്ഞു.
ഏതെങ്കിലും ഫങ്ക്ഷന് പോകാൻ വിളിച്ചാൽ കുളിക്കാതെ ചിലപ്പോൾ സ്പ്രേ അടിച്ചു പോകുന്നവൾ ആണ് അവൾ.. അവൾക് ഇത് എന്ത് പറ്റി.. കാർത്തികയും ആലോചിച്.
അപ്പോഴാണ് ഐഷുമ്മ വന്നത്..
കാർത്തികയും അർച്ചമ്മയും നടന്നത് പറഞ്ഞപ്പോൾ.
രാത്രി ഉണ്ടായ കാര്യം ഐസുമ്മ പറഞ്ഞതോടെ.
കാർത്തിക്കക് സന്തോഷം.. ആയി.
ജ്യോതികക് അനിരുധ് നോട് പ്രണയം തുടങ്ങി ഇരിക്കുന്നു.
അവൾ വേഗം തന്നെ പോയി എഴുന്നേറ്റ് വന്ന കാർത്തി യോട് പറഞ്ഞു.
ഏറ്റവും സന്തോഷം കാർത്തി ക് ആയിരുന്നു.
വേറെ ഒന്നും അല്ല.. എനി അവനെ PAK ലേക്ക് വിടരുത് എന്ന് ഒരു വാശി കാർത്തിക് ഉണ്ടായിരുന്നു.
പകരം അവനു ഇഷ്ടം ഉള്ള ഒരു പോസ്റ്റുലേക് അവനെ അയക്കണം എന്നുള്ള ലെറ്റർ ആഭ്യന്തര മാത്രാലയത്തിന് അയച്ചിരുന്ന്.. അത് അംഗീകരിക്കുകയും ചെയ്ത് ഇരുന്നു.
ഇവർ രണ്ടാളും എന്താണ് ചെയ്യാൻ പോകുന്നെ എന്നറിയാൻ എല്ലാവരും വെയിറ്റ് ചെയ്തു.
അർച്ച ഈ കാര്യം നന്ദനെയും അറിയിച്ചപ്പോൾ… അനിരുധ് എന്താണ് പറയാൻ പോകുന്നെ എന്ന് നോക്കിട്ട് നമുക്ക് തീരുമാനിക്കാം എന്ന് പറഞ്ഞു.
ഇതൊന്നും അറിയാതെ… എഴുന്നേറ്റ് ഫ്രഷ് ആയി വന്ന അനിരുധ് ഫുഡ് ഒക്കെ കഴിച്ചു..
നാട് ചുറ്റി കറങ്ങാൻ തീരുമാനിച്ചു സൂസ് ഒക്കെ ഇട്ട് റെഡി ആയി കൊണ്ടു ഇരുന്നപ്പോൾ ആണ്.
ബുളറ്റിൽ ഒരുത്തവൻ മുറ്റത്തു വന്നു നിന്നെ.
അവൻ കുറച്ച് നേരം അനിരുധ് ന്നേ നോക്കി നിന്നിട്ട്…
ഒറ്റ ഓട്ടം… അതും എന്നെ കൊല്ലാൻ പോകുന്നെ..
കൈയിലെ ഷൂ കൊണ്ട് അനിരുധ് എറിഞ്ഞു വീഴ്ത്തിട്ട്… മുറ്റത്തെ ഒരു പൂച്ചട്ടി എടുത്തു അവന്റെ തലയിലേക് നോക്കി ഇടാൻ ഭാഗത്തിന് വെച്ചോണ്ട് പറഞ്ഞു.
“അന്ന് എന്റെ കയ്യിൽ നിന്ന് മിസ് ആയതാ… ഇന്ന് ആകില്ല..”
അപ്പോഴേക്കും കാർത്തിക ഓടി വന്നിട്ട് അനിരുദെ വേണ്ടാ.. അത് എന്റെ മുറച്ചെറുക്കൻ ആണ്…
