ജലവും അഗ്നിയും – 13 8

ട്രെയിൻ നിർത്തി..

ഞാൻ ട്രെയിൻ കയറി..

“അതേ അപ്പൊ തിരിച്ചു ഏതു ട്രെയിൻ ആണ്…
ഇയാൾ വരുവോ പിക്ക് ചെയ്യാൻ.”

ട്രെയിൻ പയ്യെ മൂവ് ചെയ്തു തുടങ്ങി ഇരുന്നു.. അതിന്റെ ഒപ്പം അവളും നടന്നിട്ട്

“എപ്പോ വേണേലും ട്രെയിൻ ഇങ്ങോട്ട് ഉണ്ട്..

ഓട്ടോ കിട്ടും സ്റ്റേഷൻ ന്ന്.”

പറഞ്ഞു തീരും മുൻപ് അവളുടെ കയ്യിൽ പിടിച്ചു ട്രെയിൻ ലേക്ക് കയറ്റി.

അവൾ ഞെട്ടി പോയി.. അനിരുദിന്റെ കൈകൾ രണ്ടും അവളുടെ ഇടുപ്പിൽ തന്നെ ആയിരുന്നു.

സത്യം പറഞ്ഞാൽ എന്താണ് ഇവിടെ നടന്നത് എന്ന് പോലും അവൾ അറിഞ്ഞില്ല..

എല്ലാം പെട്ടെന്നു ആയിരുന്നു.

ട്രെയിൻ സ്പീഡിൽ ആയി.. ഇനി ഇറങ്ങാൻ പറ്റൂല്ല.

“എന്തുട്ട് പണിയ… ഇയാൾ കാട്ടിയെ..”

“എന്തായാലും.. ഞാൻ കുറച്ചു വർഷങ്ങൾക് ശേഷമാ നാട്ടിലേക്കു ഒക്കെ വരുന്നേ..

അപ്പൊ മോൾ ഒരു ദിവസം എനിക്ക് ഗൈഡ് ആയി നിക്ക്..”

അവൾക് ഒന്നും പറയാൻ കഴിയുന്നില്ല..

പിന്നെ ട്രെയിനിലെ സീറ്റിൽ പോയി ഇരുന്നു.. കൂടെ അവനും..

അവൾ ഒന്നും പറയാതെ ട്രെയിന്റെ ജനലിൽ കൂടെ നോക്കികൊണ്ട് ഇരുന്നു.

“എന്താണ് ഒന്നും മിണ്ടാത്തത്..”

“എടൊ… ചിലപ്പോൾ ഇയാളുടെ മരണം എന്റെ കൈ കൊണ്ടു തന്നെ ആകും.. കേട്ടോ.”

“കുഴപ്പമില്ല.. ആട്ടെ… പടുത്തം ഒക്കെ കഴിഞ്ഞു എന്താണ് പ്ലാൻ?”

“ഡോ… ഒന്ന് മിണ്ടാതെ ഇരിക്ക് കേട്ടോ… എനിക്കെ ദേഷ്യം വന്നാൽ… പിന്നെ ട്രെയിൻ ആണെന്ന് ഒന്നും നോക്കില്ല വായിൽ വരുന്നത് ഒക്കെ ഞാൻ പറയും.”

“ഒക്കെ കൂൾ..”

അവൻ അവിടെ എല്ലാ യാത്രകരെയും നോക്കി..

എല്ലാവരും ആയി പയ്യെ പരിജപ്പെട്ടു..

ഇതൊക്കെ കണ്ട് ജ്യോതി അമ്പരാന്ന് പോയി..

അവൾ മനസിൽ പറഞ്ഞു..

“ഇവന്റെ വായിൽ നാക്ക് ഉള്ളോടൊത്തലം കാലം എവിടെയും പിടിച്ചു നിക്കും..”

അങ്ങനെ ട്രെയിൻ കൊല്ലം എത്താറായി..

പിന്നെ അവളും അവന്റെ ഒപ്പം ഇറങ്ങി..

അതിന്റെ ഇടക്ക് ജ്യോതിക വീട്ടിലേക് വിളിച്ചു പറഞ്ഞിരുന്നു.

പിന്നെ അവളെ കൂട്ടി ഒരു തുണികടയിൽ കയറി.. മുത്തശ്ശിക്ക് പറ്റിയ രണ്ട് സെറ്റ് സാരി യും വാങ്ങി..

അവൻ അങ്ങോട്ടേക്ക് ഇറങ്ങി ഒരു ഓട്ടോയും വിളിച്ചു ആ ആശ്രമം പോലുള്ള സ്ഥലത്തിന്റെ അഡ്രസ് കൊടുത്തു അങ്ങോട്ടേക്ക് വിട്ട്.

“അതേ ജ്യോതിക..

നമ്മളെ ഒരുമിച്ച് കണ്ടാൽ മുത്തശ്ശിക് ഡൌട്ട് ഉണ്ടാകുമോ..

കൊച്ചു ഒന്നും ആയിലേ എന്ന് ചോദിച്ചല്ലോ?? ”

“നീ… അത്രേ അങ്ങ് കൊണ്ടു പോകണ്ടട്ടോ….

ജസ്റ്റ്‌ ഫ്രെണ്ട്.. ദാറ്റ്‌ സ് ഓൾ.”

അങ്ങനെ അവിടെ എത്തി.

ജ്യോതിക തന്റെ പെയ്സ് ന്ന് കാശ് എടുത്തു ഓട്ടോക്കാരനെ വീട്.

എന്നാൽ അവിടെ ആകെ കാടു കയറി മൊത്തം മുടി ഇരിക്കുന്നു.

അനിരുധ് ഒരു സങ്കടത്തോടെചിരിച്ചു കൊണ്ടു ജ്യോതികയെ നോക്കി പറഞ്ഞു.

“അവസാനം ഞാൻ ഒറ്റക്ക് ആയി കഴിഞ്ഞു ഇരിക്കുന്നു.”

ജ്യോതികക് എങ്ങനെ അവനെ ആശുവസിപ്പിക്കണം എന്നറിയില്ല ആയിരുന്നു.

അടുത്തുള്ള കടയിൽ ചെന്ന് ചോദിച്ചു അപ്പോൾ ആ ചേട്ടൻ പറഞ്ഞു.. ഒരു വർഷം മുന്നേ ഒരു അറ്റാക് വന്നു ആ മുത്തശ്ശി മരിച്ചു പോയെന്ന്.

പിന്നെ അവൻ അവിടെ നിന്ന് മടങ്ങി.

അത്രെയും നേരം തമ്മി തല്ലി കൊണ്ടു വന്ന ജ്യോതിക ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്ന്.

തിരിച്ചു റെയിൽവേ സ്റ്റേഷൻ പോയി ട്രെയിൻ വേണ്ടി കാത്തു ഇരുന്നു.

“ഇയാളുടെ വിഷമം ഒക്കെ മാറിയോ.”

“എന്ത് വിഷമം..
ഇത്രയും നാൾ വരാതെ ഇരുന്നു..
വന്നപ്പോ കാണാൻ തോന്നി.. പക്ഷേ.”

“എന്തിനാ ഇയാൾ പട്ടാളത്തിൽ ഒക്കെ പോയെ..

ഐറോനോട്ടിക്കൽ എഞ്ചിനെനെർസ് നല്ല കഴിവ് ഇല്ലേ.!

അത് ഐസു അമ്മ പറഞ്ഞു.”

“ഉണ്ടായിരുന്നു…

എന്നാൽ അമ്മയുടെയും അച്ഛന്റെയും വാർത്ത കേട്ടപ്പോൾ മൊത്തം തകർന്ന് പോയി..

പിന്നെ.. എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.

അവസാനം ചെന്ന് എത്തിയത് ഇന്ത്യ ആർമി ആണ്..

അവിടെ വെച്ച് ആയിരുന്നു വിവേക് സാർ ന്നേ കാണുന്നെ..

PAK ഒരു മിഷൻ നടത്തി കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു വിവേക് സാർ ആരാണ് എന്ന് അറിഞ്ഞേ.

പയ്യെ പയ്യെ പുളിയുടെ ഒപ്പം ആയി..
ആരും ഇല്ലാത്ത എനിക്ക് ഒരു ചേട്ടൻ പോലെ.

പിന്നീട് ഉള്ള കുറഞ്ഞ വർഷങ്ങളിൽ വിവേക് സാർ ന്റെ പരിശീലനം വഴി കിട്ടിയ സ്കിൽ ഒക്കെ വെച്ച് ഒരു ശക്തി പ്രകടനം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *