ഞനും കാർത്തികയും അർച്ചയും അന്തം വിട്ട് നോക്കി നില്കുന്നത് കണ്ട്..
കുഞ്ഞിനെ കാർത്തികക്ക് കൊടുത്തു ഫുഡ് കഴിക്കാൻ വന്ന ഐസു ഉമ്മാ..
ആ കാഴ്ചാ കണ്ടു.. അപ്പൊ തന്നെ…
“അനിരുദെ..”
അപ്പോഴാണ് എല്ലാവരുടെയും നോട്ടം ഞങ്ങളിൽ ആയ്യിരുന്നു എന്ന് ജ്യോതികയും അനിരുധ് കണ്ടേ.
അനിരുധ് ന്ന് അപ്പൊ തന്നെ ചുമയും വന്നു.. ജ്യോതിക അപ്പൊ തന്നെ വെള്ളം ഒഴിച്ച് കൊടുത്തു.
കുടിച്ച ശേഷം അനിരുധ് ഫുഡ് കഴിക്കാൻ തുടങ്ങി സ്പീഡിൽ.
ജ്യോതിക.. എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞിട്ട്…
“അത്.. അത്… ആ…
എന്തിനാ നമ്മൾ ഫുഡ് ഒക്കെ പശുന്റെ കാടി വെള്ളത്തിൽ ഇട്ട് കളയുന്നെ..
അത്.. തീറ്റിച്ചാൽ.. പോരെ..
ലോകത്ത് എത്ര.. ആളുകൾ പട്ടാണി കിടന്ന് ചാകുന്നു.”
അനിരുധ് വേഗം തന്നെ എഴുന്നേറ്റ് ഹാൻഡ് വാഷ് ചെയ്തു റൂമിലേക്കു പോയി..
ജ്യോതിക ആണേൽ വീണ്ടും എന്ത് ചെയ്യണം എന്നറിയാതെ… അവളുകഴിച്ചു കൊണ്ടു ഇരുന്ന പാത്രവും.. അവൻ കഴിച്ചു കൊണ്ടു ഇരുന്ന പാത്രവും എടുത്തു കൊണ്ടു കിച്ചണിലേക്കു.. പോയി.
പാത്രം കൊണ്ടു വാഷ് പെയ്സിൽ ഇട്ടേച്ചിട്.
“ചേ…
എനിക്ക് എന്താണ് സംഭവിക്കുന്നെ..”
അതേ സമയം കാർത്തിക കാർത്തിയോട്..
“ഒരു പ്രണയത്തിന്റെ തുടക്കം അല്ലെ നമ്മൾ കാണുന്നെ.”
അർച്ചമാ.. അപ്പൊ തന്നെ മറുപടി പറഞ്ഞു.
“ചേച്ചിയെ കണ്ടല്ലേ അനിയത്തി പടികുന്നെ..
അധികം വൈകാതെ.. എന്നെ അവൾ അടുത്ത മുത്തശ്ശി ആക്കിക്കും എന്ന് തോന്നുന്നു.”
ഐസുമ്മ അപ്പൊ തന്നെ..
“ചെക്കൻ.. കിടുവല്ലേ.. അർച്ചമ്മ ഒന്ന് മനസ്സ് വെച്ചാൽ..
ഈ വീടിന്റെ മുറ്റത് ഒരു കല്യാണം നടത്തം.
അറിഞ്ഞ കാലം മുതൽ എനിക്ക് അവനെ അറിയാം.
ചതിക്കില്ല.
സ്നേഹിച്ചാൽ ചങ്ക് പറച്ചു തരും..”
“ഐസു.
ഇത് നമ്മുടെ കാലം അല്ല.
അച്ഛൻ അമ്മമാർ കാണിച്ചു തന്ന ഒരുവന്റെ ഒപ്പം പോയി ജീവിതം നടത്താൻ.
ഇത് പുതു യുഗം ആണ്..
അവൾക് ഇഷ്ടം ആണേൽ അവർ തന്നെ തീരുമാനിക്കട്ടെ.
ഞാനും നന്ദനും ഒന്നിനും എതിരല്ല.”
ഞാൻ ഒരു പുഞ്ചിരിയിൽ അവസാനിപ്പിച്ചു.
കുഞ്ഞിനേയും വാങ്ങി കൊണ്ടു ഞാനും കാർത്തികയും ഞങ്ങളുടെ ബെഡ്‌റൂമിൽ ലേക്ക് നടന്നു.
കാർത്തികാക് അത്ഭുതം ആയിരുന്നു.. തന്റെ അമ്മ എല്ലാം മാറി ചിന്തിക്കാൻ തുടങ്ങി ഇരിക്കുന്നു എന്നോർത്തു.
അനിരുധ് ന്റെ റൂമിൽ അനിരുധ് ബെഡിൽ കിടക്കാതെ താഴെ ഒരു വിരി വിരിച് അതിൽ കിടന്നു കൊണ്ടു അവൻ ആലോചിച്ചു അവനോട് തന്നെ പറഞ്ഞു
“അനിരുധ്.. നിനക്ക് എന്താണ് ഒരു മാറ്റം ഒക്കെ.
ഇത്രയും നാൾ ഇല്ലാത്തെ ഒരു സുഖം നിന്റെ മനസിൽ വരുന്നേ.
ആരോ ഒരാൾ സ്വന്തം ആയപോലെ ഒരു തോന്നൽ.
അതും അല്ല.. ഉറക്കവും വരുന്നുണ്ട്…
ഉറക്കം വരാതെ രാവുകൾ എണ്ണി തീർത്ത നിനക്ക് മനസ്സിൽ ഒരു ശാന്തത്തതും ഉറക്കവും വരുന്നുണ്ടേൽ.”
പയ്യെ അനിരുധ് ഉറക്കത്തിലേക് വഴുതി വീണു.
——-
അതേ സമയം ഐസുമാ യുടെ കൂടെ ബെഡിന്റെ ഒരു സൈഡിൽ ഉറങ്ങാതെ ടാടി ബിയർ ന്നേയു കെട്ടിപിടിച്ചു കൊണ്ടു അവളും ആലോചനയിൽ ആയിരുന്നു.
P-6 A
“പിന്നല്ലാതെ അനിരുധ്..
വിളിച്ചപ്പോഴേ… ഇറങ്ങി തിരിച്ചു എല്ലാം.
ചൈന ആണെന്ന് പറഞ്ഞുള്ളു.”
കാർതികയെ ഡ്രസ്സ് റൂമിൽ കൊണ്ടു പോയിട്ട്.
അവൻ ഒരു വസ്തു എന്തിനാ ഉപയോഗിക്കുന്നെ എന്ന് പറഞ്ഞു.. അവളെ കാണിച്ചു കൊടുത്തു.
ന്യാലോൻ.. പോളിമേമർ പോലെ ഉള്ള മേത്തു ഒട്ടി പിടിച്ചു കിടക്കുന്ന ഡ്രസ്സ് ഇടിപ്പിച്ച ശേഷം അവളെ മിലിട്ടറി യുണിഫോം.. ഹെൽമറ്റ്.. വച്ചു.. അങ്ങനെ മോഡേൺ വാർ ഫീൽഡ് ലേ എല്ലാം ഇട്ട് നിർത്തി.
“കാർത്തിക..
തീയിൽ വീണാൽ പോലും നിന്റെ ശരീരം കത്തില്ല.. അതിനാണ് ഉള്ളിലെ synthetic കോട്ട്.
ബുള്ളറ്റ് ഏറ്റലും ഉള്ളിലേക്കു തുളഞ്ഞു കയറില്ല, കത്തി കൊണ്ടു കുത്തിയാൽ പോലും.
എന്നാൽ വേദന ഉണ്ടാകും.
അതിനാണ് ബുള്ളറ്റ് ജെക്കറ്റ്..”
കാർത്തിക മിറാറിൽ പോയി നോക്കി നിന്ന ശേഷം കാർത്തി യോട് പറഞ്ഞു.
“ഈ ഗെറ്റ് ആപ്പ് യിൽ ഞാൻ.. അന്ന് രണയുടെ അടുത്തേക് ചെന്നിരുന്നേൽ… ഞാൻ ഒരാൾ മതിയായിരുന്നു.. എല്ലാത്തിനെയും പാക്ക് ചെയ്യാൻ.”
