ജെയ്സൺ :ഇവിടെ ആരുമില്ലേ അങ്കിൾ ജോൺ നിങ്ങൾ എവിടെയാ..
പെട്ടെന്ന് തന്നെ ജോൺ ജയ്സന്റെ അടുത്തേക്കെത്തി
ജോൺ :എന്താ സർ എന്താ പ്രശ്നം
ജെയ്സൺ :അമ്മ ഇവിടെയില്ലെങ്കിലും എന്റെ കാര്യങ്ങൾ നന്നായി നോക്കാനല്ലേ നിങ്ങളെയൊക്കെ ഇവിടെ വച്ചിരിക്കുന്നത്?
ജോൺ :അതെ സർ
ജെയ്സൺ :എന്നിട്ടാണോ നിങ്ങളൊക്കെ എന്നോട് ഈ ചതി ചെയ്തത്?
ജോൺ :എന്താ സർ പ്രശ്നം ഒന്ന് തെളിച്ചു പറയു
ജെയ്സൺ :എന്റെ ഈ ഹെയർ സ്റ്റയിൽ മോശമാണെന്നു ആരെങ്കിലും എന്നോട് പറഞ്ഞിരുന്നോ?
ജോൺ :ഇതാണോ സാർ പ്രശ്നം?
ജെയ്സൺ :എന്താ ഇത് പ്രേശ്നമല്ലെ?
ജോൺ :ഈ ഹെയർ സ്റ്റയിൽ നന്നായിട്ടുണ്ട് സർ
ജെയ്സൺ :അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ എനിക്ക് മുടി വെട്ടണം പെട്ടെന്ന് ആളെ വിളിക്ക്
ജോൺ :സാർ മുടി വെട്ടാൻ പോകുകയാണോ?
ജെയ്സൺ :മുടി മാത്രമല്ല താടിയും മീശയും എല്ലാം വെട്ടും എന്താ വല്ല പ്രേശ്നവുമുണ്ടോ?
ജോൺ :ഇല്ല സാർ ഞാൻ ഇപ്പോൾ ആളെ വിളിക്കാം
ജെയ്സൺ :ശെരി പിന്നെ എന്റെ കോളേജ് യൂണിഫോം ഒന്ന് റെഡിയാക്കി വെക്ക്
ജോൺ :ശെരി സാർ
ജെയ്സൺ :പിന്നെ ഇതൊക്കെ ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ചെയുന്നതാ അല്ലാതെ ആരും പറഞിട്ടല്ല മനസ്സിലായോ?
ജോൺ :മനസ്സിലായി സാർ.
പിറ്റേന്ന് രാവിലെ ജെയ്‌സന്റെ വീട്ടിൽ
കിരൺ :ഹലോ അങ്കിൾ ജെയ്സൺ എവിടെ?
ജോൺ :ജെയ്സൺ സാർ റൂമിൽ റെഡിയായിക്കൊണ്ടിരിക്കുകയാണ്
കിരൺ :അവൻ റെഡിയാകുന്നെന്നോ അതും ഇത്ര നേരത്തെ അത് അത്ഭുതമാണല്ലോ?
ജോൺ :മോൻ റൂമിലേക്ക് ചെല്ല് ഇനിയും അത്ഭുതങൾ കാണാൻ ബാക്കിയുണ്ട്
ജെയ്‌സന്റെ റൂമിലേക്കെത്തിയ കിരൺ ഒരു നിമിഷം ജെയ്‌സണെ കണ്ട് ഞെട്ടി
ജെയ്സൺ :നീ എന്താടാ ഇങ്ങനെ നോക്കുന്നത്?
കിരൺ :എന്ത് കോലമാടാ ഇത് നിന്റെ മുടിയും താടിയുമൊക്കെ എവിടെ?
ജെയ്സൺ :കുറേ കാലമായി വിചാരിക്കുന്നു മുടിയൊക്കെ വെട്ടി ഒന്ന് ക്ലീൻ ഷേവ് ചെയ്യണമെന്ന് ഇന്നലെയാണ് അതിനു സമയം കിട്ടിയത് എന്താ കൊള്ളില്ലേ
കിരൺ :പിന്നേ നന്നായിട്ടുണ്ട് നീ എന്താ സ്കൂൾ കുട്ടിയോ യൂണിഫോമും ഇട്ട് എന്ത് കോമാളിത്തമാടാ ഇത്
ജെയ്സൺ :ഒന്ന് പോടാ യൂണിഫോം ഇടുക എന്നത് കോളേജ് റൂൾ ആണ് അതിലെന്താ തെറ്റ് ഇനി നിങ്ങളും യൂണിഫോം ഇടണം
കിരൺ :നിന്നെ പോലെ കോമാളിയാവാൻ എന്നെ കിട്ടില്ല
ജെയ്സൺ :വേണ്ടെങ്കിൽ വേണ്ട ഏതായാലും വേഗം ഇറങ്ങാം സമയം പോകുന്നു
കിരൺ :ജോയും ദേവും വരട്ടെ എന്നിട്ട് പോകാം
ജെയ്സൺ :അവർ ഇനി എപ്പോൾ വരാനാ നീ വാ നമുക്ക് പോകാം ഓണർ നിയമങ്ങൾ പാലിച്ചാലെ ബാക്കിയുള്ളവരും അത് പാലിക്കു നീ ഇറങ്ങിക്കോ
ജയ്സണും കിരണും അല്പനേരത്തിനുള്ളിൽ കോളേജിലെത്തി
കിരൺ :ജൈസാ സത്യത്തിൽ നിനക്ക് എന്താ പ്രശ്നം
ജെയ്സൺ :എനിക്ക് എന്ത് പ്രശ്നം ഒന്നുമില്ല നീ വേഗം വന്നേ
അല്പസമയത്തിനു ശേഷം ജൈസനും കിരണും കോളേജിൽ
കോളേജിലെ കുട്ടികൾ എല്ലാം തന്നെ ജെയ്‌സണെ അതിശയത്തോടെ നോക്കാൻ തുടങ്ങി
കിരൺ :എല്ലാരും നിന്നെ തന്നെയാ ശ്രെദ്ദിക്കുന്നത് എന്നെയും കൂടി നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു ജൈസാ
ജെയ്സൺ :അവരൊക്കെ എന്റെ സൗന്ദര്യം കണ്ട് നോക്കി നില്കുന്നതാ
കിരൺ :എന്തായാലും അധികം കുട്ടികൾ എത്താത്തത് നന്നായി നമുക്ക് മുകളിലേക്ക് പോകാം നീ വേഗം ഒന്ന് വന്നേ
ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞു വരാം
കിരൺ :നീ എന്താടാ പറയുന്നത് നീ ഇവിടെ നിന്ന് വരുന്നവരെയും പോകുന്നവരെയും ഈ കോലം കാണിക്കാനുള്ള പുറപ്പാടാണോ?
ജെയ്സൺ :നീ ഒന്ന് പോയെ എനിക്ക് ഒരാളെ കാണാനുണ്ട്
കിരൺ :ശെരി നീ എന്തെങ്കിലും ഉണ്ടാക്ക് ഞാൻ പോണു
അല്പ സമയത്തിന് ശേഷം ജെയ്സൺ
“ഇത് എത്ര നേരമായി ഈ ലാൻഡ്രി ഇത് എവിടെ പോയികിടക്കുന്നു നാശം “പെട്ടെന്നായിരുന്നു ജാനിയും മെറിനും അവിടേക്ക് എത്തിയത് എങ്കിലും ജെയ്‌സണെ ശ്രെദ്ദിക്കാതെ അവർ ക്ലാസ്റൂമിലെക്ക് കയറി.
ജെയ്സൺ :അവൾ എന്താ എന്നെ നോക്കാതെ പോയത് ഇനി അവൾ കണ്ടുകാണില്ലെ ഞാൻ ഇത്രയും നേരം ഇവിടെ നിന്നത് വേസ്റ്റ് എന്തായാലും മുകളിലേക്ക് പോകാം
ജാനിയുടെ ക്ലാസ്സ്
