ജാനി – 1 Like

ജാനി ഗാർഡനിലെത്തി ബെഞ്ചിലേക്കിരുന്നു കരയുവാൻ തുടങ്ങി

“ഇതെന്താ മുട്ട ഫേഷ്യലോ “ജോ ആയിരുന്നു അത്

എന്നാൽ ജാനി മറുപടി ഒന്നും പറഞ്ഞില്ല

ജോ :ഹലോ ജാനി

ജാനി :എന്താ എത്രയും ചെയ്തത് പോരെ

ജോ :അതിനു ഞാൻ ആണോ ചെയ്തത്

ജാനി :താൻ അല്ലെങ്കിലും തന്റെ കൂട്ടുകാരൻ ആ പരനാറി ജെയ്സൺ അവനല്ലേ ചെയ്തത്

ജോ : ഞാൻ ഒരു സത്യം പറയട്ടെ ഡെവിൾസ് ഗാങിൽ ഏറ്റവും പാവം ജെയ്സൺ ആണ്

ജാനി :ഞാൻ ഇപ്പോ കോമഡി കേൾക്കാനുള്ള മൂഡിലല്ല

ജോ :അത്രക്ക് വിഷമമയോ

ജാനി :അവർ ചെയ്തതിലൊന്നും എനിക്ക് വിഷമമില്ല

ജോ :നിന്റെ കൂട്ടുകാരി ചെയ്തതു കൊണ്ടല്ലേ എനിക്കറിയാം

ജാനി :അതും അല്ല അവർ എത്ര രൂപയുടെ മുട്ടയാ പാഴാക്കിയത് അതാ എന്റെ വിഷമം

ജോ :ഹ ഹ ഹ

ജാനി :എന്തിനാ ചിരിക്കുന്നത്
ജോ: ഹേയ് ഒന്നുമില്ല ആദ്യം മുഖത്തുള്ളതൊക്കെ തുടക്ക് ഇന്നാ ഈ ടവൽ പിടിക്ക്

ജാനി :വേണ്ട എന്റെ കൈയിലുണ്ട്

ജാനി പോക്കെറ്റിൽ ടവൽ തിരയാൻ തുടങ്ങി

ജോ :എന്താ കിട്ടിയില്ല

ജാനി : നാശം ഞാൻ എടുക്കാൻ മറന്നു

ജോ :ഇത് കൈയിൽ വച്ചോ (ജോ ജാനിക്ക് നിർബന്ധ പൂർവ്വം ടവൽ നൽകി )

ജോ :അപ്പൊ ശെരി ഞാൻ പോകുന്നു വേഗം മുഖം കഴുകിയിട്ട് വീട്ടിൽ പോകാൻ നോക്ക് ഫൈനൽ ബെൽ അടിച്ചു

ഇത്രയും പറഞ്ഞു ജോ അവിടെ നിന്നുപോയി

അല്പസമയത്തിനു ശേഷം ജാനിയുടെ വീട്ടിൽ

അമ്മ :എന്ത് കോലമാടി ഇത് നിന്റെ യൂണിഫോമിൽ ഒക്കെ ഇത് എന്താ

ജാനി :അത് പിന്നെ അമ്മേ കോളേജിൽ ഒരു പാർട്ടി ഉണ്ടായിരുന്നു അതാ ഇനി രണ്ട് ദിവസം കോളേജ് ഇല്ലല്ലോ അതുകൊണ്ട് പ്രേശ്നമില്ല

അമ്മ :എന്ത് പ്രേശ്നമില്ലന്ന് ഇനി ഇങ്ങനെ എങ്ങാനും ചെയ്തിട്ടു വന്നാൽ നിനക്ക് ഞാൻ നല്ലത് തരും പെണ്ണിന്റ ഓരോ പുതിയ ശീലങ്ങൾ വേഗം പോയി കുളിക്ക്
#############################
പിറ്റേദിവസം രവിലെ തന്നെ ജാനി ആനി ചേച്ചിയുടെ ബേക്കറിയിൽ ജോലിക്കെത്തി

“ജാനി നീ വന്നോ ജിൻസി ചോദിച്ചു”
(ജാനിയുടെ മറ്റൊരു കൂട്ടുകാരിയാണ് ജിൻസി )

ജാനി :അതെന്താ നീ അങ്ങനെ ചോദിച്ചത്

ജിൻസി :ഞാൻ കരുതി നീ ഇനി ഇവിടെ ജോലിക്ക് വരില്ലെന്ന് നിനക്ക് വലിയകോളേജിലൊക്കെ അഡ്മിഷൻ കിട്ടിയതല്ലേ നിന്റെ ഭാഗ്യം

ജാനി :വലിയ ഭാഗ്യം തന്നെ ശത്രുവിന് പോലും ഇങ്ങനത്തെ ഭാഗ്യം കൊടുക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന

ജിൻസി :എന്താ ജാനി എന്താ പ്രശ്നം

ജാനി നടന്ന കാര്യങ്ങൾ ജിൻസിയോട് പറഞ്ഞു

ജിൻസി :അവൻമാരെ എന്റെ കൈയിൽകിട്ടിയാലുണ്ടല്ലോ എല്ലാരും ഒന്നിനൊന്നു മെച്ചം ചെറ്റകൾ

ജാനി :ജോ പാവമാണ് അവനെന്തിനാ ജെയ്‌സന്റെ കൂടെ നില്കുകുന്നത് എന്നാ എനിക്ക് മനസിലാവാത്തത്

ജിൻസി :ജോക്ക് നിന്നോട് എന്തോ താല്പര്യമുണ്ട് എന്നാ എനിക്ക് തോന്നുന്നത്

ജാനി :ഒന്ന് പോടി അങ്ങനെ ഒന്നുമില്ല

ജിൻസി :പിന്നെന്തിനാ അവൻ നിന്നെ സഹായിക്കുന്നത്

പെട്ടെന്നായിരുന്നു കടയിലേക്ക് ഒരു കസ്റ്റമ്മർ വന്നത്

ജാനി :കസ്റ്റമർ വന്നു വേഗം വാ ചേച്ചി കണ്ടാൽ നമുക്ക് നല്ലത് കിട്ടും അവരുടെ കാര്യം എന്തെങ്കിലും ആയിക്കോട്ടെ

ഇതേ സമയം ജെയ്‌സന്റെ വീട്ടിൽ

ജെയ്സൺ :ടാ കിരൺ നീ പറഞ്ഞത് അവൾ എന്റെ
കാലുപിടിക്കുമെന്നൊക്കെയാണല്ലോ?

കിരൺ :അതാ ഞാനും ആലോചിക്കുന്നത്

ദേവ് :ഇവന്റെ ഐഡിയ ഒന്നും നടക്കില്ല ജൈസാ

ജോ :നിനക്കൊക്കെ വട്ടാണോ ചുമ്മാ കുട്ടികളെ പോലെ വിട്ടേക്ക് ജൈസാ

ജെയ്സൺ :ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ഇനി ആരുടെയും പ്ലാൻ വേണ്ട ഞാൻ ഒരു വഴികണ്ടിട്ടുണ്ട് അഭിമാനത്തിൽ തൊട്ട് കളിച്ചാൽ ആരും സഹിക്കില്ല അവളെ ഞാൻ നാറ്റിക്കും

ജോ :നീ എന്താ ചെയ്യാൻ പോകുന്നത്

ജെയ്സൺ :അത് നീ കണ്ടോ

###############################
പിറ്റേ ദിവസം ആനി ചേച്ചിയുടെ ബേക്കറി

“ജാനി ഉണ്ടോ ”

ജിൻസി :ജാനി നിന്നെ തിരക്കി ആരോ വന്നിരിക്കുന്നു

ജാനി :എന്നെ തിരക്കി ആരു വരാനാ

“ജാനി ഞാനാണ് മെറിൻ ”

ജാനി :എന്താ മാഡം കഴിക്കാൻ വേണ്ടത്

മെറിൻ:ഞാൻ നിന്നോട് സംസാരിക്കാൻ വന്നതാ

ജാനി :എനിക്ക് താല്പര്യമില്ല

മെറിൻ :എന്നോട് ഷെമിക്ക് ജാനി എനിക്ക് വേറേ വഴി ഇല്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *