ജാനി – 1 Like

“ഓ അവളുടെ ഒരു സ്വിമ്മിംഗ് നിങ്ങളാണു ഇതിനോക്കെ വളംവച്ചു കൊടുക്കുന്നത് പെണ്ണിനെ കെട്ടിച്ചുവിടാൻ സമയമായി അപ്പോഴാ ഒരു സ്വിമ്മിങ് ”

“അയ്യോ മതി അമ്മേ ഇനി അതിന്റ പേരിൽ വഴക്ക് വേണ്ട പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ ജോലി കിട്ടി എനിക്ക് ഇപ്പോൾ തന്നെ അങ്ങോട്ട്‌ പോകണം ”

“നീ ഒന്നും കഴിച്ചില്ലല്ലോ വാ വല്ലതും കഴിച്ചിട്ടു പോകാം ”

“വേണ്ട അമ്മേ ഞാൻ പുറത്തുന്നു കഴിക്കാം ”

ഇത്രയും പറഞ്ഞ് ജാനി പുറത്തേക്കു പോയി

രാത്രി ജാനിയുടെ വീട്ടിൽ
ജാനി : എന്താ അച്ഛാ വേഗം വരാൻ പറഞ്ഞത് എന്തെങ്കിലും പ്രേശ്നമുണ്ടോ?

അച്ഛൻ : പ്രേശ്നമൊന്നുമില്ല ഒരു സന്തോഷ വാർത്ത പറയാനാ വേഗം വരാൻ പറഞ്ഞത്

ജാനി : എന്താ അച്ഛന് ലോട്ടറി അടിച്ചോ?

അച്ഛൻ : ലോട്ടറി അടിച്ചു എനിക്കല്ല നിനക്ക്

ജാനി : ഈ അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നത് അമ്മേ ഈ അച്ഛനെന്താ പറ്റിയത്?

അമ്മ : എടി ഇന്നിവിടെ സെന്റ്ജോർജ് കോളേജിലെ പ്രിൻസിപ്പൽ വന്നിരുന്നു നിനക്കാ കോളേജിൽ അഡ്മിഷൻ തരാമെന്ന് അതും ഫ്രീ സ്കോളർഷിപ്പോടെ നാളെ മുതൽ നീ അവിടെയാ പഠിക്കാൻ പോകുന്നത്

ജാനി : ഹൊ നല്ല കോമഡി സെന്റ് ജോർജ് കോളേജിൽ അഡ്മിഷൻ അതും എനിക്ക് ഒന്ന് പോ അമ്മേ

അമ്മ :സത്യമാടി ആദ്യം ഞാനും വിശ്വസിചില്ല പിന്നെ അവർ ലാപ്ടോപും യൂണിഫോംഉം എല്ലാം തന്നപ്പോളാ ഞാൻ വിശ്വസിച്ചത്.

ജാനി: ലാപ്ടോപ്ഒക്കെ തന്നോ അപ്പൊ കോളേജ് ഫീസിന്റെ കാര്യമോ?

അച്ഛൻ : അതൊക്കെ ഫ്രീയാണെന്നാ പറഞ്ഞത് നിന്റെ സ്വിമ്മിങിനെ പറ്റി അറിഞ്ഞിട്ടു സ്പോർട്സ് സീറ്റ്ആണ് നിനക്ക് തന്നത്.

ജാനി : അത് പറ ഇവിടെ പലർക്കും സ്വിമ്മിങ് ഇഷ്ടമല്ലല്ലോ ഇപ്പോൾ എങ്ങനെ ഇരിക്കുന്നു അത് കാരണമല്ലേ എനിക്ക് ഇത്ര വലിയ കോളേജിൽ അഡ്മിഷൻ കിട്ടിയത്.

അമ്മ : മതി മതി ഇനി വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക് നാളെ രാവിലെ കോളേജിൽ പോകേണ്ടതാ.

ജാനി : ശെരി അതിരിക്കട്ടെ അവർ തന്ന ലാപ്ടോപ് എവിടെ

അച്ഛൻ : അതൊക്ക നിന്റെ റൂമിൽ വച്ചിട്ടുണ്ട്

ജാനി :എങ്കിൽ ശെരി നമുക്ക് കഴിക്കാം

ആഹാരം കഴിച്ചശേഷം ജാനി തന്റെ റൂമിൽലെത്തി പുതിയ ലാപ്ടോപ്പും യൂണിഫോംഉം എല്ലാം നോക്കിയശേഷം ഉറങ്ങുവാൻ കിടന്നെങ്കിലും അവൾക്ക് അതിനു സാധിച്ചില്ല അവളുടെ മനസ്സിൽ മുഴുവൻ നാളത്തെ ദിവസത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു.
################################

എടീ ജാനി… അമ്മയുടെ വിളികേട്ടാണ് ജാനിപിറ്റേന്ന് ഉണർന്നത് ജാനി പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി സമയം 8 മണി പെട്ടെന്നാണ് കോളേജിൽ പോകേണ്ട കാര്യം അവൾ ഓർത്തത് ശരവേഗത്തിൽ ജാനി പല്ലുതേപ്പും കുളിയുമെല്ലാം തീർത്തു കോളേജിൽ പോകുവാൻ തയ്യാറായി
അമ്മ : പോകുന്നതൊക്കെ കൊള്ളാം അവിടെയുള്ളതൊക്കെ വലിയ വീട്ടിലെ കുട്ടികളാ അവരോട് പ്രേശ്നത്തിനൊന്നും പോകരുത്. പിന്നെ ഉച്ചക്ക് കഴിക്കാനുള്ളത് ബാഗിൽ വച്ചിട്ടുണ്ട് നോക്കി പോയിട്ടുവാ.

അച്ഛൻ : വലിയ കോളേജ് അല്ലെ നീ ബസിലൊന്നുംപോകണ്ട ഞാൻ നിന്റെ സൈക്കിൾ ശെരിയാക്കിയിട്ടുണ്ട് ശ്രേദ്ധിച്ചുപോയിട്ടുവാ

ജാനി : ശെരി അച്ഛാ അമ്മേ ഞാൻ പോയിട്ട് വരാം.

ജാനി തന്റെ സൈക്കിളിൽ കോളേജിലേക്ക് പുറപ്പെട്ടു അവളുടെ മനസ്സിൽ മുഴുവൻ കോളേജ് ആയിരുന്നു കോളേജ് എങ്ങനെ ഇരിക്കും, അവിടെയുള്ള കുട്ടികൾ എങ്ങനെ പെരുമാറും തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി അങ്ങനെ ജാനി സെന്റ് ജോർജ് കോളേജിന്റെ മുൻപിലെത്തി.

“ഹയ്യോ എന്ത് വലിയ കോളേജാ ഇവിടെ പഠിക്കുന്നത് ഒരു ക്രെഡിറ്റ്‌ തന്നെയാ ജാനി ഇനി കൂട്ടുകാരുടെ മുൻപിൽ നീയാണു സ്റ്റാർ ”

ജാനി സൈക്കിളുമായി കോളേജിൽ കയറി.

“ഇനി ഈ സൈക്കിൾ എവിടെയാ ഒന്ന് വെക്കുക” ജാനി ചുറ്റും നോക്കി കുറച്ച് മാറി ഒരുപാടു സ്കൂട്ടറുകളും, ബൈകുകളും നിരത്തി വച്ചിരിക്കുന്നത് ജാനി കണ്ടു.

“അവിടെയാണ് പാർക്കിംഗ് ഏരിയ എന്ന് തോന്നുന്നു അവിടെ കുറച്ച് കുട്ടികളും നിൽക്കുന്നുണ്ട് അവരോടു ക്ലാസ്സ്‌ എവിടെ യാണെന്നും ചോദിക്കാം ”

Leave a Reply

Your email address will not be published. Required fields are marked *