ജാനി – 1 Like

ജാനി :എനിക്ക് ഒരു പ്രേശ്നവും ഇല്ല എന്റെ കൂടെ നടന്നാൽ നിനക്ക് പ്രേശ്നങ്ങൾ ഉണ്ടാവും അതുകൊണ്ട് നമുക്ക് ഫ്രണ്ട്ഷിപ്‌ അവസാനിപ്പിക്കാം

മെറിൻ :പ്ലീസ് ജാനി എനിക്ക് തെറ്റ് പറ്റിപോയി

ജിൻസി :ഷെമിച്ചേക്ക് ജാനി നിന്നെ തിരക്കി ഇതുവരെ വന്നില്ലേ

ജാനി :ഇനിയും ജെയ്സൺ ഇതുപോലെ എന്തെങ്കിലും പറഞ്ഞാലോ

മെറിൻ :ഞാൻ ഇനി ആരു പറഞ്ഞാ കേൾക്കില്ല നിനക്കറിയാമോ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല

ജാനി :അതെന്താ കൊതുക് ശല്യമായിരുന്നോ

മെറിൻ :തമാശ പറയല്ലേ ജാനി

ജാനി :ഞാൻ വെറുതേ പറഞ്ഞതാടി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ ആ കോളേജിൽ വരാനുള്ള പ്രദാന കാരണം നീയാണ് നീ എന്റെടുത്ത് മിണ്ടിയില്ലെങ്കിലും ഞാൻ അങ്ങോട്ട് വന്ന് മിണ്ടും പോരെ
മെറിൻ:എനിക്ക് എപ്പോഴാ സമാദാനമായത്

ജാനി :ശെരി നീ വെയിറ്റ് ചെയ്താൽ നമുക്ക് മൂന്നു പേർക്കും കറങ്ങാൻ പോകാം

മെറിൻ :ശെരിഇന്ന്‌ എന്റെ ചിലവാണ് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി

പിറ്റേന്ന് ജാനി പതിവുപോലെ ക്ലാസിലെത്തി ജാനിയെ കണ്ടയുടനെ കുട്ടികൾ എല്ലാവരും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി

ജാനിവേഗം മെറിന്റെ അടുത്തെത്തി

മെറിൻ :ജാനി ഒരു പ്രേശ്നമുണ്ട്

ജാനി :എന്താ

മെറിൻ :അത് ആ ജെയ്സൺ നിന്നെ പറ്റി കോളേജ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിട്ടുണ്ട്

ജാനി :എന്ത് മെസ്സേജ്

മെറിൻ :അത് ജാനി

ജാനി :അത് നീ എനിക്ക് ഒന്ന് കാണിച്ചു തന്നെ

മെറിൻ ഫോൺ ജാനിക്ക് നൽകി ജാനി മെസ്സേജ് വായിക്കാൻ തുടങ്ങി

“എല്ലാവർക്കുമുള്ള എന്റെ മുന്നറിയിപ്പ് നമ്മുടെ കോളേജിൽ ഒരു ലാൻഡ്രി കാരി വന്നത് നിങ്ങളൊക്കെ അറിഞിരിക്കുമല്ലോ അവളുടെ പ്രദാന ലക്ഷ്യം പണക്കാരായ ആൺപിള്ളേരെ വലയിലാക്കുക എന്നതാണ് അവളുടെ വീട്ടുകാർ ഈ ലക്ഷ്യത്തോടെയാണ് അവളെ എങ്ങോട്ടയച്ചിരിക്കുന്നത് എങ്ങനെയും പണക്കാരാകുക എന്നതാണ് അവളുടെയും അവളുടെ കുടുംബത്തിന്റെയും ലക്ഷ്യം എല്ലാവരും സൂക്ഷിക്കുക എന്ന് ഡെവിൾസ് ഗാങ്ങ് ക്യാപ്റ്റൻ ജെയ്സൺ, ”

ജാനി :അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ഇപ്പോ വരാം

മെറിൻ :എങ്ങോട്ടാ ഞാനും വരാം

ജാനി :വേണ്ട ഇതിന് ഞാൻ മാത്രം മതി

ജാനി പുറത്തേക്ക് നടന്നു

ഇതേ സമയം സ്പോർട്സ് റൂമിൽ നിൽക്കുകയായിരുന്നു ഡെവിൾസ് ഗ്യാങ്

ജെയ്സൺ :എങ്ങനെയുണ്ട് എന്റെ പ്ലാൻ

ദേവ് :അല്പം കൂടിപോയില്ലെ

ജെയ്സൺ :ഒരു കൂടുതലുമല്ല അവൾ ഇനി ഈ കോളേജിൽ പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

അടുത്ത നിമിഷം വാതിൽ തുറന്ന് ജാനി അകത്തേക്കെത്തി

ജെയ്സൺ :നീ വന്നോ കാലുപിടിക്കുകയോ മാപ്പ് പറയുകയോ എന്താണെങ്കിലും ഇപ്പോൾ എനിക്ക് തീരെ സമയമില്ല

ജാനി :മാപ്പോ അതും നിന്നോട് എന്റെ പട്ടി പറയും

ജെയ്സൺ :ഇത്രയുമായിട്ടും നിന്റെ അഹങ്കാരം തീർന്നില്ലേ?

പറഞ്ഞുതീരുന്നതിനുമുൻപേ ജാനി ജെയ്സനെ ചവിട്ടി താഴെ വീഴ്ത്തി

ജെയ്സൺ :അയ്യോ അമ്മേ എന്താടി നീ ഈ കാണിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോടി നിനക്ക്

ജാനി :നീ ആരായാലും എനിക്ക് ഒരു കോപ്പുമില്ല എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ ഞാൻ ആണുങ്ങളെ വല വീശുന്നത് നീ കണ്ടോ കണ്ടോന്ന് എന്നെ നല്ല അന്ധസായിട്ട് തന്നെയാ എന്റെ
വീട്ടുകാർ വളർത്തിയിരിക്കുന്നത് ഇനി എന്റെ വീട്ടുകാരെ പറ്റി എന്തെങ്കിലും പറഞാൽ നീ ചത്തെന്ന് കൂട്ടിക്കോ നീ ഏത് കൊമ്പത്തെ മോൻ ആയാലും എനിക്കൊന്നുമില്ല

ഇത്രയും പറഞ്ഞു ജാനി പുറത്തേക്ക് പോയി

ദേവ് :ജാനി നമ്മൾ പ്രതീക്ഷിച്ച ആൾ അല്ല ജൈസാ

ജോ :ഞാൻ പറഞ്ഞതല്ലേ ജൈസാ വേണ്ടന്ന്

ദേവ് :നമ്മുടെ ജൈസണ് ഈ ഗതി വരുമെന്ന് ആരെങ്കിലും കരുതിയോ ഹ ഹ
######$#################$#######

ജാനി ക്ലാസ്സിലേക്ക് തിരിച്ചെത്തിയ ശേഷം

മെറിൻ :എന്താ ജാനി ഉണ്ടായത് നീ എവിടെയാ പോയത്

ജാനി :ഞാൻ ആ ജെയ്സനെ ഒന്ന് ഉപദേശിക്കാൻ പോയതാ

മെറിൻ :നീ അവനുമായി വീണ്ടും വഴക്കുണ്ടാക്കിയോ

ജാനി :ഹേയ് അങ്ങനെ ഒന്നുമില്ല മെറിനെ ഇപ്പോ ടീച്ചർ വരും നീ ബുക്ക്‌ എടുത്തോ

ഇതേ സമയം ഡെവിൾസ് ഗാങ്

കിരൺ :എന്താടാ ജൈസാ ഇങ്ങനെ ഇളിച്ചോണ്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *