ജാനി – 1

ജാനി :എനിക്ക് മര്യാദ അല്പം കുറവാ എനിക്ക് പോകണം വഴിയിൽ നിന്ന് മാറ്

ജെയ്സൺ :ഞാൻ ഒരുപാട് പേരെ റിജക്ട് ചെയ്തിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാ എന്നെ ഒരാൾ റിജക്ട് ചെയ്യുന്നത് എനിക്ക് അതിനുള്ള കാരണം അറിയണം അത് പറഞ്ഞിട്ട് നീ പൊക്കോ

ജാനി :കരണമറിയണമല്ലേ ശെരി റീസൺ no 1 നിന്റെ മുടി ഇങ്ങനെ മുടി നീട്ടി വളർത്തിയവരെ എനിക്ക് ഇഷ്ടമല്ല, റീസൺ no 2നിന്റെ താടിയും മീശയും എനിക്ക് ഇഷ്ടമല്ല, റീസൺ no3 നീ ഒരിക്കലും കോളേജ് നിയമങ്ങൾ പാലിക്കാറില്ല ചുരുക്കത്തിൽ നിന്റെ മുടി മുതൽ നഖം വരെ എനിക്ക് ഒന്നും ഇഷ്ടമല്ല എന്നാൽ ശെരി ഞാൻ പോണു

ജെയ്സൺ :ഇവൾക്ക് വട്ടാണോ
###############################

കോളേജ് കഴിഞ്ഞ ശേഷം ജാനിയും മെറിനും വീട്ടിലേക്ക് പോകാൻ തുടങ്ങി

ജാനി :എന്നാൽ ശെരി നമുക്ക് നാളെ കാണാം

മെറിൻ :ശെരി ജാനി നാളെ കാണാം

ജാനി സൈക്കിളുമായി കോളേജിന് പുറത്തെക്കിറങ്ങി

“ഹേയ് ജാനി ഒന്ന് നിൽക്ക് “ജോ ആയിരുന്നു അത്

ജാനി :ഹായ് ജോ

ജോ :ഇന്ന് കണ്ടതേ ഇല്ലല്ലോ മാഡം ഇപ്പോ വലിയ ബിസി യാണല്ലേ

ജാനി :ഞാനാണോ ബിസി ജോയെയല്ലേ കാണാൻ കിട്ടാത്തത്

ജോ :അതൊക്ക ഇരിക്കട്ടെ ഇന്ന് വല്ല പ്രേശ്നവും ഉണ്ടായോ?

ജാനി :ജെയ്‌സന്റെ ശല്യം ഒഴിച്ചാൽ വേറേ ഒരു
പ്രേശ്നവും ഇല്ല

ജോ :അവൻ ഇന്ന് എന്താ ചെയ്തത്

ജാനി :പുതിയ പ്ലാനുമായി ഇറങ്ങിയിട്ടുണ്ട് എന്നോട് പ്രേമമാണെന്ന്.

ജോ :സത്യം നിനക്ക് ബമ്പർ അടിച്ചല്ലോ ജാനി ഇനി നമ്മളെയൊക്കെ മൈൻഡ് ചെയ്യുമോ?

ജാനി :ഹയ്യോ നല്ല തമാശ ആ ജൈസണ് കൊടുത്തത് മതിയായില്ല എന്ന് തോന്നുന്നു അതാ വീണ്ടും ഓരോ പ്ലാനുമായി വരുന്നത്

ജോ :സത്യത്തിൽ എനിക്കും ഇപ്പോൾ നിന്നോട് സംസാരിക്കാൻ പേടിയാ എപ്പോഴാ ജെയ്സണു കിട്ടിയത് പോലെ എനിക്കും കിട്ടുക എന്നറിയില്ലല്ലോ?

ജാനി :ജോ പേടിക്കണ്ട അതൊക്കെ ജെയ്സനെ പോലുള്ള തെമ്മാടികൾക്കല്ലേ ജോ പാവമല്ലേ

ജോ :ഞാൻ അത്രക്ക് പാവമൊന്നുമല്ല

ജാനി :ശെരി ഭയങ്കര. അതിരിക്കട്ടെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.

ജോ :എന്താ?

ജാനി :ജോ ജെയ്‌സന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഞാൻ ജെയ്‌സന്റെ ശത്രുവും എന്നിട്ടും ജോ എപ്പോഴും എന്നെ സപ്പോർട്ട് ചെയുന്നതെന്താ?

ജോ :അപ്പോൾ ഞാൻ നിന്നെ ശത്രുവായി കാണണം അല്ലെ ശെരി ഇന്ന് മുതൽ നീ എന്റെ ശത്രുവാണ് സമാദാനം ആയോ

ജാനി :അയ്യോ ഞാൻ അതല്ല ഉദ്ദേശിച്ചത്

ജോ :ശെരി ഇപ്പോ ഞാൻ എന്തിനാ നിന്നെ സപ്പോർട്ട് ചെയ്യുന്നത് എന്നറിയണമല്ലേ കാരണം നീ ബാക്കിയുള്ള കുട്ടികളെ പോലെയല്ല നിന്റെ ആറ്റിട്യൂട് അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ഇവിടെയുള്ളവർക്കൊക്കെ ഞങ്ങളെ പേടിയാണ് എന്നാൽ നിനക്ക് ഒന്നിനേയും പേടിയില്ല ഇതൊക്കെ കൊണ്ടാണ് ഞാൻ നിന്റെ ഫാൻ ആയത് മനസ്സിലായോ

ജാനി :താങ്ക്സ് ജോ

ജോ :എന്നാൽ ശെരി നീ വീട്ടിൽ പോകാൻ നോക്ക് ഒരുപാട് സമയമായി സൈക്കിൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ലിഫ്റ്റ് താരാമായിരുന്നു

ജാനി :അത് സാരമില്ല ഞാൻ പോകാം ശെരി ജോ നാളെ കാണാം
ജാനി സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചു

“ഈ നാശം സൈക്കിൾ ഇല്ലായിരുന്നെങ്കിൽ ജോ എന്നെ വീട്ടിൽ വിട്ടേനെ എന്ത് ചെയ്യാനാ എനിക്ക് ഭാഗ്യം ഇല്ല എന്തായാലും ഒരു കാര്യം ഉറപ്പായി ജോക്ക് എന്നോട് ഇഷ്ടമുണ്ട് എന്റെ ആറ്റിട്യൂട് ഇഷ്ടമാണെങ്കിൽ എന്നെ ഇഷ്ടമാണ് എന്നല്ലെ അർത്ഥം ജാനി യു ആർ ലക്കി ”

എന്നാൽ ഇതേ സമയം ജെയ്‌സന്റെ വീട്ടിൽ

ജെയ്സൺ :ഇവിടെ ആരുമില്ലേ അങ്കിൾ ജോൺ നിങ്ങൾ എവിടെയാ..

പെട്ടെന്ന് തന്നെ ജോൺ ജയ്സന്റെ അടുത്തേക്കെത്തി

ജോൺ :എന്താ സർ എന്താ പ്രശ്നം

ജെയ്സൺ :അമ്മ ഇവിടെയില്ലെങ്കിലും എന്റെ കാര്യങ്ങൾ നന്നായി നോക്കാനല്ലേ നിങ്ങളെയൊക്കെ ഇവിടെ വച്ചിരിക്കുന്നത്?

ജോൺ :അതെ സർ

ജെയ്സൺ :എന്നിട്ടാണോ നിങ്ങളൊക്കെ എന്നോട് ഈ ചതി ചെയ്തത്?

ജോൺ :എന്താ സർ പ്രശ്നം ഒന്ന് തെളിച്ചു പറയു

ജെയ്സൺ :എന്റെ ഈ ഹെയർ സ്റ്റയിൽ മോശമാണെന്നു ആരെങ്കിലും എന്നോട് പറഞ്ഞിരുന്നോ?

ജോൺ :ഇതാണോ സാർ പ്രശ്നം?

ജെയ്സൺ :എന്താ ഇത് പ്രേശ്നമല്ലെ?

ജോൺ :ഈ ഹെയർ സ്റ്റയിൽ നന്നായിട്ടുണ്ട് സർ

ജെയ്സൺ :അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ എനിക്ക് മുടി വെട്ടണം പെട്ടെന്ന് ആളെ വിളിക്ക്

ജോൺ :സാർ മുടി വെട്ടാൻ പോകുകയാണോ?

ജെയ്സൺ :മുടി മാത്രമല്ല താടിയും മീശയും എല്ലാം വെട്ടും എന്താ വല്ല പ്രേശ്നവുമുണ്ടോ?

ജോൺ :ഇല്ല സാർ ഞാൻ ഇപ്പോൾ ആളെ വിളിക്കാം

ജെയ്സൺ :ശെരി പിന്നെ എന്റെ കോളേജ് യൂണിഫോം ഒന്ന് റെഡിയാക്കി വെക്ക്

ജോൺ :ശെരി സാർ

ജെയ്സൺ :പിന്നെ ഇതൊക്കെ ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ചെയുന്നതാ അല്ലാതെ ആരും പറഞിട്ടല്ല മനസ്സിലായോ?

ജോൺ :മനസ്സിലായി സാർ.

പിറ്റേന്ന് രാവിലെ ജെയ്‌സന്റെ വീട്ടിൽ

കിരൺ :ഹലോ അങ്കിൾ ജെയ്സൺ എവിടെ?

ജോൺ :ജെയ്സൺ സാർ റൂമിൽ റെഡിയായിക്കൊണ്ടിരിക്കുകയാണ്

കിരൺ :അവൻ റെഡിയാകുന്നെന്നോ അതും ഇത്ര നേരത്തെ അത് അത്ഭുതമാണല്ലോ?
ജോൺ :മോൻ റൂമിലേക്ക് ചെല്ല് ഇനിയും അത്ഭുതങൾ കാണാൻ ബാക്കിയുണ്ട്

ജെയ്‌സന്റെ റൂമിലേക്കെത്തിയ കിരൺ ഒരു നിമിഷം ജെയ്‌സണെ കണ്ട് ഞെട്ടി

ജെയ്സൺ :നീ എന്താടാ ഇങ്ങനെ നോക്കുന്നത്?

കിരൺ :എന്ത് കോലമാടാ ഇത് നിന്റെ മുടിയും താടിയുമൊക്കെ എവിടെ?

ജെയ്സൺ :കുറേ കാലമായി വിചാരിക്കുന്നു മുടിയൊക്കെ വെട്ടി ഒന്ന് ക്ലീൻ ഷേവ് ചെയ്യണമെന്ന് ഇന്നലെയാണ് അതിനു സമയം കിട്ടിയത് എന്താ കൊള്ളില്ലേ

കിരൺ :പിന്നേ നന്നായിട്ടുണ്ട് നീ എന്താ സ്കൂൾ കുട്ടിയോ യൂണിഫോമും ഇട്ട് എന്ത്‌ കോമാളിത്തമാടാ ഇത്

ജെയ്സൺ :ഒന്ന് പോടാ യൂണിഫോം ഇടുക എന്നത് കോളേജ് റൂൾ ആണ് അതിലെന്താ തെറ്റ് ഇനി നിങ്ങളും യൂണിഫോം ഇടണം

കിരൺ :നിന്നെ പോലെ കോമാളിയാവാൻ എന്നെ കിട്ടില്ല

ജെയ്സൺ :വേണ്ടെങ്കിൽ വേണ്ട ഏതായാലും വേഗം ഇറങ്ങാം സമയം പോകുന്നു

കിരൺ :ജോയും ദേവും വരട്ടെ എന്നിട്ട് പോകാം

ജെയ്സൺ :അവർ ഇനി എപ്പോൾ വരാനാ നീ വാ നമുക്ക് പോകാം ഓണർ നിയമങ്ങൾ പാലിച്ചാലെ ബാക്കിയുള്ളവരും അത് പാലിക്കു നീ ഇറങ്ങിക്കോ

ജയ്സണും കിരണും അല്പനേരത്തിനുള്ളിൽ കോളേജിലെത്തി

കിരൺ :ജൈസാ സത്യത്തിൽ നിനക്ക് എന്താ പ്രശ്നം

ജെയ്സൺ :എനിക്ക് എന്ത്‌ പ്രശ്നം ഒന്നുമില്ല നീ വേഗം വന്നേ

അല്പസമയത്തിനു ശേഷം ജൈസനും കിരണും കോളേജിൽ

കോളേജിലെ കുട്ടികൾ എല്ലാം തന്നെ ജെയ്‌സണെ അതിശയത്തോടെ നോക്കാൻ തുടങ്ങി

കിരൺ :എല്ലാരും നിന്നെ തന്നെയാ ശ്രെദ്ദിക്കുന്നത് എന്നെയും കൂടി നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു ജൈസാ

ജെയ്സൺ :അവരൊക്കെ എന്റെ സൗന്ദര്യം കണ്ട് നോക്കി നില്കുന്നതാ

കിരൺ :എന്തായാലും അധികം കുട്ടികൾ എത്താത്തത് നന്നായി നമുക്ക് മുകളിലേക്ക് പോകാം നീ വേഗം ഒന്ന് വന്നേ

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞു വരാം

Leave a Reply

Your email address will not be published. Required fields are marked *