ജാനി – 9 1

അച്ഛൻ :നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് നിങ്ങൾക്ക് എന്തൊ തെറ്റ് പറ്റിയതാണ്
തെരേസ :തെറ്റോ ഉം അപ്പോൾ ഇവൾ നിങ്ങളുടെ അറിവില്ലാതെയാണോ അഴിഞ്ഞാട്ടം നടത്തുന്നത്

അമ്മ :മതിയാക്കിക്കൊ നിങ്ങളോടുള്ള ബഹുമാനം കൊണ്ടാ ഞങ്ങൾ ഒന്നും പറയാത്തത് ഇനി എന്റെ മകളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ

തെരേസ :ഇവൾക്ക് ചെയ്യാം എനിക്ക് പറയാൻ പാടില്ല അല്ലേ ഇന്നലെ ഇവൾ എവിടെയായിരുന്നെന്ന് അറിയാമോ എന്റെ മകന്റെ കൂടെ അവന്റ കൂടെ ഞങ്ങളുടെ റിസോർട്ടിലും മറ്റും കറങ്ങി നടക്കുകയാണ് ഇപ്പോൾ ഇവളുടെ പണി

അച്ഛൻ :ഇല്ല നിങ്ങൾക്ക് തെറ്റ് പറ്റിയതാണ് എന്റെ മകൾ അത്തരക്കാരി അല്ല

തെരേസ :എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല നിങ്ങൾ വേണമെങ്കിൽ മകളോടു തന്നെ ചോദിച്ചു നോക്ക് പിന്നെ എനിക്ക് നിന്നോടാണ് പീറ പെണ്ണെ പറയാനുള്ളത് ഇനി എന്റെ മകന്റെ പുറകേ നടക്കരുത് ഇനിയിപ്പോൾ അവൻ നിന്നെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ പകരം ഇത് വച്ചോ

ഇത്രയും പറഞ്ഞു ഒരു ബ്ലാങ്ക് ചെക്ക് തെരേസ അവിടെ വച്ചു ഇതെല്ലാം കണ്ട് ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

തെരേസ :ഇത് ഇന്ന്‌ കൊണ്ട് അവസാനിക്കണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും

ഇത്രയും പറഞ്ഞു തെരേസ വീടിനു പുറത്തേക്ക് ഇറങ്ങി ഇതെല്ലാം കേട്ട ജാനിയുടെ അച്ഛൻ അടുത്ത് ഉണ്ടായിരുന്ന സോഫയിൽ തളന്നിരുന്നു

ജാനി വേഗം അച്ഛന്റെ അടുത്തേക്ക് എത്തി

ജാനി :അച്ചാ അച്ചാ

അമ്മ :നിർത്ത് ജാനി ഞങൾ ഈ കേട്ടതൊക്കെ സത്യമാണോ നീ അവനോടൊപ്പം റിസോർട്ടിൽ പോയിരുന്നോ

ജാനി ഒന്നും മിണ്ടാതെ നിന്നു

“നിന്നോട് പറയാനല്ലേ പറഞ്ഞത് “ഇത്തവണ ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു

ജാനി :അമ്മേ ഞാൻ..

അടുത്ത നിമിഷം ജാനിയുടെ മുഖത്തു അമ്മയുടെ കൈ പതിഞ്ഞു

“അപ്പോൾ നീ പോയല്ലേ ഇതിനാണോടി ഞങ്ങൾ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് ഇതിനേക്കാൾ നിനക്ക് എന്നെയും നിന്റെ അച്ഛനേയും അങ്ങ് കൊന്നൂടായിരുന്നോ ”

ജാനി :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ

എന്നാൽ അമ്മ വേഗം തന്നെ ജനിയെ പൊതിരെ തല്ലാൻ തുടങ്ങി

“വേണ്ട അമ്മേ ”

“ഇനി നിന്നെ പോലൊരുത്തിയെ ഞങ്ങൾക്ക്‌ വേണ്ട ഇങ്ങനെ പിഴക്കാനാണോടി ഞങ്ങൾ നിന്നെ വളർത്തിയത് ചാകെടി നിന്നെ കൊന്ന ശേഷം ഞങ്ങളും മരിക്കാം “
ജാനി :വേണ്ട അമ്മ അമ്മ വിചാരിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ല ജെയ്സന് എന്നെ ഇഷ്ടമാണ് എനിക്ക് അവനേയും ഞങ്ങൾ തെറ്റായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല അമ്മേ ഇനി ചെയ്യത്തുമില്ല എന്നെ ഒന്ന് വിശ്വാസിക്ക് പ്ലീസ് അമ്മേ

അച്ഛൻ :മതിയെടി ഇനി തല്ലിയിട്ട് എന്ത് കിട്ടാനാ എല്ലാം കഴിഞ്ഞില്ലേ എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു ജാനി

ഇത്രയും പറഞ്ഞു അച്ഛൻ റൂമിനുള്ളിലേക്ക് നടന്നു പിന്നാലെ അമ്മയും

കുറച്ചു മണിക്കൂറുകൾക്ക്‌ ശേഷം അമ്മ ജാനിയുടെ അടുത്തേക്ക് എത്തി

അമ്മ :മോളേ നീ പറഞ്ഞതൊക്കെ സത്യമാണോ

ജാനി :അതേ അമ്മേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മയാണെ സത്യം ഞാൻ പിഴച്ചിട്ടില്ല

അമ്മ :എനിക്കറിയാം മോളേ നിനക്ക് അതിനോന്നും കഴിയില്ലെന്ന് അമ്മ സങ്കടം കൊണ്ടാ നിന്നെ തല്ലിയത് മോള് എന്നോട് ക്ഷമിക്ക്‌ പിന്നെ ഇനി നമുക്ക് അവരുമായി ഒരു ബന്ധവും വേണ്ട നീ അവനെ അങ്ങ് മറന്നേക്ക്‌ മോളേ

ജാനി :അമ്മേ ജൈസൺ പാവമാ എന്നെ ഒരുപാട് ഇഷ്ടമാണ് ഞാൻ അവനു വാക്ക് കൊടുത്തുപോയി

അമ്മ :അവരൊക്കെ വലിയ ആളുകളാ മോളേ നമുക്ക് അവരെ എതിർക്കാനുള്ള ശേഷിയൊന്നുമില്ല അവർക്ക് ഒന്നും നഷ്ടപ്പെടില്ല മോളേ പക്ഷെ നമുക്ക് അങ്ങനെയല്ല നമുക്ക് ആകെ ഉള്ളത് നമ്മുടെ അഭിമാനം മാത്രമാണ് അത് നഷ്ടപ്പെട്ടാൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ജാനി :അമ്മേ ഞാൻ അവനെ ഒരുപാട്..

അമ്മ :നിനക്ക് ഞങ്ങളേക്കാൾ വലുത് അവൻ ആണെങ്കിൽ നീ എന്താണെന്ന് വച്ചാൽ ചെയ്തോ

ജാനി :എനിക്ക് നിങ്ങൾ തന്നെയാ അമ്മേ ഏറ്റവും വലുത് ഞാൻ അവനെ മറന്നോളാം പക്ഷെ ഒരു തവണ കൂടി എനിക്കവനെ കാണണം ഒരേ ഒരു തവണ

അമ്മ :ഇനി എന്തിനാ മോളേ

Leave a Reply

Your email address will not be published. Required fields are marked *