ജാനി – 9

തെരേസ :ജൈസാ ഇത് നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താണ് ഉണ്ടാകുക എന്നറിയാമോ അദ്ദേഹത്തിനു കുറേ നാളായി നല്ല സുഖമില്ല അത് കൊണ്ട് മാത്രമാണ് ഇത് നിന്റെ അച്ഛനോട്‌ ഞാൻ പറയാത്തത്

ജെയ്സൺ :അവളെ അച്ഛൻ അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്

തെരേസ :നീ എന്താണ് ജൈസാ വിചാരിച്ചു വച്ചിരിക്കുന്നത് അവളെ പോലൊരു വൃത്തികേട്ടപെണ്ണിനെ നിന്റെ അച്ഛൻ അംഗീകരിക്കുമെന്നാണോ

ജെയ്സൺ :മതി അമ്മേ ഇനി അവളെ പറ്റി അങ്ങനെ പറയരുത്

തെരേസ :പിന്നെ ഞാൻ എങ്ങനെ പറയണം നീ അവളെയും കൊണ്ട് നമ്മുടെ റിസോർട്ടിലേക്ക് പോയി അല്ലേ എല്ലാം നിന്റെ തമാശയായിരിക്കുമെന്നാ ഞാൻ ആദ്യം കരുതി യത് പക്ഷെ നീ ഇന്ന്‌ എല്ലാ പരുതിയും ലെങ്കിച്ചിരിക്കുന്നു ഇനി എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു ഒരുമകനോട് ചോദിക്കാൻ പാടില്ലാത്തതാ പക്ഷെ എന്റെ അവസ്ഥ അതായി പോയി നീയും അവളും തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ
ഈ ചോദ്യം കേട്ട ജെയ്സൺ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്റെ റൂമിലേക്ക്‌ നടന്നു

“നീ പറയണ്ട ജൈസാ എനിക്കറിയാം എന്ത് ചെയ്യണമെന്ന് ”

ഇതേ സമയം ജാനി തന്റെ റൂമിൽ

“എല്ലാം കുഴപ്പത്തിലായി എല്ലാം ഞാൻ കാരണമാ ഇനി എന്തൊക്കെ ഉണ്ടാകും എനിക്ക് ഓർക്കാൻ കൂടി വയ്യ ”

ജാനിക്ക് അന്നത്തെ ദിവസം ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് അവൾ പതിവ് പോലെ കോളേജിലേക്ക്‌ പോകുവാനായി ഒരുങ്ങി

അച്ഛൻ :എന്താ ജാനി മുഖത്തോരു വിഷമം

ജാനി :ഹേയ് ഒന്നുമില്ല അച്ചാ എക്സാം ഒക്കെ അടുത്തില്ലേ അതിന്റെ ടെൻഷനാ

പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ മുഴങ്ങിയത് ജാനിയുടെ അമ്മ വേഗം വാതിൽ തുറന്നു അവിടെ അവർ കണ്ടത് തെരേസയെ ആയിരുന്നു

അമ്മ:മാഡം നിങ്ങൾ

തെരേസ വേഗം വീടിനുള്ളിലേക്ക് കയറി

അമ്മ :ജാനി ഇത് ആരാ നമ്മുടെ വീട്ടിൽ വന്നിരിക്കുന്നതെന്ന് നോക്ക്

ജാനിയും അച്ഛനും വേഗം തന്നെ അവിടേക്ക്‌ എത്തി തെരേസയെ കണ്ട് ജാനി ഒന്ന് നടുങ്ങി

അച്ഛൻ :മാഡം നിങ്ങൾ

തെരേസ :ഇവിടെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് വന്നതാ

അമ്മ :ഇത് ഞങ്ങളുടെ ഭാഗ്യമാണ് മാഡം ജെയ്സൺ മോൻ ഒരു ദിവസം ഇവിടെ വന്നിരുന്നു

ജാനി :അമ്മേ

തെരേസ :അപ്പോൾ ഇതൊക്കെ എല്ലാവരും ചേർന്നുള്ള കളിയാണല്ലേ

അച്ഛൻ :മാഡം എന്തൊക്കെയാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

തെരേസ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

തെരേസ :യുണിഫോം ഒക്കെ ഇട്ട് കോളേജിൽ പോകാൻ ഒരുങ്ങുകയായിരിക്കും അല്ലേ

ജാനി :അതേ.. മാഡം

തെരേസ :എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല നിന്നെ കോളേജിൽ നിന്ന് പുറത്താക്കിയിരിക്കുന്നു

ഇത്രയും പറഞ്ഞു തെരേസ ജാനിയുടെ ടിസി യും മറ്റും അവിടെ വച്ചു

അമ്മ :എന്താ മാഡം ഇത് ഇവൾ എന്ത് തെറ്റാ ചെയ്തത് ഇവൾ മത്സരമൊക്കെ വിജയിച്ചതല്ലേ

തെരേസ :എന്താണ് ചെയ്തതെന്നോ എന്റെ ദയവുകൊണ്ട് എന്റെ കോളേജിൽ കയറിപറ്റിയ ഇവൾക്ക് ഇപ്പോൾ എന്റെ മകനെ വേമെന്ന്

അച്ഛൻ :നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് നിങ്ങൾക്ക് എന്തൊ തെറ്റ് പറ്റിയതാണ്
തെരേസ :തെറ്റോ ഉം അപ്പോൾ ഇവൾ നിങ്ങളുടെ അറിവില്ലാതെയാണോ അഴിഞ്ഞാട്ടം നടത്തുന്നത്

അമ്മ :മതിയാക്കിക്കൊ നിങ്ങളോടുള്ള ബഹുമാനം കൊണ്ടാ ഞങ്ങൾ ഒന്നും പറയാത്തത് ഇനി എന്റെ മകളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ

തെരേസ :ഇവൾക്ക് ചെയ്യാം എനിക്ക് പറയാൻ പാടില്ല അല്ലേ ഇന്നലെ ഇവൾ എവിടെയായിരുന്നെന്ന് അറിയാമോ എന്റെ മകന്റെ കൂടെ അവന്റ കൂടെ ഞങ്ങളുടെ റിസോർട്ടിലും മറ്റും കറങ്ങി നടക്കുകയാണ് ഇപ്പോൾ ഇവളുടെ പണി

അച്ഛൻ :ഇല്ല നിങ്ങൾക്ക് തെറ്റ് പറ്റിയതാണ് എന്റെ മകൾ അത്തരക്കാരി അല്ല

തെരേസ :എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല നിങ്ങൾ വേണമെങ്കിൽ മകളോടു തന്നെ ചോദിച്ചു നോക്ക് പിന്നെ എനിക്ക് നിന്നോടാണ് പീറ പെണ്ണെ പറയാനുള്ളത് ഇനി എന്റെ മകന്റെ പുറകേ നടക്കരുത് ഇനിയിപ്പോൾ അവൻ നിന്നെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ പകരം ഇത് വച്ചോ

ഇത്രയും പറഞ്ഞു ഒരു ബ്ലാങ്ക് ചെക്ക് തെരേസ അവിടെ വച്ചു ഇതെല്ലാം കണ്ട് ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

തെരേസ :ഇത് ഇന്ന്‌ കൊണ്ട് അവസാനിക്കണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും

ഇത്രയും പറഞ്ഞു തെരേസ വീടിനു പുറത്തേക്ക് ഇറങ്ങി ഇതെല്ലാം കേട്ട ജാനിയുടെ അച്ഛൻ അടുത്ത് ഉണ്ടായിരുന്ന സോഫയിൽ തളന്നിരുന്നു

ജാനി വേഗം അച്ഛന്റെ അടുത്തേക്ക് എത്തി

ജാനി :അച്ചാ അച്ചാ

അമ്മ :നിർത്ത് ജാനി ഞങൾ ഈ കേട്ടതൊക്കെ സത്യമാണോ നീ അവനോടൊപ്പം റിസോർട്ടിൽ പോയിരുന്നോ

ജാനി ഒന്നും മിണ്ടാതെ നിന്നു

“നിന്നോട് പറയാനല്ലേ പറഞ്ഞത് “ഇത്തവണ ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു

ജാനി :അമ്മേ ഞാൻ..

അടുത്ത നിമിഷം ജാനിയുടെ മുഖത്തു അമ്മയുടെ കൈ പതിഞ്ഞു

“അപ്പോൾ നീ പോയല്ലേ ഇതിനാണോടി ഞങ്ങൾ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് ഇതിനേക്കാൾ നിനക്ക് എന്നെയും നിന്റെ അച്ഛനേയും അങ്ങ് കൊന്നൂടായിരുന്നോ ”

ജാനി :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ

എന്നാൽ അമ്മ വേഗം തന്നെ ജനിയെ പൊതിരെ തല്ലാൻ തുടങ്ങി

“വേണ്ട അമ്മേ ”

“ഇനി നിന്നെ പോലൊരുത്തിയെ ഞങ്ങൾക്ക്‌ വേണ്ട ഇങ്ങനെ പിഴക്കാനാണോടി ഞങ്ങൾ നിന്നെ വളർത്തിയത് ചാകെടി നിന്നെ കൊന്ന ശേഷം ഞങ്ങളും മരിക്കാം “
ജാനി :വേണ്ട അമ്മ അമ്മ വിചാരിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ല ജെയ്സന് എന്നെ ഇഷ്ടമാണ് എനിക്ക് അവനേയും ഞങ്ങൾ തെറ്റായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല അമ്മേ ഇനി ചെയ്യത്തുമില്ല എന്നെ ഒന്ന് വിശ്വാസിക്ക് പ്ലീസ് അമ്മേ

അച്ഛൻ :മതിയെടി ഇനി തല്ലിയിട്ട് എന്ത് കിട്ടാനാ എല്ലാം കഴിഞ്ഞില്ലേ എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു ജാനി

ഇത്രയും പറഞ്ഞു അച്ഛൻ റൂമിനുള്ളിലേക്ക് നടന്നു പിന്നാലെ അമ്മയും

കുറച്ചു മണിക്കൂറുകൾക്ക്‌ ശേഷം അമ്മ ജാനിയുടെ അടുത്തേക്ക് എത്തി

അമ്മ :മോളേ നീ പറഞ്ഞതൊക്കെ സത്യമാണോ

ജാനി :അതേ അമ്മേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മയാണെ സത്യം ഞാൻ പിഴച്ചിട്ടില്ല

അമ്മ :എനിക്കറിയാം മോളേ നിനക്ക് അതിനോന്നും കഴിയില്ലെന്ന് അമ്മ സങ്കടം കൊണ്ടാ നിന്നെ തല്ലിയത് മോള് എന്നോട് ക്ഷമിക്ക്‌ പിന്നെ ഇനി നമുക്ക് അവരുമായി ഒരു ബന്ധവും വേണ്ട നീ അവനെ അങ്ങ് മറന്നേക്ക്‌ മോളേ

ജാനി :അമ്മേ ജൈസൺ പാവമാ എന്നെ ഒരുപാട് ഇഷ്ടമാണ് ഞാൻ അവനു വാക്ക് കൊടുത്തുപോയി

അമ്മ :അവരൊക്കെ വലിയ ആളുകളാ മോളേ നമുക്ക് അവരെ എതിർക്കാനുള്ള ശേഷിയൊന്നുമില്ല അവർക്ക് ഒന്നും നഷ്ടപ്പെടില്ല മോളേ പക്ഷെ നമുക്ക് അങ്ങനെയല്ല നമുക്ക് ആകെ ഉള്ളത് നമ്മുടെ അഭിമാനം മാത്രമാണ് അത് നഷ്ടപ്പെട്ടാൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ജാനി :അമ്മേ ഞാൻ അവനെ ഒരുപാട്..

അമ്മ :നിനക്ക് ഞങ്ങളേക്കാൾ വലുത് അവൻ ആണെങ്കിൽ നീ എന്താണെന്ന് വച്ചാൽ ചെയ്തോ

Leave a Reply

Your email address will not be published. Required fields are marked *