രണ്ട് ദിവസങ്ങൾക്ക് ശേഷം ജാനിയും ജിൻസിയും എയർപോർട്ടിൽ
ജിൻസി :നീ എന്താ ജാനി കിരണിനോടും ദേവിനോടും പോകുന്ന കാര്യം പറയാത്തത്
ജാനി :വേണ്ടടി അവർ അറിയണ്ട ഞാൻ ജെയ്സനേയും കൊണ്ട് വന്നു അവർക്ക് ഒരു സർപ്രൈസ് കൊടുക്കാം
ജിൻസി :ശെരി ജാനി സൂക്ഷിച്ചു പോയിട്ടു വാ
ജാനി :ശെരി ജിൻസി അമ്മ ആന്റിയുടെ വീട്ടിലാ നീ ഇടക്ക് പോയി നോക്കണേ
ജിൻസി :ശെരി ജാനി
ജാനി വേഗം ടിക്കറ്റ് ചെക്കിങ് ചെയ്തു ഫ്ലൈറ്റിലേക്ക് നടന്നു
പിറ്റേന്ന് ജാനി മലേഷ്യയിൽ
“ഹോ അങ്ങനെ മലേഷ്യ എത്തി ഇനി ആ ഹോട്ടൽ കണ്ട് പിടിക്കണം ”
ജാനി പതിയെ എയർപോർട്ടിനു പുറത്തേക്ക് ഇറങ്ങി
“കയ്യിൽ പൈസ കുറവാ ടിക്കറ്റിന് വിചാരിച്ചതിനേക്കാൾ കൂടുതലായി ഇനി എന്തായാലും സൂക്ഷിച്ചു ചിലവാക്കണം ജെയ്സന്റെ അടുത്തേക്ക് എത്തിയാൽ പിന്നെ ഒന്നും പേടിക്കാനില്ല ”
ജാനി വേഗം ഒരു ടാക്സിക്ക് അടുത്തേക്ക് എത്തി
ജാനി :ഹലോ പാരിസ് ഹോട്ടൽ
“Yes മാഡം കം ഇൻ ”
ജാനി വേഗം കാറിനുള്ളിലേക്ക് കയറി ഒരുപാട് നേരത്തേ യാത്രക്ക് ശേഷം കാർ ഒരു ഹോട്ടലിനു മുൻപിൽ നിർത്തി ജാനി പതിയെ കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു ശേഷം ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു
” ഇവിടുത്തെ ചിലവ് വിചാരിച്ചതിനേക്കാൾ കൂടുതലാ എന്തായാലും അങ്ങോട്ടേക്ക് പോകാം ”
ജാനി പതിയെ ഹോട്ടലിനുള്ളിലേക്ക് കയറി
“ഇനി ഈ ജെയ്സനെ എവിടെ പോയി കണ്ട് പിടിക്കും ജാനി പതിയെ മുൻപോട്ടു നടന്നു അവൾ നേരെ റിസപ്ഷനിലേക്ക് ചെന്നു ”
ഇംഗ്ലീഷ് സംഭാഷണങ്ങൾ മലയാളത്തിൽ നൽകുന്നു
“ഹലോ മാഡം ഞങ്ങൾ എങ്ങനെയാണ് മാഡത്തെ സഹായിക്കേണ്ടത് ”
ജാനി :എനിക്ക് മിസ്റ്റർ ജെയ്സനെ ഒന്ന് കാണണം
“മാഡം നിങ്ങൾ ഓണർ ജെയ്സനെ കുറിച്ചാണോ പറയുന്നത് ”
ജാനി :അതെ
“മാഡത്തിന്റെ കയ്യിൽ അപ്പോയ്ന്റ്മെന്റ് ഉണ്ടോ ”
ജാനി :ഇല്ല പക്ഷെ ഞാൻ ജെയ്സന്റെ ക്ലോസ് ഫ്രണ്ട് ആണ്
“സോറി മാഡം സാർ സെക്കന്റ് ഫ്ലോറിൽ ഒരു പാർട്ടിയിലാണ് അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല ”
ജാനി :പക്ഷെ എനിക്ക് ജെയ്സനെ കണ്ടേ പറ്റു
“സോറി മാഡം എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം വരു ”
ജാനി :(ഹോ ഇനിയിപ്പോൾ എന്ത് ചെയ്യും ഉം വഴിയുണ്ട് അവൻ സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്ക് പോകാം )
ജാനി വേഗം ലിഫ്റ്റിലേക്ക് കയറി സെക്കന്റ് ഫ്ലോറിൽ എത്തി
“ഉം അവിടെ കുറച്ചു സെക്യൂരിറ്റികൾ നിൽപ്പുണ്ടല്ലോ അപ്പോൾ അവിടെയായിരിക്കും പാർട്ടി ”
ജാനി വേഗം അവിടേക്ക് എത്തി ശേഷം ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചു
സെക്യൂരിറ്റി :പാസ്സ് ഉണ്ടോ മാഡം
ജാനി :ഇല്ല എനിക്ക് ഒരു അഞ്ചു മിനിറ്റ് മാത്രം മതി
സെക്യൂരിറ്റി :പറ്റില്ല മാഡം പാസ്സില്ലാതെ അകത്തേക്ക് വിടാൻ കഴിയില്ല
ജാനി :ഞാൻ ഒരുപാട് ദൂരെ നിന്ന് വരുകയാണ് എനിക്കിപ്പോൾ അകത്തുപോയേ പറ്റു
സെക്യൂരിറ്റി :ഞങ്ങൾക്ക് നിയമം തെറ്റിക്കാൻ കഴിയില്ല
പെട്ടെന്നാണ് അവിടേക്ക് കോട്ടും ടൈയും എല്ലാം ദരിച്ച ഒരാൾ എത്തിയത്
“എന്താ എന്താ ഇവിടെ ഒരു ബഹളം ”
സെക്യൂരിറ്റി :സാർ ഇവർക്ക് അകത്തേക്ക് കടക്കണമെന്ന് കയ്യിലാണെങ്കിൽ പാസ്സുമില്ല
“ഹലോ നിങ്ങൾ ആരാണ് എന്തിനാണ് ഇപ്പോൾ അകത്തേക്ക് വരുന്നത് ”
ജാനി :ഞാൻ ജാനി ഇതിന്റെ ഓണർ ഇല്ലേ ജെയ്സൺ അവന്റ ഫ്രണ്ട് ആണ്
“ജെയ്സൺ സാറിന്റെ ഫ്രണ്ടോ ”
ജാനി :അതേ പോയി അവനോട് ജാനി വന്നിട്ടുണ്ടെന്ന് പറഞ്ഞു നോക്ക് അവൻ തന്നെ വന്നു എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോകും
“ശെരി മാഡം നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യു ഞാൻ ഇപ്പോൾ വരാം ”
ഇത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയി അയാൾ നേരെ ചെന്നത് ഹാളിനുള്ളിൽ പാർട്ടി ആഘോഷിച്ചുകൊണ്ടിരുന്ന ജെയ്സന്റെ അടുത്തേക്ക് ആയിരുന്നു
“സാർ ”
ജെയ്സൺ :എന്താ സ്റ്റീഫൻ ഇത് ഞാൻ ഡാൻസ് ചെയ്യുന്നത് കണ്ടില്ലേ
സ്റ്റീഫൻ :സാർ സാറിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്
ജെയ്സൺ :ആരായാലും പിന്നെ വരാൻ പറയു ഹേയ് പാട്ട് മാറ്റി വേറേ വെക്ക്
