ജാനി – 9

“ജെയ്സാ വേഗം വാ ”

ജെയ്സൺ :yes ദാ വരുന്നു

ജെയ്സൺ വേഗം തന്നെ അങ്ങൊട്ടക്ക് പോയി പാർട്ടി തുടർന്നു

സ്റ്റീഫൻ വേഗം തന്നെ ജാനിയുടെ അടുത്തേക്ക് എത്തി

“സോറി മാഡം സാർ പുറത്തേക്കു പോയി ”

ജാനി :പുറത്തേക്കോ നിങ്ങൾ വെറുതെ ഓരോന്ന് പറയണ്ട എനിക്കറിയാം അവൻ അകത്തുണ്ടെന്ന് എനിക്ക് അവനെ കാണണം

ജാനി വേഗം അകത്തേക്ക് കയറാൻ ശ്രമിച്ചു

സ്റ്റീഫൻ:പിടിച്ചു പുറത്താക്കിയേക്ക്

സ്റ്റീഫൻ സെക്യൂരിറ്റികളോടായി പറഞ്ഞു അവർ രണ്ട് പേരും ജാനിയെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി

” വിട് വിടാനല്ലേ പറഞ്ഞത് ഇതെങ്ങാനും ജെയ്സൺ അറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നറിയാമോ നിന്റെയൊക്കെ ജോലി ഞാൻ തെറിപ്പിക്കും ”

എന്നാൽ അവർ അവളുടെ വാക്കുകൾ വകവയ്ക്കാതെ അവളെ ഹോട്ടലിന് പുറത്തേക്ക് എത്തിച്ചു

ജാനി :ശെരി അകത്തേക്ക് കയറികൂടാ എന്നല്ലേ ഉള്ളു ഞാൻ ഇവിടെ നിന്നൊളാം അവനെ ഞാൻ പുറത്ത് വച്ച് കണ്ടോളാം എന്നിട്ട് നിന്നെയൊക്കെ ശെരിയാക്കിതരാം

ഇത്രയും പറഞ്ഞു ജാനി പുറത്ത് കാത്തിരിക്കാൻ തുടങ്ങി മണിക്കൂറുകൾ കടന്നു പോയി എന്നാൽ ജെയ്സൺ പുറത്തേക്കു വന്നില്ല
“ഇവനിത് എവിടെ പോയി കിടക്കുവാ സമയം ഇരുട്ടിയല്ലോ ഇന്നിനി ഇവിടെ ഒരു റൂം എടുക്കാം ”

ജാനി വേഗം റിസപ്ഷനിൽ ചെന്ന് റൂമിന്റെ റേറ്റുകൾ ചെക്ക് ചെയ്തു അമ്മേ ഇതൊന്നും എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വേറേ എവിടെയെങ്കിലും ചെന്ന് നോക്കാം

ജാനി വേഗം അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി

“ഹോ മനുഷ്യന് വിശക്കുകയും ചെയ്യുന്നല്ലോ ”

ജാനി വേഗം പേഴ്‌സ് എടുത്ത് കയ്യിലുണ്ടായിരുന്ന പൈസ എണ്ണാൻ തുടങ്ങി പെട്ടെന്ന് തന്നെ ഒരു പയ്യൻ അവളുടെ പണവും തട്ടിപറിച്ചു ഓടാൻ തുടങ്ങി ജാനി വേഗം അവനു പിന്നാലെ ഓടി

“നിക്ക് പ്ലീസ് എന്റെ കയ്യിൽ വേറേ കാശില്ല പ്ലീസ് ആരെങ്കിലും സഹായിക്കണേ ”

ജാനി കരഞ്ഞു കൊണ്ട് അവനു പിന്നാലെ ഓടി പെട്ടെന്ന് തന്നെ കാലു തെറ്റി അവൾ നിലത്തേക്ക് വീണു ഈ സമയം കൊണ്ട് ആ പയ്യൻ എങ്ങോട്ടോ മറഞ്ഞു ജാനി പതിയെ നിലത്ത് നിന്ന് എഴുനേറ്റ ശേഷം ചുറ്റും നോക്കി

“എനിക്ക് മാത്രമെന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് ”

പെട്ടെന്നാണ് അവിടെ മഴ ചാറാൻ തുടങ്ങിയത് പെട്ടെന്ന് തന്നെ മഴ ശക്തി പ്രാപിച്ചു എന്ത് ചെയ്യണം എന്നറിയാതെ ജാനി ചുറ്റും നോക്കി ആ അപരിചിതമായ സ്ഥലത്ത് അവൾ തീർത്തും ഒറ്റപ്പെട്ടിരുന്നു

എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ അവൾ സങ്കടവും നിരാശയും കാരണം നിലത്തേക്കിരുന്ന് കരയുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ തന്റെ ദേഹത്ത് വീഴുന്ന മഴത്തുള്ളികൾ നിലച്ചതായി അവൾക്ക് മനസ്സിലായി എന്നാൽ മഴ അപ്പോഴും തകർത്തു പെയ്യുകയായിരുന്നു ജാനി പതിയെ തല ഉയർത്തി മുകളിലേക്ക് നോക്കി ആരോ ഒരാൾ തനിക്കു നേരെ കുടപിടിച്ചു കൊണ്ട് നിൽക്കുകയാണ് അയ്യാൾ ആകെ നനഞ്ഞിരിക്കുന്നു ജാനി തന്റെ കണ്ണുകൾ തുടച്ച ശേഷം ഒന്നുകൂടെ ആ രൂപത്തെ നോക്കി

“ജോ ”

ജാനി അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു

തുടരും…

നന്നായോ എന്നറിയില്ല എന്നാലും പറ്റുന്ന വിധത്തിൽ എഴുതിയിട്ടുണ്ട് അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *