ജീവിതം നദി പോലെ – 3അടിപൊളി  

“ഡാ ഒരു മിനിറ്റ്” അവൻ പറയാൻ വന്നതിനെ ഞാൻ വിലക്കി..

അവൻ എന്തേയെന്നുള്ള ഭാവത്തിൽ മുഖം ചുളിച്ചു നോക്കി.

“ഡാ അച്ചു, അതിപ്പോ അവളെ വളച്ചു കളിക്കാമെന്നു വച്ചാണ് വിളിച്ചു തുടങ്ങിയെതെങ്കിലും, ഇപ്പോൾ ഇത് വരെയും കിട്ടാത്തൊരു സുഖം ഇന്നൊരു ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു. ഇന്നലെ രാത്രിയിലെ അവളുടെ കോൾ കഴിഞ്ഞു ഇന്ന് രാവിലെ ഉറങ്ങിയെഴുന്നേറ്റത് മുതൽ ഈ നിമിഷം വരെയും ഞാൻ മനസ്സിലനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് ഇങ്ങനെ തന്നെ പോകട്ടെ യാതൊരു പ്ലാനിങ്ങും ഇല്ലാതെ. അവളോടുള്ള തോന്നുന്നയീ വികാരം ഒരു നദീ പോലെ ഒഴുകട്ടെ. അവളെന്നോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് ഇതിങ്ങനെ പോകട്ടെ ഡാ ” എന്റെ വാക്കുകളിൽ ആത്മാർത്ഥത മുഴച്ചു നിന്നു.

അവൻ പുറകിലേക്ക് ചാഞ്ഞു, അവന്റെ മുഖത്ത് ഒരു ധ്യാന ഭാവം. “നമ്മൾ സംസാരിച്ച ആ രാത്രി നി ഓർക്കുന്നുണ്ടോ?”

“മ് ഹും ” ഞാൻ മൂളി.

“അന്ന് ഞാൻ പറയാതെയിരുന്നൊരു കാര്യമുണ്ട്. അത് പറയേണ്ടതായിരുന്നെന്ന് ഇപ്പോളെനിക്ക് തോന്നുന്നു.” അവന്റെ മുഖത്തുള്ളത് പോലെ ശബ്ദത്തിലും ഗൗരവം നിറഞ്ഞു നിന്നു.

“എന്ത് കാര്യം? നീ എന്തിനാ ഇത്ര സീരിയസ് ആകുന്നത്?” അവന്റെ ഭവമാറ്റം കണ്ടു ഞാൻ ഒന്ന് അമ്പരന്നിരുന്നു.

“ഡാ ഇത് നിന്നെപ്പോലെ പെണ്ണുങ്ങളുമായി ബന്ധമില്ലാതെ നടന്ന് ആദ്യമായൊരു റിലേഷനിൽ പോയി ചാടുന്ന എല്ലാവർക്കും പറ്റുന്ന കാര്യമാണ്. ഈ ഫീലിംഗ് മാറ്റി വച്ചു ഒരവിഹിതം എന്ന രീതിയിൽ ഈ ബന്ധത്തെ കണ്ടില്ലെങ്കിൽ അവൾ നിന്റെ തലയിലാവും. നീ സമ്മതിച്ചാലുമില്ലെങ്കിലും, നിനക്കവളോടിപ്പോളുള്ളത് പ്രണയമാണ്.

അത് ശരിയാവില്ല. ഡിവോഴ്സ് ആയി ഒരു കുട്ടിയുള്ള അന്യമതസ്ഥയായ ഒരാളെ ജീവിതത്തിലേക്ക് വിളിക്കാൻ മാത്രം ഹൃദയ വിശാലത കാണിക്കേണ്ട കാര്യമില്ല. ഒന്നുകിൽ ഇവിടെ വച്ചു നിർത്തുക അല്ലെങ്കിൽ ഇതൊരു ടൈം പാസ്സ് ആയി എടുക്കുക.” അവൻ പറഞ്ഞു നിർത്തി..

ഒരു പൊട്ടിച്ചിരിയായിരുന്നു എന്റെ മറുപടി. എന്നെ നോക്കിയിരുന്ന അവന്റെ മുഖത്തേക്ക് നോക്കി ചിരിയടക്കാൻ പാടുപെട്ട ഞാൻ പറഞ്ഞു

“ഡേയ് നി ഒരു ബിയറിൽ ഫിറ്റായോ? പ്രേമമോ?…അവളോട്… അതും എനിക്ക്…”

ഞാൻ പിന്നെയും ചിരിച്ചു ” ഡാ അവളുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കൊരു സന്തോഷം തരുന്നുണ്ട് അത് നശിപ്പിക്കേണ്ട എന്ന് മാത്രമേയുള്ളു. അല്ലാതെ എനിക്ക് പ്രേമമൊന്നുമില്ല. “

അവന്റെ മുഖത്തു ഒരു ഭവമാറ്റവുമില്ല.

അതോടെ ഞാൻ ചിരി നിർത്തി ” ഡാ ഞാൻ പറഞ്ഞത് സത്യമാണ്, വിശ്വസിക്കെടെ ”

” ഡാ, നിനക്ക് മനസ്സിലാവുന്നില്ല.നീ മനസ്സിലവളെ പ്രേമിക്കാൻ തുടങ്ങിയിരിക്കുന്നു. പിന്നീടവളെ ഒഴിവാക്കാൻ പറ്റാതെ വരും. പ്രത്യേകിച്ചും അവളുടെ സാഹചര്യം. നീ ഇപ്പോൾ ചെയ്തതെല്ലാം വെറും മണ്ടത്തരങ്ങളാണ്. നിന്റെ പ്രവർത്തികൾ എല്ലാം അവളിൽ കാമമല്ല, പ്രേമമാണുണർത്തുക. അത്കൊണ്ട് നീ ഇതിവിടെ വച്ചു നിർത്താൻ നോക്ക്. അതാണ് രണ്ടു പേർക്കും നല്ലത്. നമുക്ക് വേറെ വല്ല വഴിയും നോക്കാം. ” അവൻ പറഞ്ഞു നിർത്തി.

അവന്റെ സംസാരത്തിലെ ഗൗരവം കണ്ടു ഞാൻ കുറച്ചു കൂടി കാര്യമായി സംസാരിക്കാൻ തീരുമാനിച്ചു.

“ഡാ അച്ചു, നീ പറഞ്ഞതൊക്കെ നിന്റെ തോന്നലാണ്. ഞാൻ ആദ്യമേ നിന്നെ വിലക്കിയതിന് ശേഷം പറഞ്ഞ വാചകങ്ങൾ കേട്ടത് കൊണ്ട് നിനക്ക് തോന്നുന്നതാണ്. പിന്നെ നീ തന്നെയല്ലേ പറഞ്ഞത് നീയടക്കം പലരും അവളെ നോക്കിയിട്ട് കിട്ടിയില്ല എന്ന്. അപ്പോൾ അങ്ങനെ ഒരാൾ പെട്ടെന്ന് എനിക്ക് സെറ്റാകുമോ? ഞാനെന്ത് ഗന്ധർവ്വനോ? അവളുടെ മനസ്സിൽ എന്നോടൊരു സോഫ്റ്റ് കോർണറുണ്ട്, അത് ഞാനൊന്നു പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാത്രം.

അവളോട് ഇങ്ങനെ പെരുമാറുമ്പോൾ എനിക്കൊരു സന്തോഷമുണ്ട്. അത് കളയേണ്ട എന്ന് മാത്രമാണ് ഞാൻ കരുതിയത്. മറ്റൊന്നുമില്ല.

പിന്നെ പ്രേമിക്കാൻ ആണെങ്കിൽ എനിക്ക് ചുമ്മാ ഒന്ന് മോനിഷയെ സുഖിപ്പിച്ചാൽ പോരെ. അവൾക്ക് ആണെങ്കിൽ ഒരു താല്പര്യവുമുണ്ട്. കാണാനും തെറ്റില്ല. അതിലൊന്നും എനിക്കൊരു താല്പര്യമില്ല.”

“അങ്ങനെയെങ്കിൽ ശരി ഞാനൊന്നും പറയുന്നില്ല. അത് മറ്റൊന്നും കൊണ്ടല്ല ഇപ്പോൾ പറഞ്ഞാൽ നിനക്കത് മനസ്സിലാവില്ല. ഭർത്താക്കന്മാർ ഉള്ളവരായിട്ട് പോലും ചില ആന്റി കേസുകളിൽ ഞാൻ ഊരിപ്പോരാൻ പാടുപെട്ടിട്ടുണ്ട്. ചിലരോട് ഒക്കെ ഞാനും അടുത്തു പോയിട്ടുണ്ട്. നിനക്ക് സമീറയോടും അങ്ങനെ ഒരു തോന്നലാവും. എന്തായാലും ഞാൻ പറഞ്ഞത് മനസ്സിൽ വച്ചോ.” അവൻ കുറച്ചൊന്നു ശാന്തനായി.

“നീ പറഞ്ഞത് പോലെ ഇനി പ്രേമമാകുന്നതിനു മുൻപ്, ഞാനൊരിക്കലും അവളെ വിവാഹം കഴിക്കില്ല, ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്നത് അവളെ ബോധ്യപ്പെടുത്തിയാൽ പോരെ?” ഞാൻ അവനെ നോക്കിചോദിച്ചു.

” അത് മതിയാവും. പക്ഷേ എളുപ്പമാവില്ല, അവൾ ചിലപ്പോൾ നീ പറയുമ്പോൾ സമ്മതിക്കും പിന്നെ കുറച്ചു കഴിഞ്ഞു മനസ്സ് മാറും. പെണ്ണാണ് മോനെ, എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. “പറഞ്ഞു കൊണ്ടവൻ സീറ്റിലേക്ക് നേരെയിരുന്നു. പിന്നെ എന്നെ നോക്കി.

“വരുന്നത് വരട്ടെ എന്തായാലും ഇറങ്ങിപ്പോയില്ലേ. എന്നാ നമുക്ക് വിട്ടാലോ?” അവന്റെ സമ്മതം കേൾക്കുന്നതിനു മുൻപ് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“ആ പോകാം. ചെന്നിട്ടു ആനി ചേച്ചിയെ ഒന്നുറക്കാനുള്ളതാണ്.” അവൻ ചിരിച്ചു.

അപ്പോഴാണ് ഞാൻ ആ കാര്യമോർത്തത് തന്നെ.

“എന്നാണ് നീ ആ മതില് ചാടുന്നത്? ” ഞാൻ ചോദിച്ചു.

“അടുത്തയാഴ്ച, ഞാൻ പറയാം. വൈകുന്നേരം ഞങ്ങളൊന്നു ഡിസ്‌കസ് ചെയ്യട്ടെ.”

അവനെ പതിവ് സ്ഥലത്തിറക്കി. ഞാൻ ഫ്ലാറ്റിലേക്കു വിട്ടു.

നേരെ ഫ്ലാറ്റിലെത്തി ഫ്രഷ് ആയി. പിന്നെ ഫുഡ്‌ റെഡിയാക്കി കഴിച്ചു. കിച്ചൻ ക്‌ളീനിംഗ് കഴിഞ്ഞു ടീവി ഓണാക്കി. വാട്സ്ആപ്പ് ഒക്കെ നോക്കി. അരമണിക്കൂർ,ടീവി ഓഫാക്കി നേരെ രണ്ടു ഫോണുമെടുത്തു ബാൽക്കണിയിലെത്തി.

ആദ്യം സമയ്യയെ വിളിക്കാമെന്ന് കരുതി, അച്ചു പറഞ്ഞ പോലെ സംഭവിക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് സമീറയുമായുള്ള അടുപ്പം ഒന്ന് ശ്രദ്ദിക്കണം.

പുതിയ ഫോണിൽ നിന്ന് സമയ്യയെ വിളിച്ചു.

ബെൽ അടിക്കുന്നുണ്ട്, പിള്ളേരൊന്നും വന്നു ഫോൺ എടുക്കാതിരുന്നാൽ മതിയായിരുന്നു.

“ഹലോ ” സമയ്യയുടെ മുഴക്കമുള്ള ശബ്ദം.

“ഹലോ, അക്കച്ചി “…

“ആ, അജു.. ഇതാണോ പുതിയ നമ്പർ?”

“ആഹാ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലാക്കിയല്ലോ?”

“പോടാ ചെക്കാ… ഞാൻ ആദ്യമായിട്ടാണല്ലോ നിന്റെ ശബ്ദം കേൾക്കുന്നത്?”

“പക്ഷേ ഞാൻ ആദ്യമായിട്ടാ ഇന്നലെ വേറെ കുറേ ശബ്ദങ്ങൾ കേട്ടത് ”

“ഛീ… തെമ്മാടി.. ഇന്നലെ എന്തൊക്കെയാ ചെയ്തു കൂട്ടിയത് ”

“ഒഹ്ഹ്ഹ് ഞാൻ മാത്രമാണല്ലോ ചെയ്തത്?”

Leave a Reply

Your email address will not be published. Required fields are marked *