ജീവിതം നദി പോലെ – 3 2അടിപൊളി  

” നല്ല ഫോമിലാണല്ലോ? എത്രയെണ്ണം കീറി? ”

” നീയുള്ളപ്പോൾ മദ്യത്തിന്റെ ലഹരിയെന്തിനാ സമീറ, അതിനേക്കാൾ നൂറിരട്ടി ലഹരിയുണ്ട് നിന്റെ ഓരോ പുഞ്ചിരിക്കും “

” ഡാ ഡാ മതി മതി… ഇനീം പൊക്കിയാൽ ഞാൻ പറന്നു പോകും ” അങ്ങനെ പറയുമ്പോഴും ആ ശബ്ദത്തിലെ ഏറ്റക്കുറച്ചിലിൽ നിന്ന് അവൾക്കതു ഇഷ്ടമായി എന്നെനിക്ക് മനസ്സിലായി.

“കളിയല്ല സമീറ, നിന്നെ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല നീയിങ്ങനെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാകുമെന്ന്. ഇന്ന് നിന്നോട് സംസാരിച്ചതിന് ശേഷം ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു..” ഞാൻ പറഞ്ഞു നിർത്തി.

“എനിക്കും അത് പോലെ തന്നെടാ. നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ മനസ്സിനൊരു സന്തോഷം അതാണ് ഞാൻ ഇപ്പോൾ വിളിച്ചത് ”

“അത് ചുമ്മാ, ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീയുമിപ്പോൾ ഇങ്ങനെ പറഞ്ഞത്.”

“അല്ലടാ നിന്നോട് സംസാരിക്കുമ്പോൾ എപ്പോഴും ഒരു റിലാക്സേഷൻ ഫീൽ ചെയ്യാറുണ്ട്, അതല്ലേ കടയിൽ വച്ചായാലും നിന്നോട് കൂടുതൽ സംസാരിക്കുന്നത് ”

“അതെനിക്ക് സുഖിച്ചു കേട്ടോ ”

“ഏതു?”

“അല്ല, നിനക്ക് ഞാൻ സ്പെഷ്യൽ ആണെന്നുള്ളത്. നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടപ്പെട്ടതാകുന്നത് എപ്പോഴും സുഖമുള്ളൊരു കാര്യമാണ്. പ്രത്യേകിച്ചും ആ മറ്റൊരാൾ നമ്മുക്ക് പ്രിയപ്പെട്ടതാകുമ്പോൾ അതിന്റെയൊരു സുഖം വേറെ തന്നെയാ ”

ഞാൻ ശബ്ദത്തിൽ പരമാവധി ഫീൽ വരുത്തിക്കൊണ്ട് പറഞ്ഞു.

“അത് ശരിയാ അജു ആർക്കെങ്കിലുമൊക്കെ സ്പെഷ്യൽ ആയിരിക്കാൻ നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ട്.” ആ സ്വരം ഒരു പ്രത്യക താളത്തിലെത്തി.

സമീറയുമായി പിന്നെയും കുറേ നേരം സംസാരിച്ചു. എന്തായാലും ഫോൺ വിളി അവൾക്കിഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇനി എങ്ങനെ കാര്യത്തിലേക്ക് എത്തിക്കും? ഞാൻ ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

രാവിലെ ഞാൻ ഉണരുമ്പോൾ, എന്റെ ചുണ്ടുകളിൽ സൗമ്യമായ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു , എന്റെ ഹൃദയം ഇപ്പോഴും റൊമാന്റിക് നൈറ്റ് കോളിൽ നിന്ന് തിളങ്ങുന്നു. രാത്രിയിലെ സംഭാഷണത്തിന്റെ ഊഷ്മളത എന്റെ ചിന്തകളിൽ തങ്ങിനിൽക്കുന്നു.

പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നു , തലേദിവസം രാത്രിയിലെ സംഭാഷണത്തിന്റെ സുഖദായകമായ താളത്തിൽ ഈണങ്ങൾ പ്രതിധ്വനിക്കുന്നു. കാപ്പിയുടെ സുഗന്ധം വായുവിൽ നിറയുന്നു, ഇന്നലത്തെ അടുപ്പമുള്ള സംഭാഷണത്തിന്റെ ഒരു സെൻസറി ഓർമ്മപ്പെടുത്തൽ.

അങ്ങനെ എന്റെ ജീവിതത്തിൽ ഇത് വരെയുള്ളതിൽ വച്ചേറ്റവും സുന്ദരമായ പ്രഭാതമാണ് ഇന്നത്തേത് എന്നെനിക്ക് തോന്നിപ്പോയി. കാണുന്നതിലും ചെയ്യുന്നതിലും എല്ലാം ഒരു താളമുണ്ട്, ഒരു എനർജി ഫീൽ ചെയ്യുന്നു, തലയിൽ ഒരു ഇളയരാജ പാട്ടിന്റെ ശീലുകൾ ഒഴുകി നടക്കുന്ന പോലെ.

എന്റെ പ്രിയപ്പെട്ട ഷർട്ട് ഇട്ട്, ശ്രദ്ധയോടെ ബട്ടണുകൾ അപ്പ് ചെയ്തു, അവളുടെ ചിരിയുടെ ഓർമ്മയിൽ തൊടുന്ന പോലെ വിരലുകൾ തുണിയിൽ തേക്കുന്നു. ഷൂ ലെയ്‌സ് കെട്ടുന്നത് മുതൽ മുടി ചീകുന്നത് വരെയുള്ള ഓരോ ചലനങ്ങളും ഇന്നലത്തെ സംസാരത്തിൽ നിന്നുണ്ടായ സന്തോഷത്തിന്റെ ഒരു സ്പർശം കൊണ്ട് നിറഞ്ഞിരിക്കുന്നു.

കടയിലേക്കുള്ള വഴിയിൽ, ഞാൻ തികച്ചും സന്തോഷവാനായിരുന്നു. മുഖത്തേക്ക് അടിക്കുന്ന പ്രഭാത സൂര്യകിരണങ്ങൾ എനിക്ക് അലോസരം സൃഷ്ടിച്ചില്ല, പകരം അവ ഗ്ലാസിന്റെ ചില്ലിൽ തട്ടി ചിതറുമ്പോൾ ഉണ്ടാകുന്ന മഴവില്ലുകളിൽ ഞാൻ ആകൃഷ്ടനായിരുന്നു.

കടയിൽ എത്തുമ്പോൾ, സമീറ എത്തിയിരുന്നു. അവളുടെ മുഖം കൂടുതൽ മനോഹരമായ പോലെ.

ഊഷ്മളമായ പുഞ്ചിരിയോടെ അവളെന്നെ സ്വാഗതം ചെയ്യുന്നു, ഇന്നലെ രാത്രിയിലെ സംഭാഷണം എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നു.

“ഗുഡ് മോർണിംഗ് ” അവൾ ചിരിച്ചു കൊണ്ട് എന്നെ വിഷ് ചെയ്തു.

“വെരി ഗുഡ് മോർണിംഗ് ” ഞാനും തിരിച്ചു വിഷ് ചെയ്തു.

“ഇന്നലെ നന്നായി ഉറങ്ങിയെന്നു തോന്നുന്നു. മുഖത്തൊരു തെളിച്ചമൊക്കെയുണ്ടല്ലോ!”

അവളൊരു കുസൃതിച്ചിരിയോടെ എന്റെ അരികിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *