സത്യന്‍ ആകെ അവശതയിലായിരുന്നു…അയാള്‍ ഓരോന്ന് പറഞ്ഞു അനിതയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു …
ജോജിയുടെയും ദീപുവിന്റെയും എക്സാമിന്റെ അവസാന ദിവസം …പത്തര ആയപ്പോള്‍ സത്യന്‍ മരിച്ചു ..
ജെസ്സിയുടെ അവസരോചിതമായ ഇടപെടീല്‍ മൂലം എക്സാം കഴിഞ്ഞാണ് അവര്‍ വിവരം അറിഞ്ഞത്
പിറ്റേന്ന് രാവിലെ ദീപ്തിയെത്തി ,ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്സത്യന്‍റെ ചിതക്ക് ദീപു തീ കൊളുത്തി … ചിതയിലേക്ക് വെക്കാന്‍ നേരമാണ് ജെസ്സിയുടെയും ജോജിയുടെയും പിടി വിട്ടു പോയത് … അത്രയും നേരം അവര്‍ അനിതയെയും പിള്ളേരെയും സമാധാനിപ്പിച്ചു കൂടെയുണ്ടായിരുന്നു
അന്ന് ജോജിയും ജെസ്സിയും അനിതയുടെ വീട്ടിലാണ് കിടന്നത് …ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജെസി കൊച്ചിനെ ( ദീപ്തി ) ബസ് കയറ്റി വിട്ടു … പത്താം ദിവസം ജോജി ചെന്നെയിലേക്ക് വണ്ടി കയറി … ദീപു പോകുന്നില്ലാന്നു പറഞ്ഞെങ്കിലും ജെസി അവനെ നിര്‍ബന്ധിചു എറണാകുളത്തിന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു വിട്ടു …
ദീപു എന്നും വീട്ടില്‍ വന്നു മടങ്ങാറാണ് പതിവ് .
അനിത ആകെ തകര്‍ന്ന നിലയിലായിരുന്നു … ദീപുവിനു വേണ്ടുന്നത് ചെയ്തു കൊടുക്കും … പിന്നെ വീട്ടിലെ കാര്യങ്ങളും … ജെസി പത്തു ദിവസം കഴിഞ്ഞു ലീവ് തീര്‍ന്നപ്പോള്‍ അവളെ ആക്കുന്നത്ര നിര്‍ബന്ധിച്ചു ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ …അവള്‍ കൂട്ടാക്കിയില്ല ….ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി … അവനും സങ്കടമായി
കുറച്ചു ദിവസം കഴിഞ്ഞു വൈകിട്ട് ജെസി അനിതയുടെ വീട്ടിലെത്തി .. ദീപു വരാന്‍ ഒന്‍പതു മണിയാവും ..നൈറ്റ് ഷിഫ്റ്റ് ആണെങ്കില്‍ ജെസിയാണ് അനിതക്ക് കൂട്ട്
” അനീ ..” അടുക്കളയിലായിരുന്ന അനിത വന്നു സോഫയിലിരുന്നു
‘ എടി …നാളെ കഴിഞ്ഞു സത്യേട്ടന്റെ ചടങ്ങിനുള്ളത് എന്തേലും ചെയ്തോ ?”
‘ നീയും ദീപുവുമോക്കെയില്ലേ …”
‘ എന്‍റെ അനീ ..നീയിങ്ങനെ തുടങ്ങല്ലേ ….ഒരു മാതിരി …ഞാനൊന്നും പറയുന്നില്ല …ആ പിള്ളേരെ കൂടി വിഷമിപ്പിക്കാന്‍ വേണ്ടി…ദീപുവാകെ സങ്കടത്തിലാ ..ജോജിയും നിന്നെ പറ്റി പറഞ്ഞു കരയും ..നീയുടനെ ജോലിക്ക് കേറാന്‍ നോക്ക് … അന്നാരുന്നേല്‍ കുറ്റ്യാടി തന്നെ കേറാമായിരുന്നു…ഇപ്പൊ ചാലക്കുടിയെ വേക്കന്റ് ഉള്ളൂ ‘
‘ ദീപുവിനൊരു..വരുമാനം ആയില്ലേ ..ഇനിയെന്തിനാ “
‘ എന്നാല്‍ നീ കട തുറക്ക് …ഇങ്ങനെ അടഞ്ഞിരിക്കാതെ”
‘ ഞാന്‍ തനിച്ചെങ്ങനാ ജെസ്സി …സത്യേട്ടന്‍ ഉണ്ടായിരുന്നേല്‍ ” അനിത കരയാന്‍ തുടങ്ങിയപ്പോള്‍ ജെസി എഴുന്നേറ്റു
‘ ഞാന്‍ പോകുവാ …നീയിവിടെ കരഞ്ഞോണ്ടിരി…അവന്‍ വരുമ്പോ അങ്ങോട്ടിറങ്ങാന്‍ പറ “
ദീപു വന്നപ്പോള്‍ ഒത്തിരി വൈകി … പിറ്റെന്നവന്‍ ലീവായിരുന്നു .
ഉച്ചയായപ്പോള്‍ അവന്‍ പിറ്റേന്നത്തെ ചടങ്ങിനു വേണ്ടുന്നതൊക്കെ അറേഞ്ച് ചെയ്തിട്ട് ജെസ്സിയുടെ അടുത്തെത്തി ..ജെസ്സിയും ലീവായിരുന്നു
‘ ദീപു ….അമ്മയെ നീ എറണാകുളത്തിന് കൊണ്ട് പോ …അവളെ ഇങ്ങനെ തനിച്ചിടാന്‍ വയ്യ ‘
‘ ഞാനും പറഞ്ഞതാ …പക്ഷേ ..അമ്മ സമ്മതിക്കുന്നില്ല …’
‘ എനിക്കാകെ പേടിയാകുവാ…മോനെ ” ജെസി അവന്‍റെ അടുത്തിരുന്നു
‘ ഞാനെന്താ ചെയ്യേണ്ടേ ..അത് കൂടി പറ “
” ഞാനൊരു തീരുമാനം എടുക്കുവാ ..നീയെതിരോന്നും പറയരുത് ” ജെസി അവന്‍റെ കൈകള്‍ എടുത്തു മടിയില്‍ വെച്ചു
” ഹും ..’
നാളെ രാവിലെ ജോക്കുട്ടന്‍ വരും …..ഞാന്‍ അനിയെ അവളെ ഏല്‍പ്പിക്കുവാ ..നിനക്കെതിര്‍പ്പോന്നും ഇല്ലല്ലോ “
ദീപു അവളെ മിഴിച്ചു നോക്കി ..അല്‍പ സമയം കഴിഞ്ഞവന്‍ പറഞ്ഞു
‘ എതിര്‍ക്കാന്‍ മാത്രം എനിക്കെന്താ അര്‍ഹതയുള്ളതു …പക്ഷെ അമ്മക്കവനെ …”
‘ അത് കുഴപ്പമില്ല ….ഞാന്‍ പറഞ്ഞവനെ മനസിലാക്കികൊള്ളാം ……അനിക്കവനെ ഇഷ്ടപ്പെട്ടു വന്നതായിരുന്നു …. എനിക്ക് നിന്നോടല്‍പം സംസാരിക്കാനുണ്ട് …. നാളെ കൂടി കഴിഞ്ഞിട്ട് പറയാം ‘
ദീപു അവളെ മിഴിച്ചു നോക്കി ….
പിറ്റേന്ന് രാവിലെ ജോജി എത്തി ..ദീപ്തിക്ക് എന്തോ എക്സാം ഉള്ളത് വരണ്ടായെന്നു ജെസി വിളിച്ചു പറഞ്ഞു …. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ആറര ആയപ്പോള്‍ ആണ് ജോജിയും ജെസിയും വീട്ടിലേക്ക് മടങ്ങിയത് ….
