ജീവിത സൗഭാഗ്യം – 20 9അടിപൊളി 

സിദ്ധു: നല്ല തല്ലിൻ്റെ കുറവാണ് നിനക്ക്.

ജൂലി: ഏട്ടാ… വഴക്ക് പറയല്, അച്ഛനും അമ്മയും എന്നെ കുറെ തല്ലി. ഏട്ടനും കൂടി എന്നെ വഴക്ക് പറയല്ല് പ്ളീസ്…

സിദ്ധു: നീ കരച്ചിൽ നിർത്തു.

ജൂലി ഏങ്ങൽ അടിച്ചു കൊണ്ട് കരഞ്ഞു.

സിദ്ധു ൻ്റെ ഫോൺ ൽ മറ്റൊരു കാൾ വന്നു….. S P വിജയൻ കാളിങ്…

സിദ്ധു: വിജയൻ സർ… പറയു…

വിജയൻ: സിദ്ധു… ഡാ അലൻ എൻ്റെ സ്വന്തം പയ്യൻ ആണ്. അവൻ്റെ കടയിലെ ഏതോ കോളനിക്കാർ പ്രശ്‍നം ഉണ്ടാകുന്നുണ്ട്. ഞാൻ SI യെ വിളിച്ചപ്പോ നീ അവരെ ബ്ലോക്ക് ചെയ്തിരിക്കുവാണ് എന്ന് ഞാൻ അറിഞ്ഞു.

സിദ്ധു: ഞാൻ ഇപ്പോൾ അവിടെ എത്തും. സർ പേടിക്കേണ്ട, അലൻ എൻ്റെ സുഹൃത്ത് ആണ്, ഒന്നും സംഭവിക്കില്ല.

വിജയൻ: അത് എനിക്ക് പേടി ഇല്ല, നീ ഇടപെട്ടാൽ പിന്നെ ആർക്കാ പേടി. കോളനിക്കാർ പോലീസ് പറഞ്ഞാൽ കേൾക്കില്ല, പക്ഷെ നീ പറഞ്ഞാൽ അവര് കേൾക്കും.

സിദ്ധു: സർ… ഞാൻ സർ നെ വിളിക്കാം. പ്രമോദ് അവിടെ അടുത്തു തന്നെ ഉണ്ട്. മാറി കിടക്കുവാ.

വിജയൻ: ഹാ… പറഞ്ഞു… ശരി നീ വിളിക്ക്….

സിദ്ധു: ശരി സർ….

സിദ്ധു:(ജൂലി യോട്) ഡീ…നിൻ്റെ തീരുമാനം പറ.

ജൂലി: എനിക്ക് അവനെ മതി ഏട്ടാ.

സിദ്ധു: നീ പ്രെഗ്നന്റ് ആവുമോ?

ജൂലി: (ചിരിച്ചു കൊണ്ട്) ഇല്ല ഏട്ടാ, condom യൂസ് ചെയ്തിരുന്നു.

സിദ്ധു: അതിനൊക്കെ ബുദ്ധി ഉണ്ട്.

ജൂലി: ഏട്ടാ, പ്ളീസ് കളിയാക്കാതെ….

സിദ്ധു: അയ്യടാ… ഇപ്പൊ ഒരു നാണം ഒക്കെ വന്നല്ലോ….

ജൂലി: അവൻ ചതിക്കും എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല ഏട്ടാ, പിന്നെ ഏട്ടൻ ഇടപെട്ടാൽ, അറിയാല്ലോ, ഞങ്ങൾ എല്ലാവര്ക്കും ഒരു ധൈര്യം ഉണ്ട്, എന്ത് വിഷയം ആണെങ്കിലും. ആ ധൈര്യം ആണ് ഇപ്പൊ എനിക്ക്.

സിദ്ധു: നല്ല തല്ലു തരേണ്ട കേസ് ആണ് നിനക്ക്.

ജൂലി: ഇനി ഏട്ടൻ്റെ കൈയിൽ നിന്നും കൂടിയേ ഉള്ളു കിട്ടാൻ.

സിദ്ധു: ഹ്മ്മ്….

അപ്പോളേക്കും സിദ്ധു SI പ്രമോദ് ൻ്റെ ജീപ്പ് ൻ്റെ അടുത്ത് ചേർത്തു നിർത്തി.

പ്രമോദ്: ആ… സിദ്ധു…

സിദ്ധു: ഞാൻ ചെന്നിട്ട് വിളിക്കാം, പ്രമോദ് ഇവിടെ തന്നെ കിടന്നോ…

പ്രമോദ്: നല്ല വെയിൽ ഉണ്ട് കെട്ടോ…

സിദ്ധു: തണലത്ത് കിടക്ക് പ്രമോദേ… അല്ലെങ്കിൽ ഒരു ചായ കുടിക്ക്…

പ്രമോദ്: സിദ്ധു… SP വിളിച്ചിരുന്നു. ഞങ്ങൾ ചെല്ലാൻ ലേറ്റ് ആവുന്നു എന്നും പറഞ്ഞു സിദ്ധു ൻ്റെ ഫ്രണ്ട് SP നെ വിളിച്ചു. എന്നെ നീ ചീത്ത കേൾപ്പിക്കരുത്.

സിദ്ധു: ഇല്ല പ്രമോദേ.. ഞാൻ പറഞ്ഞിട്ടുണ്ട്. SP എന്നെ വിളിച്ചിരുന്നു.

പ്രമോദ്: ശരി സിദ്ധു.

സിദ്ധു നേരെ അലൻ്റെ കടയുടെ മുന്നിൽ കാർ നിർത്തി. സൈമണും ആന്റപ്പനും ഓടി വന്നു സിദ്ധു ൻ്റെ കാർ കണ്ടതും.

സിദ്ധു: (ജൂലി യോട്) ഡീ… നീ ഇനി കരയരുത്, കെട്ടോ…

ജൂലി: ഇല്ല ഏട്ടാ….

സിദ്ധു കാർ സ്റ്റാർട്ട് ൽ തന്നെ ഇട്ടു കടയിലേക്ക് കയറി. ആന്റപ്പനും സൈമണും സിദ്ധു നു കയറിപ്പോവാൻ ഉള്ള വഴി ഒരുക്കി.

അലൻ ഇതൊക്കെ കണ്ടു കണ്ണ് മിഴിച്ചു നിന്നു….

സിദ്ധു: അലൻ… എന്താ ഡാ പ്രശ്‍നം?

അലൻ: സിദ്ധു… നമ്മുടെ സ്റ്റാഫ് നെ പിരിച്ചു വിടണം, അവനെ ഞാൻ ഇറക്കി ഇവർക്ക് ഇപ്പൊ കൊടുക്കണം ഇതൊക്കെ ആണ് ആവശ്യങ്ങൾ. അവൻ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കിയാൽ അവൻ്റെ വീട്ടിൽ പൊയ്ക്കോട്ടേ അവര്, എന്തിനാ കടയിൽ വന്നു പ്രശ്‍നം ഉണ്ടാകുന്നത്? കടയിൽ കച്ചവടം നടക്കണ്ടേ? customers വരണ്ടേ? വിശാൽ വന്നിട്ട് പോലും ഇവന്മാർ കയറ്റി വിട്ടില്ല.

സിദ്ധു: വിശാൽ എവടെ?

അലൻ: പുറത്തു നില്പുണ്ട്.

സിദ്ധു: സൈമാ… വിശാൽ നെ കയറ്റി വിടടാ അകത്തേക്ക്…

സൈമൺ വിശാൽ നെ അകത്തേക്ക് കയറ്റി വിടാൻ പറഞ്ഞു ആളുകളോട്…

സിദ്ധു: ആരാ അലൻ, ഈ ദിലീപ്?

അലൻ: നമ്മുടെ അക്കൗണ്ട്സ് ഹെഡ് ആണ് സിദ്ധു. അവൻ ഇല്ലെങ്കിൽ ഒരു കാര്യവും നടക്കില്ല. അവൻ ആണ് എല്ലാ ഷോപ് ൻ്റെ യും കമ്പ്ലീറ്റ് അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നത്.

സിദ്ധു: അവൻ എവിടെ?

അലൻ: (ദിലീപ് നെ ചൂണ്ടി കാണിച്ചു) അതാണ് ദിലീപ്.

സിദ്ധു: ഹ്മ്മ്…. അലൻ, നീ എനിക്ക് ദിലീപ് ൻ്റെ അഡ്രസ് കമ്പ്ലീറ്റ് watsap ൽ ഇടൂ.

അലൻ: എന്തിനാ സിദ്ധു?

സിദ്ധു: നീ ഇടൂ, ഞാൻ അവനെക്കുറിച്ചു ഒന്ന് അന്വേഷിക്കട്ടെ.

അലൻ: സിദ്ധു, നീ പ്രശ്‍നം ഉണ്ടാക്കരുത്.

സിദ്ധു: ഇല്ല അലൻ, നീ അയക്ക്….

അലൻ ഉടനെ മറ്റൊരു സ്റ്റാഫ് നോട് ദിലീപ് ൻ്റെ ഫുൾ അഡ്രസ് എടുക്കാൻ പറഞ്ഞു.

സിദ്ധു: സൈമാ…. എല്ലാവരും ഇപ്പോൾ ഇവിടെ നിന്നു പിരിഞ്ഞു പോണം. നീയും ആന്റപ്പനും മാത്രം ഇവിടെ നില്ക്. ബാക്കി എല്ലാവരും ഇപ്പൊ സ്ഥലം കാലി ആക്കണം. പിന്നെ സൈമാ… ഇവരുടെ ഒക്കെ ഇന്നത്തെ പണി കളഞ്ഞല്ലേടാ ഇവിടെ വന്നു നില്കുന്നത്?

സൈമൺ: അതെ സിദ്ധു സാറേ…

സിദ്ധു: സൈമാ… നിനക്കും ബുദ്ധി ഇല്ലെടാ? ഇവർക്ക് ഒക്കെ ഇന്ന് എത്ര രൂപ ആട നഷ്ടം? ഭക്ഷണം കഴിച്ചോടാ ഇവരെല്ലാരും?

സൈമൺ: രാവിലെ കഴിച്ചു സാറേ… സിദ്ധു സാറേ.. ജൂലി എല്ലാർക്കും പ്രിയപ്പെട്ടവൾ അല്ലെ, സർ നു അറിയാല്ലോ.

സിദ്ധു: ഡാ സൈമാ, നീ കേൾക്കും എൻ്റെ വായിൽ നിന്നു. ആരാ സൈമ എൻ്റെ കാർ എടുപ്പിക്കാൻ ഉള്ളത്?

സൈമൺ: ബ്രിട്ടോ ഉണ്ട്.

സിദ്ധു: അവനോട് ജൂലി യെ കൊണ്ട് വീട്ടിൽ ആക്കാൻ പറ, എന്നിട്ട് വണ്ടി എനിക്ക് വേഗം തിരിച്ചു തരണം. പിന്നെ കാർ ൻ്റെ ഗ്ലൗ ബോക്സ് ൽ ക്യാഷ് ഇരിപ്പുണ്ട്. അതിൽ നിന്നു ഒരു പതിനായിരം രൂപ എടുക്കു. എല്ലാവരുടെയും വീട്ടിൽ ഇന്ന് രാത്രി വരെ ഉള്ള ഫുഡ് എത്തണം..

സൈമൺ: അതു ചെയ്യാം സിദ്ധു സാറേ… പിന്നെ സാറേ… ജൂലി യെ നമ്മുടെ വണ്ടിയിൽ കൊണ്ട് പോയ്കോളാം. സർ ൻ്റെ കാർ എടുക്കേണ്ട.

സിദ്ധു: അവള് കരഞ്ഞു നിലവിളിച്ചു ഇരിക്കുവാ, നാട്ടുകാരുടെ മുന്നിൽ പ്രദര്ശിപ്പിക്കണ്ട ഇനി. ഓരോരോ പൊട്ടത്തരങ്ങൾ കാണിച്ചു വക്കും.

സിദ്ധു: ആന്റപ്പാ…

ആന്റപ്പൻ: സാറേ….

സിദ്ധു: (ആന്റപ്പനെ മാറ്റി നിർത്തിക്കൊണ്ട്) ജൂലി യെ നീ അടിച്ചോടാ?

ആന്റപ്പൻ: ഞാൻ പിന്നെ എന്താ ചെയ്യണ്ടേ സാറേ…

സിദ്ധു: അവളുടെ ദേഹത്തു തൊട്ടാൽ നീ മേടിക്കും ഇനി എൻ്റെ കൈയിൽ നിന്ന്.

ആന്റപ്പൻ കണ്ണ് നിറച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല.

സൈമൺ എല്ലാവരെയും പറഞ്ഞയച്ചു, എന്നിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് വന്നു.

സിദ്ധു: അലൻ… ദിലീപ് നെ വിളിച്ചു അകത്തു നിൻ്റെ ക്യാബിൻ ൽ ഇരുത്തു. ഞാൻ ഒന്ന് സംസാരിക്കാം. നീയും വിശാലും ആന്റപ്പനും സൈമണും ഇരിക്ക്.

അലൻ: സിദ്ധു… ഇതൊക്കെ ഇവിടെ സംസാരിക്കണോ?

സിദ്ധു: വേണം…

സിദ്ധു ൻ്റെ ഓരോ ആജ്ഞയിലും ആർക്കും ഒന്നും തിരിച്ചു പറയാൻ പറ്റുമായിരുന്നില്ല. അത് പോലെ ആണ് സിദ്ധു ൻ്റെ ഓരോ നോട്ടവും സംസാരവും. അലനും വിശാലും സിദ്ധു ൻ്റെ ഈ ഒരു മുഖം കണ്ടു ഞെട്ടി തെറിച്ചു നിന്നു, കൂടെ ഒരു ചെറിയ ഭയവും ഉണർന്നു അവരിൽ.

അലൻ ദിലീപ് നോട് അകത്തു കയറി ഇരിക്കാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *