സൈമൺ: ഇല്ല സിദ്ധു സാറേ… അവള് നമ്മടെ വണ്ടിയിൽ തന്നെ ആണ്. അവൻ പ്രശ്‍നം ഉണ്ടാക്കിയാൽ അവളെ മുന്നിൽ നിർത്താൻ വേണ്ടി ആണ്.
സിദ്ധു: ഡാ… അവള് വിദ്യാഭ്യാസം ഉള്ള നല്ല ഒരു കുട്ടിയാണ്. വെറുതെ അവളുടെ ജീവിതം വച്ച് കളിക്കരുത്. അടിക്കും ഞാൻ നിന്നെ.
സൈമൺ: നിങ്ങൾ പറഞ്ഞാൽ നമ്മൾ കേൾക്കാതിരിക്കുവോ?
സിദ്ധു: ഞാൻ ഇപ്പൊ അങ്ങോട്ട് വരും. അവളെ എൻ്റെ വണ്ടിയിൽ കയറ്റിക്കൊ വഴിയിൽ വച്ച്. എനിക്ക് അവൾ ആയിട്ട് സംസാരിക്കണം. പോലീസ് നെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഞാൻ വരുന്നത് വരെ അവിടെ ആരും അനങ്ങരുത്.
സൈമൺ: ശരി.
സിദ്ധു: ആന്റപ്പനോട് പറഞ്ഞേക്ക് ഞാൻ വരുന്നുണ്ടെന്നു.
സിദ്ധു ഓഫീസിൽ നിന്ന് ഇറങ്ങി, വഴിയിൽ വച്ച് സൈമൺ പറഞ്ഞതനുസരിച്ചു ജൂലി സിദ്ധു ൻ്റെ കാര് ൽ കയറി.
സിദ്ധു: ഡീ…
ജൂലി: (കരഞ്ഞു കൊണ്ട്) സിദ്ധു ഏട്ടാ… എന്നെ വഴക്ക് പറയരുത്.
സിദ്ധു: വഴക്ക് അല്ല, നല്ല അടി ആണ് നിനക്ക് തരേണ്ടത്.
ജൂലി കരഞ്ഞു കൊണ്ട് സിദ്ധു ൻ്റെ നെഞ്ചിലേക്ക് അമർന്നു. സിദ്ധു അവളെ തൻ്റെ ഇടതു കൈ കൊണ്ട് ചേർത്തു പിടിച്ചു.
സിദ്ധു: ഡീ…
ജൂലി: ഹാ… ഏട്ടാ…
സിദ്ധു: എൻ്റെ പൊന്നു മോളെ, നിനക്ക് ഒട്ടും ബുദ്ധി ഇല്ലേടീ?
ജൂലി: പറ്റി പോയി ഏട്ടാ…
സിദ്ധു: അവൻ്റെ പേരെന്താ?
ജൂലി: ദിലീപ്.
സിദ്ധു: എത്ര നാൾ ആയി അവനെ പരിചയപെട്ടിട്ട്?
ജൂലി: ഒരു വര്ഷം ആയിട്ടുണ്ടാവും.
സിദ്ധു: ഓ… ഒരു വര്ഷം ആയിട്ട് നീ ഇത് എല്ലാരുടേം അടുത്ത് നിന്ന് മറച്ചു വച്ചു അല്ലെ.
ജൂലി: അച്ഛനോട് പറയാൻ പേടി ആരുന്നു. സിദ്ധു ഏട്ടനോട് പറയാൻ പലപ്പോളും ഞാൻ ശ്രമിച്ചതാ, പക്ഷെ പറ്റിയില്ല.
സിദ്ധു: എന്നിട്ട് ഇപ്പോ എന്താ ഉണ്ടായത്?
ജൂലി: എനിക്ക് ദിലീപ് നെ ഇഷ്ടം ആണ്. കഴിഞ്ഞ മാസം അവൻ രാത്രിയിൽ വീട്ടിൽ വന്നു.
സിദ്ധു: കല്യാണം കഴിക്കും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു, ഉറപ്പ് തന്നതും ആണ് എനിക്ക്. അവൻ്റെ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കണം എന്നൊക്കെ പറഞ്ഞതാ. പക്ഷെ ഇപ്പോൾ കാലുമാറി അവൻ. ഇപ്പോൾഅവൻ പറയുവാ, കോളനി ൽ നിന്ന് പറ്റില്ല എന്ന്. ഞാൻ കോളനി ൽ ഉള്ള പെണ്ണ് ആണെന്ന് കണ്ടാൽ തോന്നില്ല, അത് കൊണ്ട് ആണ് അവൻ എന്നോട് അടുത്തത് എന്ന്.
സിദ്ധു: അവൻ രാത്രി നിൻ്റെ അടുത്ത വന്നത് കോളനി ൽ ആയിരുന്നില്ലേ?
ജൂലി: അതെ. അത് ഞാൻ ചോദിച്ചപ്പോൾ, അവൻ പറയുവാ, അത് ആ ഒരു ആവേശത്തിൽ സംഭവിച്ചു പോയി നീ മറക്കണം എന്നൊക്കെ.
സിദ്ധു: ഇപ്പോൾ ഇതെങ്ങനെയാ എല്ലാവരും അറിഞ്ഞത്?
ജൂലി: ഞാൻ കരഞ്ഞു വീട്ടിൽ ഇരുന്നു, അത് അമ്മ കണ്ടു, പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, പൊട്ടി പോയി.
സിദ്ധു: നല്ല തല്ലിൻ്റെ കുറവാണ് നിനക്ക്.
ജൂലി: ഏട്ടാ… വഴക്ക് പറയല്, അച്ഛനും അമ്മയും എന്നെ കുറെ തല്ലി. ഏട്ടനും കൂടി എന്നെ വഴക്ക് പറയല്ല് പ്ളീസ്…
സിദ്ധു: നീ കരച്ചിൽ നിർത്തു.
ജൂലി ഏങ്ങൽ അടിച്ചു കൊണ്ട് കരഞ്ഞു.
സിദ്ധു ൻ്റെ ഫോൺ ൽ മറ്റൊരു കാൾ വന്നു….. S P വിജയൻ കാളിങ്…
സിദ്ധു: വിജയൻ സർ… പറയു…
വിജയൻ: സിദ്ധു… ഡാ അലൻ എൻ്റെ സ്വന്തം പയ്യൻ ആണ്. അവൻ്റെ കടയിലെ ഏതോ കോളനിക്കാർ പ്രശ്‍നം ഉണ്ടാകുന്നുണ്ട്. ഞാൻ SI യെ വിളിച്ചപ്പോ നീ അവരെ ബ്ലോക്ക് ചെയ്തിരിക്കുവാണ് എന്ന് ഞാൻ അറിഞ്ഞു.
സിദ്ധു: ഞാൻ ഇപ്പോൾ അവിടെ എത്തും. സർ പേടിക്കേണ്ട, അലൻ എൻ്റെ സുഹൃത്ത് ആണ്, ഒന്നും സംഭവിക്കില്ല.
വിജയൻ: അത് എനിക്ക് പേടി ഇല്ല, നീ ഇടപെട്ടാൽ പിന്നെ ആർക്കാ പേടി. കോളനിക്കാർ പോലീസ് പറഞ്ഞാൽ കേൾക്കില്ല, പക്ഷെ നീ പറഞ്ഞാൽ അവര് കേൾക്കും.
സിദ്ധു: സർ… ഞാൻ സർ നെ വിളിക്കാം. പ്രമോദ് അവിടെ അടുത്തു തന്നെ ഉണ്ട്. മാറി കിടക്കുവാ.
വിജയൻ: ഹാ… പറഞ്ഞു… ശരി നീ വിളിക്ക്….
സിദ്ധു: ശരി സർ….
സിദ്ധു:(ജൂലി യോട്) ഡീ…നിൻ്റെ തീരുമാനം പറ.
ജൂലി: എനിക്ക് അവനെ മതി ഏട്ടാ.
സിദ്ധു: നീ പ്രെഗ്നന്റ് ആവുമോ?
ജൂലി: (ചിരിച്ചു കൊണ്ട്) ഇല്ല ഏട്ടാ, condom യൂസ് ചെയ്തിരുന്നു.
സിദ്ധു: അതിനൊക്കെ ബുദ്ധി ഉണ്ട്.
ജൂലി: ഏട്ടാ, പ്ളീസ് കളിയാക്കാതെ….
