സിദ്ധു: അവള് കരഞ്ഞു നിലവിളിച്ചു ഇരിക്കുവാ, നാട്ടുകാരുടെ മുന്നിൽ പ്രദര്ശിപ്പിക്കണ്ട ഇനി. ഓരോരോ പൊട്ടത്തരങ്ങൾ കാണിച്ചു വക്കും.
സിദ്ധു: ആന്റപ്പാ…
ആന്റപ്പൻ: സാറേ….
സിദ്ധു: (ആന്റപ്പനെ മാറ്റി നിർത്തിക്കൊണ്ട്) ജൂലി യെ നീ അടിച്ചോടാ?
ആന്റപ്പൻ: ഞാൻ പിന്നെ എന്താ ചെയ്യണ്ടേ സാറേ…
സിദ്ധു: അവളുടെ ദേഹത്തു തൊട്ടാൽ നീ മേടിക്കും ഇനി എൻ്റെ കൈയിൽ നിന്ന്.
ആന്റപ്പൻ കണ്ണ് നിറച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല.
സൈമൺ എല്ലാവരെയും പറഞ്ഞയച്ചു, എന്നിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് വന്നു.
സിദ്ധു: അലൻ… ദിലീപ് നെ വിളിച്ചു അകത്തു നിൻ്റെ ക്യാബിൻ ൽ ഇരുത്തു. ഞാൻ ഒന്ന് സംസാരിക്കാം. നീയും വിശാലും ആന്റപ്പനും സൈമണും ഇരിക്ക്.
അലൻ: സിദ്ധു… ഇതൊക്കെ ഇവിടെ സംസാരിക്കണോ?
സിദ്ധു: വേണം…
സിദ്ധു ൻ്റെ ഓരോ ആജ്ഞയിലും ആർക്കും ഒന്നും തിരിച്ചു പറയാൻ പറ്റുമായിരുന്നില്ല. അത് പോലെ ആണ് സിദ്ധു ൻ്റെ ഓരോ നോട്ടവും സംസാരവും. അലനും വിശാലും സിദ്ധു ൻ്റെ ഈ ഒരു മുഖം കണ്ടു ഞെട്ടി തെറിച്ചു നിന്നു, കൂടെ ഒരു ചെറിയ ഭയവും ഉണർന്നു അവരിൽ.
അലൻ ദിലീപ് നോട് അകത്തു കയറി ഇരിക്കാൻ പറഞ്ഞു.
ദിലീപ്: അലൻ സർ, സർ പറഞ്ഞാൽ ഞാൻ കേൾക്കാം. (സിദ്ധു നെ നോക്കി) വല്ലവരും പറഞ്ഞാൽ ഞാൻ കേൾക്കണ്ട കാര്യം ഇല്ല.
സിദ്ധു ദിലീപ് ൻ്റെ സംസാരം ശ്രദ്ധിച്ചു, പക്ഷെ അതിനു സിദ്ധു അപ്പോൾ റെസ്‌പൊൺഡ് ചെയ്തില്ല.
സിദ്ധു എല്ലാവരെയും കൂട്ടി അലൻ്റെ ക്യാബിൻ ൽ കയറി. ഇതിനിടയി, സിദ്ധു നു മീരയുടെ ഒരുപാട് കാളുകൾ വന്നു. അവനെ നിമ്മിയും ജോയും വിളിച്ചു. നിമ്മിയുടെ കാൾ മാത്രം സിദ്ധു എടുത്തു.
നിമ്മി: സിദ്ധു… എന്താടാ പ്രശ്‍നം? മീര വിളിച്ചു പറഞ്ഞു, അലൻ്റെ കടയിൽ എന്തോ വല്യ ഇഷ്യൂ ആണെന്ന്. പിന്നെ നിന്നെ വിളിച്ചിട്ട് നീ ഫോൺ എടുക്കുന്നില്ല എന്നും.
സിദ്ധു: ഏയ്… പ്രശ്‍നം ഒക്കെ സോൾവ് ആയി. ഞാൻ ഇറങ്ങിയിട്ട് നിന്നെ വിളിക്കാം.
നിമ്മി: ഓക്കേ.
കാൾ കട്ട് ചെയ്തു സിദ്ധു ദിലീപ് നോട്…
സിദ്ധു: ദിലീപ്, എന്താണ് പ്രശ്‍നം?
ദിലീപ്: ചേട്ടാ, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. അലൻ സർ എനിക്ക് ശമ്പളം തരുന്ന ആൾ ആണ്. അദ്ദേഹം പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഇവിടെ ഇരിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും വിശദീകരിക്കേണ്ടതോ സംസാരിക്കേണ്ടതോ ആയ ആവശ്യം ഇല്ല.
സൈമൺ: ഡാ മോനെ….
സിദ്ധു: സൈമാ…..
സൈമൺ: ആ… സാറേ…
സിദ്ധു: ഞാൻ ആണ് അവനോട് സംസാരിക്കുന്നത്.
സൈമൺ: ശരി സർ…
സിദ്ധു: ദിലീപ്… ഒന്നും ഇല്ലാതെ ആരും ഈ കണ്ട ബഹളം ഉണ്ടാക്കില്ല. അതുകൊണ്ട് നീ കാര്യം പറ.
ദിലീപ്: എൻ്റെ പൊന്നു ചേട്ടാ, എനിക്കും ഉണ്ട് ആൾകാർ ഒക്കെ. ചുമ്മാ പേടിപ്പിക്കല്ലേ.
സിദ്ധു: മോനെ നിൻ്റെ അടുത്ത് മര്യാദക്ക് ആണ് ഞാൻ സംസാരിക്കുന്നത്. നീ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നമുക്ക് എല്ലാർക്കും നല്ലത് ആണ്.
അലൻ: നീ പറയെടാ, ദിലീപേ…
ദിലീപ്: (സിദ്ധാർഥ് നോട്) അലൻ സർ പറഞ്ഞത് കൊണ്ട് പറയാം, അല്ലാതെ നിങ്ങളെ പേടിച്ചിട്ടൊന്നും അല്ല.
സിദ്ധു: ഹ്മ്മ്… നീ പറ.
ദിലീപ്: എനിക്ക് അവളെ കണ്ടപ്പോ ഇഷ്ടപെട്ടത് ആണ്. കല്യാണം കഴിക്കാം എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്.
സിദ്ധു: ഓക്കേ.
ദിലീപ്: പക്ഷെ കോളനി ൽ നിന്ന് ആണെന്ന് അറിഞ്ഞപ്പോൾ ആണ് ഞാൻ പറ്റില്ല എന്ന് പറഞ്ഞത്.
സിദ്ധു: ഓക്കേ
ദിലീപ്: എൻ്റെ ഫാമിലി ലേക്ക് അവളെ ആയിട്ട് എനിക്ക് പോവാൻ പറ്റില്ല. എൻ്റെ parents ഒന്നും അവളെ accept ചെയ്യില്ല.
സിദ്ധു: പിന്നെ നീ എന്തിനാ അവളുടെ വീട്ടിൽ രാത്രി ചെന്നത്.
ദിലീപ്: അത് അവൾ എന്നെ വിളിച്ചിട്ടു കൂടി അല്ലെ, അവൾ ഡോർ തുറന്നു തരാതെ ഞാൻ അകത്തു കേറില്ലല്ലോ. അപ്പോൾ എൻ്റെ മാത്രം കുറ്റം എങ്ങനെ ആണ് ആവുന്നത്?
സിദ്ധു: സമ്മതിച്ചു. പക്ഷെ നീ കല്യാണം കഴിക്കും എന്നുള്ള ഉറപ്പിൽ അല്ലെ അവള് ഡോർ തുറന്നു തന്നത്?
ദിലീപ്: ആയിരിക്കാം.
സിദ്ധു: ആയിരിക്കാം എന്ന്….. നീ അന്ന് അവളുടെ വീട്ടിൽ ചെന്നപ്പോൾ നിനക്കു മനസിലായില്ലേ, അവള് കോളനി ലെ പെണ്ണാണെന്ന്. അപ്പോൾ നിനക്ക് പറയാമായിരുന്നില്ലേ, കെട്ടാൻ പറ്റില്ല എന്ന്.
