ദിലീപ്: അപ്പോൾ വേറെ മൂഡ് ൽ ആയിരുന്നല്ലോ.
സിദ്ധു: ഓ… അപ്പോൾ നിനക്ക് കാര്യം നടക്കണമല്ലോ അല്ലെ? അത് കഴിഞ്ഞപ്പോൾ ആണ് നീ മനസിലാക്കിയത് അവള് കോളനിക്കാരി ആണെന്ന് അല്ലെ ഡാ?
ദിലീപ്: നിങ്ങൾ എന്നെ എടാ പോടാ എന്നൊന്നും വിളിക്കേണ്ട. എൻ്റെ പേര് വിളിച്ചാൽ മതി.
സിദ്ധു: ഓ… ഓക്കേ… നീ പറ… അന്ന് നിനക്ക് മനസിലായില്ലേ കോളനി ആണെന്ന്?
ദിലീപ്: അവള് എന്നെ വിളിച്ചു കയറ്റി. അതുപോലെ എത്ര പേരെ അവള് വിളിച്ചു കയറ്റിയിട്ടുണ്ടാവും. അല്ലെങ്കിലും കോളനിക്കാർക്ക് ഇതൊക്കെ വല്യ പ്രശ്‍നം ആണോ? വല്ല ക്യാഷ് ഉം വേണമെങ്കിൽ ഞാൻ കുറച്ചു അറേഞ്ച് ചെയ്യാം.
സിദ്ധു ചാടി എഴുന്നേറ്റ് അവൻ്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് പൊക്കി പിടിച്ചു. അവൻ്റെ കാലുകൾ നിലത്തു നിന്നും ഉയർന്നു. സിദ്ധു ൻ്റെ വലത് കൈത്തണ്ടയിൽ ഞരമ്പുകൾ ത്രസിച്ചു നിന്നു….
സിദ്ധു ഉറക്കെ അലറി…
“ഭാ…… പൂ…. മോനെ……. ഒരു പെണ്ണിനെ ചതിച്ചിട്ടാണോടാ കൊണവതികാരം പറയുന്നത്? ക്യാഷ് വേണമെങ്കിൽ കൊടുക്കാം എന്നോ….. നായിൻ്റെ മോനെ…..”
ദിലീപ് ൻ്റെ കണ്ണുകൾ തുറിച്ചു വന്നു സിദ്ധു ൻ്റെ പിടുത്തത്തിൽ…
അലനും വിശാൽ ഉം വിറച്ചു പോയി സിദ്ധു ൻ്റെ ആ ഒരു പ്രവർത്തിയിൽ. അവർ ഒരിക്കലും സിദ്ധു ൻ്റെ അങ്ങനെ ഒരു മുഖം കണ്ടിരുന്നില്ല എന്ന് മാത്രം അല്ല, അവരെ സംബന്ധിച്ചു, അവർക്കു അവിശ്വനീയം ആയിരുന്നു ഇങ്ങനെ ഒരു സിദ്ധാർഥ് എന്നത്.
സൈമണും അലനും ചാടി എഴുനേറ്റ് സിദ്ധു ൻ്റെ വലതു കൈയിൽ പിടിച്ചു…
അലൻ: സിദ്ധു… അവൻ ചത്ത് പോകുമെടാ….
സൈമൺ: സാറെ… വിട് സാറെ… സാർ ൻ്റെ കൈകൊണ്ട് അവനു ഒന്നും വരരുത്, സാർ നെ ഇതുപോലെ ഞങ്ങൾക്ക് വേണം, ഇത് എനിക്ക് വിട് സാറെ, ഞാൻ അവനെ കൊല്ലാം സാറെ….
സിദ്ധു അവനെ നിലത്തു ഇറക്കി. ചുമച്ചു കൊണ്ട് സ്വന്തം കഴുത്തിന് സ്വയം പിടിച്ചു കൊണ്ട് ദിലീപ് നിലത്തു ചുരുണ്ടു വീണു. അവൻ്റെ കഴുത്തിൽ സിദ്ധു കൈ പാടുകൾ ചുവന്നു കിടന്നു. ദിലീപ് പേടിച്ചു വിറച്ചു കൊണ്ട് സിദ്ധു ഭീതിയോടെ നോക്കി. ദിലീപ് മാത്രം അല്ല, വിശാലും അലനും വളരെ ഭയത്തോടെ ആയിരുന്നു സിദ്ധു നെ നോക്കിയത്.
സിദ്ധു തൻ്റെ ഫോൺ ൽ അപ്പോൾ വന്ന ഒരു മെസ്സേജ് എടുത്തു നോക്കി.
എന്നിട്ട് ദിലീപ് നോട്…
സിദ്ധു: നിൻ്റെ അപ്പനും അമ്മയും എന്ത് ചെയ്യുവാട?
ദിലീപ്: അപ്പന് പലചരക്ക് കട. വീടിൻ്റെ അടുത്ത് തന്നെ. അമ്മ നഴ്സറി ടീച്ചർ ആണ്.
സിദ്ധു ഫോൺ എടുത്തു നോക്കി. എന്നിട്ട് സൈമൺ നെ കാണിച്ചു. ദിലീപ് ൻ്റെ അഡ്രസ് മാത്രം അല്ല, സകല ഡീറ്റെയിൽസ് ഉം സിദ്ധു നു മെസ്സേജ് ആയി വന്നു കിടപ്പുണ്ട്.
സിദ്ധു: ഒരു പെങ്ങൾ ഉണ്ട് നിനക്കു അല്ലെ – ദിൽന?
ദിലീപ്: അവളെ ഒന്നും ചെയ്യരുത്.
സിദ്ധു: അഹ്… അപ്പൊ പേടി ഉണ്ട് നിനക്കു? അവള് ഇൻഫോ പാർക്ക് ൽ ആണ് അല്ലെ?
ദിലീപ്: അതെ… ചേട്ടാ പ്ളീസ്… അവളെ ഒന്നും ചെയ്യരുത്.
സിദ്ധു: കല്യാണം കഴിഞ്ഞില്ല അവളുടെ?
ദിലീപ്: ഇല്ല ചേട്ടാ… ആലോചിക്കുന്നുണ്ട്.
സിദ്ധു: ഇപ്പൊ നിനക്ക് ചേട്ടാ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലെ ഡാ?
ദിലീപ് കുനിഞ്ഞു ഇരുന്നു വിറച്ചു.
സിദ്ധു: ഡാ, മോനെ…. ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേട്ടോളൂ.
നിനക്ക് ഞാൻ രണ്ട് ആഴ്ച സമയം തരും. ആ രണ്ട് ആഴ്ചക്കുള്ളിൽ നിൻ്റെ അപ്പനേം അമ്മയെയും കൂട്ടി നീ ജൂലി യെ പോയി പെണ്ണ് കണ്ടു കല്യാണം ഉറപ്പിച്ചോളണം. കോളനി ൽ വരൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനു ഞങ്ങൾ വേറെ വഴി കണ്ടോളാം. നിൻ്റെ സ്റ്റാറ്റസ് നു അനുസരിച്ചു അവളുടെ കല്യാണം ഞങ്ങൾ നടത്തിത്തരും. അത് ഏതെങ്കിലും അമ്പലത്തിൽ വച്ച് വേണം എങ്കിൽ അങ്ങനെ, അല്ലെങ്കിൽ ഏതെങ്കിലും നല്ല കല്യാണ മണ്ഡപത്തിൽ. പിന്നെ അവളുടെ അപ്പനേം അമ്മേനേം മാറ്റാൻ പറ്റില്ല. മനസിലായോ നിനക്കു?
സൈമാ… ഇതിൻ്റെ കാര്യങ്ങൾ ഏർപ്പാട് ആക്കിക്കോണം.
ദിലീപേ…ഇനി ഈ സബ്ജക്ട് ൽ ഒരു സംസാരം ഇല്ല. ഇതിൽ എന്തെങ്കിലും മാറ്റം വന്നാൽ നീ പിന്നെ സൂര്യോദയം കാണില്ല, കേട്ടോ ഡാ.
ദിലീപ്: ഇല്ല ചേട്ടാ…. ഞാൻ വീട്ടിൽ സമ്മതിപ്പിച്ചോളാം.
